Author: Starvision News Desk

തിരുവനന്തപുരം: പൊതുപ്രവർത്തനം സാമ്പത്തിക തട്ടിപ്പ് നടത്തി കീശ വീർപ്പിക്കാനുള്ളതല്ലെന്ന് കെ.ടി ജലീൽ എം.എൽ.എ. വരവിൽ കവിഞ്ഞ സ്വത്ത് ആരിൽ കണ്ടാലും അത് കണ്ടുകെട്ടണം. കേരളത്തിലെ കോൺഗ്രസിലെയും ലീഗിലെയും പ്രമുഖ നേതാക്കളാരും കേന്ദ്ര സർക്കാരിനെയോ ബി.ജെ.പിയേയോ രൂക്ഷമായി എതിർത്ത് ഒരക്ഷരം ഉരിയാടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങൾ ശരിയായ ദിശയിൽ പ്രവർത്തിക്കുന്ന നാടാണ് കേരളം. അതിൽ ഏറ്റവുമധികം സി.പി.ഐ (എം) നിയന്ത്രണത്തിലുള്ളവയാണ്. കോൺഗ്രസിൻ്റെയും ലീഗിൻ്റെയും നിയന്ത്രണങ്ങളിലുള്ളവയും കുറവല്ല. കരുവന്നൂരും എ.ആർ നഗറും തെന്നലയും ചൂണ്ടിക്കാട്ടി എല്ലാം അങ്ങിനെയാണെന്ന് വരുത്തിത്തീർത്ത് സഹകരണ മേഖലയെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ്. മഹത്തായ സഹകരണ പ്രസ്ഥാനത്തിൻ്റെ ശവക്കുഴി തോണ്ടലാണത്. കേരളത്തിലെ ബി.ജെ.പി നേതാക്കൾ സുഖിച്ച് മദിച്ച് നടക്കുകയാണ്. ഒരു വേലയും കൂലിയുമില്ലാത്തവർ പോലും ആഡംബര ജീവിതം നയിക്കുന്നത് ആകാശത്ത് നിന്ന് ആരെങ്കിലും പണം കെട്ടിയിറക്കി കൊടുക്കുന്നത് കൊണ്ടല്ലല്ലോ. അതല്ല, അവർക്ക് നോട്ട് അച്ചടിക്കുന്ന കമ്പനിയിലാണോ ജോലിയെന്നും…

Read More

ന്യൂഡൽഹി: പലസ്‌തീൻ തീവ്രവാദ സംഘമായ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന് ഐക്യദാർഢ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദ ആക്രമണം ഞെട്ടിച്ചുവെന്നും ദുർഘട സമയത്ത് ഇസ്രായേലിനൊപ്പം നിലകൊള്ളുന്നുവെന്നും മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഇസ്രായേലിൽ ഹമാസിന്റെ ആക്രമണമുണ്ടായത്. ഇസ്രായേലിലുടനീളം ഇരുപത് മിനിട്ടിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ ഹമാസ് വർഷിച്ചു. പിന്നാലെ ഇസ്രായേലും പ്രത്യാക്രമണം തുടങ്ങി. ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഏറ്റുമുട്ടലിൽ ഇതുവരെ 22 ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Read More

ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അഖില്‍ സജീവ് പിടിയില്‍. തേനിയില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കുടുക്കിയത്. അഖില്‍ സജീവ് പരാതിക്കാരനായ ഹരിദാസില്‍ നിന്ന് നേരിട്ട് പണം വാങ്ങിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. അഖില്‍ സജീവിനെ ചെന്നൈയില്‍ നിന്ന് ഉടന്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഉള്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് പൊലീസ് ഇയാളോട് ചോദ്യം ചെയ്ത് കണ്ടെത്തും. അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ്…

Read More

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. മറ്റ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25നും 2.50 നും ഇടയിലായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അയൽരാജ്യമായ നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഡൽഹിയിൽ ഭൂചലനമുണ്ടായത്.

Read More

ന്യൂഡല്‍ഹി: കൊല്ലം ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്വര്‍ണക്കൊടിമരം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കൊടിമര നിര്‍മ്മാണത്തിനായി ശേഖരിച്ച സ്വര്‍ണ്ണം ദൈവം നോക്കി കൊള്ളുമെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്.ശാസ്താംകോട്ട ക്ഷേത്രത്തില്‍ ചെമ്പ് കൊടിമരം സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്വര്‍ണക്കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി മുന്‍ സെക്രട്ടറിയും സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറിയുമായ പെരുമറ്റം രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 2013-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 1.65 കോടി രൂപ ഉപയോഗിച്ച് സ്വര്‍ണ കൊടിമരം പണിതിരുന്നു. എന്നാല്‍ ഈ കൊടിമരം ക്ലാവു പിടിച്ച് നിറം മങ്ങിയതിനെ തുടര്‍ന്ന് ചെമ്പില്‍ കൊടിമരം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ചെമ്പില്‍ കൊടിമരം നിര്‍മ്മിക്കുന്നതിനെ ഹൈക്കോടതിയും ശരിവച്ചിരുന്നു.എന്നാല്‍ കൊടിമര നിര്‍മ്മാണത്തിനായി ശേഖരിച്ച സ്വര്‍ണ്ണം ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ഉണ്ടെന്ന്…

