- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കുര്യൻ ജേക്കബ് ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ ഡോ. ഷൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര സഹകരണം വർധിപ്പിക്കാനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത സ്ഥിരീകരിച്ചുകൊണ്ട് വിവിധ മേഖലകളിലെ ദീർഘകാല ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ ഡയറക്ടർ ജനറൽ പ്രശംസിച്ചു. https://youtu.be/uQwEUaWL07E?si=0ZgUITPY3bcCP2gc&t=101 പരിശീലനം, ഗവേഷണം, കൺസൾട്ടിംഗ് എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിബദ്ധത അവർ എടുത്തുപറഞ്ഞു. അംബാസഡറുടെ ചുമതലകളിൽ കൂടുതൽ വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
മനാമ: 32-ാമത് ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ ഒക്‌ടോബർ 1 മുതൽ 20 വരെ നടക്കുമെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) അറിയിച്ചു. ബഹ്‌റൈൻ നാഷണൽ തിയേറ്റർ, കൾച്ചറൽ ഹാൾ, ബഹ്‌റൈൻ ഫോർട്ട് മ്യൂസിയം എന്നിവ ഉൾപ്പെടുന്ന ബഹ്‌റൈനിലെ വിവിധ ഐക്കണിക് വേദികളിൽ ഫെസ്റ്റിവലിന്റെ കച്ചേരികൾ നടക്കും. ബഹ്‌റൈൻ, ഗൾഫ്, അറബ്, അന്തർദേശീയ കലാകാരന്മാരുടെ പ്രകടനങ്ങൾ ഉണ്ടായിരിക്കും. https://youtu.be/uQwEUaWL07E?si=OC0VxkK7gBfBMRU4&t=161 അതിനാൽ പങ്കെടുക്കുന്നവർക്ക് മികച്ച സംഗീത സാംസ്കാരിക അനുഭവങ്ങളാണ് ലഭിക്കുക. ഈ സംഗീതോത്സവത്തോടനുബന്ധിച്ച് ഗൾഫ് സംഗീത നാടോടി കലാമേളയും ബഹ്‌റൈനിൽ നടക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ നാടോടി സംഗീത ഗ്രൂപ്പുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. ജോർദാനിൽ നിന്നും മൊറോക്കോയിൽ നിന്നും അതിഥികളും ഉണ്ടായിരിക്കും.
മനാമ: സാറിലെ 525 ബ്ലോക്കിൽ പാർക്ക് നിർമിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചതായി മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി. 3372 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പാർക്കിന് രണ്ട് ലക്ഷം ദീനാർ ചെലവ് വരും. പ്രദേശവാസികൾക്ക് ഉല്ലസിക്കാനും വ്യായാമങ്ങളിലേർപ്പെടാനും ഇതുപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്കാവശ്യമായ സേവന പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. വിവിധ പ്രദേശങ്ങളിൽ പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിൽ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ആനന്ദവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്. കൂടാതെ ഹരിതപ്രദേശങ്ങൾ വ്യാപിപ്പിക്കാനും അതുവഴി സുസ്ഥിര വികസന മേഖലയിൽ കൂടുതൽ മുന്നേറാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്കായി 454 ചതുരശ്ര മീറ്ററിൽ കിഡ്സ് പ്ലേ ഏരിയ തയാറാക്കും. 630 ചതുരശ്ര മീറ്റർ ഹരിത പ്രദേശമാക്കി നിജപ്പെടുത്തും. ഇതിൽ വിവിധ വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്യും. 124ലധികം തണൽ മരങ്ങൾ നട്ടുപിടിപ്പിക്കും. https://youtu.be/uQwEUaWL07E?si=iNudcrH1VmUEXJWr&t=133…
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് നോർത്തേൺ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്. https://youtu.be/uQwEUaWL07E?si=WNwwNncHlN8zIODx&t=3 സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലും സംയുക്ത പരിശോധന കാമ്പെയ്‌ൻ നടത്തി. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
മനാമ: ന്യൂ മില്ലേനിയം സ്കൂളിന് വിദ്യാഭ്യാസ, പരിശീലന ക്വാളിറ്റി അതോറിറ്റിയുടെ ഔട്ട് സ്റ്റാൻഡിങ് പദവി ലഭിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ആദരിച്ചു. സ്കൂളിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ പങ്ക് വഹിച്ച പ്രിൻസിപ്പലിനെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ അരുൺ കുമാർ ശർമ, മാനേജ്മെന്റ് അംഗങ്ങൾ, പ്രധാനാധ്യാപികമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു. https://youtu.be/uQwEUaWL07E?si=F-3rfnRtyMe2Ve6U&t=204 ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും ചേർന്ന് സ്റ്റാഫ് അംഗങ്ങൾക്ക് പ്രശംസാപത്രവും മെമന്റോയും സ്വർണനാണയവും നൽകി ആദരിച്ചു.
