- എം.ബി.എം.എ. ‘ദിയാഫ’ അഞ്ചാം പതിപ്പിന് തുടക്കമായി
- ബഹ്റൈന്‍ ലോകാരോഗ്യ ദിനം ആചരിച്ചു
- ‘എല്ലാത്തിലും ഒന്നാമത്, ലഹരിയിലും; സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം’: സംസ്ഥാന സര്‍ക്കാരിനെതിരെ ജി. സുധാകരന്
- ‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ജനമനസ്സില്‍; പി. ജയരാജനെ പുകഴ്ത്തി ഫ്ളക്സ്
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ
- ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തു; വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ജി.സി.സി- ജി.ആര്.യു.എല്‍.എസി. യോഗത്തില്‍ പങ്കെടുത്തു
- എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറി; കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു
Author: Starvision News Desk
കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 14കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥിയെ വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും വലയിലാക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നും എടുത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിന് കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. നിർമിച്ചെടുത്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപെടുത്തുകയാണ് 14കാരൻ ചെയ്തത്. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ നഗ്നശരീരത്തോടൊപ്പം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐ.പി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽനിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ…
ഇസ്‍ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈദ് മിലാദുൻ നബിയോട് അനുബന്ധിച്ച് ആളുകൾ ഒത്തുകൂടുന്നതിനിടെയാണ് മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന് സമീപം സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ട്. പാകിസ്താനിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ചാവേർ സ്ഫോടനങ്ങളിലായി നിരവധി പേർക്ക് ജീവൻ നഷ്ടമായി. ബലൂചിസ്താൻ പ്രവിശ്യയിലെ നബിദിനാഘോഷ റാലിക്കിടെയാണ് ആദ്യം ചാവേർ സ്ഫോടനമുണ്ടായത്. ഇതിൽ 52 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് തെഹ്‍രീകെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ അപലപിക്കുന്നതായും പള്ളികളും മദ്റസകളും സ്കൂളുകളും പൊതുജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലങ്ങളും തങ്ങൾ ആക്രമണകേന്ദ്രങ്ങളാക്കാറില്ലെന്ന് തെഹ്‍രീകെ താലിബാൻ അറിയിച്ചു. ഹാൻഗു മസ്ജിദിന് സമീപമുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ മസ്ജിദ് തകർന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താല്ബാൻ നിഷേധിച്ചതിനാൽ ആരും ഏറ്റെടുത്തിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട്ടിൽ അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തില്‍ സഞ്ചരിക്കുന്ന മൂന്ന് മൊബൈല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം.…
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അവധിയിലേക്ക്. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്നതിന് വേണ്ടിയാണ് അവധിയില്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ടി കെ വിനോദ് കുമാര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്. 1991 ബാച്ച് ഐപിഎസ് ഓഫിസറാണ് വിനോദ് കുമാര്‍. 2025 ഓഗസ്റ്റ് വരെ സര്‍വീസുണ്ട്.
ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നിയമകമ്മീഷന്റെ ശുപാര്‍ശ. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം, കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നിയമകമ്മീഷന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്. എന്നിരുന്നാലും, 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് മൗനാനുവാദം ലഭിക്കുന്ന കേസുകളില്‍ ‘സാഹചര്യം പരിഹരിക്കുന്നതിന്’ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും നിയമ കമ്മീഷന്‍ പാനല്‍ പറഞ്ഞു. കേസുകളുടെ സ്വഭാവമനുസരിച്ച് 16-18കാരുടെ കാര്യത്തില്‍ കോടതിക്ക് വിവേചനാധികാരം പ്രയോഗിക്കാവുന്നതാണ്. അതേസമയം ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിലവിലുള്ള ശിശു സംരക്ഷണ നിയമങ്ങള്‍, വിവിധ വിധികള്‍, കുട്ടികളെ കടത്തല്‍, ബാല വേശ്യാവൃത്തി എന്നിവ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷമാണ് നിലവിലെ പ്രായപരിധിയില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനത്തില്‍ എത്തിയത് എന്ന് നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ്…
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് നിയമമായത്. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക. അങ്ങനെയെങ്കില്‍ 2029ല്‍ ഇത് നടപ്പിലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി സി.ഐ ടി യു നേതാവ് അജയൻ പറഞ്ഞു. മാപ്പ് പറഞ്ഞതോടെ അജയനെതിരായ കോടതിയലക്ഷ്യ കേസിന്മേലുള്ള നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. കോടതിയലക്ഷ്യ കേസ് തീർപ്പായെങ്കിലും ക്രിമിനൽ കേസ് തുടരും. മനപ്പൂർവ്വം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്. ജൂൺ 17ന് ബസിനു മുന്നിൽ സി.ഐ.ടി,യു കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തുകയും, പിന്നീട് കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണത്തിനായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഉടമ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ…
എറണാകുളം : വീട്ടുമുറ്റത്ത് ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. രണ്ട് സഹോദരങ്ങൾക്കും മാനസിക പ്രശ്‌നമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് അച്ഛനും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. കുടുംബത്തിന് അയൽവാസികളുമായി യാതൊരു സഹകരണങ്ങളും ഇല്ലായിരുന്നു. അച്ഛൻ ജോസഫിന്റെ എയർഗണാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജ്യേഷ്ഠൻ പോൾസനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനുജൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പോൾസൻ തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് നായ വളര്‍ത്തലിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസില്‍ അറസ്റ്റിലായ റോബിൻ ജോർജ്. തെളിവെടുപ്പിനിടയാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനന്തു പ്രസന്നൻ എന്ന സുഹൃത്താണ് തന്‍റെ വാടക വീട്ടിൽ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതെന്നുമാണ് റോബിൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. അനന്തു ഒളിവിൽ ആണെന്നും റോബിൻ പറയുന്നു. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന റോബിൻ ജോർജിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ‘ഡെല്‍റ്റ k9’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ മുഖ്യമന്ത്രിയെ കണ്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു. സിപിഐഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. അതേസമയം കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന്…