Author: Starvision News Desk

കൊല്ലം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പുറത്തുവരുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. പ്രതി നായികയെന്നാണ് പുസ്തകത്തിന്റെ പേര്. ‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.

Read More

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സാധ്യത തള്ളിക്കളഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു. പുനഃസംഘടന സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. രാവിലെ മുതല്‍ കേള്‍ക്കുന്നത് മാധ്യമങ്ങളുടെ ഭാവനസൃഷ്ടിയും ഊഹാപോഹങ്ങളും മാത്രമാണ്. മുന്നണി യോഗമാകുമ്പോള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകും. മുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഥാനം ഒഴിയാന്‍ ഒരു വിഷമവുമില്ല. മന്ത്രിസഭാ രൂപീകരണ സമയത്ത് മന്ത്രിസഥാനം വേണ്ടെന്ന് പറഞ്ഞയാളാണ് താന്‍. ഒരുപക്ഷേ അങ്ങനെ പറയുന്ന ആദ്യത്തെ ആളാവും താന്‍. അതുകൊണ്ട് മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ ബുദ്ധിമുട്ടില്ല. ഒരു സംസ്ഥാനം മുഴുവന്‍ നോക്കുന്നതില്‍ എളുപ്പമല്ലേ ഒരു മണ്ഡലം നോക്കാനെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനയെ കുറിച്ച് ഒന്നും അറിയില്ലെന്നും ഇപ്പോള്‍ ടിവിയില്‍ കണ്ടുള്ള വിവരം മാത്രമേ ഉള്ളുവെന്നും പ്രതികരിക്കാനില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സാധ്യത തള്ളിക്കളയാതെ കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി എല്ലാ പാര്‍ട്ടികള്‍ക്കും ഘടകകക്ഷികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യ സംവിധാനമാണ്. മുന്നണിയിലെ മുന്‍ധാരണ…

Read More

ശ്രീനഗർ: ജമ്മു കശ്മീർ അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതായതായി റിപ്പോർട്ട്. രണ്ടു സൈനികർക്ക് പരിക്കേറ്റു. രണ്ട് കരസേനാ ഓഫീസർമാരും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനും വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് സൈനികനെ കാണാതായെന്ന വാർത്ത എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ 48 മണിക്കൂർ പിന്നിട്ടു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർമാരായ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അനന്ദ് നാഗിലെ ഗഡോൾ മേഖലയിൽ ആരംഭിച്ച ഏറ്റുമുട്ടൽ രാത്രിയോടെ അവസാനിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതോടെ ബുധനാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചു. ഇതിനിടെ, ഉദ്യോഗസ്ഥർക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരും മരണത്തിന് കീഴടങ്ങി.

Read More

തിരുവനന്തപുരം∙ സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ്. ന്ത്രിസഭ പുന:സംഘടനയ്‌ക്കൊപ്പം മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. എഎൻ ഷംസീർ സ്പീക്കർ സ്ഥാനം ഒഴിഞ്ഞേക്കും. വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ സ്പീക്കർ സ്ഥാനത്തേക്കായിരിക്കും പരിഗണിക്കുക. അങ്ങനെയെങ്കിൽ ഷംസീർ മന്ത്രിസഭയിൽ എത്തും. ഷംസീറിന് ആരോഗ്യവകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള മുഖംമിനുക്കൽ നടപടി കൂടിയാണ് മന്ത്രിസഭ പുന:സംഘടന.

Read More

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലൻസിയർ മുന്നറിയിപ്പു നൽകി. വേദിയിൽനിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലൻസിയർ മറുപടി നൽകി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ലെന്നും അലൻസിയർ വ്യക്തമാക്കി. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

