Author: Starvision News Desk

ന്യൂഡല്‍ഹി: സ്വത്തവകാശത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. വേർപെടുത്തിയ വിവാഹത്തിലുള്ള കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. നിലവിലെ വിവാഹത്തിലുള്ള കുട്ടികൾക്ക് പൂർവിക സ്വത്തിലുള്ള അവകാശം പോലെ തന്നെ മുൻ വിവാഹത്തിലെ കുട്ടികൾക്കും അവകാശം ഉണ്ടെന്നും അതിൽ ഒരു വിഹിതം അവർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമാകും കുട്ടികള്‍ക്ക് ഇത്തരത്തില്‍ അവകാശമുണ്ടാവുക. ഹിന്ദു മിതാക്ഷര നിയമപ്രകാരം ഭരിക്കുന്ന കൂട്ടുകുടുംബ സ്വത്തുക്കൾക്ക് മാത്രമേ ഈ വിധി ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കി. വേർപ്പെടുത്തിയ വിവാഹ ബന്ധങ്ങളിൽ ജനിച്ച കുട്ടികൾക്കും അവരുടെ അനന്തരാവകാശം ലഭിക്കാൻ അവകാശമുണ്ടെന്ന് വിധിച്ച രേവണസിദ്ധപ്പ വേഴ്സസ് മല്ലികാർജുൻ (2011) കേസിലെ രണ്ടംഗ ബെഞ്ച് വിധിക്കെതിരായ പരാമർശം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേള്‍ക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. അഞ്ചംഗ സംഘത്തിനെതിരെ തലസ്ഥാന പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പാറശ്ശാലയിലെ പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി നക്ഷത്ര ഹോട്ടലിലെത്തിച്ച് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് രാത്രിയും പകലും പീഡിപ്പിച്ച കേസിലാണ് കാമുകനും നാലു സുഹൃത്തുക്കൾക്കുമെതിരെ തിരുവനന്തപുരം പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. റൂറൽ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം എന്ന അജിൻ സാബു (23), ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ് ഷിബു(23), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ ദിനേശ് (21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി സിദ്ധാർത്ഥ് (25) , കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി…

Read More

കൊച്ചി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് എതിരായ പുതിയ കേസിൽ വിശദാംശങ്ങൾ അറിയിക്കാൻ പൊലീസിന് കോടതി നിർദ്ദേശം. ആലുവ പൊലീസ് എടുത്ത കേസിന്റെ വിശദാംശങ്ങളാണ് അറിയിക്കേണ്ടത്. വീണ്ടും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം എന്ന് ഷാജൻ സ്‌കറിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എഫ് ഐ ആർ പോലും രഹസ്യമാക്കിയെന്നും വിശദീകരിച്ചു. ഇതോടെയാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. കേസ് വൈകിട്ട് 3 മണിക്ക് എറണാകുളം ജില്ലാ കോടതി വീണ്ടും പരിഗണിക്കും. അതിനിടെ മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ ഹാജരായ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. വയർലസ് സന്ദേശം ചോർത്തിയെന്ന കള്ളക്കേസ് തിരുവനന്തപുരത്ത് ഷാജൻ സ്‌കറിയയ്ക്കെതിരെ ചുമത്തിയിരുന്നു. സമാന ആരോപണത്തിൽ മറ്റൊരു പരാതി ആലുവയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സൂചന. ഈ കേസിലെ എഫ് ഐ ആർ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഷാജൻ സ്‌കറിയയോട് വിശദീകരണം ചോദിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ഇത് അട്ടിമറിച്ചാണ് പുതിയ നീക്കങ്ങൾ. ഈ സാഹചര്യത്തിലാണ് എറണാകുളം…

Read More

തൃശ്ശൂർ:  നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമായ പുലിക്കളി സംഘത്തിന്‌ 50,000 രൂപ സഹായവുമായി സുരേഷ് ഗോപി രംഗത്ത്‌. പുലികളി നടത്തിപ്പിൽ വലിയ ബാധ്യത ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്ന് സുരേഷ് ഗോപി. ദേശങ്ങൾക്ക് എന്നാലും ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട്. അത് ലഘുകരിക്കാൻ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത്. സ്വന്തം നിലക്ക് ഓരോ ദേശത്തിന് താനും 50000 രൂപ വെച്ച് നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ പ്രതീകമായ പുലിക്കളി സംസ്ഥാന സർക്കാർ അവഗണിയ്‌ക്കുന്നുവെന്നാണ് പുലികളി സംഘങ്ങളുടെ പരാതി.15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ലെന്നും കലാകാരന്മാർ പറയുന്നു.

