Author: Starvision News Desk

മനാമ: വേള്‍ഡ് കോംപറ്റിറ്റീവ്നസ് സെന്റര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡവലപ്മെന്റ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച 2024ലെ ലോക മത്സരക്ഷമതാ റാങ്കിംഗില്‍ ബഹ്റൈന്‍ 21ാം സ്ഥാനം നേടി. നേരത്തെ ഉണ്ടായിരുന്നതില്‍നിന്ന് ഒമ്പത് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഈ നേട്ടം കൈവരിച്ചത്. 2022ലെ അരങ്ങേറ്റത്തിനു ശേഷമുള്ള ഈ സുപ്രധാന മുന്നേറ്റം, വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അതിന്റെ അതുല്യമായ മത്സര നേട്ടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ആവാസവ്യവസ്ഥയെ വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 12 സൂചകങ്ങളില്‍ ബഹ്റൈന്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ 75 സൂചകങ്ങളില്‍ ആഗോളതലത്തില്‍ മികച്ച 10ലാണ്. ഗവണ്‍മെന്റ് നയത്തിന്റെ മികവ് മുതല്‍ ഫലപ്രദമായ പൊതു- സ്വകാര്യ പങ്കാളിത്തം വരെ സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുന്ന വിവിധ മേഖലകളിലേക്ക് ഈ മികച്ച പ്രകടനം വ്യാപിച്ചിട്ടുണ്ട്. ശക്തവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയ്ക്കാവശ്യമായ ഉത്തേജകങ്ങള്‍ ബഹ്റൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ദേശീയ സമ്പദ്വ്യവസ്ഥാ കാര്യ അണ്ടര്‍സെക്രട്ടറി ഒസാമ സാലിഹ് അലലാവി പറഞ്ഞു. ഫലപ്രദമായ പങ്കാളിത്തവും…

Read More

ദില്ലി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി. മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ദില്ലിയിൽ നടന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല, മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഒരാഴ്ച മുൻപ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കേറ്റ തിരിച്ചടികളെക്കുറിച്ച് പറയുന്ന സാഹചര്യത്തിലായിരുന്നു ആർഎസ്എസ് തലവന്റെ പ്രതികരണം. അടുത്തിടെ മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷാ…

Read More

തിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്. കേരളത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുല്‍ ഗാന്ധിയെ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. വയനാട് ലോക്‌സഭാ മണ്ഡലവുമായി രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്.അത് അദ്ദേഹം പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയേയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് പകരം സ്‌നേഹിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി മണ്ഡലം…

Read More

തിരുവനന്തപുരം: സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണമാണ് സി.പി.എം. വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചാരണത്തിനു പിന്നിൽ അറിയപ്പെടുന്ന സി.പി.എം. നേതാക്കളായിരുന്നു. ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. പോലീസ് കർശന നടപടി എടുക്കുന്നില്ലെന്നിൽ യു.ഡി.എഫ്. ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വടകരയിലെ ‘കാഫിർ’ പ്രയോഗം സി.പി.എം സൃഷ്ടിയായിരുന്നെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘ്പരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സി.പി.എമ്മും പുറത്തെടുത്തത്. താത്ക്കാലിക ലഭത്തിനു വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി എം. നേതാക്കൾ പോലും മറന്നു. സി.പി.എമ്മിൽനിന്ന് സംഘ്പരിവാറിലേക്ക് അധികം ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞു. വർഗീയ പ്രചാരണം രാഷ്ട്രീയ ലാഭത്തിനുപയോഗിച്ചത് സി.പി.എമ്മിൻ്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. സമൂഹത്തിൽ ഭിന്നിപ്പിൻ്റെ വിത്തുവിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ലെന്നും…

Read More

ദില്ലി: തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന  പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.

