- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
- ആശ സമരം; ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് വിഡി സതീശൻ
- ഐ.സി.ആര്‍.എഫും ബി.ഡി.കെയും രക്തദാന ക്യാമ്പ് നടത്തി
- പോലീസ് സ്റ്റേഷനില്‍ ഗോകുലിന്റെ മരണം: ആദിവാസി സംഘടനകള്‍ സമരത്തിലേക്ക്
- ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; 4 പേര് പിടിയില്‍
Author: Starvision News Desk
തിരുവനന്തപുരം: മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈത്ത് യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ദുരന്തത്തിൽ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈത്തിലേക്കയയ്ക്കാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മ കത്തിൽ പറയുന്നു. കേരള ആരോഗ്യ മന്ത്രിയുടെ കുവൈത്തിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യന്‍ എംബസിയോടും ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കാൻ സഹായകരമാകുമായിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കാനും സഹായകമാകുമായിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭ്യമാകാതിരുന്നത് മൂലം മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം നടക്കാതെപോയത് അത്യന്തം ദൗർഭാഗ്യകരമാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിരസിക്കുന്നത് തടസ്സമാകുന്നു. 2023 ഫെബ്രുവരി 28ലെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസ് മേമ്മോറാണ്ടം…
മലപ്പുറം: വായില്‍ കമ്പുകൊണ്ട് മുറിഞ്ഞതിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണത്തിന് കാരണമായത് ചികിത്സാ പിഴവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്തേഷ്യ കൊടുത്തതാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് കാരണമാകുന്ന മുറിവൊന്നുമല്ല വായിലുണ്ടായിരുന്നത്. അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചു. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ വായയില്‍ കമ്പു തട്ടി മുറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ഒന്നിന് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. മുറിവിന് തുന്നിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നൽകി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം, ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയാണ് കുഞ്ഞിന് നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കൊച്ചി: താനും ഭാര്യയും തമ്മില്‍ ഉണ്ടായിരുന്നത് തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നെന്നും അതു പരിഹരിച്ച സാഹചര്യത്തില്‍ ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നെന്നും വ്യക്തമാക്കി പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി. ഗോപാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസിന് കോടതി നോട്ടീസയച്ചു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ എന്നും നിലവിലുള്ള ക്രിമിനല്‍ കേസ് മൂലം ഭാര്യാഭര്‍ത്താക്കന്‍മാരെന്ന നിലയില്‍ ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും പൊലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്നാണിതെന്നും ഹൈക്കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി. തെറ്റിദ്ധാരണകള്‍ നീങ്ങുകയും ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയാണ്. തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മില്‍ സംസാരിച്ചു മാറ്റി. ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നു. ഇക്കാര്യം യുവതി തന്റെ…
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സി. സി. ബി ഐലൻഡ് സിംഗർ സീസൺ 1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024 ” എന്ന പേരിൽ സംഘടിപ്പിച്ച സിനിമാഗാനാലാപന മത്സത്തിന്റെ അവസാന ഘട്ടം ജൂൺ 21 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. ബഹ്‌റൈൻ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ പാട്ടുമത്സരത്തിന്റെ ആദ്യ റൗണ്ടിലേക്ക് 34 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത 12 പേരാണ് ഈ സിനിമാഗാനാലാപന മത്സരത്തിൽ ഫിനാലെ ആയ ജൂൺ 21 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന റിയാലിറ്റി ഷോ രീതിയിലുള്ള ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. മൂന്ന് റൗണ്ടുകളായാണ് ഫിനാലെയിൽ മത്സരങ്ങൾ നടക്കുക. സി. സി. ബി ഐലൻഡ് സിംഗർ 2024 ഫിനാലെയിൽ ആദ്യത്തെ റൌണ്ടായ “ഫേവറിറ്റ് റൗണ്ടിൽ” ഒരു മലയാള സിനിമാ ഗാനമാണ് ആലപിക്കേണ്ടത്. 12 പേർ മത്സരിക്കുന്ന ഈ റൗണ്ടിന്…
