Author: Starvision News Desk

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത്‌ സുന്നി ഔഖാഫിന്റെ ആഭുമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ജനപങ്കാളിത്വം കൊണ്ട്‌ ശ്രദ്ധേയമായി. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോംമ്പൗണ്ടിലായിരുന്നു ഈദ്‌ ഗാഹ.‍്‌ അൽ ഫുർഖാൻ സെന്റർ വൈസ്‌ പ്രസിഡന്റ്‌ മൂസാ സുല്ലമിയായിരുന്നു ഈദ്‌ നമസ്കാരത്തിനും തുടർന്ന്‌ നടന്ന ഖുതുബക്കും നേതൃത്വം നൽകിയത്‌. ലോക മുസ്ലിംകൾ പ്രവാചകൻ ഇബ്‌റാഹീം നബി അലൈഹിസ്സലാമിനേയും മകൻ ഇസ്മായിൽ അലൈഹി സ്സലാമിനേയും ഓർത്തുകൊണ്ട്‌ ഈദ്‌ ആഘോഷിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രയാസമനുഭവിക്കുന്ന വിശ്വാസികളെയും മനുഷ്യരേയും ഓർക്കുകയും അവർക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന അദ്ദേഹം ഉണർത്തി. മനാമ സൂഖിലുണ്ടായ തീപ്പിടിത്തത്തിൽ പ്രയാസപ്പെടുന്നവർക്ക്‌ വേണ്ടി ഖുതുബയിൽ പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു. ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌ (ശുവൈത്വർ സ്വീറ്റ്സ്‌) ജനറൽ സെക്രട്ടറി സുഹൈൽ മേലടി, സെക്രട്ടറിമാരായ, അനൂപ്‌ തിരൂർ, മുബാറക്‌ വികെയും, ഈദ്‌ ഗാഹ്‌ കമ്മിറ്റി ഭാരവാഹികളായ ഹിഷാം കെ ഹമദ്‌, ആരിഫ്‌…

Read More

മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് മാപ്പുനൽകിക്കൊണ്ടുള്ള രാജാവിന്റെ ഉത്തരവിനെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക സമീപനവും ദേശീയവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുമാണ് മാപ്പിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ശൂറ ചെയർമാൻ പറഞ്ഞു. ഇതുവഴി അവർക്ക് സാമൂഹ്യജീവിതത്തിലേക്ക് പുനഃപ്രവേശിക്കാനും രാജാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമഗ്രമായ വികസന പ്രക്രിയയിൽ ഏർപ്പെടാനും അവസരം നൽകിയിരിക്കയാണ്. രാജാവിന്റെ മാനുഷിക സമീപനത്തെയും ദർശനത്തെയും പിന്തുണച്ചുകൊണ്ട് ഇതര ശിക്ഷാ പദ്ധതിയിലൂടെ കുറ്റവാളികളുടെ പുനരധിവാസം ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

Read More

തിരുവനന്തപുരം: വ്യവസായ വികസനം ലക്ഷ്യംവച്ച് ജനുവരിയില്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുന്‍ഗണനാ മേഖലകളില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും നിക്ഷേപകര്‍ക്ക് മികച്ച ഇന്‍സെന്റീവുകള്‍ നല്‍കാനും ലക്ഷ്യമിടുന്നു. 50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കില്‍ കെസ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്നു വര്‍ഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താന്‍ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കില്‍ എല്ലാ രേഖകളോടും കൂടി അപേക്ഷ നല്‍കിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസാക്കിയിട്ടുണ്ട്. നൂറു കോടിയിലധികം മുതല്‍ മുടക്കുള്ള പ്രോജക്ടുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ‘മീറ്റ് ദ മിനിസ്റ്റര്‍’ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. നിക്ഷേപകര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും.…

Read More

തിരുവനന്തപുരം: പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കുമെന്നു നാലാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിന്നുപോകാതിരിക്കാന്‍ നിയമപരിരക്ഷ നല്‍കാന്‍ ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രവാസികളുടെ സംരഭകത്വ പ്രോത്സാഹനത്തിനു പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്കാ റൂട്സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