Read More

കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 10.30  ന് അഗത്തിയിലെത്തിയതാണ് കപ്പൽ. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യാത്ര വൈകിക്കുന്നത്. മർച്ചന്‍റ് യൂണിയനും അണ്‍‌ലോഡിങ് കോണ്‍ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ജൂണ്‍ 15ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എം വി അറേബ്യൻ എന്ന യാത്ര കപ്പലാണ് അഗത്തിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടത്. 16ന് കവരത്തിയിലെത്തി. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ കപ്പൽ ഇന്നലെ രാത്രി 10.30 നാണ് അഗത്തിയിലെത്തിയത്. അടുത്ത ദിവസം കൽപ്പേനിയിൽ എത്തേണ്ടതാണ്. കപ്പലിൽ രോഗികളടക്കം 220 യാത്രക്കാരുണ്ട്. കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളളവരാണ് കുടുങ്ങിയത്. ചരക്ക് ഇറക്കാതെ കപ്പലിന് യാത്ര തുടരാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. യാത്രക്കാർ പ്രതിഷേധിച്ചതോടെ പോർട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥർ കപ്പലിലെത്തി യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും ചർച്ച നടത്തി. ചരക്ക് ഇറക്കി യാത്ര ഉടൻ തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച  പ്രഥമ ഇന്റർ സ്‌കൂൾ ചിത്രരചനാ മത്സരമായ ‘ആലേഖ് ’24’ലെ വിജയികളെ  ആദരിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വർണ്ണശബളമായ സമാപന ചടങ്ങിൽ  ടൈറ്റിൽ സ്‌പോൺസർമാരായ ഷക്കീൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥി നൈല ഷക്കീൽ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി  സെക്രട്ടറി വി.രാജപാണ്ഡ്യൻ,വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ,അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ  ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, ഹെഡ് ടീച്ചർമാർ എന്നിവർ സന്നിഹിതരായിരുന്നു.  വിവിധ പ്രായ വിഭാഗങ്ങളിൽ താഴെ പറയുന്നവർ ജേതാക്കളായി: ഗ്രൂപ്പ് 1 (ദൃശ്യ, 5 മുതൽ 7 വയസ്സ് വരെ) വിജയികൾ: 1.…

Read More

ബഹ്‌റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന്, ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന തിരുവപ്പന മഹോത്സവത്തിൻറെ കൊടിയേറ്റം സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നിർവഹിച്ചു. ജൂൺ 17ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന എന്നീ തെയ്യ കോലങ്ങൾ അവതരിപ്പിക്കപ്പെടും. അന്നേദിവസം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറുമണിക്ക് രവി പിള്ള ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ബഹറിനിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Read More

മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.ചൂട് കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് വർഷങ്ങളായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. യുവ പണ്ഡിതനും പ്രഭാഷകനുമായ യൂനുസ് സലീം നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ മാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തില്‍ വിശ്വാസികളെ ഉൽബോധിപ്പിച്ചു. ജീവിതത്തില്‍ തനിക്ക് പ്രിയപ്പെട്ടതൊക്കെയും ദൈവിക മാര്‍ഗത്തില്‍ സമർപ്പിക്കാൻ അദ്ദേഹം മുന്നോട്ട് വന്നു. ആ സമര്‍പ്പണ മനസ്സിൻ്റെ അടിസ്ഥാനത്തിലാണ് ദൈവത്തിൻ്റെ കൂട്ടുകാരന്‍ എന്ന പ്രത്യേക പദവി ഇബ്രാഹിം നബിക്ക് ലഭിച്ചത്. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം മനുഷ്യന് സ്വയം തിരിച്ചറിവ് നേടാനുള്ള മാർഗം കൂടിയാണ്. പ്രവാചകൻ്റെ അറഫ പ്രസംഗം മാനവികതയുടെ…

Read More

മനാമ: സുന്നി ഔഖാഫിനെ ആഭിമുഖ്യത്തിൽ റിഫയിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹിന്‌ ഷൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോർഡിനേറ്റർ സൈഫു ല്ല ഖാസിം നേതൃത്വം നൽകി. റിഫ ലുലു ഹൈപർ മാർക്കറ്റിന്‌ സമീപമുള്ള സ്കൂൾ ഗ്രൗണ്ടിലായിരിരുന്നു ഈദ്‌ ഗാഹ്‌. 2007 ൽ ആരംഭിച്ച ഈദ്‌ ഗാഹ്‌ മലയാളികൾക്ക്‌ പ്രത്യേകമായി ഒത്തുചേരാനും ആശംശകൾ കൈമാറാനുമുള്ള വേദിയായി മാറുന്നു. ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്‌ (ദിവാൻ) നവാസ്‌ ഓപി, ഹിഷാം അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്‌, റഹീസ്‌ മുള്ളങ്കോത്ത്‌, നബാസ്‌ ഓപി, അബ്ദുൽ ഷുക്കൂർ, നവാഫ്‌ ടിപി, നസീഫ്‌ ടിപി, അലി ഉസ്‌മാൻ, സീനത്ത്‌ മുഹമ്മദ്‌, നസീമ ടീച്ചർ, ആമിനാ അലി, നാഷിത, ആലിയാ സന എന്നിവർ ഈദ്‌ ഗാഹ്‌ സംഘാടനത്തിന്‌ നേതൃത്വം നൽകി.

Read More