- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
Author: Starvision News Desk
മനാമ: ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ 5 വ്യാഴാഴ്ച തുടക്കമാകും. ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മിയുടെ മേൽനോട്ടത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. “സെലിബ്രേറ്റിംഗ് ദി ആർട്ട് ഓഫ് ഫിലിം മേക്കിംഗ്” എന്ന പ്രമേയത്തിന് കീഴിൽ ബഹ്‌റൈൻ സിനിമാ ക്ലബ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബിയോൺ, നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ നടക്കുക. രാജ്യത്തെ യുവപ്രതിഭകൾക്ക് അംഗീകാരം നൽകുക, ചലച്ചിത്രമേളകളുടെ ലോകഭൂപടത്തിൽ രാജ്യത്തിന് സ്ഥാനം നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ അസാധാരണമായ സിനിമാറ്റോഗ്രാഫിക് ഇവന്റായാണ് മേളയുടെ മൂന്നാം പതിപ്പ് അവതരിപ്പിക്കുന്നതെന്ന് വാർത്ത വിതരണ മന്ത്രി പറഞ്ഞു. സാംസ്കാരിക വിനിമയത്തിന് സിനിമകൾക്ക് വലിയ പങ്കുണ്ട്. വിവിധ രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കലാപരമായ കൈമാറ്റവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിൽ ഫിലിം ഫെസ്റ്റിവലുകൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. 2000ത്തിൽ അറേബ്യൻ ഗൾഫ് മേഖലയിൽ ആദ്യമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ബഹ്റൈനാണ്. അന്ന് നടന്ന അറബ്…
തെലങ്കാന: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്നുള്ള ഒരു തഹസിൽദാരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ ബ്യൂറോ ഇയാളുടെ വസതികളിലും മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കണക്കിൽപ്പെടാത്ത 4.56 കോടി കണ്ടെത്തി. സർവീസിലിരിക്കെ അഴിമതി നടത്തുകയും വരുമാനത്തിന് അപ്പുറം സ്വത്ത് സമ്പാദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പരിശോധനയിൽ ഏകദേശം 4,56,66,660 രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾ, പണമായി സൂക്ഷിച്ചിരുന്ന 2,07,00,000 രൂപയും പിടിച്ചെടുത്തു. എസിബി ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഈ വിവരം അറിയിച്ചത്. 1988-ലെ അഴിമതി നിരോധന നിയമത്തിലെ (2018-ൽ ഭേദഗതി ചെയ്ത പ്രകാരം) സെക്ഷൻ 13(1)(ബി), 13(2) എന്നി പ്രകാരമാണ് കേസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തുള്ള വീടിനുമുന്നില്‍ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചുവെന്നും വി.എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിന്മേലാണ് തങ്ങള്‍ നിക്ഷേപം നടത്തിയതെന്നും ആരോപിച്ചാണ് പ്രതിഷേധം. കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകള്‍ ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേര്‍ക്കായി 13 കോടിയോളം രൂപ ഇത്തരത്തില്‍ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. വി.എസ്. ശിവകുമാറിന്റെ ബിനാമി കരകുളം സ്വദേശിയായ അശോകനെ പറഞ്ഞയച്ചാണ് തന്റെ കൈയില്‍നിന്ന് നിക്ഷേപം വാങ്ങിയതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇപ്പോള്‍ ഇതില്‍ ഒരു ബന്ധവുമില്ലെന്നാണ് ശിവകുമാര്‍ പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചത്. ഇപ്പോള്‍ അദ്ദേഹം ഉത്തരവാദിത്തത്തില്‍നിന്ന് കൈയൊഴിയുന്നു. നവംബര്‍ അഞ്ചിന് മകളുടെ കല്യാണമാണ്. അതുകൊണ്ടാണ് പണത്തിന് ആവശ്യമായി വന്നത്. 30 ദിവസമേ കല്യാണത്തിനുള്ളൂ. വേറൊരു…
ലാഹോർ: വെള്ളിയാഴ്ച ബലൂചിസ്ഥാനിലെ മസ്‌തുങ് ജില്ലയിലെ ഒരു പള്ളിക്ക് സമീപം നടന്ന രണ്ട് ചാവേർ സ്‌ഫോടനങ്ങളിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത്. സ്‌ഫോടനത്തിൽ 65 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സയിലാണ്. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര നടത്തുന്നതിനായി പള്ളിയിൽ തടിച്ചുകൂടിയ ആളുകൾക്ക് നേരെയായിരുന്നു സ്ഫോടനം നടന്നത്. മണിക്കൂറുകൾക്ക് ശേഷം, ഖൈബർ പഖ്തൂൺഖ്വയിലെ ഹംഗു നഗരത്തിലെ ഒരു പള്ളിയിൽ മറ്റൊരു സ്ഫോടനം നടന്നു. ഇവിടെ 5 പേർ കൊല്ലപ്പെട്ടു. ചാവേർ ആക്രമണത്തിൽ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന് (റോ) പങ്കുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി അവകാശപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബുഗ്തി. ‘സിവിൽ, മിലിട്ടറി, മറ്റ് എല്ലാ സ്ഥാപനങ്ങളും സംയുക്തമായി മസ്തുങ് ചാവേർ ബോംബിംഗിൽ ഉൾപ്പെട്ട ഘടകങ്ങൾക്കെതിരെ സമരം ചെയ്യും. ചാവേർ ആക്രമണത്തിൽ റോ-യ്ക്ക് പങ്കുണ്ട്’, പാകിസ്ഥാൻ മന്ത്രി പറഞ്ഞു. ചാവേർ ബോംബ് ആക്രമണകാരിയുടെ ഡിഎൻഎ വിശകലനം…
