Author: Starvision News Desk

കൊച്ചി. ഓഫിസ് കെട്ടിടത്തിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്. കടവന്ത്രയില്‍ മിമിക്രി അസോസിയേഷന്‍ എറണാകുളം ജില്ലാവിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 900 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. പിന്നീട് തുടര്‍നടപടികള്‍ക്കായി രണ്ടായിരം രൂപ ആവശ്യപ്പെട്ടു. അസോസിയേഷന്‍ ആ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ ചെരിപ്പിന്റ അടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളില്‍ നിന്ന് പണം കണ്ടെത്തിയത്.

Read More

കൊച്ചി: ഉടുമ്പന്‍ചോലയില്‍ കെട്ടിടം വിലകുറച്ചു രജിസ്ട്രര്‍ ചെയ്തു എന്ന ആരോപണത്തില്‍ പ്രഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍. അന്വേഷണവുമായി സഹകരിക്കും എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണ് തനിക്കെതിരെയുള്ള കേസ്. കേസ് എടുത്ത് തകര്‍ത്ത് കളയാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പിവി എന്ന പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടില്‍ എത്രയോ പിവിമാരുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം ഇത്രയും ദയനീയമായ സ്ഥിതിയില്‍ അദ്ദേഹത്തോടെ സഹതപിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. വീണയുടെ കമ്പനിയും സിഎംആര്‍എലും തമ്മില്‍ ബാങ്ക് വഴിയാണ് ഇടപാട് നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ബാങ്ക് മുഖാന്തരം നടത്തുന്ന എല്ലാ ഇടപാടുകളും നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരും. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേമം മണ്ഡലത്തിലെ എല്ലാ സ്കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും സാര്‍വത്രികവും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്ന ദീര്‍ഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്കൂള്‍ വിദ്യാഭ്യാസ മേഖലക്കുള്ളത്. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള മൂന്ന് ദശലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 15,000-ത്തോളം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ ശൃംഖലയും സംസ്ഥാനത്തിനുണ്ട്. പഠന ഫലങ്ങളുടെ ഗുണനിലവാരവും തുല്യതയും വര്‍ധിപ്പിക്കുന്നതിനായി വിവിധ പരിഷ്‌കാരങ്ങളും നൂതന ആശയങ്ങളും നടപ്പിലാക്കുന്നതില്‍ കേരള സ്കൂള്‍ വിദ്യാഭ്യാസ രംഗം മുന്‍പന്തിയിലാണ്.…

Read More

ന്യൂഡല്‍ഹി: കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേകയെ (സുഖ്ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ഫെയ്‌സ്ബുക്കിലൂടെയാണ് സുഖ്ദൂല്‍ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്തെത്തിയത്. മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി. അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയാണെന്നും വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സംഘം ആരോപിക്കുന്നു. മയക്കുമരുന്നിനടിമയായ ദുനേക നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണമെന്നും പോസ്റ്റിലുണ്ട്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുനേക കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡിയിലെത്തുന്നത്. ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പെട്ടിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി…

Read More

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം ഇഡി തള്ളി. സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനാണ് ഇഡിക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും മന്ത്രി കെ രാധാകൃഷ്ണന്റെയും പേരു പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. എന്നാല്‍ സിപിഎം നേതാവിന്റേത് സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിപിഎം നേതാവിന്റെ പരാതിയില്‍ പൊലീസ് സംഘം ഇഡി ഓഫീസിലെത്തി പരിശോധിച്ചത് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. പൊലീസ് നടപടി കാര്യമാക്കേണ്ടെന്നും, അന്വേഷണവുമായി മുന്നോട്ടു പോകാനും ഇഡി തലപ്പത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണ വേളയിലും സമാനമായ സമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിരുന്നു. അതിനു സമാനമായ സാഹചര്യം മാത്രമാണ് ഇപ്പോഴത്തേതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല…

Read More

കണ്ണൂര്‍: കര്‍ണാടക മാക്കൂട്ടം ചുരത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ കണ്ണവത്ത് നിന്ന് കാണാതായ യുവതിയുടേതെന്ന് സംശയം. കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും തിരിച്ചറിയില്‍ രേഖകളും പൊലീസ് പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് സംശയത്തിന് കാരണം. പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. https://youtu.be/uQwEUaWL07E?si=vc4rUCSM1FuVgvkZ ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം യുവതികളെ കാണാതാ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പും പിന്‍പുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച യുവതിക്ക് 25നും 30നും ഇടയില്‍ പ്രായമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Read More