മനാമ : പാപചിന്തകൾ വെടിഞ്ഞു നിർമലമായൊരു ഹൃദയവുമായി തന്റെ നാഥനെ കണ്ടു മുട്ടാൻ ഓരോ വിശ്വാസിയും പരമാവധി ശ്രമിക്കണമെന്ന് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു. സുന്നി ഔഖഫിന്ന് കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈ സ്കൂളിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുഭൂമി മധ്യത്തിലുള്ള മക്കാ നഗരിയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തുന്നത് പ്രവാചകൻ ഇബ്‌റാഹിം നബിക്ക് പടച്ചവൻ നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://youtu.be/SRgPtjkRmmQ ഉമ്മുൽഹസം സ്പോർട്സ് ക്ലബ്ബ്‌ ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനകൾക്ക് സി. ടി. യഹ്‌യയും, ഹിദ്ദ് ഇന്റമീഡിയേറ്റ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന ഈദ് നമസ്ക്കാരത്തിന് അബ്ദു ലത്വീഫ് അഹമ്മദും നേതൃത്വം നൽകി.

Read More

കണ്ണൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ മുഖേന ജയരാജൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വോട്ടെടുപ്പ് ദിവസമാണ് ഇ പി ജയരാജനെതിരെ ആരോപണവുമായി ശോഭ രം​ഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടു എന്നായിരുന്നു ആരോപണം.ആരോപണം ഇപി നിഷേധിച്ചെങ്കിലും വലിയ വിവാദങ്ങൾക്ക് കാരണമായി. പിന്നാലെ വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഇപി വക്കീൽ നോട്ടിസ് അയച്ചിരുന്നു.

Read More

തിരുവനന്തപുരം: കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിഴിഞ്ഞത്ത് നിർമ്മാണം പൂർത്തിയാക്കിയ അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നാടിനു സമർപ്പിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവ്വഹിച്ചു. നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി വിടവ് നികത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ 7 വിദേശ ഭാഷകളിൽ പ്രാവീണ്യം നേടാനുതകുന്ന ഭാഷ കോഴ്സുകളും അസാപ് കേരള വഴി നൽകിവരികയാണ്. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിൽ ഒന്നാണ് അസാപ് കേരള. കേരളത്തിന്റെ തൊഴിൽക്ഷമത വർദ്ധിക്കുന്നതിന് വലിയ സംഭാവനയാണ് അസാപ് നൽകിയിട്ടുള്ളത്. ആ പാത ഇനിയും വിപുലീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. അസാപ് കേരളയും അദാനി സ്കിൽ…

Read More

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് നെടുമങ്ങാട് എസ്‍സി/എസ്ടി കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന്…

Read More

തൃശൂർ: കേന്ദ്രമന്ത്രിയായി ആദ്യമായി തൃശൂരിലെത്തിയ സുരേഷ് ഗോപിയ്ക്ക് സ്നേഹസമ്മാനവുമായി ശിൽപ്പി രാമൻസ്വാമി. കെ. കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ശനിയാഴ്ച്ച രാവിലെ പുങ്കുന്നം മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ഗ്രാനൈറ്റിൽ മുഖചിത്രം കൊത്തിയ ഫലകമാണ് രാമൻസ്വാമി സമ്മാനിച്ചത്. ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയും ഫലകം ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രി ശിൽപ്പിയെ അഭിനന്ദിക്കുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു. പൂങ്കുന്നം സ്വദേശി രാമൻസ്വാമി വർഷങ്ങളായി ഈ മേഖല സജീവമാണ്. വലുതും ചെറുതുമായ നിരവധി ശിൽപ്പങ്ങൾ കല്ലിലും ഗ്രാനൈറ്റിലും കൊത്തി നൽകാറുണ്ട്.

Read More

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാന്‍ സി.പി.എം. സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ മുതല്‍ തിരുവനന്തപുരത്ത് ചേരും. 16, 17 തിയതികളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും 18, 19, 20 തിയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം പാര്‍ട്ടിക്കും മുന്നണിക്കുമകത്തുനിന്നും പുറത്തുനിന്നും ഉയരുന്ന സാഹചര്യത്തിലാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരുവിഭാഗം വോട്ടര്‍മാരെ അകറ്റിയെന്നും അവരുടെ വോട്ടുകള്‍ ബി.ജി.പിക്ക് അനുകൂലമായെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. കൂടാതെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലുണ്ടായ ഭിന്നതകള്‍ കാരണം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി സഹകരിച്ചില്ലെന്ന വിമര്‍ശനവും വ്യാപകമാണ്. സമംസ്ഥാന ഭരണത്തിലെ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞത് സംസ്ഥാന ഭരണത്തിനെതിരെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരോക്ഷ വിമര്‍ശനമായാണ് വിലയിരിത്തപ്പെടുന്നത്. മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി.…

Read More