Trending
- കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
- ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി
- മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല
- ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?
- ‘വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം’; ആര്യക്കെതിരെ വെള്ളാപ്പള്ളി
- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
Author: Starvision News Desk
ന്യൂയോർക്ക് : കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. മുൻപും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോയെന്നും അലി സാബ്രി കൂട്ടിച്ചേർത്തു, ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്‌ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിൽ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതിൽ ഒട്ടും ആശങ്കപ്പെടാനില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ നടത്തുന്നതെന്നും ഇന്ത്യയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് യുഎൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാനഡ വിഷയത്തിൽ അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. യുൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസുമായും പൊതുസഭ അദ്ധ്യക്ഷനുമായും അദ്ദേഹം കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
കോട്ടയത്ത് കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ മൃതദേഹവുമായി ബാങ്ക് കോട്ടയം ശാഖയുടെ മുന്നില്‍ ബന്ധുക്കളും വ്യാപാര വ്യവസായ സംഘം അംഗങ്ങളും പ്രതിഷേധിക്കുന്നു. വ്യാപാരിയായ ബിനു കെ.സി. ആണ് ജീവനൊടുക്കിയത്. കുടിശികയുടെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബിനു ജീവനൊടുക്കിയത്. പ്രതിഷേധ സൂചകമായി ബാങ്കിലേക്ക് ബിനുവിന്റെ മൃതദേഹവുമായി പോകുമെന്ന് കുടുംബം അറിയിച്ചു. രണ്ടുമാസത്തെ കുടിശികയുണ്ടായതിനാണ് ബാങ്ക് മാനേജരടക്കമുള്ളവര്‍ മാനസികമായി പീഡിപ്പിച്ചതെന്ന് മകള്‍ ആരോപിക്കുന്നു. രണ്ട് ദിവസം സാവകാശം ചോദിച്ചിട്ടും നല്‍കിയില്ല. തുടര്‍ന്ന് ബാങ്ക് നല്‍കിയ ഡേറ്റില്‍ തന്നെ കുടിശിക അടച്ച് തീര്‍ത്തുവെങ്കിലും തുടര്‍ന്നും ബാങ്ക് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
പാലക്കാട്: ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്കാണ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച് നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോസ്റ്റൽ ജീവനക്കാരായ ആതിര, കസ്തൂരി, സുജ, കൗസല്യ എന്നിവർക്കെതിരേ ഷോളയൂർ പോലീസ് കേസെടുത്തു. വെള്ളിയാഴ്ചയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ഹോസ്റ്റലിൽ ചർമ്മ രോഗം പടരുന്ന സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റുള്ള കുട്ടികളുടെ വസ്ത്രം ഉപയോഗിക്കരുത് എന്ന നിർദേശം ഹോസ്റ്റൽ ജീവനക്കാർ കുട്ടികൾക്ക് നൽകിയിരുന്നു. ഈ നാല് പേർ ഈ നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വസ്ത്രം അഴിപ്പിച്ച് അവരവരുടെ തന്നെ വസ്ത്രം ധരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നത്. മറ്റുള്ള കുട്ടികളുടെ മുമ്പിൽ വെച്ചായിരുന്നു വസ്ത്രം അഴിപ്പിച്ചത്. മാനസിക സമ്മർദ്ദത്തിലായ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് രക്ഷിതാക്കളെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം അഗളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടികൾക്ക്…
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിന്റെ ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തു. നിർമാതാക്കളായ സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. സിനിമയുടെ ലോഞ്ച് സമയം മുതൽ, ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളും വിജയകരമായ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള സിനിമകളും നിർമ്മിക്കുകയും വിതരണം ചെയ്യുന്ന പ്രൊഡക്ഷൻ കമ്പനിയാണ് ലൈക്ക പ്രൊഡക്ഷൻസ്. ഈ വർഷം ആദ്യം അജിത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ വിദേശ വിതരണാവകാശം ലൈക്കയായിരുന്നു സ്വന്തമാക്കിയത്. ക്യാപ്റ്റൻ മില്ലർ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ, ട്രെയിലർ, മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയായി അഭിനയിക്കുന്നു. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങിയവരാണ് താരനിരയിൽ…