Read More

ശ്രീനഗർ: ഭീകരരുമായുളള ഏ​റ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടയിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്.ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും സംയുക്ത സേനയാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തിയത്. ലഭിച്ച വിവരത്തെ തുടർന്ന് സേന തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വന മേഖലകൾ വളയുകയായിരുന്നു. സേനയുടെ ശ്രമം തകർക്കാനായി ഭീകരർ വെടിയുതിർത്തുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പരിക്കേ​റ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാശ്മീർ പൊലീസ് അറിയിച്ചു. സേന വളഞ്ഞ പ്രദേശത്ത് രണ്ട് ഭീകരർ ഉണ്ടെന്നാണ് സൂചന. ഭീകരർ രക്ഷപ്പെടാനുളള എല്ലാ വഴികളും അടച്ചുവെന്നും സേന അറിയിച്ചു.

Read More

തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ടു ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് സൊസൈറ്റി പ്രസിഡന്‍റ് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. മുൻമന്ത്രി വി എസ് ശിവകുമാറിന്റെ ബിനാമിയല്ല താൻ. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോൺഗ്രസിലുള്ളവർ തന്നെ ഉയർത്തുന്ന ആരോപണമാണിതെന്ന് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. 12 ശതമാനം പലിശ നൽകിയതാണ് സൊസൈറ്റി പൊളിയാൻ കാരണം. വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ നിക്ഷേപകര്‍ ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.…

Read More

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഒരേ സമയം വൃത്തിയാക്കി. എല്ലാ ട്രെയിനുകളും വെറും 14 മിനിറ്റ് കൊണ്ട് വൃത്തിയാക്കി അമ്പരപ്പിച്ചിരിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. സ്വച്ഛത ഹി സേവ മിഷന്റെ ഭാഗമായാണ് റെയില്‍വേയില്‍ പരിപാടി സംഘടിപ്പിച്ചത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഞൊടിയിടയില്‍ വന്ദേഭാരത് ട്രെയിനുകള്‍ വൃത്തിയാക്കുന്നതിന് തുടക്കമിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകളാണ് ഒരേസമയം വൃത്തിയാക്കിയത്. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ഉള്‍പ്പെടെ 29 ട്രെയിനുകളാണ് ഒരേ സമയം വൃത്തിയാക്കുന്നതില്‍ പങ്കാളികളായത്. നിലവില്‍ സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ വൃത്തിയാക്കാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെയാണ് സമയം എടുക്കുന്നത്. വൃത്തിയാക്കുന്നതില്‍ ജപ്പാന്റെ മാതൃക പിന്തുടരാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു. ഏഴ് മിനിറ്റ് കൊണ്ടാണ് ജപ്പാന്‍ ബുളളറ്റ് ട്രെയിന്‍ വൃത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ 14 മിനിറ്റിനകം വൃത്തിയാക്കുന്നത് ഒരു ദൈനംദിന പ്രവൃത്തിയാക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

Read More

ആറ് ദിവസം ജോലിആറ് ദിവസം ജോലി ചെയ്താല്‍ മൂന്ന് ദിവസം അവധിയെന്ന വനംവകുപ്പ് സര്‍ക്കുലറില്‍ സര്‍ക്കാരിന് അതൃപ്തി. ആള്‍ക്ഷാമം നിലനില്‍ക്കേ തീരുമാനം പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. സര്‍ക്കുലര്‍ ഇറക്കിയത് വനംമേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ്. പൊതുഭരണ, ധന വകുപ്പുകളെ അറിയിക്കാതെയുള്ള സര്‍ക്കുലര്‍ നിയമപരമായും തിരിച്ചടിയാകും. ആനുകുല്യം അനുവദിച്ചത് സെക്ഷന്‍/ സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് വാച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സര്‍ക്കുലറില്‍ പറയുന്നത് സെക്ഷന്‍/ സ്റ്റേഷന്‍ ആസ്ഥാനത്ത് 24 മണിക്കൂറും താമസിച്ച് തുടര്‍ച്ചയായി ആറു ദിവസം ജോലി നോക്കിയാല്‍ മൂന്ന് ദിവസം വിശ്രമം അനുവദിക്കാമെന്നുമാണ്. ഈ സംവിധാനം ആറുമാസത്തേക്ക് പരീക്ഷണാടിസ്താനത്തില്‍ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.വനം സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സമയവും ലഭിക്കുന്നില്ലന്ന പരത്തി നേരത്തെ മുതല്‍ ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണിതെന്നും…

Read More

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവ്വമത പ്രാര്‍ഥനയും നടക്കും. അതേസമയം ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബര്‍ 1ന് രാവിലെ പത്ത് മണിക്ക് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്വച്ഛഭാരതം എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകൾ, നഗരസഭകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. പദ്ധതികളുടെ സംഘാടനത്തിനായി ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പൗരന്‍മാരെ ഈ യജ്ഞത്തിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തൻ 1948 ജനുവരി…

Read More