- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു
- ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍
- അമ്മാന്, ബാഗ്ദാദ്, നജാഫ് വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ പുനരാരംഭിച്ചു
- മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, ‘തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി’
- കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് നടത്തി
- ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം
Author: Starvision News Desk
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് എഎപി വക്താവ് പ്രിയങ്ക കക്കര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിനു മുമ്പായാണ് എഎപിയുടെ പ്രതികരണം. ”ആര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ചോദിച്ചാല്‍ ഞാന്‍ അരവിന്ദ് കെജരിവാളിന്റെ പേരു പറയും. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്”- എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ കക്കര്‍ പറഞ്ഞു. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്ന കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കാവുന്ന വിധത്തില്‍ എത്തിയതായി പ്രിയങ്ക കക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധീരമായ നിലപാടാണ് കെജരിവാള്‍ കൈക്കൊണ്ടതെന്ന് എഎപി വക്താവ് അഭിപ്രായപ്പെട്ടു.രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന അഭിപ്രായം ഇന്ത്യാ മുന്നണിക്കിടയില്‍ ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് വ്യത്യസ്ത സ്വരവുമായി എഎപി രംഗത്തുവന്നത്. ഇന്നു വൈകിട്ട് മുംബൈയിലാണ് ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗം.
ന്യൂഡൽഹി: മാത്യൂ കുഴൽനാടൻ എം.എൽ.എ. പങ്കാളിയായ നിയമസ്ഥാപനം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് വക്കീൽ നോട്ടീസയച്ചു. നിയമസ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്പത് ലക്ഷം രൂപ ഏഴ് ദിവസത്തിനുള്ളിൽ മോഹനൻ നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് കെ.എം.എൻ.പി ലോക്ക് വേണ്ടി വക്കീൽ നോട്ടീസയച്ചത്. ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാത്യു കുഴൽനാടൻ പങ്കാളിയായ കെ.എം.എൻ.പി. ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡൽഹി, ബെംഗളൂരു, ഗുവഹാത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് മോഹനൻ പറഞ്ഞിരുന്നു. ഈ ഓഫീസുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്നും ആരോപിച്ചിരുന്നു. എന്നാൽ, ദുബായിൽ തങ്ങൾക്ക് ഓഫീസ് ഇല്ലെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയതായും നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെറ്റായ…
കഴക്കൂട്ടം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിൽ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ ജീപ്പിന്റെ മുൻവശത്ത് ബോണറ്റിനു മുകളിൽ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ആറ്റിങ്ങൽ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പും അതോടിച്ചിരുന്ന ഡ്രൈവറെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടർ വാഹന വകുപ്പും കേസെടുക്കും.
കൊല്ലം: ഓച്ചിറയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ മഠത്തില്‍ കാരായ്മക്കിടങ്ങ് വീട്ടില്‍ ഉദയന്‍(45) ഭാര്യ സുധ(40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ബുധനാഴ്ച രാവിലെ മക്കളാണ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഓച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തിരുവനതപുരം: ഡേറ്റിംഗ് മാട്രിമോണി ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് വിവാഹാവൻഗ്ദാനം നൽകി പണംതട്ടുന്ന പ്രതിയെ പിടികൂടിപോലീസ്. തിരുവനതപുരം സ്വദേശിയായ മഹേഷ് ജോർജ് ആണ് പിടിയിലായത്. യുവതികളെ വിശ്വാസത്തിൽ എടുത്തശേഷം വിവാഹ ആലോചനയിലേക്കു കടക്കും പിന്നീട് പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ എടുത്തു ഭീഷണിപെടുത്തി പണം ആവശ്യപ്പെടും. നിരവധി പെൺകുട്ടികൾ ഇയാളുടെ വലയിൽ കുടുങ്ങിയതായി വെളിപ്പെടുത്തൽ. പറ്റിക്കപെട്ട യുവതി നടത്തിയ അന്വേഷ ണത്തിൽ ആണ് ഇയാളുടെ തട്ടിപ്പു വെളിപ്പെടുന്നത്. തിരുവനതപുരം സ്വദേശിയായ യുവതിയുടെ പരാതിയിൽ മഹേഷിനെതിരെ ശ്രീകാര്യം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ന്യൂഡൽഹി∙ മലയാളിയായ ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവോണനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഓണക്കോടിയും കേരളത്തിലെ വിശിഷ്ട നാടൻ വിഭവങ്ങളും സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച 45 മിനിറ്റു നീണ്ടു. മാന്നാനത്ത് ആനന്ദബോസിന്റെ അയൽവാസിയായിരുന്ന അന്നമ്മയുടെ പ്രസിദ്ധമായ ആൻസ് ബേക്കറിയിൽ പ്രത്യേകം തയ്യാറാക്കിയ വറുത്തുപ്പേരി, ശർക്കര വരട്ടി, ചക്ക വറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കശുവണ്ടി പലഹാരങ്ങൾ തുടങ്ങിയ തനി നാടൻ വിഭവങ്ങളാണ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത്.
സുൽത്താൻ ബത്തേരി: വയനാട്ടിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. തർക്കത്തിനിടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഡി.സി.സി. അധ്യക്ഷൻ എൻ.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന ശബ്ദരേഖ എതിർവിഭാഗം പുറത്തുവിട്ടു. ഇതിനുപിന്നാലെ എം.എൽ.എ. അധ്യക്ഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബത്തേരി അർബൻ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. യോഗം വിളിച്ചിരുന്നു. എം.എൽ. എ. ഏറെനേരം കാത്തിരുന്നിട്ടും ഡി.സി.സി. പ്രസിഡന്റ് എത്തിയില്ല. ഇതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചത്. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയിലായിരുന്നു എന്നാണ് ഡി.സി.സി. പ്രസിഡന്റിന്റെ വിശദീകരണം. സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എം.എൽ.എ. ഡി.സി.സി. പ്രസിഡന്റിനെ വിളിച്ച് ക്ഷമ ചോദിച്ചു. പരസ്യ പ്രതികരണത്തിനില്ലെന്ന് ഇരുനേതാക്കളും അറിയിച്ചു.
കാസർഗോഡ് : സ്‌കൂൾ വിദ്യാർത്ഥിനി ഓടിച്ച കാർ പോലീസ് പിന്തുടരുകയും തുടർന്ന് കാർ മറിഞ്ഞ് 17മരിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം. കാസർഗോഡ് ഡിവൈഎസ്‌പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. അതേസമയം കാർ അപകടത്തില്‍പെട്ട് പോലീസുകാർ പിന്തുടർന്നതിനാലാണെന്നും കുട്ടിയുടെ മരണത്തിന് ഉത്തരവാദി പോലീസ് ആണെന്നും മുസ്ലീം ലീഗ് ആരോപിച്ചു. സംഭവത്തിൽ പോലീസിനെതിരെ നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു.പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു…
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ മാനേജരായ ഹര്‍പ്രീത് ഗില്‍(36) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങ്ങിനും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം എല്‍.എന്‍.ജി.പി. ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഭജന്‍പുരയില്‍ സുഭാഷ് വിഹാറിന് സമീപമാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഹര്‍പ്രീതും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സുഹൃത്തായ ഗോവിന്ദിന് വലതുചെവിയിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിപ്പോഴും ചികിത്സയിൽ തുടരുകയാണ്. റോഡിൽ സൈൻ ബോർഡില്ലാത്തതിൽ അധികൃതർക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.