Author: Starvision News Desk

കോട്ടയം : നാളെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ നിശബ്ദ പ്രചാരണം തകൃതി. 25 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ സമാപനമായിരുന്നു. വോട്ടെടുപ്പ് സാമഗ്രികള്‍ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്ബാടിയാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിന് തിരഞ്ഞെടുത്തത്. എട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചെങ്കിലും പാമ്ബാടിയിലായിരുന്നു പ്രധാന പരിപാടി. മൂന്ന് മുന്നണികളും തങ്ങളുടെ ശക്തി പ്രകടനവുമായി പാമ്ബാടിയില്‍ സംഗമിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു. കൃത്യം ആറോടെ പോലീസ് ഇടപെട്ട് ഉച്ചഭാഷിണികള്‍ നിര്‍ത്തിവെപ്പിച്ചതോടെ കൊട്ടിക്കലാശത്തിന് അവസാനമായി. പാമ്ബാടിയിലെ കലാശക്കൊട്ടില്‍ ചാണ്ടി ഉമ്മൻ പങ്കാളി ആയില്ല. നാലോടെ പാമ്ബാടിയിലെത്തി അയര്‍ക്കുന്നത്തേക്ക് പോകുകയായിരുന്നു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ പങ്കാളിയാകുന്നില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും എൻ ഡി എ സ്ഥാനാര്‍ഥി ലിജിൻ ലാലുമാണ്…

Read More

പട്‌ന: കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നീക്കത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍. ”ശരിയായ ഉദ്ദേശ്യത്തോടെ, 4-5 വര്‍ഷത്തെ പരിവര്‍ത്തന ഘട്ടം കൂടി ഉള്‍പ്പെടുത്തി ചെയ്തതെങ്കില്‍, ഇത് രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതാവും,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1967 വരെ 18 വര്‍ഷക്കാലം രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടന്നിരുന്നെന്ന് കിഷോര്‍ ചൂണ്ടിക്കാട്ടി. ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിന് അനുകൂലമായ കാരണങ്ങളും അദ്ദേഹം ഉദ്ധരിച്ചു.”ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്, രാജ്യത്തിന്റെ 25% ഓരോ വര്‍ഷവും വോട്ടുചെയ്യുന്നു. അതിനാല്‍, സര്‍ക്കാര്‍ ഭരിക്കുന്ന ആളുകള്‍ എപ്പോഴും തെരഞ്ഞെടുപ്പുകളുടെ തിരക്കിലാണ്. ഇത് 1-2 തവണത്തേക്ക് പരിമിതപ്പെടുത്തിയാല്‍, അത് നന്നായിരിക്കും. ഇത് ചെലവ് കുറയ്ക്കും,” അദ്ദേഹം പറഞ്ഞു. ഒറ്റരാത്രികൊണ്ട് പരിവര്‍ത്തനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും കിഷോര്‍ ചൂണ്ടിക്കാട്ടി. ജന്‍ സുരാജ് അഭിയാന്‍ എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിച്ച് ബിഹാറില്‍ മല്‍സരിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കിഷോര്‍. ഒരേസമയം…

Read More

ന്യൂഡൽഹി: സനാതന ധര്‍മ്മത്തിനെതിരായ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെച്ചൊല്ലി കോൺ​ഗ്രസിലും ഭിന്നത. ഉദയനിധിയുടെ പ്രസ്താവനയെ തള്ളി മുതിർന്ന നേതാക്കളായ ഡോ. കരൺ സിങും കമൽനാഥും രം​ഗത്തെത്തി. സനാതന ധർമ്മത്തിനെതിരായ ഉദയനിധിയുടെ പ്രസ്താവന നിർഭാ​ഗ്യകരവും തീർത്തും അം​ഗീകരിക്കാനാകാത്തതുമാണെന്ന് ഡോ. കരൺ സിങ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളാണ് സനാതന ധർമ്മത്തെ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും മഹത്തായ സനാതന ധർമ്മ ക്ഷേത്രങ്ങൾ തമിഴ്നാട്ടിലാണുള്ളത്. ഉത്തരവാദപ്പെട്ട നേതാവ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത് ഞെട്ടലുണ്ടാക്കിയെന്നും കരൺ സിങ് പ്രസ്താവനയിൽ വ്യക്തമാക്കി. ഉദയനിധിയുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. അതിനോട് യോജിപ്പില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കമൽനാഥ് പ്രതികരിച്ചത്. മനുഷ്യനെ ബഹുമാനിക്കാത്ത, തുല്യ അവകാശം നൽകാത്ത ഏതൊരു മതവും രോഗം പോലെ പരി​ഗണിക്കാവുന്നതാണെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖാർ​ഗെയുടെ മകൻ പ്രിയങ്ക് ഖാർ​ഗെ അഭിപ്രായപ്പെട്ടത്. അതേസമയം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യം ആണെന്നാണ് കോൺ​ഗ്രസ് പ്രതികരിച്ചിരുന്നത്. ഓരോ രാഷ്ട്രീയപാർട്ടിക്കും അവരുടെ…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചസ്സാന മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഭീകരര്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി ലോക്കല്‍ പോലീസ് അറിയിച്ചു. രണ്ടാമത്തെ ഭീകരനെ വധിക്കാനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. രണ്ട് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ചസ്സാനയിലെ തുലി മേഖലയിലെ ഗലി സൊഹാബിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പോലീസും സൈന്യവും സംയുക്തമായാണ് ഭീകര വിരുദ്ധ നടപടി എടുക്കുന്നതെന്നും ജമ്മു എഡിപിപി  വ്യക്തമാക്കി.