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി.യുടെ അന്വേഷണം തൃശ്ശൂര്‍ കോര്‍പറേഷനിലേക്കും നീങ്ങുന്നതായി സൂചന. ഇ.ഡി. ചോദ്യംചെയ്ത കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് േഹാം പുതുക്കിപ്പണിയുന്ന കരാറുകാരന്‍ ജനീഷ് എന്നിവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. അനുമതിയില്ലാതെ നിര്‍മിച്ച 152 കെട്ടിടങ്ങള്‍ വന്‍ തുക വാങ്ങി ക്രമപ്പെടുത്തിയെന്നാണ് ഇവരില്‍നിന്ന് ഇ.ഡി.ക്ക് കിട്ടിയിട്ടുള്ള വിവരം. ഇതില്‍ വെളിയന്നൂര്‍ റോഡ് ജങ്ഷനിലെ പെട്ടിക്കട മുതല്‍ സ്വകാര്യ ആശുപത്രി വരെ ഉള്‍പ്പെടും. ക്രമവിരുദ്ധമായി നിര്‍മിച്ച വെളിയന്നൂരിലെ പെട്ടിക്കട ക്രമപ്പെടുത്താന്‍ ഒരുലക്ഷമാണ് വാങ്ങിയത്. ഇത് കൈക്കൂലിയായി വാങ്ങി ക്രമപ്പെടുത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയുടെ മുകളിലെ നില ക്രമപ്പെടുത്താന്‍ വാങ്ങിയത് 30 ലക്ഷമാണ്. കൈക്കൂലിപ്പണം കോര്‍പറേഷനിലെ ഉന്നതജീവനക്കാര്‍ക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കും പങ്കിട്ടെന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ വഴിവിട്ടുള്ള ഇടപാടാണ് ബിനി ടൂറിസ്റ്റ് ഹോം പുതുക്കിപ്പണിയുന്ന കരാര്‍ നല്‍കുന്നതിലും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. കരാറെടുത്ത വ്യക്തിയല്ല ഇതിനായുള്ള അഡ്വാന്‍സ് നല്‍കിയതെന്ന ആരോപണമുണ്ടായിരുന്നു. കരുവന്നൂര്‍ ബാങ്കിലെ…
ഭോപ്പാല്‍: രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനര്‍ഥി പട്ടിക തിങ്കളാഴ്ച ബിജെപി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ മുഴുവന്‍ ശക്തിയുമെടുത്തുള്ള പോരാട്ടത്തിനാണ് ബിജെപി തയ്യാറെടുത്തിരിക്കുന്നത്. മൂന്ന് കേന്ദ്ര മന്ത്രിമാര്‍, നാല് എംപിമാര്‍, ഒരു ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരാണ് 39 അംഗ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ദിമാനി മണ്ഡലത്തില്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും നിവാസ് മണ്ഡലത്തില്‍ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്‌തെയും നര്‍സിങ്പുരില്‍ കേന്ദ്ര ജലശക്തിവകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലും സ്ഥാനാര്‍ഥികളാണ്. ഇന്ദോര്‍-1 മണ്ഡലത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയാണ് സ്ഥാനാര്‍ഥി. രാകേഷ് സിങ്, ഗണേഷ് സിങ്, റീതി പഥക്, ഉദയ് പ്രതാപ് സിങ് എന്നീ എംപിമാരേയും നിയമസഭയിലേക്ക് മത്സരിക്കാന്‍ വിട്ടിരിക്കുകയാണ് ബിജെപി. മുന്‍നിര നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ എതിരാളികളേക്കാള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിയിരിക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി…
ന്യൂയോർക്ക്∙ ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്കയ്ക്കാണ് ശ്രീലങ്ക പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘‘കുറച്ചുകാലമായുള്ള ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം. ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്. .’’– അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്ക ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങൾക്ക്…
തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ ഘാന സന്ദർശിക്കുന്നു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66–ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു. യാത്രാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധന ബജറ്റ് വിങിൽ നിന്നു സെപ്റ്റംബർ 23ന് തുക അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ടെന്നു നിയമസഭാ അധികൃതർ വ്യക്തമാക്കി.
ന്യൂഡല്‍ഹി: കേരളാപോലീസില്‍ ഭീകരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങളാണ് കേന്ദ്ര ഐബി ശേഖരിച്ചത്. ഇത്തരക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഐബി നിര്‍ദ്ദേശിച്ചു. കേരളാ പോലീസിന്റെ സൈബര്‍ സെല്ലുകളില്‍ ഉള്ളവരും ഐബിയുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ഭീകരബന്ധം കണ്ടെത്തിയ സൈബര്‍ സെല്‍ എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ്ഐ പി.എസ് റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. അതീവ രഹസ്യമായ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്‍ഐഎയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്ഐയ്ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ചോര്‍ത്തി നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ താരിഷ്…
കൊച്ചി : കൂത്താട്ടുകുളത്ത് വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പിറവം തിരുമാറാടിയിൽ കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകിട്ട് പണി കഴിഞ്ഞെത്തിയ സോണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മഹേഷ് ആക്രമിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാവിലെ സോണിയും മഹേഷും തമ്മിൽ തർക്കം നടന്നതായി നാട്ടുകാർ പറഞ്ഞു.
