Author: Starvision News Desk

മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിക്കും. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനം – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക മന്ത്രി ഡോ. ബിന്ദു അറിയിക്കുകയും ചെയ്തു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഭാഗത്തല്ലാതെ എവിടെയും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുനിന്ന് ട്രൈബൽ സർവ്വകലാശാലയിൽ പഠിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. അവിടം കൺടൈൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരിക്കെ സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് അവിടെ ക്യാമ്പസിലെ പഠിതാക്കളിൽ അനാവശ്യഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂ. റിപ്പോർട്ട് വേണമെന്ന നിർദ്ദേശം രോഗബാധിത പ്രദേശത്തും ചുറ്റുഭാഗങ്ങളിലുമുള്ളവർക്കല്ലാതെ ബാധകമാക്കരുത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Read More

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ഇന്നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രം കാണാനായി തിയറ്ററിൽ എത്തിയ ശ്രീനിവാസന്റെ വിഡിയോ ആണ്. ആരോ​ഗ്യവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ താരം എത്തുകയായിരുന്നു. സിനിമയുടെ പ്രിമിയർ ഷോ കാണാനാണ് ഭാര്യ വിമലയ്ക്കൊപ്പം ശ്രീനിവാസൻ തിയറ്ററിൽ എത്തിയത്. മൂടി പുതച്ച് വീൽ ചെയറിൽ തിയറ്ററിലേക്ക് പോകുന്ന ശ്രീനിവാസന്റെ വിഡിയോ ആണ് വൈറലാവുന്നത്. സിനിമ കണ്ടിറങ്ങിയ ശ്രീനിവാസനോട് മാധ്യമങ്ങൾ ചിത്രത്തിന്റെ അഭിപ്രായം തേടിയെങ്കിലും ശ്വാസം മുട്ടലിനെ തുടർന്ന് പ്രതികരിക്കാനാവില്ല എന്ന് വ്യക്തമാക്കുകയായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുന്ന ശ്രീനിവാസനെയാണ് വിഡിയോയിൽ കാണുന്നത്. നല്ല സിനിമയാണ് എന്നായിരുന്നു അമ്മ വിമലയുടെ പ്രതികരണം. ധ്യാൻ പഴയ ശ്രീനിവാസനെ പോലെയുണ്ടെന്ന് ആരാധകർ പറയുന്നുണ്ടല്ലോ എന്ന ചോദിച്ചപ്പോൾ തനിക്ക് അങ്ങനെ തോന്നിയില്ലെന്നും പറഞ്ഞു. ഏറെ നാളത്തെ ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസൻ കുറുക്കൻ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. വിനീത് ശ്രീനിവാസനൊപ്പം രസകരമായ കഥാപാത്രത്തെയാണ് അദ്ദേഹം…

Read More

തൊടുപുഴ: ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. പതിമൂന്ന് അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്ര പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.

Read More

കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ അനാന മറിയ ( 5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മ മകളെയും കൊണ്ട് കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണകാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു.

Read More

ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്. അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി ആര്‍. ബിന്ദു. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയില്‍ നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെന്നും മന്ത്രി പറഞ്ഞു. ”അത്തരമൊരു പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയില്‍വച്ച് അത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ സാധിക്കൂ”- മന്ത്രി പറഞ്ഞു.

Read More

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുക്കേസില്‍ മുന്‍മന്ത്രിയും സി.പി.എം. സംസ്ഥാന സമിതി അംഗവുമായി എ.സി. മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി കേസിലെ മുഖ്യസാക്ഷി ജിജോര്‍ കെ.എ. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് മൊയ്തീനാണെന്ന് ജിജോര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്ക്. ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശ്ശൂരില്‍ എത്തുമ്പോള്‍ സതീഷുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ജിജോര്‍ ആരോപിച്ചു.കേസിലെ മുഖ്യപ്രതിയായ വെള്ളപ്പായ സതീശന്റെ ഇടനിലക്കാരനാണ് ജിജോര്‍. കരുവന്നൂരിലേയും മറ്റ് സഹകരണബാങ്കുകളിലേയും ഇടപാടുള്‍ സതീശന്‍ നടത്തിയിരുന്നത് ജിജോര്‍ മുഖേനയായിരുന്നു. ജില്ലയിലെ സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിര്‍ണായക ഇടപാടുകളെക്കുറിച്ച് എ.സി. മൊയ്തീന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു. ഇവരുടേത് ഉള്‍പ്പെടെ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ജിജോര്‍ ആരോപിക്കുന്നു.2014 മുതല്‍ കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുവെന്ന് എ.സി. മൊയ്തീന് അറിയാമായിരുന്നു. മൊയ്തീന് പുറമേ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട വഴിയാണ് സതീഷ് മൊയ്തീനുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീടുള്ള ഇടപാടുകള്‍ മൊയ്തീനും സതീഷുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്…