മനാമ: 2010 മുതൽ ബഹ്‌റൈൻ പൗരത്വം നേടിയ എല്ലാവരുടെയും ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു. ചിലർ തെറ്റായ വിവരങ്ങളും രേഖകളും നൽകി പൗരത്വം നേടിയതായി ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് കാര്യ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത്. ബഹ്‌റൈൻ പൗരത്വം നേടിയെടുക്കാൻ നൽകിയ വിവരങ്ങളുടെയും രേഖകളുടെയും കൃത്യത സമിതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
തിരുവനന്തപുരം: കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജി സമര്‍പ്പിച്ചു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. നിയമസഭാംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ സ്പീക്കര്‍ എ.എന്‍. ഷംസീറിനും നല്‍കും. ആലത്തൂര്‍ മണ്ഡലത്തിൽനിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം. വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിംഗ് എം.പിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരില് ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരില്‍ ബോംബ് നിർമാണം നടക്കുന്ന വീട്ടിൽ ബോംബ് പൊട്ടി ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിനു ശേഷം ന്യൂ മാഹിയിൽ ബോംബേറ് നടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
കൊച്ചി: സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ. നൽകിയ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ, സി.എം.ആർ.എൽ, എക്സാലോജിക് എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഇതുസംബന്ധിച്ച ഹർജി നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ കുഴൽനാടൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബു നോട്ടീസയച്ചത്. സി.എം.ആർ.എല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ട് രാഷ്ട്രീയപ്രേരിതമെന്നു പറയാൻ സാധിക്കില്ലെന്നും കുഴൽനാടൻ പറയുന്നു. സി.എം.ആർ.എല്ലിനു നൽകിയ സേവനങ്ങളുടെ പ്രതിഫലമെന്ന നിലയിലാണ് എക്സാലോജിക്കിന് 1.72 കോടി കൈമാറിയിരിക്കുന്നത്. എന്നാൽ ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ്…
ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ് നീക്കം ചെയ്തത്. സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ. സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്‍റെ ലോഡ് ബോഡിയിൽ…
മനാമ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് 545 തടവുകാര്‍ക്ക് മാപ്പ് നല്‍കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിനെ ഓംബുഡ്‌സ് ഓഫീസും തടവുകാരുടെ അവകാശ കമ്മീഷനും (പ്രിസണേഴ്‌സ് ആന്റ് ഡിറ്റെയ്‌നീസ് റൈറ്റ്‌സ് കമ്മീഷന്‍- പി.ഡി.ആര്‍.സി) സ്വാഗതം ചെയ്തു. മനുഷ്യാവകാശങ്ങളുടെ പദവി ഉയര്‍ത്തുന്ന ഉത്തരവാണിതെന്ന് പി.ഡി.ആര്‍.സിയുടെ ഓംബുഡ്സ് വുമണും ചെയര്‍പേഴ്സണുമായ ഗദാ ഹമീദ് ഹബീബ് പറഞ്ഞു. തടവുകാരുടെ അവസ്ഥ മെച്ചപ്പെടുത്തുക, ബദല്‍ ശിക്ഷാവിധി വിപുലീകരിക്കുക, തുറന്ന ജയില്‍ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കിയ ആഭ്യന്തര മന്ത്രാലയത്തെ അവര്‍ അഭിനന്ദിച്ചു. മന്ത്രാലയത്തിന്റെ പങ്ക് ജുഡീഷ്യറിയുടെയും സ്വതന്ത്ര മനുഷ്യാവകാശ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ പൂര്‍ത്തീകരിക്കുന്നതാണ്. ഈ ഉത്തരവിന് നല്ല ഫലങ്ങളുണ്ടാകും, പ്രത്യേകിച്ച് ബഹ്റൈനില്‍ മനുഷ്യാവകാശ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍. ഇത്തരം നടപടികള്‍ സഹിഷ്ണുതയ്ക്കും സാമൂഹിക ഐക്യത്തിനും വേണ്ടി യത്‌നിക്കുന്നതിലും മനുഷ്യവിഭവശേഷിയുടെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഒരു മുന്‍നിര മാതൃകയാണെന്നും ഓംബുഡ്സ് വുമണ്‍ കൂട്ടിച്ചേര്‍ത്തു.