- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ . മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: പത്തനംതിട്ട ഏനാത്തു മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. ആത്മഹത്യ ചെയ്‌തത് തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ്. ഇന്ന് രാവിലെ മാത്യു ടി അലക്സിന്റെ അഞ്ച് വയസായ ഇളയ മകൻ മെയ്‌വിൻ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയിരുന്നു. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ് നിഗമനം. കുട്ടികളുടെ മാതാവ് വിദേശത്താണ് അവരുമായി ചില പ്രശ്നങ്ങൾ നില നിന്നിരുന്നു. അതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് മാത്യു കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് നിഗമനം.
പത്തനംതിട്ട: കോഴഞ്ചേരിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്രം അയിരക്കാവ് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപാണ് മരിച്ചത്. വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം. അതേസമയം പ്രദീപിനെ കൊലപ്പെടുത്തിയത് മോന്‍സി എന്ന വ്യക്തിയാണെന്നാണ് പോലീസിന്റെ സംശയം. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ന്യൂഡൽഹി. കേന്ദ്ര മന്ത്രിസഭാ യോഗം വനിതാ സംഭരണ ബില്ലിന് അംഗീകാരം നൽകി. ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംഭരണം ഉറപ്പാക്കുന്നതാണ് ബില്ല്. പ്രത്യേക സമ്മേളനത്തിൽ ചരിത്ര പരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. 2010 മാർച്ചിൽ രാജ്യസഭ ബില്ല് പാസാക്കിയിരുന്നു. 1996ൽ ദേവെഗൗഡ സർക്കാരിന്റെ കാലത്താണ് ആദ്യമായി വനിതാ സംവരണ ബിൽ ലോക്‌സഭയിൽ എത്തുന്നത്. പിന്നീട് വാജ്‌പേയി സർക്കാരിന്റെ കാലത്തും ബില്ല് അവതരിപ്പിച്ചുവെങ്കിലും അഭിപ്രായ ഐക്യം കൊണ്ടുവരുവാൻ സാധിച്ചില്ല. 2010 മാർച്ചിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ബിൽ രാജ്യസഭ പാസാക്കുന്നത്. എന്നാൽ ബില്ലിൽ സമാജ്വാദി പാർട്ടിക്കും ആർജെഡിക്കും എതിർപ്പ് ഉണ്ടായിരുന്നതിനാൽ ബിൽ ലോക്‌സഭയിൽ എത്തിയില്ല. വനിതാ സമഭരണത്തിൽ പട്ടിക വിഭാഗത്തിന് മൂന്നിലൊന്ന് മാറ്റിവയ്ക്കണമെന്ന് ബിഎസ്പിയും ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു. ഒന്നേമുക്കാല്‍ മണിക്കൂറോളം യോഗം നീണ്ടു. അജണ്ടയിലുള്ള ബില്ലുകളില്‍ ചര്‍ച്ച നടന്നുവെന്നാണ് വിവരം. നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നറിയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്‌സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായി. പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ പാര്‍ലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാരുടെ അദ്ധ്വാനവും പണവും കൊണ്ടാണ് പഴയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത്. 75വര്‍ഷത്തിനിടെ നിരവധി നിര്‍ണായക സംഭവങ്ങള്‍ക്ക് പാര്‍ലമെന്റ് മന്ദിരം സാക്ഷിയായി. പഴയമന്ദിരത്തിന്റെ…
ഇടുക്കി: 150 പേരെ ചേര്‍ത്ത് വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍.ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്‍, സഹോദരന്‍ ജെബിന്‍ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയാണ് കേസ്സിനാസ്പദമായത്. ഇടിഞ്ഞമലയിൽ ഗ്യാലക്സി ഗ്യാസ് ഏജൻസി നടത്തുകയാണ് ജെറിൻ. ഇയാൾക്ക് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പകവീട്ടാന്‍ ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നീ പ്രദേശങ്ങളിലെ 150ഓളം പേരെ ചേർത്ത് വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സന്ദേശത്തോടെ അയക്കുകയുമായിരുന്നു. ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചശേഷം ഗ്രൂപ്പുതന്നെ ഡിലീറ്റ് ചെയ്തു. ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജെറിന്‍ അസം സ്വദേശിയോട് പണി കുറവായതിനാൽ നാട്ടിൽ പൊയ്ക്കോളൂ, ആവശ്യം ഉള്ളപ്പോൾ വിളിക്കാം എന്ന് പറഞ്ഞ് സിം കാർഡ് വാങ്ങിയിട്ട് രൂപ നൽകി നാട്ടിൽ പറഞ്ഞുവിടുകയായിരുന്നു. സഹോദരന്‍ ജെബിനാണ് സിം കാര്‍ഡ് അസം സ്വദേശിയില്‍നിന്ന്…
തിരുവനന്തപുരം: പിഎസ്സിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്. കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിനി രശ്മി കീഴടങ്ങിയിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാര്‍ത്ഥികൡല്‍ നിന്ന് പണം പിരിച്ചത്. പിഎസ്‌സിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. പ്രതികളായ ആര്‍ രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ടൂറിസം, വിജിലന്‍സ്, ഇന്‍കം ടാക്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നല്‍കിയവര്‍ ഈ നിയമന ഉത്തരവുമായി പിഎസ്എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സേനയാണ് അന്വേഷണം നടത്തുന്നത്.
കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും അപഹരിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി അനീഷ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും കോട്ടയം എസ്പി അറിയിച്ചു. സുധ ഫിനാന്‍സ് എന്ന സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാല്‍ തുറന്നിരുന്നില്ല. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയില്‍ കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ചു സ്ഥാപന ഉടമയും ബന്ധുക്കളും എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ കവര്‍ച്ച നടന്നതായി ബോധ്യപ്പെട്ടത്. താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ ഒരുക്കുന്നു. ഐടി മിഷൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 20 കോടിയുടെ ഭരണാനുമതി നൽകി. നേരത്തെ ഈ പദ്ധതിയനുസരിച്ചു നിരവധി ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ. രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. നിരവധി ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു…
കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു. രണകാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.