Read More

കൊല്ലം: കൊല്ലം അഞ്ചലിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ വയോധികനെ മർദിച്ച സ്വകാര്യ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ. കൊച്ചുകുരുവിക്കോണം സ്വദേശി 65കാരനായ വാസുദേവനാണ് മർദനമേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. പുനലൂരിൽ നിന്നും അഞ്ചലിലേക്കുള്ള ബസിലെ യാത്രക്കാരനായിരുന്നു വയോധികനായ വാസുദേവൻ. ഈസ്റ്റ് സ്‌കൂൾ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നു. സ്റ്റോപ്പിലെത്തിയപ്പോൾ ബസ് നിർത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഇത് കേട്ടില്ല. അതിനിടയിൽ ആരോ ബല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു. സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറിയാണ് ബസ് നിർത്തിയത്. ഇത് വാസുദേവൻ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ബസ് കണ്ടക്ടറെ…

Read More

ന്യൂയോർക്ക്: വിശ്വസുന്ദരിയെ കണ്ടെത്താൻ നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് യൂണിവേഴ്സിന് ഇനിമുതൽ ഉയർന്ന പ്രായപരിധി ഇല്ല. 71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ വച്ചാണ് ഈ സുപ്രധാന മാറ്റം വെളിപ്പെടുത്തിയത്. 1952 മുതൽ തുടർച്ചയായി നടത്തിവരുന്ന മത്സരത്തിന് ഇതുവരെ 28 വയസ്സെന്നതായിരുന്നു ഉയർന്ന പ്രായപരിധി. ചരിത്രത്തിലാധ്യമായാണ് ഉയർന്ന പ്രായപരിധി വേണ്ടെന്നുവയ്ക്കാൻ മിസ് യൂണിവേഴ്‌സ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് പിതിയ മാറ്റങ്ങൾ. പ്രായപരിധി ഒഴിവാക്കിയതിന് പുറമേ വിവാഹിതരും വിവാഹമോചിതരും ഗർഭിണികളുമായ മത്സരാർത്ഥികൾക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. നിലവിൽ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആർ ബോണി ഗബ്രിയേല. 2022ൽ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോൾ 29 വയസ്സാണ് പ്രായം. മത്സരിക്കാനും കഴിവ് തെളിയിക്കാനുമൊന്നും സ്ത്രീകൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു.…

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയറിനെതിരെ നടൻ ഹരീഷ് പേരടി. അലൻസിയറുടെ അവാർഡ് സർക്കാർ‍ പിൻവലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളോ കലാസാംസ്കാരിക രം​ഗത്തു നിന്നുള്ളവരോ ആരും തയാറാകാത്തതിനെയും ഹരീഷ് പേരടി വിമർശിച്ചു. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയർ പ്രതികരിച്ചത്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷേ പറഞ്ഞത് കമ്യുണിസ്റ്റ് പാവാട അലൻസിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് …അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ….. അത് നിന്റെ മാനസികരോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികിൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്…അല്ലെങ്കിൽ മറ്റൊരു വഴി സ്വർണം പൂശിയ ആൺ പ്രതിമകൾ സ്വയം പണം ചിലവഴിച്ച്…

Read More

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ കൗതുക കാഴ്ചയായി നടന്‍ ഭീമന്‍ രഘുവിന്റെ നില്‍പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് ഭീമന്‍ രഘു നിന്നുകൊണ്ട് കേട്ടത്. 15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അത്രയും നേരം ഭീമന്‍ രഘു ഒറ്റ നില്‍പ്പായിരുന്നു. സദസില്‍ മുന്‍ നിരയിലായിരുന്നു ഭീമന്‍ രഘു ഇരുന്നിരുന്നത്. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ താരം എ ഴുന്നേറ്റു നിന്ന് ഗൗരവത്തോടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റു നിന്നത് എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്. നല്ല അല്ലൊരു അച്ഛനും മുഖ്യമന്ത്രിയും കുടുംബനാഥനുമൊക്കെയാണ്. എന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമായല്ല, വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.- ഭീമന്‍ രഘു പറഞ്ഞു. അതിനിടെ ഭീമന്‍ രഘുവിന്റെ നില്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ട് മാസം മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

Read More