- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Author: Starvision News Desk
വയനാട്: കൽപ്പറ്റ ബവ്റിജസിന് മുന്നിൽ വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു മരണം. കൽപ്പറ്റ ഏടഗുനി സ്വദേശി നിഷാദ് ബാബു ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റ നിഷാദ് ചികിൽസയിലിരിക്കുകയാണ് മരിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞതാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പ് ദിനത്തിലും പുതുപ്പള്ളിയില്‍ വിവാദം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വി.ചാണ്ടി സാറേ സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ..’ എന്നാവശ്യപ്പെട്ടുളള ഒരു കുറിപ്പാണ് കല്ലറയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കാനാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പറയുന്നത്. മെല്‍ബിന്‍ സെബാസ്റ്റ്യന്‍ ചമ്പക്കര എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ഇലക്ഷന്‍ ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്ത് പോയി സഖാവ് ജെയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥന സമര്‍പ്പിച്ചിട്ടുണ്ട്. പുണ്യാളന്‍ ഒര്‍ജിനല്‍ ആണോ എന്ന് എട്ടാം തീയതി അറിയാം’ എന്നാണ് മെല്‍ബിന്‍ കുറിപ്പിന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മരിച്ച് പോയ ഉമ്മന്‍ ചാണ്ടിയെ പോലും ഇടത് സൈബര്‍ അണികള്‍ വെറുതെ വിടുന്നില്ലെന്നും പള്ളിയെയും സഭയേയും സിപിഎം അവഹേളിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍…
കൊല്ലം: കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു. മരുമകൾ ജോലി സ്ഥലത്തും ചെറു മക്കൾ സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണവും ആത്മഹത്യയും നടന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. നിലവിൽ അനീസ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 4 കിലോ സ്വർണവുമായി കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖാണ് എയർ ഇൻറ്റലിജൻസിന്റെ പിടിയിലായത്. 2.5 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. സ്വർണ ബിസ്കറ്റുകളും മാലയും കാപ്സ്യൂളുകളും പിടിച്ചെടുത്തു. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ അടി വസ്ത്രത്തിൽ നിന്ന് സ്വർണ മാലയും കണ്ടെടുത്തു. 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാൾക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം ജിദ്ദയിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൻ്റെ സീറ്റിന് അടിയിൽ നിന്നും സ്വർണ ബിസ്ക്കറ്റുകളും കണ്ടെടുത്തു. 2.5 കോടി രൂപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത സ്വർണം. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന്റെപണി വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർജന്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം .ഇത് റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ് വേഗതയിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതാണ് റെയിൽവേയുടെ പണി വൈകാൻ കാരണം. അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമാണ് റെയിൽവേയ്ക്ക് അവരുടെ വർക്ക് ചെയ്യാൻ സാധിക്കുക. അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേൽപ്പാല സമരസമിതിക്കാർ അറിയിച്ചപ്പോൾ തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട് വർക്ക് വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ റെയിൽവേയുടെ ജോലികൾ കഴിഞ്ഞാലും സംസ്ഥാന സർക്കാർ ചെയ്യേണ്ട മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയാവാത്ത അവസ്ഥയിലാണ്. ഈ വസ്തുതകൾ അറിഞ്ഞിട്ടും ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. ഗുരുവായൂരിന്റെ വികസനത്തിന് വേണ്ടി അമൃത് പ്രസാദ് പദ്ധതികൾ പ്രകാരം കോടികൾ നൽകിയ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തൽ മാത്രമാണ് ചിലരുടെ ജോലിയെന്നും ഈ കുപ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാൻ…
ഇന്ത്യയുടെ വളർച്ച ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിനാകെ നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് മണികൺട്രോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”മനുഷ്യകേന്ദ്രീകൃതമായ സമീപനത്തോടെ, ഹരിതശോഭയാർന്ന വളർച്ചയാണ് ഇന്ത്യ നേടിയത്. മറ്റു രാജ്യങ്ങളിലും ഇന്ത്യയുടെ വളർച്ചയുടെ പ്രതിഫലനമുണ്ടാകും. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങളെ ഇന്ത്യയുടെ വളർച്ച സഹായിക്കും”- പ്രധാനമന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്. മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് വെള്ളിയാഴ്ച 2023ലെ കലണ്ടർ വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ശക്തമായ സേവന വിപുലീകരണവും മൂലധനച്ചെലവും വഴി ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം യഥാർത്ഥ ജിഡിപി വളർച്ചയ്ക്ക് കാരണമായെന്ന് മോദി പറഞ്ഞു. ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച എസ്ബിഐ റിപ്പോർട്ട് പ്രകാരം മധ്യവർഗത്തിന്റെ വരുമാനത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. 2012-13 സാമ്പത്തിക വർഷത്തിനും 2021-22 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയുടെ ശരാശരി വരുമാനം…
മനാമ: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ യൂഡീഫ് വിജയം സുനിശ്ചിതം ആണെന്ന് ഐവൈസിസി സംഘടിപ്പിച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പു കൺവെൻഷൻ അഭിപ്രായപെട്ടു, സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർടി ഹാളിൽ നടന്ന കൺവെൻഷൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്‌ഘാടനം ചെയ്തു, ഐവൈസിസി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയ പരിപാടിയിൽ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം മുഖ്യപ്രഭാഷണം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ വികസന കാഴ്ചപ്പാടിനു ജനങ്ങൾ നൽകിയ അംഗീകരമാണ് 53 വർഷം അദ്ദേഹം പുതുപ്പള്ളിയുടെ ജനപ്രതിനിധി ആയി അജയ്യനായി തുടർന്നത്, അദ്ദേഹത്തിന്റെ യഥാർത്ഥ പിന്തുടർച്ചവകാശി ആയ മകൻ ചാണ്ടി ഉമ്മനെ തന്നെ ജനകീയ വികസനം നടപ്പാക്കാൻ ജനങ്ങൾ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബഷീർ അമ്പലായി അഭിപ്രായപെട്ടു, ആർഎംപി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, അജിത് കുമാർ കണ്ണൂർ, ലത്തീഫ് കെ, ബേസിൽ നെല്ലിമറ്റം, അനസ് റഹിം, ബ്ലസ്സൻ മാത്യു…
കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വിനാണ് മാരകമായി വെട്ടേറ്റത്. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിട്ടുണ്ട്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട എല്‍ദോസിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്. നിലവില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളും ചികിത്സയിലാണ്. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായ പ്രതി എല്‍ദോസും കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ്…
സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കിൽ പാരിതോഷികം വർധിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്‌നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടുമെന്നും ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട്: പള്ളിയുടെ മുകളിൽ നിന്ന് മദ്രസാ അധ്യാപകൻ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്നാണ് അധ്യാപകൻ താഴേയ്ക്ക് വീണത്. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തൊട്ടിൽ അബ്ദുൽ മജീദ് (54) ആണ് മരിച്ചത്. കഴിഞ്ഞ 35 വർഷത്തോളമായി മുച്ചുന്തി മദ്രസയിൽ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഇദ്ദേഹം.