- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: Starvision News Desk
മലപ്പുറം: ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്‍കിയ വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഓഗസ്റ്റ് 17-ന് അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്തും സി.പി.ഐ. വിദ്യാര്‍ഥി സംഘടനയുടെ നേതാവുമായിരുന്ന കെ.പി. ബാസിത്. എസ്.എം.എസ്. മുഖേന പരാതി നല്‍കുന്ന കാര്യം അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ ഓഫീസില്‍ പോയതിന്റെ ചിത്രങ്ങള്‍ ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറയുന്നു. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തായ ബാസിത് എ.ഐ.എസ്.എഫ്. മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റാണ്. തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത്, ആരോപണവിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അഖിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമില്ലാതായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എസ്.എം.എസായി അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ ഓഫീസിലെത്തിയ ബാസിത് പേഴ്‌സണ്‍ സെക്രട്ടറി കെ. സജീവിനോട്…
കൊച്ചി: അട്ടപ്പാടി മധുകേസില്‍നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍ പിന്‍മാറി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.കേസില്‍നിന്ന് പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് കെ.പി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലിൽ ആണ് കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന്‍ പറഞ്ഞു. ഫയൽ പരിശോധിച്ചപ്പോൾ തന്നെ ചില പാളിച്ചകൾ കണ്ടെത്തിയിരുന്നു. അഞ്ച് പ്രതികൾക്ക് എങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടത് ആയിരുന്നു. അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കി. വിവാദങ്ങൾ മാനസികമയി ബുദ്ധിമുട്ട് ഉണ്ടാക്കി. മധുവിന് സർക്കാർ സഹായവും പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചു. എന്നാൽ ആ തുക എവിടെ എന്ന് ഇപ്പോൾ വ്യക്തത ഇല്ല. കുടുംബം വായ്പ എടുക്കേണ്ട അവസ്ഥ എത്തിയെന്നും ഇതെങ്ങനെ എന്ന് പരിശോധിക്കണമെന്നും കെ.പി. സതീശന്‍ പറഞ്ഞു. വാളയാര്‍ കേസിലും സിബിഐ…
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ മെഡിക്കൽ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തത്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി. 5 ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. എന്നാൽ ആരോപണം അഖിൽ മാത്യു നിഷേധിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഐഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഐഎം നേതൃത്വം ഒന്നാകെ. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഐഎമ്മും സര്‍ക്കാരും. നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണവര്‍. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സിപിഐഎമ്മും സര്‍ക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ഭരണത്തുടര്‍ച്ചയുടെ ഹുങ്കില്‍ നിയമവിരുദ്ധമായതൊക്കെയും ചെയ്തു കൂട്ടിയതിന്റെ പരിണിത ഫലമാണ് സിപിഐഎം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നേതാക്കള്‍ ബാങ്ക് കൊള്ളയടിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നിക്ഷേപകരെയാണ് നിങ്ങള്‍ ദുരിതത്തിലാക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കരുവന്നൂരിലും കണ്ടലയിലും ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനുള്ള…
ഉജ്ജയിന്‍: ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാൻ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ആളുകൾ പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയാണ് ചെയ്തത്. ആരും സഹായിക്കാൻ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പെൺകുട്ടി ഒടുവിൽ ഒരു ആശ്രമത്തിലെത്തി. അവിടെയുള്ള സന്യാസി ധരിക്കാന്‍ വസ്ത്രം നല്‍കി. അദ്ദേഹം ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. അവൾക്ക് രക്തം ദാനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നു. ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്സോ നിയമ പ്രകാരം കേസ്…
