Author: Starvision News Desk

ഇംഫാല്‍: മണിപ്പുരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായ മാറിയെന്നും ഇതില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദ ദേവിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആശങ്കയറിയിച്ച് നഡ്ഡയ്ക്ക് കത്തയച്ചത്. ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും കഴിഞ്ഞ ദിവസം ജനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ‘ജന രോഷവും പ്രതിഷേധവും ഇപ്പോള്‍ ഗതിമാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ കത്തില്‍ വ്യക്തമാക്കി. ജനങ്ങള്‍ ദൈനംദിന…

Read More

തിരുവനന്തപുരം : 13 ലക്ഷം ചിലവഴിച്ചുകൊണ്ടുള്ള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഘാന യാത്ര ഇന്ന്. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾക്ക് അവസാനമില്ല. സ്‌പീക്കറുടെ യാത്രയുടെ ചിലവിനായി വൻതുക അനുവദിച്ച് ധനവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സ്പീക്കറുടെ വിദേശ യാത്രയ്‌ക്കായി ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ഘാനയിൽ നടക്കുന്ന 66-ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ വിദേശ യാത്ര. യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 16-ന് നിയമസഭാ സെക്രട്ടറിയേറ്റ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇന്ന് മുതൽ ഒക്ടോബർ ആറ് വരെയാണ് ഷംസീറിന്റെ ഘാന സന്ദർശനം. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കും. ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തയാറെടുക്കുന്നതിനിടെയാണ് സ്പീക്കറുടെ ഘാന യാത്ര.

Read More

മണിപ്പൂരിലെ കുക്കി ഗോത്ര വർഗ നേതാവ് കാനഡയിൽ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചു. മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡ ചാപ്റ്റർ ചീഫ് ലിയാൻ ഗാങ്‌ട ആണ്‌ ഈ വില്ലൻ. ഇയാൾ കാനഡയിൽ ഇരുന്ന് കുക്കികളേ കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കും വിധം പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തു. മറ്റൊരു ഗൗരവമായ കാര്യം ഈ കുക്കി നേതാവിനു ഖലിസ്ഥാൻ ഭീകരരും ആയി വലിയ ബന്ധം സ്ഥിരീകരിച്ചു. കാനഡയിലെ ഖലിസ്ഥാൻ ഭീകരനും ഇന്ത്യ 10 ലക്ഷം രൂപ തലക്ക് വിലയിട്ടതുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ അതേ ഗുരുദ്വാരയിലാണ്‌ മണിപ്പൂരിലെ കുക്കി നേതാവ് പ്രസംഗം നടത്തിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ജൂണിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇപ്പോൾ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡ ചാപ്റ്റർ ചീഫ് ലിയാൻ ഗാങ്‌ടയും ഖലിസ്ഥാൻ ഭീകരരുമായുള്ള ബന്ധങ്ങൾ അന്വേഷിക്കുകയാണ്‌ ഏജൻസികൾ. കാനഡയിലെ ഈ കുക്കി നേതാവ് തന്റെ കാനഡയിലെ സിഖ് ഗുരുദ്വാരയിലെ പ്രസംഗത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ…

Read More

മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. മഹാനായ പ്രവാചകന്‍റെ ജീവിതം സമൂഹത്തിനാകമാനം വെളിച്ചം പകരുന്നതായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂനുസ് സലീം പറഞ്ഞു. പ്രവാചക ജീവിതം പൂർണമായും പിൻപറ്റുകയെന്നതാണ് ഒരോ വിശ്വാസിയുടെയും ബാധ്യത. അതിലൂടെ സമൂഹത്തിനാകമാനം വെളിച്ചമായിത്തീരാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിചചേർത്തു. ഹാല മസ്ജിദ് ഈമാൻ മജ്ലിസിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്‍റ് ജലീൽ അധ്യക്ഷത വഹിച്ചു. റുസ്ബി ബഷീർ ഖുർആൻ പാരായണം നടത്തി. ഏരിയാ സെക്രട്ടറി സലാഹുദ്ധീൻ കെ സ്വാഗതവും, ജലീൽ വി.കെ നന്ദിയും പറഞ്ഞു. പരിപാടിക്ക് ഷാക്കിർ ആർ. സി, ബാസിം എം.കെ, നുഫീല ബഷീർ, സുബൈദ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.

