Author: Starvision News Desk

തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 128 സ്ലൈസ് സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റല്‍ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനൂതന റേഡിയോളജി സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികള്‍ക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി ഉറപ്പാക്കാനാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് എക്‌സ് റേ, സ്‌കാനിംഗ് പരിശോധനകള്‍ക്കായി ആശുപത്രിയുടെ പല ഭാഗത്തായി പേകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലെ ഒപിയിലെ പരിശോധനാ സംവിധാനങ്ങള്‍ക്ക് പുറമെയാണ് അത്യാഹിത വിഭാഗത്തില്‍ ഇവ സജ്ജമാക്കുന്നത്. 6.48 കോടി രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ…

Read More

മനാമ: ബഹ്റൈനിലെ ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ (ജയൻ) സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തു . ഭാര്യയും കുട്ടിയും ബഹ്റൈനിൽ അടുത്താണ് നാട്ടിലേക്ക് അയച്ചത്. മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിയമ കാര്യ നടപടിക്രമങ്ങൾ നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മാവൻ 6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വന്ന ഉടനെ ആത്മഹത്യ ചെയ്തിരുന്നു . അന്ന് എംബസിയോട് ബി കെ എസ് എഫ് വിവരങ്ങൾ സമർപ്പിച്ചപ്പോൾ സൗജന്യമായി നാട്ടിലെത്തിച്ചിരുന്നു. കടബാധ്യത മൂലം ജയൻ പാസ്പോർട്ട് ബംഗാളിക്ക് 500 ദിനാറിന് പണയം വെച്ചിരിക്കയാണ്. ബി കെ എസ് എഫ് ഹെൽപ് ലൈൻ ടീമിന്റെ ഇടപെടലിലൂടെ പരിഹരിച്ചു വരുന്നു.

Read More

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കവേ പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വോട്ടിംഗ് പ്രക്രിയ പലയിടത്തും വൈകുന്നുവെന്നാണ് പരാതി. ബൂത്തുകളില്‍ നിന്ന് വ്യാപകമായി പരാതി ഉണ്ടാകുന്നു. ജനങ്ങളുടെ സമയം വിലപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും ചാണ്ടി പറഞ്ഞു.

Read More

പത്തനംതിട്ട: ആരോഗ്യവകുപ്പിൽ 113 തസ്തികകൾ നിർത്തലാക്കി. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് സൂപ്പർ ന്യുമററിയായി തുടരാം. ഇവർ വിരമിക്കുന്നതോടെ തസ്തിക ഇല്ലാതാകും. നിർത്തലാക്കിയ ഭൂരിപക്ഷം തസ്തികകളിലും നിലവിൽ ജോലി ചെയ്യുന്നവരുണ്ട്. കാലക്രമത്തിൽ ജോലിക്ക് ആവശ്യമില്ലാത്ത തസ്തികകളാണ് നിർത്തലാക്കിയിരിക്കുന്നത്. ഡഫേദാർ, അസിസ്റ്റൻ ലെപ്രസി ഓഫീസർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ഫോട്ടോഗ്രാഫർ എന്നിങ്ങനെയുള്ള തസ്തികകയാണ് ഇല്ലാതാകുന്നത്. 14 ജില്ലകളിലും അസിസ്റ്റന്റ് ലെപ്രസി ഓഫീസർ തസ്തിക ഇല്ലാതായി. നോൺ മെഡിക്കൽ സൂപ്പർ വൈസറുടെ 40 തസ്തികകൾ ആണ് 14 ജില്ലകളിലായി നിർത്തലാക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം-6, കൊല്ലം, ആലപ്പുഴ, തൃശൂർ-4, കോഴിക്കോട്, കാസർകോഡ്, പത്തനംതിട്ട-2, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ-ഒന്നു വീതം, മലപ്പുറം, പാലക്കാട്-3 എന്നിങ്ങനെയാണ് നിർത്തലാക്കിയ തസ്തികകൾ. ഒമ്പത് ഇലക്ട്രിഷ്യൻ തസ്തികകൾ ആണ് വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഇല്ലാതായിരിക്കുന്നത്. ഹെൽപ്പറുടെ 9 തസ്തികകളാണ് തിരുവനന്തപുരം (2), പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്…