Read More

ന്യൂഡൽഹിയിൽ ആമസോണ്‍ മാനേജരെ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ജുബൈര്‍(23), സുഹൈല്‍(23) എന്നിവരെയാണ്ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ നിന്ന് പഞ്ചാബിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മായ ഭായ് എന്ന് വിളിപ്പേരുള്ള മായ ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറിനെയും കൂട്ടാളി ബിലാല്‍ ഗാനിയെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. നാല് കൊലപാതക കേസുകളില്‍ പ്രതി കൂടിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കന്‍ ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ഗ്യാങ്ങിന്റെ തലവനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബോളിവുഡ് സിനിമകള്‍ കണ്ടാണ് സമീര്‍ സ്വന്തം ഗ്യാങ് രൂപീകരിച്ചതെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ബിലാല്‍ ഗാനിയുടെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് ഭജന്‍പുരയിലൂടെ ബൈക്കില്‍ വരികയായിരുന്ന സമീര്‍ ഉള്‍പ്പടെ അഞ്ചു പേരടങ്ങുന്ന സംഘം, ഇടുങ്ങിയ ഒരു റോഡിലെത്തിയപ്പോള്‍ മുന്നില്‍ ആമസോണ്‍ മാനേജര്‍ ഹര്‍പ്രീത് ഗില്ലിന്റെ വാഹനം തടഞ്ഞു. തുടര്‍ന്ന് വഴി മാറുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായി. ഇതിനിടെ മുഹമ്മദ്…

Read More

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്‌സോ ഉള്‍പ്പെടെ ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് എറണാകുളം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിന് ശേഷം തെളിവു നശിപ്പിക്കുക ലക്ഷ്യമിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി അതിദാരുണമായി കൊല്ലപ്പെടുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവ മാര്‍ക്കറ്റിലെ ചവറ്റുകൂനയില്‍ തള്ളുകയായിരുന്നു. കേസില്‍ അസ്ഫാക് ആലം മാത്രമാണ് പ്രതി. കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍, പോക്‌സോ വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ 99 സാക്ഷികളാണുള്ളത്. പ്രതിക്കെതിരെ 62 മെറ്റീരിയല്‍ എവിഡന്‍സും ശേഖരിച്ചിട്ടുണ്ട്. പ്രതി അസ്ഫാക് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്.…

Read More

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രമ്യ- രാജേഷ് ദമ്പതികളുടെ മകന്‍ നാലുവയസുള്ള അഭിദേവ് ആണ് മരിച്ചത്. കിണറ്റില്‍ ചാടിയത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദേവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. രാജേഷും രമ്യയും ആറ്റിങ്ങലിലുള്ള വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരാണ്. രാവിലെ രാജേഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. എന്നാല്‍ രമ്യ ജോലിക്ക് പോയിരുന്നില്ല. ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയുമായി രമ്യ കിണറ്റില്‍ ചാടിയ കാര്യം രാജേഷ് അറിയുന്നത്. കുടുംബപ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരുമാണ് പൊലീസ് കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ. സി കെ രമേശന്‍, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐഎംസിഎച്ചിലെ നഴ്‌സുമാരായ രഹ്ന, കെ ജി മഞ്ജു എന്നിവരാണ് യഥാക്രമം പ്രതികളായിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി ഡോ. സി കെ രമേശന്‍ അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്നു. ഡോ. ഷഹന അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറായിരുന്നു. അതിനു ശേഷമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഹര്‍ഷിന നല്‍കിയ പരാതിയില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടത്. എന്നാല്‍ ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തി, ഇവരെ ഒഴിവാക്കാന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ടു…

Read More

ചെങ്ങന്നൂർ: യുവാവ് ഹെല്‍മറ്റ്​ കൊണ്ട് അടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന ഭാര്യാപിതാവ്​ മരിച്ചു. ആലാ തെക്ക് മായാഭവനിൽ സന്തോഷ്​ (49) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ മകളുടെ ഭർത്താവ്​ പെണ്ണുക്കര വടക്കുമുറിയിൽ പറയകോട് വീട്ടിൽ കലേഷ് ശശി എന്ന സുബിൻ (21) റിമാൻഡിലായി. തിരുവോണദിവസം വൈകിട്ട് 6.30ന്​ നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷിനെ കലേഷ്​ ശശി ഹെൽമറ്റ്​ കൊണ്ട്​ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സന്തോഷിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11ഓടെ മരിച്ചു. സന്തോഷിന്‍റെ ഏക മകൾ മഞ്​ജുവിനെ ഒരു വർഷം മുമ്പാണ് കലേഷ് വിവാഹം കഴിച്ചത്. പ്രസവത്തിന്​ വീട്ടിലെത്തിയ ഭാര്യയെ കാണാനെത്തുന്ന കലേഷ് മദ്യപിച്ച് സന്തോഷുമായി വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന്​ കടന്നുകളഞ്ഞ പ്രതിയെ ചെങ്ങന്നൂർ ഡിവൈ എസ് പി ബിനുകുമാറിന്‍റെ നിർദേശാനുസരണം ചെങ്ങന്നൂർ ഇൻസ്പെക്ടർ എ സി വിപിൻ, സബ്​ ഇൻസ്പെക്ടർ വി എസ് ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ…

Read More

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേന്ദ്രത്തിന്റെ നിർണായക നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക്‌ പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം. മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല. ആരൊക്കെയാണ് മറ്റു അംഗങ്ങൾ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകുമെന്നാണ് സൂചനകള്‍. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.…

Read More