Trending
- ബഹ്റൈൻ പ്രവാസിയുടെട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്
- കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; അപ്പീല്‍ നല്കി സര്‍ക്കാര്‍
- കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാട്: അന്വേഷിക്കാൻ ഇഡിയും, എഡിസൺ സമ്പാദിച്ചത് കോടികളെന്ന് എൻസിബി
- ഐസിസി അമ്പയര്‍ ബിസ്മില്ല ഷിന്‍വാരി അന്തരിച്ചു, മരണം വയറിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ
- വൈദ്യുതി നിലച്ചതിനെ തുടർന്ന് 21-ാം നിലയിൽ ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തിറക്കിയത് 15 മണിക്കൂറിന് ശേഷം
- ’23 ലക്ഷം നൽകിയാൽ മതി, ചില രാജ്യക്കാർക്ക് ആജീവനാന്ത യുഎഇ ഗോൾഡൻ വിസ’; റിപ്പോർട്ടുകളോട് പ്രതികരിച്ച് അധികൃതർ
- പാറ്റ്നയിൽ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചു, ഉണ്ടായിരുന്നത് 169 യാത്രക്കാർ; അടിയന്തര ലാൻഡിങ് നടത്തി സംഘം
- ചെങ്കടലിൽ മുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള യു.എ.ഇ. ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിച്ചു
Author: Starvision News Desk
നാഗര്‍കോവില്‍: സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം എച്ച്.ഒ.ഡി. മധുര വിശാലാക്ഷിപുരം സ്വദേശി പരമശിവം (63) ആണ് അറസ്റ്റിലായത്. കോളേജിലെ രണ്ടാംവര്‍ഷ എം.ഡി. വിദ്യാര്‍ഥിനിയായ തൂത്തുക്കുടി സ്വദേശിനിയുടെ മരണത്തെത്തുടര്‍ന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്. കഴിഞ്ഞ ആറിന് വിദ്യാര്‍ഥിനി ക്ലാസില്‍ വരാത്തപ്പോള്‍ അന്വേഷിച്ചെത്തിയ വിദ്യാര്‍ഥികള്‍ മുറി അടച്ചിട്ടിരിക്കുന്നതായിക്കണ്ടു. കോളേജ് അധികൃതരും കുലശേഖരം പോലീസും സ്ഥലത്തെത്തി, മുറിയിലെ കതക് കുത്തിത്തുറന്നപ്പോഴാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. അതില്‍ അധ്യാപകന്‍ പരമശിവം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കുറിച്ചിരുന്നു. കൂടാതെ ഒരു വനിത ഉള്‍പ്പെടെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളും മാനസികമായി പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു. കുലശേഖരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും, കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചില്ല. പോലീസിന്റെ അന്വേഷണത്തില്‍ വിവിധ സംഘടനകള്‍ അതൃപ്തി അറിയിക്കുകയും, ആത്മഹത്യാക്കുറിപ്പില്‍ ശാരീരികപീഡനം നടത്തിയതായി പറയുന്ന അധ്യാപകനെപ്പോലും അറസ്റ്റുചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് മറ്റന്നാളോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.അതേസമയം, തലസ്ഥാനത്ത് ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശമുണ്ടായി. വെള്ളായണിയിലും, പോത്തൻകോടു, കഴക്കൂട്ടത്തുമൊക്കെ നിരവധി വീടുകളിലും റോഡുകളിലുമൊക്കെ വെള്ളം കയറി. വേളി മാധവപുരത്ത് വീട് ഇടിഞ്ഞുവീണു. വേങ്ങാനൂരിൽ വീടിന് പുറത്ത് മണ്ണിടിഞ്ഞ് വീണു. ടെക്‌നോപാർക്കിലും,…
തിരുവനന്തപുരം: മണിക്കൂറുകൾ നിറുത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലായി. മണക്കാട്, തേക്കുംമൂട്, ചാക്ക, ഗൗരീശപട്ടം, ഉള്ളൂർ തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വൻ വെള്ളക്കെട്ടാണ്. തേക്കുംമൂട് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി. 120 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിറുത്താതെ പെയ്ത മഴയിൽ സമീപത്തെ തോട് നിറഞ്ഞ് അർദ്ധരാത്രിയോടെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. ഇവിടെ നിന്ന് ജനങ്ങളെ മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ചാക്ക റോഡിലെ വെള്ളക്കെട്ടുകാരണം നിരവധി വാഹനങ്ങൾ കേടായതായും റിപ്പോർട്ടുണ്ട്. തെറ്റിയാർ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്നോപാർക്ക് മുങ്ങി. ഗായത്രി ബിൽഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച ആയതിനാൽ ടെക്നോപാർക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാർ തോടിൽ നിന്നുളള വെള്ളം കയറിയതിനെത്തുടർന്ന് മൂന്നുകുടുംബങ്ങളെ ഫയർഫാേഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.ഫേസ് ത്രീ കാമ്പസിനുസമീപം തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി.…
ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ഇതിൽ പതിനെട്ട് പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്. 197 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു. ഇവരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ ആണ് സ്വീകരിച്ചത്. സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്‌ത മറ്റുള്ളവരെ തുടർന്നുള്ള വിമാനങ്ങളിൽ നാട്ടിലെത്തിക്കും. ഇസ്രയേലിൽ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്നലെ മുപ്പത്തിമൂന്ന് മലയാളികളെ രാജ്യത്തെത്തിയിരുന്നു.ഇന്നലെ ഡൽഹിയിലെത്തിയ മലയാളികൾ:…
ആലപ്പുഴ: മാന്നാറിൽ നാല് വയസുകാരനെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. മാന്നാർ കുട്ടംപേരൂർ കൃപാസദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.രാവിലെ മിഥുന്റെ മാതാപിതാക്കൾ എഴുന്നേറ്റപ്പോഴാണ് തറയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇരുവരും ചെന്നുനോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സാണ്. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മനാമ: പ്രഥമ ബഹ്‌റൈൻ സൈക്യാട്രി കോൺഫറൻസ് സമാപിച്ചു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസ്സൻ, സർക്കാർ ആശുപത്രികളുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ, സർക്കാർ ആശുപത്രി സിഇഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി എന്നിവർ പങ്കെടുത്തു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷധികാരത്തിലാണ് കോൺഫറൻസ് നടന്നത്. ജിസിസി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തിയെട്ട് പ്രഭാഷകർ കോൺഫറൻസിൽ പങ്കെടുത്തു. മാനസികരോഗത്തെക്കുറിച്ചുള്ള 30-ലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഒക്‌ടോബർ 12, 13 തീയതികളിൽ ബഹ്‌റൈനിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് കോൺഫെറൻസ് നടന്നത്.
