Author: Starvision News Desk

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബാന്‍കി ജില്ലയിലെ ഫത്തേപൂര്‍ കോട്‌വാലിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ കെട്ടിടത്തില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. റോഷ്‌നി ബാനോ (22), ഹക്കിമുദ്ദീന്‍ (28) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വലിയ ശബ്ദത്തോടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സമിതിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ നിന്നും 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നതില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജിന്‍പിങ് പങ്കെടുക്കാത്തത് ഏറെ നിരാശാജനകമാണ്. എന്നാല്‍ അദ്ദേഹത്തെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്. ഉച്ചകോടിക്കായി ഈ മാസം ഏഴിന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ്, എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ മാസം 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ വെച്ച് ജി 20 ഉച്ചകോടി നടക്കുന്നത്. ഷി ജിന്‍പിങ്ങിന് പുറമെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ജിന്‍പിങ്ങിന് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ജി 20 യില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റിന് പുറമെ, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷാള്‍സ്, ബ്രിട്ടീഷ്…

Read More

കണ്ണൂർ: തലശ്ശേരിയിൽ വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചുവെന്ന പരാതിയിൽ തലശ്ശേരി ബാറിലെ 2 അഭിഭാഷകർക്കെതിരെ കേസെടുത്തു. അഭിഭാഷകരായ എം ജെ ജോൺസൺ, കെ കെ ഫിലിപ്പ് എന്നിവരാണ് വിവാഹമോചനത്തിന് പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചത്. ഇവർക്കെതിരെ തലശ്ശേരി ടൗൺ പോലീസാണ് കേസെടുത്തത്. ഇരുവരും ഒന്നരവർഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2021 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രതികളുടെ ഓഫീസിൽ വെച്ചും ജോൺസൺ, കോഴിക്കോട് ഉള്ള സ്വകാര്യ ഹോട്ടലിൽ വെച്ചും യുവതിയെ ലൈംഗികമായി പീ ഡിപ്പിച്ചു എന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. യുവതി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചുകൊടുക്കുകയും പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസെടുക്കുകയുമായിരുന്നു . വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയതായിരുന്നു യുവതി .എന്നാൽ അഭിഭാഷകരായ എം ജെ ജോൺസൺ ,കെ കെ ഫിലിപ്പ് എന്നിവർ ചേർന്ന് പീഡനത്തിനിരയാക്കി എന്നാണ് യുവതി…

Read More

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്. നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ 25ാം തീയതി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ആദ്യം കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. സഹപാഠികള്‍ മദ്യം നല്‍കിയെന്നായിരുന്നു കുട്ടികള്‍ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്‌കോ ഔട്ട് ലെറ്റില്‍നിന്നും വാങ്ങിയതാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. പതിനെട്ടുവയസ് പൂര്‍ത്തിയാകത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പോലും മദ്യം നല്‍കിയിട്ടില്ലെന്നാണ് ബെവ്‌കോ ജീവനക്കാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Read More

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഇളയ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അനാമികയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്. പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More

ഇടുക്കി: രാജാക്കാട് പന്നിയാര്‍കുട്ടിയ്ക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് 80-കാരിയ്ക്ക് ദാരുണാന്ത്യം. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാണ് മരിച്ചത്. പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അന്നമ്മ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. നിയന്ത്രണംവിട്ട ആംബുലന്‍സ് പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസെത്തി മറ്റു നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രദേശത്ത് അപകടം പതിവാണ്.

Read More

ന്യൂഡൽഹി: ജി-20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം തയ്യാറെടുപ്പിൽ. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങി. വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ ഉച്ചകോടിക്ക് മാത്രമായി നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിലെ വിവിധമെട്രോ സ്റ്റേഷനുകൾ അടച്ചിടും. സെപ്‌റ്റംബർ എട്ടുമുതൽ 11 വരെ ഡൽഹിയുമായി ബന്ധപ്പെട്ട തീവണ്ടിസർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. . 200 ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിടും. അതിഥികളുടെ സുരക്ഷയ്ക്ക് 45,000 സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. ഡൽഹി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അതിഥികളെ വരവേൽക്കാൻ ഉപയോഗപ്പെടുത്തും.

Read More

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ലെ റോവറിന്റെ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തിയതായും സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. റോവറിലെ എ.പി.എക്‌സ്.എസ്, എല്‍.ഐ.ബി.എസ്. പേലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ള റോവറിന്റെ സോളാര്‍ പാനലുകള്‍ അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22-ന് വെളിച്ചം ലഭിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിരിക്കുകയാണ്. റിസീവര്‍ ഓണ്‍ ആക്കിവെച്ചിരിക്കുകയാണ്. മറ്റൊരുകൂട്ടം ജോലികള്‍ക്കായി വീണ്ടും റോവര്‍ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനില്‍ക്കുമെന്നും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ കുറിച്ചു. അതേസമയം, നാസയുടെ സഹായത്തോടെ നിര്‍മിച്ച ലാന്‍ഡറിലെ ലേസര്‍ റിട്രോറിഫ്‌ലെക്ടര്‍ അറേ ഉപകരണം പ്രവര്‍ത്തനം തുടരും. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രോപരിതലത്തിലിറങ്ങിയ ലാന്‍ഡറിനും റോവറിനും കാലാവധി നിശ്ചയിച്ചിരുന്നത്. രാത്രിയില്‍ ചന്ദ്രനില്‍ താപനില മൈനസ് 200…

Read More

പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സർക്കാരിന്റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ ഉണ്ട് . സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നു. സർക്കാരിന്റെതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ…

Read More

കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ നെൽ കർഷകർക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെ നാണക്കേട് മറച്ചുവെക്കാൻ സംസ്ഥാനത്തെ കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ കള്ള പ്രചരണമാണ് നടത്തുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം ലഭിക്കാത്തതാണ് കാരണം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രി ശോഭ കലന്തരെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും കള്ള പ്രചരണം തുടരുകയാണ്. കേരളത്തിൽ നിന്നും നെല്ലിന്റെ താങ്ങ് വില പദ്ധതി കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിഗണിച്ച് കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ലഭിക്കാനുണ്ട് എന്ന് പറയപ്പെടുന്ന 637 കോടി രൂപയുടെ കേന്ദ്ര വിഹിതം സംബന്ധിച്ച് ശരിയായ രേഖകൾ ഇതുവരെയും കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. നെല്ല് സംഭരണത്തിൽ 2014- 17ൽ കൊടുത്തു തുടങ്ങിയ7.80 രൂപ തന്നെയാണ് ഇപ്പോഴും സംസ്ഥാന വിഹിതമായി തുടരുന്നത്. ഉൽപാദന ചിലവിന് അനുസരിച്ച് കർഷകർക്ക് കൂടുതൽ വില ലഭിക്കുവാൻ കേന്ദ്ര വിഹിതം 2016- 17 ലെ 14.70…

Read More