Author: Starvision News Desk

കുനിയംമുത്തൂര്‍: കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. 2 തൊഴിലാളികൾക്ക് പരിക്കേറ്റു. ഷണ്‍മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോഡിപാളയം റോഡിലെ വര്‍ക്ക് ഷോപ്പിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെല്‍ഡിംഗ് പണി പൂര്‍ത്തിയാക്കാനായി ടാങ്കര്‍ ലോറി വര്‍ക്ക് ഷോപ്പിലെത്തിച്ചത്. രാത്രി വൈകിയതുകൊണ്ട് അടുത്ത ദിവസം ജോലി തുടങ്ങാമെന്ന് അറിയച്ചതിനേ തുടര്‍ന്ന് ടാങ്കര്‍ ലോറി വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം ഡ്രൈവര്‍ മടങ്ങുകയായിരുന്നു. ടാങ്കറിന്റെ തകരാറ് കണ്ടെത്തി വെല്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ ട്രെക്കില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വക്കീസ് എന്ന തൊഴിലാളിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് 38 വയസായിരുന്നു. ഇയാളെ സഹായിക്കാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന രവി എന്നയാള്‍ക്കും ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്. വക്കീസിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. സംഭവത്തില്‍ മധുക്കരൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.…

Read More

കൊച്ചി: നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്‍റെ വിശദീകരണം.

Read More

മനാമ: നയന മനോഹര പരിപാടികളോടെ ഷിഫ അല്‍ ജസീറ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തിന് ആരവവും ആവേശവും പകര്‍ന്നു.പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആഘോഷത്തെ വരവേറ്റു. സ്‌പെഷ്യലിസ്റ്റ് ഇന്റേണിസ്റ്റ് ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണപ്പാട്ടുകളുമായി വേദിയില്‍ എത്തി. സ്‌പെഷ്യലിസ്റ്റ് ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ. ടാറ്റാ റാവു ബോളിവിഡ് ഹിറ്റുകളും ആലപിച്ചു. കേരള തനിമയാര്‍ന്ന ചടുലമായ ചുവടുകളുാമയി ജീവനക്കാര്‍ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റു കൂട്ടി. സുന്ദരിക്ക് ഒരു പൊട്ട്, സാരി ഡ്രാപ്പിംഗ്, ലെമണ്‍-സ്പൂണ്‍ റെയ്‌സ്, ബലൂണ്‍ പൊട്ടിക്കല്‍, ചാക്കിലോട്ടം, ഉറിയടി, കസേരക്കളി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. വീറും വാശിയും നിറഞ്ഞ വടം വലി മത്സരത്തില്‍ ഡോക്ടര്‍മാരുടെ ടീമും രണ്ട് വനിതാ ടീമുകളും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ റിസ്പ്ഷനിസ്റ്റ് ടീമും വനിതാ വിഭാഗത്തില്‍ നഴ്‌സിംഗ് ടീമും വിജയിച്ചു. ഷിഫ അല്‍ ജസീറ…

Read More

പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച 60കാരനെ പോലീസ് പിടികൂടി. പരുമല സ്വദേശിയായ പികെ സാബുവാണ് പോലീസ് പിടിയിലായത്. തിരുവല്ല പൂമാലയിലായിരുന്നു ഓണാഘോഷത്തിനിടെ സംഭവം. ബുധനാഴ്ച വൈകിട്ടാണ് ഓണാഘോഷം നടന്നത്. മദ്യപിച്ച് എത്തിയ പ്രതി തിരക്കിനിടയില്‍ പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതി കയറിപിട്ച്ചതോടെ പെണ്‍കുട്ടി ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും സംഘാടകരും ഇയാളെ തടഞ്ഞുവെച്ചു. പ്രതിക്കെതിരെ അനധികൃത മദ്യക്കച്ചവടം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ന്യൂഡൽഹി∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റർ. ഹോളിവുഡ് ചിത്രമായ ‘ടെർമിനേറ്ററി’ലെ കഥാപാത്രമായി പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്ന പോസ്റ്റർ എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) ഔദ്യോഗിക പേജിലാണ് ബിജെപി പങ്കുവച്ചത്. ‘‘2024! ഞാൻ മടങ്ങിവരും!’’ എന്നാണ് പോസ്റ്ററിലെ വാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. ‘പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. സ്വപ്നം കണ്ടോളൂ! ടെർമിനേറ്റർ എപ്പോഴും വിജയിക്കും’’ എന്ന അടിക്കുറിപ്പും പോസ്റ്ററിനു നൽകിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനു വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ ചേരുന്നുണ്ട്. മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് ഇത്. ഇതിനു മുൻപു പട്ന, ബെംഗളൂരു എന്നിവടങ്ങളിലായിരുന്നു യോഗം. 26 കക്ഷികൾ ഉൾപ്പെട്ട മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്നു സൂചനയുണ്ട്. മുന്നണിയുടെ ഔദ്യോഗിക ലോഗോയും വ്യാഴാഴ്ച പുറത്തിറക്കും. ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സർക്കാരും രണ്ടു ദിവസത്തെ യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ 48 ലോക്സഭാ…