Read More

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപറേഷന്റെ 2021-22 വർഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. കേരള സർക്കാരിന്റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുൻനിർത്തി പ്രവർത്തിച്ചു വരുന്ന കോർപറേഷൻ 35 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് സർക്കാരിന് ലാഭവിഹിതം കൈമാറുന്നത്. വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു ഒപ്പമുണ്ടായിരുന്നു.സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി പ്രവർത്തിച്ചു വരുന്ന സംസ്ഥാന വനിതാ വികസന കോർപറേഷൻ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ വനിത/ട്രാൻസ്‌ജെൻഡർ സംരംഭകർക്ക് വായ്പ നൽകുന്നതിൽ കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ റെക്കോർഡിട്ടിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 260.75 കോടി രൂപ വനിതാ വികസന കോർപറേഷൻ വായ്പ വിതരണം ചെയ്തു. 35 വർഷത്തെ പ്രവർത്തനത്തിൽ കോർപറേഷൻ വായ്പ നൽകിയ ഏറ്റവും ഉയർന്ന പ്രതിവർഷ തുകയാണിത്. 140 കോടി രൂപയിൽ…

Read More

കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 51 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. മസ്‌കറ്റിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനാണ് നാല് കാപ്‌സ്യൂളുകളാക്കി 1050 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

Read More

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കും. കേസ് പിൻവലിക്കാമെന്ന് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചു. പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പൊലീസ് അറിയിച്ചു. നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര. കൻ്റോൺമെൻറ് പൊലീസ് ഇതിനെതിരെ കേസ് എ‌ടുത്തിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസ്. പൊലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയായിരുന്നു ചുമത്തിയിരുന്ന കുറ്റം. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോ‍ർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് നേരത്തേ പറഞ്ഞിരുന്നു.

Read More

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുകയാണ്. സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അഞ്ഞൂര്‍ സ്വദേശി പ്രതീഷിന്റേതെന്നാണ് സംശയം. മൃതദേഹം പുറത്തെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കാണാതായ പ്രതീഷാണ് മരിച്ചതെന്ന് പോലീസ് സംശയിക്കുന്നത്. ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെ നടത്തിയശേഷമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക. അഞ്ഞൂര്‍ സ്വദേശി ശിവരാമന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് തിങ്കളാഴ്ച അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശിവരാമനെ ഇതേ പുരയിടത്തിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതിനുപിന്നാലെയാണ് ശിവരാമന്റെ സുഹൃത്തായ പ്രതീഷിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. ശിവരാമനും പ്രതീഷും സുഹൃത്തുക്കളാണ്. അഞ്ഞൂരിലെ വലിയ പറമ്പില്‍ പണികഴിപ്പിച്ച ചെറിയവീട്ടിലാണ് ശിവരാമന്‍ താമസിക്കുന്നത്. പ്രതീഷ് ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടെന്നുമാണ് വിവരം. എന്നാല്‍, ജൂലായ് 17…

Read More

തിരുവനന്തപുരം :  മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മുംബൈ: ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാല്‍ എയര്‍ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്. മരോലിലെ ഫ്‌ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇരുവരും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഇരുവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ രുപാല്‍ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രുപാലിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതോടെ കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവര്‍ ഫ്‌ളാറ്റിലെത്തി അന്വേഷിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പലതവണ കോളിങ് ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നതോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്. ഫ്‌ളാറ്റിനുള്ളില്‍ കഴുത്തറത്തനിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം…

Read More