Author: Starvision News Desk

തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1,993 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ ഡ്രൈവ് നടത്തിയത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികളും ആരംഭിച്ചു. ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതാണ്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളില്‍ ഉപയോഗിക്കുന്ന…

Read More

ജിദ്ദ: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ വിസകൾ അനുവദിച്ചുതുടങ്ങി. ഹജ്ജ് സീസണിന് തൊട്ടുപിന്നാലെയാണിത്. ഉംറ നിർവഹിക്കുന്നവരെ സേവിക്കുന്നതിനും അവരുടെ ആചാരങ്ങൾ സുഗമമാക്കുന്നതിനുമായി സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Read More

തിരുവനന്തപുരം∙ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ 2 വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടി ബിനോയിയെ കേസില്‍ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ 5 മാസം മുന്‍പ് തമ്മില്‍ പിരിഞ്ഞു. ഇതിനുശേഷം പെണ്‍കുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. ബിനോയിയുടെ സുഹൃത്തുക്കളാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്. 18 വയസാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിലാണ്…

Read More

മലപ്പുറം∙ മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. ‌ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്. പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്.

Read More

ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിച്ചു. തുടർന്ന്, യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല.

Read More

തിരുവനന്തപുരം: ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിൽ ഒ.ആർ. കേളുവിനെ പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മാനന്തവാടി എം.എൽ.എയാണ് കേളു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പായിരിക്കും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകും. വയനാട് ജില്ലയിൽനിന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് കേളുവിന്റെ തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപ്പിച്ച് മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എയായി. 2021ൽ വിജയം ആവർത്തിച്ചു.

Read More

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരത്തിന്റെ പേരില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ക്കിടയിലുള്ള ഭരണവിരുദ്ധ വികാരം ചൂണ്ടിക്കാട്ടി ചില അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൃദുവിമര്‍ശനവും ഉയര്‍ത്തി. തോല്‍വിക്കു പ്രധാന കാരണം ധനവിനിയോഗത്തിലെ പാളിച്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ബാലഗോപാലിനെതിരെ വിമര്‍ശനമുന്നയിച്ചത്. ക്ഷേമ പെന്‍ഷന്‍ വിതരണമുള്‍പ്പെടെ അടിസ്ഥാനവര്‍ഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടല്‍ നടത്തിയില്ല. മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അംഗങ്ങള്‍ പറഞ്ഞു. കേന്ദ്രം അര്‍ഹമായ ആനൂകൂല്യങ്ങള്‍ തരാത്തതു മൂലമാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെങ്കിലും അതു ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്താനായില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം സംബന്ധിച്ച വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിയിലേക്കു നീളുന്നതിനിടെയാണ് ധനമന്ത്രിക്കെതിരെയും വിമര്‍ശനമുയരുന്നത്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും സംസ്ഥാന നേതൃത്വത്തിനു…

Read More

ലൂസേണ്‍: ഉക്രൈന്‍ സമാധാന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ലയും പങ്കെടുത്തു. സ്വിസ് കോണ്‍ഫെഡറേഷനാണ് ഉച്ചകോടി സംഘടിപ്പിച്ചത്. രാഷ്ട്രത്തലവന്‍മാരും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഐക്യരാഷ്ട്രസഭാ പ്രതിനിധികളും പങ്കെടുത്തു.

Read More

നെടുമങ്ങാട്: ഗ്യാസ് സിലിന്‍ഡറിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഭാര്യാപിതാവിന്റെ കൊലപാതകത്തില്‍. നെടുമങ്ങാട് മഞ്ച സ്വദേശി സുനില്‍കുമാര്‍ (55) ആണ് മകളുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചീരാണിക്കര അഭിലാഷ് ഭവനത്തില്‍ ടി.അഭിലാഷിനെ (41) നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. ഈ മാസം പത്താം തീയതിയാണ് മഞ്ചയിലെ വീട്ടില്‍ വെച്ച് സുനില്‍കുമാറിനെ അഭിലാഷ് ക്രൂരമായി മര്‍ദിച്ചത്. അഭിലാഷിന്റെ ഗ്യാസ് സിലിന്‍ഡര്‍ ഭാര്യാപിതാവ് എടുത്തുവിറ്റു എന്നു പറഞ്ഞാണ് വഴക്കുണ്ടായത്. ഉച്ചയ്ക്കും വൈകീട്ടുമായി ഭാര്യാപിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവേ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സുനില്‍ മരിച്ചത്. സമീപവാസികളില്‍ നിന്നുമാണ് മര്‍ദനവിവരം പോലീസ് മനസ്സിലാക്കിയത്. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്റെ പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് സുനില്‍കുമാര്‍ മരിച്ചതെന്ന് വ്യക്തമായി. തറയില്‍ തള്ളിയിട്ടശേഷം നെഞ്ചിലും മുതുകിലും ചവിട്ടിയും വാരിയെല്ലുകള്‍ തടിക്കഷണം കൊണ്ട് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഇതിനുശേഷം…

Read More

തിരുവനന്തപുരം: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനു മുന്നിലെ റോഡില്‍ വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മായം അല്‍ഫോണ്‍സ മാതാ കടവ് റോഡില്‍ ഈരൂരിക്കല്‍ വീട്ടില്‍ രാജിമോളാണ്(38) കൊല്ലപ്പെട്ടത്. കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുന്‍ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ് രാജിമോള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ച ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനോജ് സെബാസ്റ്റ്യനെ(മനു-50) നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. ദാമ്പത്യത്തകര്‍ച്ചയെത്തുടര്‍ന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടില്‍ ഒറ്റയ്ക്കുമാണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ കുടുംബക്കാര്‍ തമ്മില്‍ അനുരഞ്ജനശ്രമങ്ങള്‍ നടത്തിയെങ്കിലും പിണക്കം മാറ്റാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് അയല്‍വാസികളായ മനോജ് സെബാസ്റ്റ്യനും രാജിയും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതരായത്. മനോജ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ബാര്‍ ജീവനക്കാരനാണ്. അമ്പൂരിയില്‍ മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. മായം കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സതേടിയശേഷം മടങ്ങുമ്പോഴാണ് വീടിനു മുന്നിലെ റോഡില്‍…

Read More