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല. ഇന്ന് നിർബന്ധമായും ഹാജരാകണമന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. അതിനിടെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് റദ്ദാക്കണമെന്ന് കോടതിയിൽ പ്രതികൾ ഹർജി നൽകി. കേസ് നിലനിൽക്കില്ലെന്ന വാദമുയർത്തിയാണ് കേസ്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം. ഹർജി കാസർകോട് ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഒക്ടോബർ നാലിന് വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി കെ സുന്ദരയോട് ഹാജരാകാൻ നിർദ്ദേശം നൽകി. വിടുതൽ ഹരജി നൽകിയ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ വിശദമായ വാദത്തിന് ശേഷമായിരിക്കും ഇനി തീരുമാനം.

Read More

കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനത്തിന് ഇരയാക്കിയ ആറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാർ കോട്ടപ്പടിയിൽ വീട്ടിൽ ജവഹർ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോവുകയും എയർ പിസ്റ്റൾ ഉപയോ​ഗിച്ച് വെടിവയ്ക്കുകയുമായിരുന്നു. ക്രൂരമായ മർദിച്ച ശേഷം വഴിയിൽ ഇറക്കിവിട്ട യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തൊടുപുഴയിൽ പിഎസ് സി കോച്ചിങ്ങിനു പോകാൻ പുളിന്താനം ഭാഗത്ത് നിൽക്കുകയായിരുന്നു യുവതി. കാറിൽ കയറിയില്ലെങ്കിൽ ആസിഡ് ഉപയോഗിച്ച് പൊള്ളിക്കുമെന്ന് ഭീഷണിപ്പെടുത്തി ജവഹർ കരിം ബലമായി കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയിൽ എത്തിച്ചാണ് മർദിച്ചത്. പിന്നീട് യുവതിയെ ഇയാൾ കാറിൽ കയറ്റിയ അതേ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ദേഹത്ത് എയർ പിസ്റ്റളിന്റെ പെല്ലറ്റ് തറച്ച് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഇരുവരും മുൻപ്‌ അടുപ്പത്തിലായിരുന്നുവെന്നും അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ മൂവാറ്റുപുഴയിൽനിന്ന്…

Read More

കൊച്ചി∙ നെടുമ്പാശേരി കരിയാട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ നാട്ടുകാർ തടഞ്ഞുവച്ചു. എസ്ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ ഇയാളെ സസ്പെൻഡ് ചെയ്തേക്കും. നെടുമ്പാശേരി പൊലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയാണ് ബേക്കറിയിൽ കയറി ഉടമയായ കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോനെ മർദിച്ചത്. ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു കരിയാട് ബേക്കറിയിൽ എത്തി എസ്ഐയുടെ പരാക്രമം. കരിയാട്ടിൽ കത്തിക്കുത്ത് നടന്നു എന്ന് പറഞ്ഞാണ് എസ്ഐ ബേക്കറിയിലേക്ക് കയറി വന്നത് എന്ന് ബേക്കറിയിലുണ്ടായിരുന്നവർ പറയുന്നു. ബേക്കറിയിലേക്ക് കയറി വന്ന സുനിൽ അവിടെയുണ്ടായിരുന്ന കടയുടമ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരടക്കം അഞ്ചുപേരെ ചൂരൽവടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും എസ്ഐയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെയും കൊണ്ട് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കു പോയി. തുടർന്ന് നടന്ന വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാൽ ഇയാളെ…

Read More

ന്യൂഡൽഹി: കാനഡയിൽ ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടു. ദേവിന്ദർ ബാംബിഹ സംഘത്തിൽപ്പെട്ടയാളാണ്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം. വിന്നിപെഗിൽ ബുധനാഴ്ച രാത്രിയിലാണു കൊലപാതകമെന്നാണു സൂചന. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രയും വഷളാക്കിയത്. വ്യാജരേഖകളുമായി 2017ലാണ് സുഖ ദുൻകെ ഇന്ത്യയിൽനിന്നു കാനഡയിലെത്തിയത്. ഇയാൾക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ –യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ…

Read More