മനാമ: 2023-ന്റെ ആദ്യ പകുതിയിൽ 500,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ ബഹ്‌റൈൻ സന്ദർശിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 270,000 നെ അപേക്ഷിച്ച് 87% വർധനയാണ് രേഖപ്പെടുത്തിയത് . ബഹ്‌റൈൻ-ഇന്ത്യ സൊസൈറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. https://youtu.be/5mLvoVt8qWM?si=YwNFrfM2VIhcmrrc&t=147 2023 സെപ്തംബർ പകുതി വരെ, എംബസി മൊത്തം 3,904 വിസകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 64% ടൂറിസ്റ്റ് വിസകളായിരുന്നു. വിനോദം, ബിസിനസ്സ്, വിദ്യാഭ്യാസം, സാംസ്കാരിക ആവശ്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ബഹ്റൈനികളെ ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നതായും അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ബഹ്‌റൈൻ പ്രതിരോധ സേനയിലെ വീരമൃത്യു വരിച്ച രണ്ട് സൈനികർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിലും ഓപ്പറേഷൻ റിസ്റ്റോറിംഗ് ഹോപ്പിലും പങ്കെടുത്തിരുന്നവരായിരുന്നു ഇവർ. പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ത്യാഗങ്ങളിൽ അഭിമാനവും അനുകമ്പയും പ്രകടിപ്പിക്കുകയും ചെയ്തു. https://youtu.be/5mLvoVt8qWM?si=-hewQTtGGaN2UTdz&t=98 ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിന്റെ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഫോഴ്സിന്റെ കമാൻഡർ സ്റ്റാഫ് കേണൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ശവസംസ്‌കാര…
മനാമ: ഇന്ത്യൻ ക്ലബ്ബിൽ നടന്ന ബഹ്‌റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023-ന്റെ അണ്ടർ 15, അണ്ടർ 19 മത്സരങ്ങളുടെ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. മറ്റു വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും മെഡലുകൾ വിതരണം ചെയ്തു. ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അബ്ദുല്ല അഹമ്മദ് ഖമീസ് സബീൽ അൽബലൂഷി മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ക്ലബ്, ബഹ്‌റൈൻ ബാഡ്മിന്റൺ & സ്‌ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. https://youtu.be/5mLvoVt8qWM?si=a2l4E4FSvD82u6Dg&t=246
മനാമ: നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റിയിലെ (നാസ) എഞ്ചിനീയറായ ഐഷ അൽ ഹറം, 35 വയസ്സിന് താഴെയുള്ള 20 യുവ നേതാക്കൾക്കുള്ള പുരസ്‌കാരം കരസ്‌ഥമാക്കി. ബഹിരാകാശത്തിന്റെയും ഉപഗ്രഹങ്ങളുടെയും മേഖലയിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും ഇന്റർനാഷണൽ അസോസിയേഷനാണ് പുരസ്‌കാരം നൽകിയത്. ഈ അഭിമാനകരമായ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ബഹ്‌റൈൻ വനിതയും 2023 എഡിഷനിൽ വിജയിച്ചവരിൽ ഏക അറബ് വനിതയുമാണ് അൽ ഹറാം. https://youtu.be/5mLvoVt8qWM?si=NQbCmB3froGESsWw&t=196 ബഹ്‌റൈൻ യുവാക്കളുടെ ബഹിരാകാശ, ഉപഗ്രഹ വികസനം എന്നിവയിലെ മികവ് ഈ വിജയം എടുത്തുകാണിക്കുന്നു. ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും അൽ ഹറാമിന്റെ അക്കാദമികവും പ്രായോഗികവുമായ മികവ് തിരിച്ചറിഞ്ഞു പ്രാദേശികമായും ആഗോളമായും ഈ മേഖലയുടെ വികസനത്തിന് അവർ നൽകിയ സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
മനാമ: രണ്ടാം അറബ് ഇന്റർനാഷനൽ സൈബർ സുരക്ഷാ സമ്മേളനത്തിനും എക്സിബിഷനും ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. ഡിസംബർ 5-6 തീയതികളിൽ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന സമ്മേളനം ബഹ്‌റൈനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ കൂടി സഹകരണത്തോടെയാണ് നടക്കുന്നത്. സൈബർ സുരക്ഷയിൽ ആഗോള സഹകരണം കെട്ടിപ്പടുക്കുക, സൈബർ ഭീഷണികൾക്കെതിരെ കൂട്ടായ പ്രതിരോധം വർദ്ധിപ്പിക്കുക, ലോകമെമ്പാടുമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും സർക്കാരുകൾക്കും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. https://youtu.be/5mLvoVt8qWM?si=UXo8_rAJpW6382YC&t=60 കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും ബഹ്‌റൈൻ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക. കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ മേഖല കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് സമ്മേളനം സഹായകരമാകുമെന്ന് എൻ.സി.എസ്.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. സൈബർ ഭീഷണികളുടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സഹകരണവും വിവര കൈമാറ്റവും നിർണായകമാണ്. സൈബർ സുരക്ഷാ പങ്കാളികൾക്ക് ഒത്തുചേരാനും അറിവ് പങ്കിടാനും നൂതനമായ പര്യവേക്ഷണം…
