- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Author: Starvision News Desk
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാന്‍ സി.പി.എം. സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ മുതല്‍ തിരുവനന്തപുരത്ത് ചേരും. 16, 17 തിയതികളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും 18, 19, 20 തിയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം പാര്‍ട്ടിക്കും മുന്നണിക്കുമകത്തുനിന്നും പുറത്തുനിന്നും ഉയരുന്ന സാഹചര്യത്തിലാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരുവിഭാഗം വോട്ടര്‍മാരെ അകറ്റിയെന്നും അവരുടെ വോട്ടുകള്‍ ബി.ജി.പിക്ക് അനുകൂലമായെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. കൂടാതെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലുണ്ടായ ഭിന്നതകള്‍ കാരണം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി സഹകരിച്ചില്ലെന്ന വിമര്‍ശനവും വ്യാപകമാണ്. സമംസ്ഥാന ഭരണത്തിലെ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞത് സംസ്ഥാന ഭരണത്തിനെതിരെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരോക്ഷ വിമര്‍ശനമായാണ് വിലയിരിത്തപ്പെടുന്നത്. മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി.…
കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. അഭിനവ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് : വിജ്ഞാനവിതരണം മാതൃഭാഷയിലൂടെ എന്ന ലക്ഷ്യത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ് വിദ്യാര്‍ഥികള്‍ക്കായി വായനാമല്‍സരം സംഘടിപ്പിക്കുന്നു. വായനാദിനമായ ജൂണ്‍ 19 ന് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വായനാമല്‍സരം. കേരളത്തിലെ മുഴുവന്‍ കോളജുകളുടെയും സഹകരണ ത്തോടെയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന വായനാമല്‍സരം സംഘടിപ്പിക്കുന്നത്. ജൂണ്‍ 19 മുതല്‍ ഒരു മാസക്കാലം വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നിര്‍ദ്ദേശസഹായങ്ങളോടെ മലയാളത്തിലുള്ള വൈജ്ഞാനികപുസ്തകങ്ങള്‍ വായിക്കുകയും തുടര്‍ന്ന് അവര്‍ക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് രണ്ടുപുറത്തില്‍ കവിയാതെ വായനക്കുറിപ്പ് തയ്യാറാക്കുകയും വേണം. ഒരു കോളെജില്‍നിന്ന് പരമാവധി മൂന്ന് എന്‍ട്രികള്‍ സ്വീകരിക്കും. മുഴുവന്‍ കോളെജുകളില്‍നിന്നും ലഭിച്ച പുസ്തകകുറിപ്പുകളില്‍ ഏറ്റവും മികച്ച മൂന്നെണ്ണത്തിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനാപുരസ്‌കാരം സമ്മാനിക്കും. വായനക്കുറിപ്പുകള്‍ അതതു കോളജുകളില്‍ നല്‍കേണ്ട അവസാനതീയതി 2024 ജൂലൈ 22. ഫോൺ : 9400820217, 7012288401.
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പേരുകള്‍ ഏകീകൃതമാക്കിയതിന് ശേഷം വന്ന മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ആകെ 3044 പരിശോധനകള്‍ നടത്തി. 439 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 426 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 1820 സര്‍വൈലന്‍സ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു. ജൂലൈ 31 വരെ മണ്‍സൂണ്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാണ് പരിശോധനകള്‍ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസന്‍സും ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡും പ്രത്യേകം പരിശോധിക്കുന്നു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍,…
തിരുവനന്തപുരം: നിയമപരവും സുതാര്യവുമായ ചെലവ് കുറഞ്ഞ റിക്രൂട്ട്‌മെന്റ് നടപടികൾക്കായി ലോക കേരള സഭ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വസ്ത്ര നിർമാണം, ജർമൻ ഭാഷാ പഠനം, വിദേശത്ത് ഇന്റേൺഷിപ്പിന് പോകുന്നവർക്ക് പ്രതിസന്ധികൾ കുറയ്ക്കാൻ പ്രീ ഡെസ്പാച്ച് ട്രെയിനിങ്, ജർമനിയിൽ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നവർക്കായി DAAD ട്രെയിനിങ് തുടങ്ങിയവ ആരംഭിക്കണമെന്ന് നിർദ്ദേശമുയർന്നു. അനധികൃത റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കണം, 10 ലക്ഷത്തോളം തുക ആവശ്യപ്പെടുന്ന ട്രീറ്റ്‌മെന്റ് ഓഫ് ഡീഡ് കേന്ദ്ര സർക്കാർ ഒഴിവാക്കണം, കോവിഡിന് ശേഷം യു. കെ. നാഷണൽ ഹെൽത്ത് സർവ്വീസിലുണ്ടായ ധാരാളം തൊഴിലവസരങ്ങൾ കേരളം പ്രയോജനപ്പെടുത്തണം എന്നീ നിർദ്ദേശങ്ങളുമുണ്ടായി.
