- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
Author: Starvision News Desk
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്. ഐസക്കിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയില്‍ ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി വളരെ ദുര്‍ബലമായിരുന്നെന്ന തോന്നലില്‍ നിന്നാകണം മുന്‍ ധനകാര്യ മന്ത്രി പ്രതിപക്ഷത്തിനെതിരെ ഇപ്പോള്‍ കള്ളപ്രചരണവുമായി വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം വാദിച്ചത്. നികുതി ഭരണ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയും ഐ.ജി.എസ്.ടി പിരിവിലെ പരാജയവും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തിന്റെ വിഹിതത്തില്‍ കുറവ് സംഭവിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതിനായി സംയുക്ത പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെയുണ്ട്. റവന്യു ഡെഫിസിറ്റ് ഗ്രാന്റ് സംബന്ധിച്ച് ആറാം സമ്മേളനത്തില്‍ 24-08-2022 തീയതിയിലെ ചോദ്യം…
കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കൊലപാതത്തിനുശേഷം ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നാവായിക്കുളം സ്വദേശിനി നാദിറയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹിം കഴുത്ത് സ്വയം മുറിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. അക്ഷയ സെന്ററിൽ കയറിയാണ് കൊലപാതകം നടത്തിയത്. കർണ്ണാടക കുടക് സ്വദേശിനിയാണ് കൊല്ലപ്പെട്ട നാദിറ. 40 വയസായിരുന്നു. ഭർത്താവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീമിന് സംശയമുണ്ടായിരുന്നു. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളിൽ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്‌ക്ക് ചാടി. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ബഹിഷ്‌കരിക്കാമായിരുന്നു. ഇത് പറയാൻ വേണ്ടി അവിടെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് ചിലർക്ക് ഒന്ന് ആളാകാനും, ഷൈൻ ചെയ്യാനും തോന്നും. എനിക്കത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്. ‘ഞാനല്ലല്ലോ നടപടിയെടുക്കേണ്ടത്. അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. സ്റ്റേറ്റ് അവാർഡിന്റെ പരിപാടിയിൽ പങ്കെടുത്ത്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സൗദി യാത്രക്ക് കേന്ദ്രത്തോട് അനുമതി തേടി . അടുത്തമാസമാണ് സംഘം സൗദി സന്ദർശിക്കുക. ഒക്ടോബർ 19 മുതൽ 22 വരെ സൗദിയിൽ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാനാണ് യാത്ര. സംഘം യാത്രയ്‌ക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. 2022 ഒക്ടോബറിൽ ലണ്ടനിലും ഈ വർഷം ജൂണിൽ ന്യൂയോർക്കിലും ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് സൗദിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുന്നത് പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിടിയിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ ഒരുങ്ങുകയാണ് കാർഷിക സർവകലാശാല. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ എടുക്കുക. ഇതിനായി പ്രോചാൻസലറായ കൃഷിമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സർവകലാശാല വിസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഡിപ്ലോമ കോഴ്‌സുകൾ,…
ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ദൈര്‍ഘ്യം ചെറുതാണെങ്കിലും സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജി 20 ഉച്ചകോടി, ചന്ദ്രയാന്‍ നേട്ടങ്ങള്‍ എന്നിവ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. പ്രതിപക്ഷ സഹകരണം ആവശ്യപ്പെട്ട മോദി, ഈ സമ്മേളനത്തില്‍ എല്ലാ പാര്‍ലമെന്റംഗങ്ങളും പരാമാവധി സമയം ഉപയോഗപ്പടെുത്തണമെന്നും പറഞ്ഞു. രാജ്യത്ത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്നു. പുതിയ പ്രതിജ്ഞയോടെ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാമെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടി വന്‍ വിജയമായിരുന്നു. ഭാരതത്തിന്റെ വൈവിധ്യത്തിന്റെ ആഘോഷമായിരുന്നു അതെന്നും മോദി പറഞ്ഞു. 2047ല്‍ ശക്തമായ രാജ്യമായി ഭാരതം മാറണം. അതിനുള്ള ചര്‍ച്ചകള്‍ പുതിയ മന്ദിരത്തില്‍ നടക്കണം. രാജ്യത്തിനു മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കി മുന്നോട്ടുപോകുമെന്ന് മോദി പറഞ്ഞു. അഞ്ചുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാര്‍ലമെന്റിന്റെ 75 വര്‍ഷമെന്ന വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് -ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി (16 സെപ്റ്റംബർ 2023 ശനിയാഴ്ച) സമാപിച്ചു. 2023ലെ ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ഇത് 12-ാം ആഴ്ചയാണ് ഞങ്ങൾ കുപ്പിവെള്ളം, ലാബൻ, പഴം, ജ്യൂസ്, ബിരിയാണി പാക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്നത്. മനാമയിലെ അവന്യൂസിലെ നാസ് കോർപ്പറേഷൻ പ്രോജക്ടിന്റെ വർക്ക്സൈറ്റിൽ 300-ലധികം തൊഴിലാളികൾക്ക് ആണ് ഇത്തവണ വിതരണം നടത്തിയത് . ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു. നാസ് കോര്പറേഷന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഷൗഖി അൽ ഹാഷിമി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അംബാസഡർ വിതരണോദ്ഘാടനം നിർവഹിക്കുകയും വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സമ്മർ വർക്ക് നിരോധന പരിപാടിക്ക് തൊഴിൽ…
കുവൈറ്റ് സിറ്റി: പൊതുധാർമ്മികത ലംഘിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിന് കുവൈറ്റിൽ 27 പേർ പിടിയിലായി. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിവിധ രാജ്യത്തെ പൗരന്മാരാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്രിമിനൽ സെക്ടർ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. ഹവല്ലി ഗവർണറേറ്റ്, സാൽമിയ, മഹ്ബൗല പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അതേസമയം മസാജ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ട കേസിൽ കഴിഞ്ഞ മാസം അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. സാൽമിയയിലെ ഒരു മസാജ് കേന്ദ്രത്തിൽ നിന്നാണ് ഇവർ പിടിയിലായത്. പണം നൽകി സദാചാര വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ടു എന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഏഷ്യക്കാരാണ് അറസ്റ്റിലായ അഞ്ചുപേരും. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേർന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാൻ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരുന്നു.