Read More

പത്തനാപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് (ബി)യിൽനിന്ന് തിരിച്ചെടുത്ത സിപിഎം തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചത് ഗണേശ് കുമാർ കടുത്ത അതൃപ്തി നേതാക്കളെ അറിയിച്ചതോടെയാണ്. ഇതോടെ സാങ്കേതിക പിഴവെന്ന വാദം പറഞ്ഞാണ് സർക്കാർ മലക്കം മറിഞ്ഞതും. താൻ മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ അദ്ദേഹം തിരുത്തിയെന്നാണ് ഗണേശ്‌കുമാർ പറഞ്ഞത്. ചെയർമാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ അറിഞ്ഞിരുന്നില്ലെന്ന് ഗണേശ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയും. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞപ്പോൾത്തന്നെ തീരുമാനം മരവിപ്പിച്ചുവെന്നും ഗണേശ് കുമാർ പറഞ്ഞു. ”ചെയർമാനെ മാറ്റിയ ഉത്തരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയട്ടെ. കോർപറേഷൻ ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നു. അതല്ലാതെ ചെയർമാനെ മാറ്റിയിട്ടില്ല. അത് എഴുതിയവരുടെ പ്രശ്‌നമാണെന്നു തോന്നുന്നു. മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഞാൻ പറയുമ്പോഴാണ് അവർ അറിയുന്നത്.…

Read More

മനാമ: ബഹ്റൈനിലെ സ്കൂളുകൾ ഈ കൊല്ലത്തെ രണ്ടര മാസത്തെ വേനൽ അവധിക്ക് ശേഷം തുറന്നു. വേനൽ അവധിക്ക് നാട്ടിലേക്ക് പോയ മുഴുവൻ കുടുംബങ്ങളും ഇതുവരേക്കും ബഹ്റൈനിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഉയർന്ന വിമാനനിരക്ക് തന്നെ കാരണം. വൺവേ ടിക്കറ്റ് എടുത്താണ് കൂടുതൽ കുടുംബങ്ങളും ഇത്തവണ നാട്ടിലേക്ക് പോയത്. അടുത്ത ആഴ്ചകളിൽ വിമാനനിരക്ക് കുറയുന്ന മുറക്ക് കുടുംബങ്ങൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ വേനൽ ചൂട് മുൻവർഷത്തിനേക്കാൾ കൂടുതലാണ് ബഹ്റൈനിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. സ്കൂളുകളിൽ ഒഴിവ് വന്നിരുന്ന സീറ്റുകളിലേക്ക് പുതിയ കുട്ടികൾക്ക് പ്രവേശനം നൽകി എന്നാലും നിരവധി കുട്ടികൾ ഇപ്പോഴും അഡ്മിഷൻ കിട്ടാതെ കാത്തിരിക്കുകയാണ്. രക്ഷിതാക്കൾ അഡ്മിഷൻ വേണ്ടി നെട്ടോട്ടമോടുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ ബഹ്റൈനിലുള്ളത്. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ പുതിയ കുട്ടികൾക്കുള്ള പ്രവേശനം നൽകാനാവൂ എന്നുള്ളതാണ് കാരണം. വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അതാത് രാജ്യത്തെ അറ്റസ്റ്റേഷൻ ചെയ്യേണ്ടത് നിർബന്ധമാണ്. ഇതറിയാത്ത നിരവധി രക്ഷിതാക്കൾസ്കൂളിൽ എത്തുമ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നത്.…

Read More

ന്യൂഡൽഹി: നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അചഞ്ചലമായ അർപ്പണബോധത്തിനും മഹത്തായ സ്വാധീനത്തിനും അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അഭിവാദ്യം ചെയ്തു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ശ്രീ മോദി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ഇന്നലെ അധ്യാപകരുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശേഷങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. “നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അദ്ധ്യാപക ദിനത്തിൽ, അവരുടെ അചഞ്ചലമായ സമർപ്പണത്തിനും മഹത്തായ സ്വാധീനത്തിനും നാം അവരെ അഭിവാദ്യം ചെയ്യുന്നു എന്ന് ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

