Author: Starvision News Desk

ദുബായ്: ദുബായിൽ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സ് എയർലൈനും Sri Lankan Airlines ധാരണയിലെത്തി. ഇതുൾപ്പെടെ ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബായിൽ നിന്ന് സർവീസ് വ്യാപിപ്പിക്കാനാണ് ധാരണ. നിലവിൽ, ശ്രീലങ്കൻ എയർലൈൻസ് കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുബൈയില്‍നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ കൊളംബോയിലിറങ്ങിശേഷം അവിടെനിന്ന് അതേ ടിക്കറ്റില്‍തന്നെ ശ്രീലങ്കൻ എയര്‍ലൈൻസ് വഴി ഇന്ത്യൻ നഗരങ്ങളിലേക്കുപോകുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതല്‍ ബാഗേജ് സൗകര്യവും വാഗ്ദാനം ചെയ്യുന്നതിനാല്‍ പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. srilankan.com, emirates.com എന്നീ വെബ്സൈറ്റുകള്‍ വഴിയും ഏജൻസികള്‍ മുഖാന്തരവും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നിലവില്‍ ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ദുബൈയില്‍ നിന്നും ഫുജൈറയില്‍നിന്ന് യാത്രക്കാരെ കയറ്റി ഒമാൻ വഴി ഇന്ത്യൻ നഗരങ്ങളിലേക്ക് സര്‍വിസ്…

Read More

ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു. ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ പൗരന്മാരെ വിട്ടയച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനും സമാധാന ഉടമ്പടി പ്രാബല്യത്തിൽ വരുത്തുന്നതിനും ഖത്തർ അമീറിനും ഒമാൻ സുൽത്താനും ഞങ്ങളുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി വൈറ്റ് ഹൗസ് പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മാസങ്ങള്‍ നീണ്ട ദൗത്യത്തിലൂടെ ശ്രമകരവും തത്ത്വങ്ങളില്‍ അധിഷ്ഠിതവുമായ കരാര്‍ സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും വളരെയധികം സഹായിച്ചെന്നും ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മോചനത്തിനായി സഹായിച്ച സ്വിറ്റ്‌സര്‍ലൻഡ്, ദക്ഷിണ കൊറിയ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 10 രൂപ കൂട്ടി. ലിറ്ററിന് 69 രൂപയായിരുന്നത് 79 രൂപയാക്കി‌ ഉയർത്തി. ഏപ്രിലിൽ മണ്ണെണ്ണ ലിറ്ററിന് 83 രൂപയായിരുന്നത് മേയിൽ 69 രൂപയായും ജൂണിൽ 63 രൂപയായും കുറച്ചിരുന്നു. ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിൽ വില വീണ്ടും 69ൽ എത്തി. ഇതാണിപ്പോൾ 79 രൂപയായി കൂട്ടിയിരിക്കുന്നത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തേക്ക് അര ലിറ്റർ മണ്ണെണ്ണയാണ് നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതിനാൽ മറ്റ് കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം മാർച്ചിൽ‌ നിർത്തിയിരുന്നു.

Read More

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂ​ഹമാധ്യമത്തിലൂടെ വിൽക്കാൻ വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മ. രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ 11കാരിയെ വിൽക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ അക്കൗണ്ട് ഉപയോ​ഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോണ്‍ ഉപയോ​ഗിച്ചാണ് പോസ്റ്റിട്ടതെന്നും പ്രതി സമ്മതിച്ചു. ഇവര്‍ക്ക് ആറ് മാസം പ്രായമായ കുഞ്ഞുള്ളതിനാൽ അറസ്റ്റ് ചെയ്യുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം പൊലീസ് തേടി. പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. കഞ്ചാവ് വിൽപ്പനയടക്കം നിരവധി കേസുകളിൽ പ്രതിയാണ് പിതാവ്. സംഭവത്തിൽ നേരത്തെ പൊലീസ് പിതാവിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനെ കുറിച്ച് അറിയില്ലെന്നും തന്റെ ഫെയ്‌സ്‌ബുക്ക് മറ്റാരോ ഉപയോ​ഗിച്ചിരുന്നു എന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണ് വിൽക്കാനുണ്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടത്.