മനാമ: മൂന്നാമത് ബഹ്റൈൻ സിനിമ ഫെസ്റ്റിവലിനോടനുബന്ധിച്ച് 117 അറബ് ഷോർട്ട് ഫിലിമുകൾ മത്സരത്തിനുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ അഞ്ച് മുതൽ ഒമ്പതു വരെ നീളുന്ന ഫെസ്റ്റിവലിൽ മത്സരിക്കുന്നതിനായി മൊത്തം 476 ഷോർട്ട് ഫിലിമുകളാണ് ആദ്യ ഘട്ട മത്സരത്തിനെത്തിയത്. ഇതിൽനിന്ന് തിരഞ്ഞെടുത്ത 117 ചിത്രങ്ങളായിരിക്കും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. ഫെബ്രുവരി 15 മുതൽ ജൂൺ 15 വരെയായിരുന്നു ഷോർട്ട് ഫിലിമുകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. നാലു വിഭാഗങ്ങളിലായി 19 ഫീച്ചർ ഫിലിമും മത്സരരംഗത്തുണ്ട്. 76 ഫീച്ചർ ഫിലിമുകളാണ് ആദ്യഘട്ട മത്സരത്തിലുണ്ടായിരുന്നത്. ഡോക്യുമെന്ററി ഇനത്തിൽ 15 സിനിമകളുമുണ്ട്. ആനിമേഷൻ ഫിലിം ഇനത്തിൽ ആറെണ്ണമാണ് മത്സര രംഗത്തുള്ളത്. മൂന്നംഗ ജൂറിയാണ് മത്സരിക്കാനുള്ള സിനിമ നിർണയം നടത്തിയത്.
ഒട്ടാവ: ഖാലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന കാനഡയ്ക്കെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഇതിനു പിന്നാലെ കനേഡിയൻ വ്യാപാര മന്ത്രി മേരി ഇംഗിന്റെ ഇന്ത്യാ സന്ദർശനം മാറ്റി. അടുത്ത മാസം 9നാണ് മന്ത്രി എത്തേണ്ടിയിരുന്നത്. തീരുമാനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. വ്യാപാര ബന്ധം സംബന്ധിച്ച ചർച്ചകളായിരുന്നു മേരി ഇംഗിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. കാനഡയിൽ ഖാലിസ്ഥാൻവാദികൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ താത്കാലികമായി നിറുത്തിയെന്ന് ഈ മാസം ആദ്യം കാനഡ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ചർച്ച പുനരാരംഭിക്കു. ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം ജി 20 ഉച്ചകോടിയ്ക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചിരുന്നു. 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ…
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ഷെങ്‌ഹുവാ ചരക്കുകപ്പൽ സിംഗപ്പൂർ പിന്നിട്ടതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ. കപ്പൽ സിംഗപ്പൂരിലെത്തിയതിന്റെ വീഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്. സിംഗപ്പൂരിൽ നിന്ന് ഒരു മലയാളി സുഹൃത്ത് അയച്ചു തന്ന വീഡിയോ എന്ന് വ്യക്തമാക്കിയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കേരളത്തിൻ്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയിൽനിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ഷെങ്ഹുവാ ചരക്കു കപ്പലിൻ്റെ സഞ്ചാരപഥത്തെ കൗതുകപൂർവ്വം പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂർ പിന്നിട്ട ഷെങ്ഹുവായെ കുറിച്ച് യാത്രാമധ്യേ സിംഗപ്പൂരിലെത്തിയ ഒരു മലയാളി സുഹൃത്ത് അയച്ചുതന്ന വീഡിയോ ഇവിടെ പങ്കുവെക്കുന്നു. 2023 ഒക്ടോബർ 4 ന് മലയാളി കാത്തിരിക്കുകയാണ്.. മന്ത്രി വീഡിയോക്കൊപ്പം കുറിച്ചു. ഒക്ടോബർ നാലിന് ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം നടന്ന വാർത്താ സാമ്മേളനത്തിൽ അറിയിച്ചിരുന്നു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ചൈനയിൽ നിന്ന് ചർക്കുകപ്പൽ എത്തുന്നത്. അന്നേദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളിന്റെ…