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് പിന്നാലെ വാഹനങ്ങളുടെ ആര്‍.സി. ബുക്കും സ്മാര്‍ട്ടാകുന്നു. ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് ആര്‍.സി. ബുക്കുകളും ലൈസന്‍സിന്റെ മാതൃകയില്‍ പെറ്റ്-ജി കാര്‍ഡ് രൂപത്തിലായിരിക്കും വിതരണം ചെയ്യുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇനി ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരമായി എ.ടി.എം. കാര്‍ഡിന് സമാനമായി പേഴ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ആര്‍.സി. ബുക്ക് കൈയില്‍ കിട്ടുക. അപേക്ഷിക്കുന്നതിന് 200 രൂപയും തപാല്‍ ഫീസും നല്‍കണം. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആര്‍.സി.യിലുണ്ടാകും. ആര്‍.ടി. ഓഫീസുകളില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകള്‍ ക്ലെറിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും. ഇവര്‍ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാന്‍ വിട്ടാല്‍ മാത്രം മതി. ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്ന എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ്…
തിരുവനന്തപുരം: ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ രൂപീകരിച്ച ദൗത്യസംഘത്തിനെതിരെ എം.എം മണി ആഞ്ഞടിച്ചതിന് പിന്നാലെ വിശദീകരണവുമായി റവന്യൂ മന്ത്രി. ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോഴേക്ക് ജെ.സി.ബി.യും കരിമ്പൂച്ചയും ദുഃസ്വപ്നം കാണേണ്ടതില്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഹൈക്കോടതി ചുമതലപ്പെടുത്തി പ്രത്യേക ബെഞ്ച് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ നമുക്ക് നല്‍കി. ആ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് റവന്യൂ വകുപ്പ് മാത്രമല്ല, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് കോടതി പറഞ്ഞ കാര്യം അനുസരിക്കുന്നു എന്നു മാത്രമേ ഇപ്പോള്‍ ഈ ഉത്തരവു വഴി നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്നുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദൗത്യസംഘത്തെ സംഘത്തെ നിയോഗിച്ചത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യുന്നതിന് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് എല്ലാ ചൊവ്വാഴ്ചയും ചേരുന്നുണ്ട്. ഈ ബെഞ്ചിന്റെ നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കലക്ടറെ കൂടാതെ സബ്കലക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, കാര്‍ഡമം അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാര്‍ ദൗത്യം പൊതുസമൂഹത്തിലും സി.പി.എം.രാഷ്ട്രീയത്തിലും വലിയ…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് ഇഡിയുടെ ചോദ്യം ചെയ്യലിനിടെ വിറയൽ അനുഭവപ്പെട്ടിരുന്നു. അതേ തുടർന്ന് ചോദ്യം ചെയ്യൽ നിർത്തിവെക്കുകയും ചെയ്തു. ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ശരീരത്തിന് വിറയൽ ഉണ്ടെന്ന് കണ്ണൻ ആവർത്തിച്ചതോടെയാണ് പോകാൻ അനുവദിച്ചതെന്ന് ഇഡി വ്യക്തമാക്കി. എം കെ കണ്ണനെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ് സംവിധായകൻ ജോയ് മാത്യു. ഗ്രോവാസുവിനോട് ഉപമിച്ചുകൊണ്ടാണ് പരിഹാസം. ജോയ് മാത്യുവിന്റെ കുറിപ്പിങ്ങനെ പ്രായം 94 തൊഴിൽ കുട നിർമ്മാണം ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിൽ വാസം എന്നാൽ അശേഷം “വിറയലോ ബോധക്ഷയമോ “ഇല്ല ഇയാളുടെ പേരാണ് ഗ്രോ വാസു. ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി, വിറയൽ മാറും പക്ഷെ മടിയിൽ കനം പാടില്ല. എന്നാൽ തനിക്ക് ശാരീരികബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് പുറത്തിറങ്ങിയ എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു…
കോഴിക്കോട്: എഎസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാരെ അക്രമിച്ച പ്രതി അറസ്റ്റിൽ. ഭർത്താവ് ശല്യം ഉണ്ടാക്കിയെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസുകാരെയാണ് പ്രതി ആക്രമിച്ചത്. ചെങ്കോട്ടുകാവ് മാടാക്കര മൂന്നുകുടിക്കൽ അബ്ദുൾ റൗഫ് ആണ് പ്രതി. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രതിയുടെ ആക്രമണത്തിൽ പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എഎസ്ഐ വിനോദ്, സിപിഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. അക്രമണത്തിന് ഇരയായതിന് പിന്നാലെ മൂവരെയും സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസുകാരന്റെ തലയ്‌ക്കാണ് അടിയേറ്റിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം : സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പിന് പരിഹാരം കണ്ടെത്താനുള്ള തിരക്കിൽ ആണ് സിപിഎം. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്ന പരിഹാരത്തിനായി എകെജി സെന്ററിൽ യോഗം വിളിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം. സഹകരണമേഖലയിലെ ക്രമക്കേടുകൾക്കെതിരെ പാർട്ടിയിൽ ഉയരുന്ന എതിർപ്പും സിപിഎം കണക്കിലെടുക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകി സാഹചര്യം ശാന്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരള ബാങ്കിൽനിന്ന് 50 കോടിയോളം രൂപ കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് നൽകാനായി കൈമാറാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്. ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഫണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പാണ് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടന്നത്. ദേവസ്വം ഫണ്ട് സുരക്ഷിതമാണെന്ന് കോടതി ഉറപ്പാക്കണം എന്നും കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശി പി എസ് മഹേന്ദ്ര കുമാർ ആണ് കത്ത് നൽകിയത്.