- ദിയാഫ അഞ്ചാം പതിപ്പില്‍ 23 നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കും
- മഞ്ചേരിയില്‍ എന്‍.ഐ.എ. റെയ്ഡ്; 4 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
- അല്‍ ദാന നാടക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
- ലക്ഷ്യം പിണറായി; ‘തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം’; കേന്ദ്ര നേതൃത്വം
- വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; പാർട്ടി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ
- ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, പരിശോധന ഒരുമണിക്കൂർ സമയം പിന്നിട്ടു
- മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; നാളെ ശക്തമാകും
- തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
Author: Starvision News Desk
കണ്ണൂർ: പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിലുണ്ടായ തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ ചൊക്ലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ എസ് ഐ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന് ആരോപിച്ച് യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. യുവാവിനെതിരെ പോലീസും രംഗത്തെത്തിയതോടെ തർക്കം മുറുകി. സംഭവത്തിൽ ചൊക്ലി സ്വദേശിയായ സനൂപ് ഉണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്. റോഡരികിൽ നിർത്തിയിട്ട ബൈക്കിന് ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ സുഹൃത്തിൽ നിന്നും പോലീസ് പിഴ ഈടാക്കിയെന്നാണ് സനൂപ് പറയുന്നത്. പോലീസ് വാഹനം അവിടെ നിന്ന് പോയി മടങ്ങി വരുമ്പോൾ എസ്ഐ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നും ഇതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും സനൂപ് പറയുന്നു. ഉദ്യോഗസ്ഥരായാലും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണന്നും സനൂപ് പറഞ്ഞു. സനൂപ് ഉദ്യോഗസ്ഥരോട് കയർക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. റയീസിന്റെ മൊബൈലില്‍ നിന്നാണ് വ്യാജ നിയമനക്കത്ത് തയ്യാറാക്കിയതും, അത് ഇ മെയില്‍ വഴി അയച്ചു നല്‍കിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയമനക്കോഴക്കേസില്‍ മലപ്പുറം സ്വദേശി ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒ അപേക്ഷ നല്‍കിയത്. ഹരിദാസന്‍ തുടര്‍ച്ചയായി മൊഴിമാറ്റുന്ന പശ്ചാത്തലത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഹരിദാസന്റെ രഹസ്യമൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്ന് അപേക്ഷയില്‍ പൊലീസ് ആവശ്യപ്പെടുന്നു. ഹരിദാസന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായി. മലപ്പുറത്തു വെച്ച് ചോദ്യം ചെയ്തപ്പോള്‍ അഖില്‍ മാത്യുവിന് പണം നല്‍കിയതായി ഹരിദാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായപ്പോള്‍, ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ബാസിത് പറഞ്ഞതുകൊണ്ടാണ് അഖില്‍ മാത്യുവിന്റെ പേര്…
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെടുന്നു. ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത് പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടര്‍ന്നാണ് ആദ്യം മകന്‍ ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല.നേരത്തെയും സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. മരണനിരക്ക് 2% ആണ്.
മനാമ: കോട്ടയം അകലകുന്നം പഞ്ചായത്ത് മൂഴൂർ ഉത്രട്ടാതിയിൽ ഉദയൻ ഭാര്യ അജിത എന്നിവരെ ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയക്കുന്നത്. നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറിനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയും ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു. തുടർന്ന് അമ്മയെ വിസിറ്റ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു, പ്രതീക്ഷിച്ച പോലെ ബിസിനസ് ഇല്ലാതിരിക്കുകയും കടയുടെ ചിലവുകൾക്കും പണിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയിൽ എത്തി. അതിനിടയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിവാഹിതൻ ആയ…
കോഴിക്കോട്: വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി മറുനാടന്‍ തൊഴിലാളിയെ കൊല്ലാന്‍ ശ്രമം. മുക്കം കറുത്തപറമ്പിലെ ലീഫ് ബെന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്ക് നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ചിന്നദുരൈക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് ലഹരിമാഫിയ സംഘം അക്രമം അഴിച്ചുവിട്ടത്. പ്രദേശത്ത് മൂന്നാം തവണയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച രാത്രി വര്‍ക്ക്‌ഷോപ്പിന് സമീപത്തെ അബ്ദുള്‍ കബീറിന്റെ ഉടമസ്ഥതയിലുള്ള അസ്ബി ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സാധനസാമഗ്രികള്‍ ലഹരിസംഘം അടിച്ചുതകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസില്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് സ്ഥലത്ത് വീണ്ടും ആക്രമണമുണ്ടായത്.
കോഴിക്കോട് തിക്കോടിയില്‍ അറുപതുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിക്കോടി പെരുമാള്‍പുരം താഴവടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു രാമചന്ദ്രന്‍. രണ്ടു ദിവസമായി പുറത്തേക്ക് കാണാറില്ലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് ദുര്‍ഗന്ധം പരന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ. ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയില്‍ വ്യക്തമാക്കി. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ തന്നെ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുള്ള സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ അവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് ദിവസമാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും…
പുനലൂർ: പച്ചക്കറി കയറ്റിയ മിനിലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേരെ തമിഴ്‌നാട് ശിവഗിരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറമ്പ് സ്വദേശി ബി. റിയാസ് (27), തമിഴ്‌നാട് പുളിയങ്കുടി കർപ്പക റോഡ് സ്വദേശി മുരുകാനന്ദം (29) എന്നിവരാണ് പിടിയിലായത്. കൊല്ലം-തെങ്കാശി റോഡിൽ ശിവഗിരി ചെക്പോസ്റ്റിൽ ഞായറാഴ്ച ഉച്ചയോടെ വാഹന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്. ശിവഗിരി വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ചെക്പോസ്റ്റ് വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും കർശനമായി പരിശോധിച്ചു. കേരളത്തിലേക്ക് പച്ചക്കറി കയറ്റി വരുകയായിരുന്ന മിനിലോറിയിലാണ് പച്ചക്കറി ചാക്കുകൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മധുരയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവും പച്ചക്കറിയും ആര്യങ്കാവ് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം. തെങ്കാശി എസ്.പി സാംസൺ ശിവഗിരി പൊലീസ് സ്റ്റേഷനിലെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.
ജലന്ധര്‍ (പഞ്ചാബ് )- ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാര്‍ നഗര്‍ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറില്‍ വന്‍ സ്ഫോടനം ഉണ്ടാകുകയും തുടര്‍ന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേരെയും ജലന്ധര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യശ്പാല്‍ (70), രുചി (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് ഫോറന്‍സിക് വിദഗ്ധരുടെ സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.