തിരുവനന്തപുരം: നോർക്ക ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയാക്കണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു. നാലാം ലോകകേരള സഭയിൽ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ സമാജം ചുമതലപ്പെടുത്തിയ പ്രസിഡന്റ് റഫീഖ് കയനയിലാണ് സഭയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. നോർക്ക ക്ഷേമനിധിക്കു കീഴിൽ പ്രവാസികൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിലുള്ള ഹെൽത്ത് ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കുക, പ്രവാസികളുടെ മക്കൾക്ക് പ്ലസ്ടു തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകൾക്ക് പ്രവേശനത്തിന് 15 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമാജം മുന്നോട്ടുവെച്ചു.
മലപ്പുറം: പ്ലസ്‌വണ്‍ പ്രവേശനത്തിന് മലപ്പുറത്ത് മതിയായ സീറ്റില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം. അനില്‍ ശരിയായ കണക്ക് മന്ത്രിമാരെ അറിയിക്കുന്നില്ലെന്നും ആരോപിച്ച് എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു. പ്രതിഷേധമായെത്തിയ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ആര്‍.ഡി.ഡി. ഓഫീസ് പൂട്ടിയിട്ടു. ഓഫീസിനുള്ളില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ള അഞ്ചുപേർ ആര്‍.ഡി.ഡിയുടെ മേശക്ക് മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് എത്തി നവാസ് ഉള്‍പ്പെടെയുള്ള നേതാക്കന്മാരെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. 15 പേര്‍ക്കെതിരെ കേസെടുത്തതായി മലപ്പുറം പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ബിന്ദുവാണെങ്കിലും ശരി സിന്ധുവാണെങ്കിലും ശരി, സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ആരുടെയും കുത്തകയല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ദിവാകരന്‍ വിമര്‍ശിച്ചു. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സർക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയ്ക്ക് നാലു കോടി ആണ് അനുവദിച്ചിരിക്കുന്നത്. കണക്കില്‍പെടാതെ വേറെയും കാര്യങ്ങള്‍ നടക്കും. പാര്‍ട്ടികളല്ല ജനമാണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം. ദൈവം ജനങ്ങളാണ്, വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രികരിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാളത്തിലെ മുതിർന്ന എഴുത്തുകാർക്ക് ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ‘ബഷീർ ബാല്യകാലസഖി പുരസ്കാര’ത്തിന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.എൻ. കാരശ്ശേരിയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ‘ബഷീർ അമ്മ മലയാളം പുരസ്കാര ‘ത്തിന് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയും കോളമിസ്റ്റുമായ കെ.എ. ബീനയും അർഹരായി.ഡോ. എം.എം. ബഷീർ ചെയർമാനും കിളിരൂർ രാധാകൃഷ്ണൻ കൺവീനറും ഡോ. പ്രമോദ് പയ്യന്നൂർ, ഡോ. എം.എ. റഹ്മാൻ,ഡോ. പോൾ മണലിൽ, സരിത മോഹനൻ ഭാമ, അനീസ് ബഷീർ, ഡോ. യു ഷംല , ഡോ:എസ്. ലാലി മോൾ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 30 -ാമത് ബഷീർദിനമായ ജൂലൈ 5 ന് രാവിലെ 10 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രിയും എഴുത്തുകാരനുമായ മുല്ലക്കര രത്നാകരൻ…
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രിയുടെ പരാതിയില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു. പരാതിക്കടിസ്ഥാനമായ സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ കഴിഞ്ഞത്. താന്‍ നല്‍കിയ രേഖകള്‍ തിരികെ ആവശ്യപ്പെട്ടാണ് സാവിത്രി ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. നല്‍കിയ എല്ലാ രേഖകളും നല്‍കാത്തതിനെ തുടര്‍ന്ന് സാവിത്രി അവിടെ കുത്തിയിരിപ്പ് സമരം തുടങ്ങി. അതിനിടെ വിഇഒ അതിനിടെ വാതില്‍ പൂട്ടിപുറത്തേക്ക് പോകുയയായിരന്നു. ഇതിന് പിന്നാലെ സാവിത്രി പൊലീസില്‍ പരാതി നല്‍കിയത് പരാതിയുടെഅടിസ്ഥാനത്തിലാണ് വിഇഒയ്‌ക്കെതിരെ കേസ് എടുത്തത്. ഡിഒ നല്‍കിയ പരാതിയില്‍ സാവിത്രിക്കെതിരെയും…