Read More

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് 14.5 ഏക്കർ ഭൂമി എയർപോർട്ട് അതോറിറ്റിക്ക് ഏറ്റെടുത്ത് നൽകാൻ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ സർക്കാറിന് ഇതുവരെ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ചട്ടം 391 പ്രകാരം അന്തിമ വിജ്ഞാപനം പുറത്തിറക്കി രേഖകൾ പരിശോധന ആരംഭിച്ചെങ്കിലും 50 പേരുടെ ഭൂമിയുടെ രേഖകൾ ഇതുവരേ ലഭ്യമായിട്ടില്ല. ഈ മാസം 15നകം ഭൂമി ഏറ്റെടുത്ത് നൽകിയിട്ടില്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കുമെന്നാണ് അഥോറിറ്റി സർക്കാറിനെ അറിയിച്ചിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഭൂമി ഏറ്റെടുക്കൽ ഓഫീസിൽ കഴിഞ്ഞ മാസം മുതലാണ് ഭൂവുടമകളുടെ രേഖകളുടെ പരിശോധന ആരംഭിച്ചത്. പള്ളിക്കലിൽ നിന്ന് 26 പേരും നെടിയിരുപ്പിൽ നിന്ന് 56 പേരുമടക്കം ആകെ 80 ഭൂവുടമകളാണുള്ളത്. രേഖകളിൽ സാങ്കേതിക, നിയമ തടസ്സങ്ങളില്ലെങ്കിൽ അടുത്തഘട്ടമായി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. വീടുകളുള്ളവർക്ക് പുനരധിവാസപാക്കേജിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപ നേരത്തെ ലഭിക്കും. വീടൊഴിഞ്ഞതിന് ശേഷം മറ്റു…

Read More

കോഴിക്കോട്: നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. 11 പേരുടെ പരിശോധനാഫലം ഉടന്‍ വന്നേക്കുമെന്ന് ഡിഎംഒ അറിയിച്ചു. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടന്‍ പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ചെന്നൈയില്‍നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ പൊലീസും രംഗത്തിറങ്ങും. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 29ന് പുലര്‍ച്ചെ 2.30നും 4.15നും ഇടയില്‍ ഇഖ്‌റ ആശുപത്രിയിലെത്തിയവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ഡിഎംഒ അറിയിച്ചു. അതേസമയം, സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം…

Read More

കൊച്ചി: മസാജ് പാര്‍ലറിലെ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കലൂരിലെ സ്പായില്‍ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷക്കീര്‍ (52), സ്പായിലെ ജീവനക്കാരികളായ നീതു ജെയിംസ് (27), ഗീതു (25) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

Read More

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആർമി കേണലിനെ മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്നു. തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ ഏരിയയിലാണ് സംഭവം. ഒരു സെമിനാറിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൈനികനെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാണക്യപുരി സ്വദേശിയായ ആർമി കേണൽ വിനിത് മേത്ത (49) ആണ് ആക്രമിക്കപ്പെട്ടത്. കേണലും സുഹൃത്തും താജ് ഹോട്ടലിലെ ഒരു സെമിനാറിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. രാത്രി 11.30 യോടെ സുഹൃത്തിനെ മാളവ്യ നഗറിലെ ത്രിവേണി കോംപ്ലക്‌സിൽ ഡ്രോപ്പ് ചെയ്ത ശേഷം, മേത്ത അടുത്തുള്ള ഒരു പെട്രോൾ പമ്പിൽ കയറി. ഇതിനിടെ ഒരാൾ ലൈറ്റർ ആവശ്യപ്പെട്ട് കേണലിനെ സമീപിച്ചു. ലൈറ്റർ ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെ ഇയാൾ ആക്രമിക്കാൻ തുടങ്ങി. കണ്ണിൽ പൊടി പോലെയുള്ള വസ്തു എറിഞ്ഞ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നീട് രണ്ട് പേർ കൂടി ഓടിയെത്തി കേണലിനെ കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയും കാറിലുണ്ടായിരുന്ന മൊബൈൽ ഫോണും മറ്റും…

Read More

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയില്‍ വായിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയും സ്പീക്കര്‍ എഎന്‍ ഷംസീറും തമ്മില്‍ വാക്‌പ്പോര്. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്‍ഡ് റിപ്പോര്‍ട്ട് വായന മാത്യു കുഴല്‍നാടന്‍ തുടര്‍ന്നു. ഇതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയാണ് നിയമസഭയില്‍ ബഹളമുണ്ടായത്. തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചര്‍ച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു റിമാന്‍ഡ് റിപ്പോര്‍ട്ട് തുടര്‍ന്നും വായിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് രേഖകളില്‍ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കര്‍, റിപ്പോര്‍ട്ട് ശരിയാവണമെന്നില്ലെന്നും പറഞ്ഞു. ഒരാളെ റിമാന്‍ഡ് ചെയ്തതുകൊണ്ട് അയാള്‍ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കില്‍ ഞാനൊക്കെ എത്ര കേസില്‍ പ്രതിയാണെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം റിമാന്‍ഡ്…

Read More