Author: Starvision News Desk

കൊച്ചി : നെടുമ്പാശ്ശേരി കുറുമശ്ശേരിയിൽ മൂന്നംഗ കുടുംബത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മർദത്തിലാണ് ആത്മഹത്യയെന്ന് സംശയം.

Read More

മനാമ: മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്എൻസിഎസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്), ഗുരു സേവാ സമിതി (ബഹ്‌റൈൻ ബില്ലവാസ്) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. https://youtu.be/jUu_W2MRc64?si=GVrN2dJcO6cyzeGv സെപ്റ്റംബർ 7 മുതൽ 9 വരെയാണ് ശ്രീ നാരായണ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുക. ബഹ്റൈനിലെത്തിയ അദ്ദേഹം7, 8,9 എന്നീ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കും. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് മു​ൻ രാ​ഷ്ട്ര​പ​തി എ​ത്തി​യ​ത്. റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ലാ​ണ് അ​ദ്ദേ​ഹം ത​ങ്ങു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് ഏ​ഴി​ന് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ൽ, ഗ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ ബാ​ൾ​റൂം ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റൈ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​ർ, വ്യ​ക്തി​ത്വ​ങ്ങ​ൾ, സം​ഘ​ട​നാ​ത​ല​വ​ന്മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രും…

Read More

തിരുവനന്തപുരം: ‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധി ഘാതകരുടെ കാൽക്കൽ അടിയറ വയ്ക്കാനുള്ളതല്ല സിന്ധുവിൻ്റെ സംസ്കൃതി. തന്റെ നാടിൻ്റെ പേര് ഇന്ത്യയാണെന്ന് ഉറപ്പിച്ച് പറയാം. തങ്ങൾ ഇന്ത്യക്കാരാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Read More

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്’- മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ചുവളരുന്ന ‘ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്’ എന്ന…

Read More

തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുൻപ് ഈ ഹോട്ടലിൽ നടത്തിയിരുന്നു. രണ്ടു ദിവസം മുൻപ് മകൾ തന്നെയാണ് ഇരുവർക്കും ഈ ഹോട്ടലിൽ മുറിയെടുത്തു നൽകിയതെന്നാണ് വിവരം.

Read More

ചെന്നൈ ∙ സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തർപ്രദേശിൽനിന്നുള്ള സന്യാസിയും സംഘപരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെ കേസ്. തമിഴ്നാട്ടിലെ മധുര സിറ്റി പൊലീസാണ് സന്യാസിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഡ‍ിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. ഉദയനിധിയുടെ തല വെട്ടാൻ ആഹ്വാനം ചെയ്യുന്ന വിഡിയോ പകർത്തി പങ്കുവച്ച ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകനായ പിയൂഷ് റായി‌ക്കെതിരെയാണ് വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചതിന് കേസെടുത്തത്. ‘‘ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നൽകും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ – ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകൾ. അതേസമയം, തനിക്കെതിരെ ഉയർന്ന ഭീഷണികളെ ഉദയനിധി പരിഹസിച്ചു തള്ളിയിരുന്നു. തമിഴ്നാടിനു വേണ്ടി ജീവൻ ബലി…

Read More

കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാനവും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം. ഉപതെരഞ്ഞെടുപ്പില്‍ 74.27 ശതമാനമാണ് പോളിങ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര്‍ വോട്ട് ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണിത്. 2021 ല്‍ പോളിങ് 75.35 ശതമാനമായിരുന്നു. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര്‍ വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര്‍ വോട്ട് ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ മരണത്തെതുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലിജിന്‍ ലാല്‍, ആം ആദ്മി പാര്‍ടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വെള്ളിയാഴ്ച കോട്ടയം ബസേലിയസ് കോളജിലാണ്…

Read More

മനാമ: ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രുപ്പും, അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു സെപ്റ്റംബർ 22 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിക്കുന്നു. പവിഴ ദീപിൽ ആതുര സേവന രംഗത്ത് പുതിയ കാൽവെയ്പ്പായ അൽ റബീഹ് മെഡിക്കൽ സെൻറെറിന്റെ മികച്ച സേവനങ്ങൾ മെഡിക്കൽ ക്യാമ്പിലൂടെ ലഭിക്കുമെന്നും ഈ മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ശിവകുമാരി (39096157) ഷക്കീല (33574006) എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Read More

C പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നത്. ഫലം പുറത്തുവരുന്നതിനു മുമ്പേ സിപിഎമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി. ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്‍ അഴുകുകയും ചെയ്തു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട്. പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്‍ ഒരു നേര്‍ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണു ചെയ്തത്.…

Read More

പുതുപ്പള്ളി: എട്ടുപഞ്ചായത്തുകളിലും നിരവധിപേര്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും പരാതി അറിഞ്ഞ് ചോദിക്കാന്‍ ചെന്ന തന്നെ ചില ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ചില ബൂത്തുകളില്‍ മാത്രം വൈകുന്നതില്‍ അസ്വാഭാവികതയെന്ന് കലക്ടറോട്  ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

Read More