Author: Starvision News Desk

മലപ്പുറം: നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. ദയവ് ചെയ്ത് മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്ര​ഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. അന്തവും കുന്തവുമില്ലാത്ത ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. നിപ എന്ന് പറഞ്ഞാല്‍ ഓര്‍മവരുക വവ്വാലിനെയാണ്. ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്‍മ വരുന്നത് മുഖ്യമന്ത്രിയേും. ഏഴ് മാസത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഒറ്റ ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ഷാജി കുറ്റപ്പെടുത്തി. നിങ്ങള്‍ക്ക് ദുരന്തം എന്ന് കേൾക്കുമ്പോള്‍ സന്തോഷമാണ്. പിരിവ് എടുക്കാന്‍ പറ്റിയ പണിയാണ്. ആളുകളെ ബുദ്ധിമുട്ടിക്കാം. ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്താം. വൈകുന്നേരം…

Read More

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ സുഖമുണ്ടാകും. അവർ കുറച്ച് കാലം സുഖം അനുഭവിക്കട്ടെ. ഇല്ലാത്ത പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർത്ത് ലൈവാക്കി നിർത്തുകയാണ് ഇത്തരക്കാർ എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് എസ് രംഗത്തുവന്നിട്ടുണ്ട്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.…

Read More

മാനന്തവാടി: വയനാട് പനവല്ലിയില്‍ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ. വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയത്. കയമയും ഭാര്യയും വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് മുരള്‍ച്ചയോടെ കടുവ എത്തിയതെന്നും തലനാരിഴക്കാണ് രക്ഷപെട്ടതെന്നും ഇവര്‍ പറഞ്ഞു. ഒരു പട്ടിയെ ഓടിച്ചു കൊണ്ടാണ് കടുവ വന്നത്. വീടിന്റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന കയമയെയും ഭാര്യയെയും കണ്ടതോടെ ഇവരുടെ നേരെയും കടുവ അലറി അടുത്തതായും ഇവര്‍ പറഞ്ഞു. ഓടി മാറാന്‍ പോലും സമയം കിട്ടുന്നതിന് മുമ്പ് കടുവ വീടിനകത്തേക്ക് എത്തിയിരുന്നു. കയമയുടെ ഭാര്യയുടെ തലക്കുമുകളിലൂടെയാണ് കടുവ അകത്തേക്ക് ചാടിപോയത്. കടുവയുടെ അലര്‍ച്ചകേട്ട് വീടിന് അകത്തുണ്ടായിരുന്ന മകന്‍ വാതിലിന് പിന്നില്‍ ഒളിക്കുകയായിരുന്നു. ഇവരുടെ ഇളയമകന്‍ മച്ചിന് മുകളിലേക്ക് കയറിയെന്നും അതുകൊണ്ടാണ് മക്കള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും കയമ പറഞ്ഞു. അടുക്കള വരെ എത്തിയ കടുവ അല്‍പ്പസമയം കൊണ്ട് തന്നെ…

Read More

നെന്മാറ: പോത്തുണ്ടി വനം വകുപ്പ് സെക്ഷനിൽ താൽക്കാലിക ജോലിചെയ്യുന്ന വാച്ചർ മാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്തു. പോത്തുണ്ടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രേംനാഥിനെയാണ് നെന്മാറ ഡി എഫ് ഒ സസ്പെൻഡ് ചെയ്തത്. നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട രമേഷ്, മുരുകൻ, എന്നീ താൽക്കാലിക വാച്ചർ മാരുടെ എടിഎം ഉപയോഗിച്ചാണ് 1500 രൂപ വീതം പിൻവലിച്ചത്. ഈ മാസം ആറാം തീയതിയിലെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചത്. വർഷങ്ങളായി ജോലി ചെയ്തിരുന്ന ഇവരുടെ എടിഎം കാർഡ് സെക്ഷൻ ഓഫീസിലാണ് സൂക്ഷിക്കാറുള്ളത്. പണം ആവശ്യമുള്ളപ്പോൾ ജീവനക്കാരുടെ സഹായത്തോടെ പിൻവലിക്കാറാണ് പതിവ്. ഇത് മുതലെടുത്താണ് പ്രേംനാഥ് രണ്ട് എടിഎംകളിൽ നിന്നുമായി 3000 രൂപ പിൻവലിച്ചത്. പണം കാണാതായതിനെ തുടർന്ന് ഇരുവരും നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പണം പിൻവലിച്ചത് ആണെന്ന് കണ്ടെത്തി നെന്മാറ ഡി എഫ്…

Read More

കാസർകോട്: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികളെക്കൊണ്ട് പൊറുതിമുട്ടി കാസര്‍കോട് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തില്‍ ചെറിയ ജെല്ലി കല്ല് വച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ പിടികൂടിയത് ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെ. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. ചെറിയ കുട്ടികളായതിനാല്‍ പൊലീസ് കേസെടുത്തില്ല. ഒരാഴ്ച മുമ്പ് ഇഖ്ബാല്‍ ഗേറ്റില്‍ റെയില്‍പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചതും പന്ത്രണ്ട് വയസുള്ള കുട്ടികള്‍. നെല്ലിക്കുന്ന് പള്ളത്തും കളനാടും സമാന സംഭവങ്ങളുണ്ടായി. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ പൊലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. എന്നിട്ടും നിരന്തരം ഇത്തരം നിയമ ലംഘനങ്ങള്‍ ഉണ്ടാകുന്നത്…

Read More

കാസര്‍കോട്‌: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കർണാടക സ്വദേശിയായ യുവാവാണ് വീട്ടിൽ കയറി അക്രമം നടത്തിയത്. വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ​ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് പോലീസ് എത്തിയപ്പോള്‍ ശുചിമുറിയില്‍ കയറി ഒളിച്ച പ്രതിയെ ഉദ്യോ​ഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. ഇയാൾ വീട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയം.