Read More

ചെന്നൈ: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. വിമാനത്തില്‍ പരിഭ്രാന്തി പരത്തിയ സംഭവത്തിന് പിന്നാലെ മണികണ്ഠന്‍ എന്ന യാത്രക്കാരന്‍ പിടിയില്‍. ഇയാളെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ക്ക് വിമാന ജീവനക്കാര്‍ കൈമാറുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ 6ഇ 6341 വിമാനത്തിലാണ് സംഭവം. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമം നടത്തിയതിന് പിന്നാലെ തന്നെ എയര്‍ലൈന്‍ അധികൃതര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. ഇതോടെയാണ് ചെന്നൈ വിമാനത്താവളത്തിലെത്തുമ്പോള്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Read More

ഒട്ടാവ: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കിയത്. ‘രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകളുണ്ട്. സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്പ്പോഴും വലിയ ജാഗ്രത പാലിക്കണം. പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം’, ട്രൂഡോ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യം വിടുന്നതാണ് സുരക്ഷിതമെങ്കില്‍ അത് ചെയ്യണം. പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം. തീവ്രവാദം,…

Read More

ന്യൂഡൽഹി: വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. ഇന്നലെയാണ് നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നാരിശക്തീ വന്ദൻ അധിനിയം എന്ന പേരിൽ അവതരിപ്പിച്ച ബില്ല് സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. ബില്ല് അടുത്ത വർഷം തന്നെ നടപ്പാക്കണം എന്ന് പ്രതിപക്ഷം ഇന്ന് ചർച്ചയിൽ ശക്തമായി ആവശ്യപ്പെടും. വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ്വാള്‍ സഭയിൽ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.…

Read More

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നവർക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം നിയമനിർമാതാക്കൾ ​ഗൗരവത്തോടെ കാണണമെന്ന് കോടതി നിർദേശിച്ചു. കോട്ടയത്ത് നിരാഹാരസമരത്തിൽ പങ്കെടുത്ത വൈദികരുടെ ചിത്രം എഡിറ്റ് ചെയ്ത് അപകീർത്തിപ്പെടുത്തുന്ന വിധം പ്രചരിപ്പിച്ചെന്ന കേസ് പരി​ഗണിക്കവെയാണ് കോടതിയുടെ പരാമർശം. വൈദികർ പിടിച്ചിരുന്ന ബാനറിന്റെ സ്ഥാനത്തു മറ്റൊരു ബാനറാക്കി എഡിറ്റ് ചെയ്ത് ഫേയ്സ്ബുക്കിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. കേസ് റദ്ദാക്കിയ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കുറ്റും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് നിയമനിർമാതാക്കൾക്ക് കോടതി നിർദേശം നൽകിയത്. ഫാ. ​ഗീവർ​ഗീസ് ജോണിനെതിരെ മറ്റൊരു വൈദികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. ആശയവിനിമയ മാർ​ഗങ്ങൾ ഉപയോ​ഗിച്ചു ശല്യമുണ്ടാക്കൽ എന്ന കുറ്റമാണ് ചുമത്തിയിരുന്നത്. കുറ്റും ഈ കേസിൽ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ഏഴു മാസം വാർത്താ സമ്മേളനം നടത്താത്തതിന്റെ കാരണങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാൽ താൻ ഇന്ന് വാർത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ചോദിച്ചു. ‘ വാർത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോൾ നിങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല. എല്ലാക്കാലത്തും നിങ്ങൾക്ക് അതറിയാമല്ലോ. ആവശ്യമുള്ളപ്പോൾ നിങ്ങളെ കാണാറുണ്ട്’–മുഖ്യമന്ത്രി പറഞ്ഞു. ‘ശബ്ദത്തിന് ചില പ്രശ്നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിനു പ്രശ്നമായി. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്നമില്ല. വാർത്താ സമ്മേളനം നടത്താത്തതിൽ ഒരു അസ്വഭാവികതയുമില്ല–മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഹകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളില്‍ പങ്കുണ്ട്. പാര്‍ട്ടി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നല്‍കിയെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്ക് കൊള്ളയില്‍ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ച ശേഷം പറയും. നിരപരാധികളായ ഏതങ്കിലും സിപിഎം നേതാക്കളെ കേന്ദ്ര ഏജന്‍സി രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ കൂടെ നില്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. കേരളത്തില്‍ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതില്‍ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശന്‍ പറഞ്ഞു. ഇന്ത്യ മുന്നണിയുമായി സഹകരിക്കേണ്ട എന്നാണ് കേരളത്തിലെ…

Read More