Read More

മനാമ: പ്രവാചക തിരുമേനിയുടെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പ്രവാസ ലോകത്തെ ആബാലവൃദ്ധം ജനങ്ങൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) സംഘടിപ്പിച്ച് വരുന്ന ബുക്ക്‌ ടെസ്റ്റിന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ഉൽഘാടനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഷാഫി സഖാഫി മുണ്ടമ്പ്ര നിർവഹിച്ചു. ഇപ്പോഴത്തെ പതിനഞ്ചാമത് എഡിഷൻ ബുക്ക്‌ ടെസ്റ്റ് നടക്കുന്നത് ഐ പി ബി പ്രസദ്ധീകരിച്ച ഡോ: ഫാറൂഖ്‌ നഈമി അൽ ബുഖാരിയുടെ ‘മുഹമ്മദ് നബി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്. ഒക്ടോബർ 15 ന് മുമ്പായി ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് ഒക്ടോബർ 20, 21 തിയതികളിലായി നടക്കുന്ന ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യതയുണ്ടാവുക. വിദ്യാർത്ഥികൾക്കായി ഫാറൂഖ് നഈമിയുടെ തന്നെ ‘ദി ഗൈഡ് ഈസ്‌ ബോൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ടെസ്റ്റ്‌ നടക്കുന്നത്. ഗ്ലോബൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് അമ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയായിരം രൂപയും സമ്മാനമായി ആർ എസ്…

Read More

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

Read More

ലക്‌നൗ. ഡോക്ടര്‍ ഇഞ്ചക്ഷന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വെച്ച് ആശുപത്രി അധികൃതര്‍ കടന്നുകളഞ്ഞതായി കുടുംബം ആരോപിച്ചു. മെയിന്‍പുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പനിയെ തുടര്‍ന്നാണ് 17കാരിയായ ഭാരതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കുടുംബം പറയുന്നു. എന്നാല്‍ ബുധനാഴ്ച ഡോക്ടര്‍ നല്‍കിയ ഇഞ്ചക്ഷനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടി മരിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്തുള്ള ബൈക്കില്‍ വച്ച് അധികൃതര്‍ കടന്നുകളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തി അന്വേഷിച്ചു.

Read More

കണ്ണൂർ. തലശ്ശേരിയില്‌ പോക്സോ കേസ് പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. തലശ്ശേരി നെടുമ്പ്രം സ്വദേശി ജ്യോതിലാലിനെയാണ് ശിക്ഷിച്ചത്. തലശ്ശേരി പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ജ്യോതിലാലിനെ ശിക്ഷിച്ചത്. 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. പള്ളൂർ എസ് ഐ ആയിരുന്ന പി. പ്രതാപൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മാഹി സി.ഐ. ആടലരശൻ ആയിരുന്നു. സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Read More

കോഴിക്കോട്: ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെ സൈബർ സെല്ലിന്‍റെ പേരിൽ വ്യാജസന്ദേശം ലഭിച്ചതിനെത്തുടർന്ന് പ്ലസ്‍ വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ലാപ്ടോപ് പരിശോധനക്ക് കൈമാറി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ചേളന്നൂർ ഇരുവള്ളൂർ ആദിനാഥാണ് (16) കഴിഞ്ഞ ദിവസം ചേവായൂരിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്. സൈബർ സെല്ലിനാണ് ലാപ്ടോപ് കൈമാറിയിരിക്കുന്നത്. ലാപ്ടോപ്പിന്റെ വിദഗ്ധ പരിശോധനക്കുശേഷം സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടയിൽ, നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും 33,900 രൂപ നൽകിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം നൽകുമെന്നും അറസ്റ്റ് ചെയ്യുമെന്നും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടേതിന്​ സമാനമായ സൈറ്റിൽനിന്ന് ​സന്ദേശം വന്നു. ആറുമണിക്കൂറിനുള്ളിൽ പണം അടക്കണമെന്നും ഇല്ലെങ്കിൽ രണ്ടുലക്ഷം രൂപ പിഴയും രണ്ടുവർഷം തടവും ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. എൻ.സി.ആർ.ബിയുടെ എബ്ലം വ്യാജമായി ഉപയോഗിച്ചുള്ള സന്ദേശം ലഭിച്ചത് വിദ്യാർഥിയിൽ ഭീതിയുളവാക്കി. താൻ മോശപ്പെട്ട സൈറ്റിൽ കയറിയിട്ടില്ലെന്ന്​ ആത്മഹത്യാക്കുറിപ്പിലുണ്ട്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിൽനിന്ന് പൊലീസ് മൊഴിയെടുക്കും.ചേവായൂർ പൊലീസ് സബ്…

Read More

നേമം: 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ 91 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി. കാട്ടാക്കട പോക്‌സോ കോടതി നിലവില്‍ വന്നശേഷം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. തിരുവല്ലം കോളിയൂര്‍ ചന്തക്ക് സമീപം അയ്യങ്കാളി നഗര്‍ ദര്‍ഭവിള വീട്ടില്‍ രതീഷ് ആണ് പ്രതി. 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സംഭവം. അതിക്രമം വര്‍ധിച്ചതോടെ പെണ്‍കുട്ടി മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ വഴി പൊലീസ് കേസെടുത്തത്. ശിക്ഷയ്ക്ക് പുറമേ 21,0000 പിഴ കൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Read More