മനാമ: കൊല്ലം ശൂരനാട് പതാരം സ്വദേശി കൊച്ചുകൊപ്പാറയില്‍ വീട്ടിൽ ബിജു പിള്ള നിര്യാതനായി. 43 വയസായിരുന്നു. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് നടന്നു വരുന്നു. ഭാര്യ സരിത ബിജു. മകൾ കീർത്തന. https://youtu.be/uQwEUaWL07E?si=hI9RbCiG3giR01DY&t=79
ചെന്നൈ: രജനീകാന്തിന്റെ ജയിലർ ബോക്സ് ഓഫിസിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. 600 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ സൂപ്പർവിജയം നിർമാതാക്കൾ വമ്പൻ ആഘോഷമാക്കിയിരുന്നു. രജനീകാന്ത് ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം പരിപാടിയിൽ പങ്കെടുത്തു. എന്നാൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ ചടങ്ങിന് എത്തിയിരുന്നില്ല. വിനായകനെ പ്രശംസിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വർമാൻ ഇല്ലെങ്കിൽ ജയിലർ ഇല്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. വിനായകൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഷോലെയിലെ ഗബ്ബർ സിങ്ങിനെ പോലെ വർമനും സെൻസേഷനാകുമെന്ന് സംവിധായകൻ നെൽസനോട് പറഞ്ഞിരുന്നതായും രജനി വ്യക്തമാക്കി. ‘ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ നെൽസണോട് ഷോലയിലെ ഗബ്ബർ സിങ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ പറയുമായിരുന്നു. നെൽസൺ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വിജയാഘോഷത്തിനു വന്നിട്ടില്ല. സൂപ്പർ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. രാവണൻ ഉള്ളത് കൊണ്ടാണ്…
കാണ്‍പുര്‍: അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് ഏഴു വയസ്സുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദേഹാത് ജില്ലയിലാണ് സംഭവം. കളിക്കാന്‍ പോയ മകള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് അഞ്ചു വയസ്സുകാരിയുടെ അമ്മ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി 376, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ നിയമ വശങ്ങള്‍ പരിശോധിച്ചേ മുന്നോട്ടുപോവൂ എന്ന് അക്ബര്‍പുര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് സിങ് പറഞ്ഞു.
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നത് ഇന്ത്യൻ സ്ത്രീകളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും, എല്ലാ തടസ്സങ്ങളും നീക്കി ബിൽ ഉടൻ നടപ്പാക്കണമെന്നും ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് സോണിയ ഗാന്ധി പറഞ്ഞു. ബില്ലിൽ എസ് സി / എസ് ടി, ഒബിസി ഉപസംവരണം വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ ഭർത്താവും അന്തരിച്ച മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയാണ് വനിതാ സംവരണ ബിൽ ആദ്യമായി കൊണ്ടുവന്നതെന്നും സോണിയ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. “ഇത് എന്റെ ജീവിതത്തിലെ വൈകാരിക മുഹൂർത്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ആദ്യമായി കൊണ്ടുവന്നത് എന്റെ ജീവിത പങ്കാളിയായ രാജീവ് ഗാന്ധിയാണ്. അത് രാജ്യസഭയിൽ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പിന്നീട്, പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രാജ്യസഭയിൽ ഇത് പാസാക്കി. തൽഫലമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാജ്യത്തുടനീളം…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ തലസ്ഥാനത്തെത്തി. ചിപ്‌സൺ ഏവിയേഷനിൽനിന്നുള്ളതാണ് പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്‌റ്റർ. ഈ വാടകയ്ക്ക് 25 മണിക്കൂർ നേരം പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. മാവോവാദി നിരീക്ഷണം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്‌റ്റർ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കും മറ്റു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയാണ് ലക്ഷ്യം.