മനാമ : ഐവൈസിസി ബഹ്റൈൻ പത്താം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം പി യും,കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീറും ബഹ്‌റൈനിൽ എത്തി. ഇന്ത്യൻ ക്ലബ്ബിൽ ഇന്ന്(13/10/2023)വൈകിട്ട് 6.30 മണിക്ക് ആഘോഷ പരിപാടികൾ നടക്കുക. വിവിധ കലാ പരിപാടികൾ,പൊതു സമ്മേളനം ഉൾപ്പടെ വിപുലമായിട്ടാണ് സംഘടന പത്താം വാർഷികം ആഘോഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം സംഘടനക്ക് ബഹ്‌റൈൻ പൊതു സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും, പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഒന്നും ഓര്‍മയില്ലെന്ന് പ്രതികള്‍ മറുപടി പറഞ്ഞതായും ഇ.ഡി. കോടതിയെ അറിയിച്ചു. പ്രതികളായ പി.ആര്‍. അരവിന്ദാക്ഷന്‍, ജില്‍സ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് അരവിന്ദാക്ഷനെയും ജില്‍സിനെയും ചൊവ്വാഴ്ച കലൂര്‍ പി.എം.എല്‍.എ. കോടതിയില്‍ ഹാജരാക്കിയത്. രണ്ടുപേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി. പറഞ്ഞു. പല കാര്യങ്ങള്‍ ചോദിക്കുമ്പോഴും ഓര്‍മയില്ലെന്നാണ് മറുപടി പറയുന്നത്. അതേസമയം, കേസിലെ ഒന്നാംപ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതുതന്നെയെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇ.ഡി. പറയുന്നു. എന്നാല്‍, സംസാരത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അരവിന്ദാക്ഷന്‍ തയ്യാറാകുന്നില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ആറ് ശബ്ദരേഖകള്‍ തന്നെ കേള്‍പ്പിച്ച് 13 എണ്ണത്തില്‍ ഒപ്പുവെപ്പിച്ചെന്ന് അരവിന്ദാക്ഷനും കോടതിയില്‍ പരാതിപ്പെട്ടു. കസ്റ്റഡിയില്‍ വെച്ച് മര്‍ദനങ്ങളൊന്നുമുണ്ടായില്ല. നിലവില്‍ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
തിരുവനന്തപുരം: ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 11ന് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8 മണിക്ക് വര്‍ക്കല താലൂക്ക് ആശുപത്രി, 9 മണിക്ക് ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 10 മണിക്ക് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഒന്നാം ഘട്ടമായി സന്ദര്‍ശിക്കുന്നത്. വര്‍ക്കലയില്‍ വി. ജോയ് എം.എല്‍.എ.യും ചിറയിന്‍കീഴ് വി. ശശി എംഎല്‍എയും ആറ്റിങ്ങലില്‍ ഒ.എസ്. അംബിക എം.എല്‍.എ.യും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം സന്ദര്‍ശനം നടത്തും. തിങ്കളാഴ്ചയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികള്‍ ഉള്‍പ്പെടെ 9 ആശുപത്രികളാണ് മന്ത്രി സന്ദര്‍ശിച്ചത്. ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, കരിവേലിപ്പടി, പള്ളുരുത്തി എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും സന്ദര്‍ശിച്ചു. ആലപ്പുഴ ജില്ലയിലെ തുറവൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം താലൂക്ക്…
കൊച്ചി: കെഎം ഷാജിക്കെതിരായ സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഷാജിയുടെ അഴിക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. സിപിഎം പ്രവര്‍ത്തകനായ അഭിഭാഷകനായ ഹരീഷിന്റെ നടപടിയിലായിരുന്നു നടപടി. കെഎം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നായിരുന്നു പരാതി. പിടിച്ചെടുത്ത തുക തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത പണമാണിതെന്ന് ഷാജി കോടതിയെ അറിയിച്ചു. പണം പിരിച്ചതിന്റെ റസീറ്റും ഹാജരാക്കി. റസീറ്റുകളില്‍ പൊരുത്തക്കേടുണ്ടെന്നും നിലവില്‍ പണം തിരികെ നല്‍കുന്നത് ശരിയാകില്ലെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.