Read More

ന്യൂഡൽഹി: രാജ്യത്തിന്‍റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജി 20 രാഷ്ട്ര നേതാക്കളുടെ വിരുന്നിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുറത്തിറക്കിയ കുറിപ്പിൽ ”പ്രസിഡന്‍റ് ഓഫ് ഭാരത്” എന്നാണ് ചേർത്തിരിക്കുന്നത്. ഈ മാസം നടക്കുന്ന പ്രത്യേക പാർലമെന്‍റ് യോഗത്തിൽ രാജ്യത്തിന്‍റെ പേരുമാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. ബില്ല് പാർലമെന്‍റ് സമ്മേളത്തിൽ കേന്ദ്രം അവതരിപ്പിക്കാനാണ് സാധ്യത. രാജ്യത്തിന്‍റെ പേരു മാറ്റണമെങ്കിൽ ഭരണ ഘടനയിൽ‌ മാറ്റം വരുത്തേണ്ടതുണ്ട്. രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന തരത്തിൽ‌ മുൻപും ശക്തമായ ആവശ്യം ഉയർന്നിരുന്നു. അടുത്തി‍ടെ ആർഎസ്എസ് നേതാവ് ഇക്കാര്യം പൊതു പരിപാടിയിൽ ആവശ്യപ്പെട്ടിരുന്നു. പുരാതന കാലം മുതൽ രാജ്യത്തിന്‍റെ പേര് ഭാരതമെന്നാണെന്നാണ് ഇവരുടെ വാദം. അതേസമയം, രാജ്യത്തിന്‍റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ വിവിധ കോണിൽ നിന്നും എതിർപ്പുകൾ ശക്തമാവുകയാണ്. സർക്കാരിന്‍റെ സങ്കുചിത ചിന്തയാണെന്നും ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു…

Read More

ന്യൂഡൽഹി: 2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് അവാർഡ് കൈമാറും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചാണ് അവാർഡ് ദാനം നടക്കുക. സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞദിവസം പുരസ്‌കാരത്തിന് അർഹരായ അദ്ധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെ കണ്ടതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ”ദേശീയ അദ്ധ്യാപക അവാർഡുകൾ നൽകി ആദരിച്ച നമ്മുടെ രാജ്യത്തിന് മാതൃകയായ അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിനുള്ള അവരുടെ സമർപ്പണവും വിദ്യാഭ്യാസത്തിന്റെ മികവിനുവേണ്ടിയുള്ള അവരുടെ ദൃഢമായ പ്രതിബദ്ധതയും പ്രചോദനകരമാണ്. ക്ലാസ് മുറികളിൽ, അവർ ഇന്ത്യയിലെ യുവാക്കൾക്ക് ശോഭനമായ ഭാവി പടുത്തുയർത്തുകയാണ്”. പ്രധാനമന്ത്രി അറിയിച്ചു. അർപ്പണബോധത്തിലൂടെയും പ്രയത്‌നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 50 സ്‌കൂൾ അദ്ധ്യാപകർ, ഉന്നത…

Read More

തിരുവനന്തപുരം:’ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെന്ന ആശയവും പാർലമെന്‍ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണ്. ആ ഭീഷണിയെ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഇപ്പോൾ സംഘപരിവാർ ഉയർത്തുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം. ഫെഡറൽ സംവിധാനത്തിന് തുരങ്കം വെച്ച് കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് സംഘപരിവാറിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്‌ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യൻ പാർലമെന്‍ററി സംവിധാനത്തിന്‍റെ നെടുംതൂണുകളിൽ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘപരിവാർ ഇതിലൂടെ ചോദ്യം ചെയ്യുകയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യ സ്വഭാവം ഇല്ലാതായി മാറുകയാണ് ചെയ്യുക. ഈ വർഷം നടക്കാനിരിക്കുന്ന…

Read More