- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Author: Starvision News Desk
തിരുവനന്തപുരം: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനു മുന്നിലെ റോഡില്‍ വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മായം അല്‍ഫോണ്‍സ മാതാ കടവ് റോഡില്‍ ഈരൂരിക്കല്‍ വീട്ടില്‍ രാജിമോളാണ്(38) കൊല്ലപ്പെട്ടത്. കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുന്‍ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ് രാജിമോള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ച ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനോജ് സെബാസ്റ്റ്യനെ(മനു-50) നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. ദാമ്പത്യത്തകര്‍ച്ചയെത്തുടര്‍ന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടില്‍ ഒറ്റയ്ക്കുമാണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ കുടുംബക്കാര്‍ തമ്മില്‍ അനുരഞ്ജനശ്രമങ്ങള്‍ നടത്തിയെങ്കിലും പിണക്കം മാറ്റാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് അയല്‍വാസികളായ മനോജ് സെബാസ്റ്റ്യനും രാജിയും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതരായത്. മനോജ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ബാര്‍ ജീവനക്കാരനാണ്. അമ്പൂരിയില്‍ മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. മായം കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സതേടിയശേഷം മടങ്ങുമ്പോഴാണ് വീടിനു മുന്നിലെ റോഡില്‍…
കോഴിക്കോട്: താമരശ്ശേരിയിലെ ആഭരണ നിര്‍മാണ കടയുടെ പൂട്ട് തകര്‍ത്ത് അരക്കിലോ വെള്ളിയുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ പൊലീസ് പിടികൂടി. ബാലുശ്ശേരി അവിടനല്ലൂര്‍ തന്നിക്കോട്ട് മീത്തല്‍ സതീശനെ (37) ആണ് താമരശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചുങ്കത്ത് വെച്ച് പിടികൂടിയത്. ജൂണ്‍ അഞ്ചിനായിരുന്നു മോഷണം നടന്നത്. പൂട്ട് തകര്‍ത്ത് അകത്തു കടന്ന സതീശന്‍ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. പൊലീസ് സി സി ടി വി പരിശോധിച്ചപ്പോള്‍ തന്നെ മോഷ്ടാവിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് സതീശനെ പിടികൂടാനായത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരൻ യോഗങ്ങളിൽ പങ്കെടുക്കില്ല. തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോൽവി പഠിക്കാനുള്ള കോൺഗ്രസ് സമിതി കെ മുരളീധരനെ കണ്ടു.കെ സി ജോസഫിന്‍റെ അധ്യക്ഷതയിലുള്ള സംഘമാണ് മുരളിയിൽ നിന്ന് വിവരങ്ങൾ തേടിയത്. തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യുഡിഎഫിന് ഭരിക്കാൻ കഴിയൂ. പാർലമെന്‍റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .സംഘടനാ തലത്തിൽ ഉണ്ടായ ചർച്ചകൾ സംസാരിച്ചു. തൃശ്ശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ല.കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംബവം. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടിയത്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ‘അവന്‍’ എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്കുകള്‍ ബഹുമാനത്തോടെയും സൂക്ഷിച്ചും പറയുന്നതാണ് എല്ലാവര്‍ക്കും നല്ലത്. മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. ഇടതുപക്ഷ സഹയാത്രികനായ അഭിവന്ദ്യനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നു വിളിച്ചത്. ‘ബിഷപ്പിനെ വിവരദോഷി എന്നു വിളിച്ചപ്പോൾ, മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഭരണപക്ഷത്തു നിന്നും ആരെങ്കിലും ഉണ്ടായോ?. പാവം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് മാത്രം മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തു വന്നു. മുഖ്യമന്ത്രി ബിഷപ്പിനെ വിവരദോഷി എന്നു പറഞ്ഞത് ശരിയാണെന്ന് റിയാസ് പറഞ്ഞു. പാവം റിയാസുമാത്രമേ ഉണ്ടായുള്ളൂ. ഈ ധനമന്ത്രി ബാലഗോപാലോ ഒറ്റ എംഎൽഎയോ ബിഷപ്പിനെ വിവരദോഷിയെന്ന് വിളിച്ചത് ശരിയാണെന്ന് പറഞ്ഞില്ല. പാവം റിയാസ് മാത്രമേ ഉണ്ടായൂള്ളൂ.…
ലണ്ടൻ: യു.കെയിൽ നടന്ന റോയൽ അസ്കോട്ടിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ പങ്കെടുത്തു. കുതിരസവാരി കായികരംഗത്ത് രാജ്യം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്കോർട്ട് സ്റ്റേക്സ് റേസിൽ വിജയം നേടിയ വിക്ടോറിയസ് റേസിംഗ് ടീമിൻ്റെ കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ കുതിരപ്പന്തയ റൗണ്ടുകളിലെ വിജയികളെ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ബഹ്‌റൈൻ പങ്കാളികൾക്ക് അവരുടെ മത്സരങ്ങളിൽ അദ്ദേഹം വിജയം ആശംസിച്ചു. https://youtube.com/shorts/PqlT01-6MEA?feature=share
തിരുവനന്തപുരം: ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച പാലക്കാട്, മലപ്പുറം,…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം 8, 9 തീയതികളില്‍ റേഷന്‍ കട സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 48 മണിക്കൂര്‍ രാപ്പകല്‍ സമരം. സംയുക്ത റേഷന്‍ കോ- ഓര്‍ഡിനേഷന്‍ സമിതിയുടേതാണ് തീരുമാനം. വേതന പാക്കേജ് പരിഷ്‌കരിക്കല്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ വിവാദപരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ അധ്യക്ഷന്‍ കെ സുധാകരന്‍. മരിച്ചത് ചെറുപ്പക്കാരനല്ലല്ലോയെന്ന് സുധാകരന്‍ ചോദിച്ചു. ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ബോംബ് ഇനിയും പൊട്ടാനുണ്ട്. പൊട്ടിക്കുറച്ച് കഴിയട്ടെ. എന്നിട്ട് ഞാന്‍ നിങ്ങളെ കാണാം. വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ’- സുധാകരന്‍ പറഞ്ഞു. അതേസമയം, എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്തെത്തി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ് ഞങ്ങള്‍ക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം’- സീന മാധ്യമങ്ങളോട് പറഞ്ഞു. ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അറിവോടെയാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ഇന്നലെ ഉച്ചയോടെ സ്‌ഫോടനം നടന്നത്. പറമ്പില്‍ തേങ്ങ പെറുക്കാനായി എത്തിയ വേലായുധന്‍ സ്റ്റീല്‍ ബോംബ്…