Read More

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യങ്ങൾക്കു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ‌. മൂന്നാറിൽ താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്നാറിലെ പല റിസോർട്ടുകളും നിര്‍മാണ പ്രവൃത്തികളും ഭൂനിയമം ലംഘിച്ചു കൊണ്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തന്നോട് ചോദിച്ചത്. പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവിൽ ചിന്നക്കനാലിൽ പണിതത് റെസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. അത് 100 ശതമാനം നിയമവിധേയമാണ്. എന്നാൽ എം.വി. ഗോവിന്ദൻ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയ എകെജി സെന്റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ച കെട്ടിടമാണെന്നും കുഴൽനാടൻ ആരോപിച്ചു. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. റിസോർട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം നിർമിച്ചതിനാലാണ്. ഭൂമി നിയമവിരുദ്ധമായി മണ്ണിട്ടു നികത്തി എന്നതിന് കൃത്യമായ മറുപടി ഇതിനോടകം പലതവണ നൽകിയിട്ടുണ്ട്. ഭാഷക വൃത്തിയോടൊപ്പം നിയമവിരുദ്ധമായി ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ഒൻപതു കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു…

Read More

തിരുവനന്തപുരം: സതിയമ്മയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ കോൺ​ഗ്രസ്. പൊലീസ് നടപടി ആസൂത്രിതമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. എഫ് ഐ ആറിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ട്. ഈ മാസം 22 ന് നടന്ന സംഭവത്തിൽ 21 നാണ് കേസെടുത്തത്. സംഭവത്തിൽ സർക്കാർ അനധികൃത ഇടപെടലാണ് സർക്കാർ നടത്തിയത്. തെരത്തെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടാണ് കേസ് എടുപ്പിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവഞ്ചൂർ, ജെബി മേത്തർ തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സതിയമ്മയ്ക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു.ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിരുന്ന…

Read More

കണ്ണൂര്‍: കണ്ണൂർ കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം സാമൂഹ്യവിരുദ്ധർ കത്തിച്ച നിലയിൽ. എടത്തൊട്ടി സെന്‍റ് വിൻസന്‍റ് പള്ളിക്ക് കീഴിൽ ഉള്ളതാണ് കപ്പേള. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുസ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്. കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി. മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് കണ്ടെത്തിയതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

തിരുവനന്തപുരം: കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ നടൻ ജയസൂര്യ വിവരിച്ചതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കർഷകർക്ക് പണം കൃത്യമായി നൽകുന്നതിൽ ബാങ്കുകളാണ് നിഷേധാത്മക നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ പരസ്യ വിമർശനത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ‘‘ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. അദ്ദേഹം ആദ്യം ഉന്നയിച്ച പ്രശ്നം നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിൽ നെല്ല്സംഭരണത്തിന്റെ വില സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകുന്നതിൽ താമസം നേരിട്ടെന്നത് യാഥാർഥ്യമാണ്. ആ ഒരു കാര്യം അദ്ദേഹം ഉന്നയിച്ചത് യഥാർഥ പ്രശ്നം തന്നെയായിരുന്നു. അതു പരിഹരിക്കുന്നതിനുള്ള ഗൗരവകരമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. നെല്ലിന്റെ വില സാധാരണഗതിയിൽ സംഭരിക്കുമ്പോൾ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) നൽകി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആർഎസ് ബാങ്കുകളിൽ കർഷകർ നൽകി പണം നൽകുന്നതായിരുന്നു രീതി. ഈ സംവിധാനത്തിൽ കർഷകർക്ക് സിബിൽ സ്‌കോറിന്റെ പ്രശ്നം ഉണ്ടാകുന്നത് സംബന്ധിച്ച് കർഷകർ പരാതി പറ‍ഞ്ഞതിനാലാണ്…

Read More

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു. ഹാജരാകുമ്പോള്‍ പത്തു വര്‍ഷത്തെ ആദായ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് മൊയ്തീന് ഇഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഹാജരാകുന്നതിന് സാവകാശം വേണമെന്നും മൊയ്തീന്‍ ഇഡിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടിൽ ഉൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന്…

Read More