Read More

ജമ്മു കാശ്മീരിൽ പോലീസ് തലപ്പത്തിരുന്ന് രാജ്യത്തേ പാക്കിസ്ഥാനു ഒറ്റുകൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദിൽ മുഷ്താഖ് ആണ്‌ നിർണ്ണായകമായ അറസ്റ്റിലായത്. കാശ്മീരിലെ പോലീസ് ഉന്നത മേധാവികളിൽ ഒരാളായിരുന്ന ഷെയ്ഖ് ആദിൽ മുഷ്താഖ് കാശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങൾ ഭീകരവാദികൾക്ക് ചോർത്തി നല്കുകയായിരുന്നു. സേനയുടെ റെയ്ഡ് വിവരങ്ങൾ, ചലനങ്ങൾ എല്ലാം ഭീകരരുടെ ചാരനായി നിന്ന് ചോർത്തി നല്കി. സൈന്യം ജീവൻ മരണ പോരാട്ടം ഭീകരരുമായി നടത്തുകയും വീര മൃത്യു അടക്കം വരിക്കുകയും ചെയ്യുമ്പോഴാണ്‌ പോലീസ് മേധാവി ഷെയ്ഖ് ആദിൽ മുഷ്താഖ് ചാര പണി ചെയ്തത്. സൈന്യവും പോലീസും ഓപ്പറേഷൻ നടത്തുമ്പോൾ തന്നെ ഒരു ഭീകരനെ രക്ഷിക്കാൻ ഷെയ്ഖ് ആദിൽ മുഷ്താഖ് സഹായിച്ചതിന്റെ വിവരങ്ങൾ ലഭിച്ചു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഭീകരവാദിയെ സഹായിച്ചതിനും തെളിവു കിട്ടി. മാത്രമല്ല ഭീകര വേട്ട നടത്തിയ ഒരു പോലീസുകാരനെതിരെ കള്ള കേസ് ചുമത്തി ഷെയ്ഖ് ആദിൽ മുഷ്താഖ്…

Read More

ലക്‌നൗ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി അനീഷ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനീഷിന്റെ സഹായികളായ രണ്ട് പേരെ ഇനായത്ത് നഗറിൽ നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ആസാദ്, വിശ്വംബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് വിവരം. ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട വനിതാ പോലീസുദ്യോഗസ്ഥയെ ബോധരഹിതയായാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് സരയു എക്‌സ്പ്രസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അയോദ്ധ്യ സ്‌റ്റേഷനിലേക്ക് എത്തിയ ട്രെയിനിൽ നിന്നാണ് പോലീസുദ്യോഗസ്ഥയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. പോലീസുദ്യോഗസ്ഥയുടെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിരുന്നു. ലക്‌നൗവിലെ കെജിഎംസി ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചതെന്നും സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. കേസ് അന്വേഷിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് 150…

Read More

തിരുവനന്തപുരം: ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്‌സോ കോടതി. വെള്ളറട കരിക്കമാങ്കോട്‌കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ വെട്ടുകത്തി വിജയൻ എന്ന വിജയൻ (55) നെയണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ആറ് വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ജഡ്ജി എസ് രമേശ് കുമാർ ശിക്ഷവിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം. ഇല്ലായെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തിൽ പ്രസ്താവിക്കുന്നു. നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി. 2018 മാർച്ച് 17 ലാണ് കേസിനാസ്പദമായ സംഭവം. ചെരിഞ്ഞാംകോണം പള്ളിയിൽ പ്രതിയുടെ ഓട്ടോറിക്ഷയിൽ ബന്ധുക്കളുമൊത്ത് പള്ളിവികാരിയെ കാണാൻ പോയ കുട്ടിയെ ബന്ധുക്കൾ പോയശേഷം ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Read More

തിരുവനന്തപുരം: ലോട്ടറിയും പാഠപുസ്തകവും അച്ചടിച്ച വകയില്‍ കുടിശികയായിട്ടുള്ള 319 കോടി രുപ അടിയന്തരമായി നല്‍കണമെന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി. കെബിപിഎസ് ധനമന്ത്രിക്ക ഇത് സംബന്ധിച്ച കത്ത് നല്‍കി. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ അടിയന്തരമായി ധനസഹായം വേണമെന്നും കത്തില്‍ പറയുന്നു. വിവിധ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂറായി പണം നല്‍കിയാണ് അച്ചടിക്കായി കടലാസ് വാങ്ങിയതെന്നും കെബിപിഎസ് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകം അച്ചടിച്ച വകയില്‍ 268.74 കോടി രൂപയും ലോട്ടറി വകുപ്പ് 35.41 കോടി രൂപയും മറ്റ് വകുപ്പുകള്‍ 14.86 കോടി രൂപയും നല്‍കാനുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. പുസ്തകം വിതരണം ചെയ്യുന്നതിനും കുടുംബശ്രീക്കും പണം നല്‍കിയെന്നും. എന്നാല്‍ വകുപ്പുകളില്‍ നിന്നും ആവശ്യത്തിന് സഹായം ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. തമിഴ്‌നാട് ന്യൂസ്പ്രിന്റ് ആന്‍ഡ് പേപ്പേഴ്‌സിന് ലിമിറ്റഡിന് നല്‍കി. 91.80 കോടിയാണ് കൈമാറിയതെങ്കിലും സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിനായി ഇനിയും തുക ചെലവിടാന്‍…

Read More