Author: Starvision News Desk

മുംബൈ: മഹാരാഷ്ട്രയിൽ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് അമ്മയുടെ ധീരമായ ഇടപെടൽ. കുഞ്ഞിനെ കടിച്ചെടുത്ത് കടന്നുകളയാൻ പോയ പുലിയെ കല്ല് കൊണ്ട് ആക്രമിച്ചാണ് യുവതി രക്ഷിച്ചത്. യുവതിയുടെ അലമുറയിട്ടുള്ള കരച്ചിൽ കൂടിയായതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.പുനെ ജുന്നാർ ഫോറസ്റ്റ് ഡിവിഷനിലെ തോൺഡേൽ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആടുകളെ മെയ്‌ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന യുവതി ഏഴുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനൊപ്പം കൃഷിയിടത്തിൽ ഉറങ്ങുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് പുലി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, കുട്ടിയുടെ കരച്ചിൽ കേട്ടാണ് അമ്മ ഉണർന്നത്. കുഞ്ഞിനെ കടിച്ചെടുത്ത് പുലി നിൽക്കുന്ന ദൃശ്യം കണ്ട് ആദ്യം സോണാൽ കർഗാൽ ഞെട്ടിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ പുലിയുടെ കൈയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടങ്ങി. ബഹളംകൂട്ടി പുലിക്ക് അരികിലേക്ക് പാഞ്ഞടുത്ത യുവതി, കൈയിൽ കരുതിയിരുന്ന കല്ല് കൊണ്ട് പുലിയെ ആക്രമിച്ചു. യുവതിയുടെ ആക്രമണത്തിന് പുറമേ അലമുറയിട്ടുള്ള കരച്ചിൽ കൂടിയായതോടെ,…

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ മന്ത്രി ദേവർ കോവിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി വിമർശിച്ചു.. തുറമുഖ പദ്ധതിയിൽ തങ്ങളുടേതായ സംഭാവനകൾ നല്കിയ മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാൽ പിണറായി വിജയൻ സർക്കാർ പരസ്യം ഉൾപ്പെടെ എല്ലായിടത്തും മുൻ മുഖ്യമന്ത്രിമാരെ പൂർണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽനിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. അന്താരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവർത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണ കമ്മിഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പാറശാല പരശുവയ്ക്കലിൽ നെയ്യാർ സബ് കനാൽ തകർന്നു. ശ്രീകാര്യം മൺവിള പ്രകൃതി പാർക്കിൽ മതിൽ ഇടിഞ്ഞുവീണു. ടെക്‌നോപാർക്കിൽ വെള്ളം കയറി. വേളി പൊഴിക്കരയിൽ മൂന്ന് വീടുകൾ തകർന്നു. തിരുവനന്തപുരം നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മഴ ലഭിച്ചത് തിരുവനന്തപുരത്താണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.…

Read More

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം.. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ,​ മത,​ സാമുദായിക നേതാക്കളും പങ്കെടുത്തു. . കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നു.നിറഞ്ഞ സന്തോഷവും അഭിമാനവുമാണുള്ളതെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. അസാദ്ധ്യം എന്നൊരു വാക്ക് കേരളത്തിന് ഇല്ലെന്ന് തെളിഞ്ഞു,​ ഇതുപോലെയുള്ള 8 കപ്പലുകൾ കൂടി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖത്തേക്ക ് വരും. ആറുമാസത്തിനുള്ളിൽ കമ്മിഷനിംഗ് നടക്കും എന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു . മന്ത്രി വി.ശിവൻകുട്ടി,​ റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ. രാജൻ, മന്ത്രിമാരായ ആന്റണിരാജു,​…

Read More

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15-ന് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതി ഒരു കടൽക്കൊള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടം അദാനി ​ഗ്രൂപ്പുമായി ചേർന്ന് നടത്തുന്നതാണെന്ന ആരോപണവും ഉയർന്നു. എന്നാല്‍ ഇതിലൊന്നും പിന്തിരിഞ്ഞോടാതെ വിഴിഞ്ഞം നടപ്പാക്കുമെന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. തുറമുഖത്തിന്റെ തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുമതികളിലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വാങ്ങിച്ചെടുത്തു. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. വികസനമെന്നത് ഈ നാടിനോടും വരും തലമുറയോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണ്. വികസനം വരുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിന് ഒരു വലിയ ചരിത്രമുണ്ട്. ഇത്…

Read More

പൂനെ: ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന അശ്ലീല പ്രവർത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്‌പൂരിലെ തിർഖുരയിലുള്ള ഒരു റിസോർട്ടിലെ ബാൻക്വറ്റ് ഹാളിൽ നടന്ന പരിപാടിക്കെതിരായി എടുത്ത കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് തിർഖുരയിലെ ടൈഗർ പാരഡൈസ് റിസോർട്ടിലും വാട്ടർ പാർക്കിലും പൊലീസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു. പൊലീസ് എത്തിയപ്പോൾ ആറ് സ്‌ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മോശമായ രീതിയിൽ നൃത്തം ചെയ്യുന്നതാണ് കണ്ടതെന്ന് എഫ് ഐ ആറിൽ പറയുന്നു. കാണികളിൽ ചിലർ മദ്യപിക്കുകയും യുവതികൾക്കുമേൽ പത്ത് രൂപയുടെ വ്യാജനോട്ടുകൾ എറിയുകയും ചെയ്തിരുന്നു. സെക്ഷൻ 294 പ്രകാരം അശ്ളീല പ്രവ‌ർത്തികളുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് പരിപാടിക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സെക്ഷൻ 294 പ്രകാരം ഒരു പ്രവൃത്തി കുറ്റമാകണമെങ്കിൽ അത് പരസ്യമായി ചെയ്യപ്പെടണമെന്ന് കോടതി വിലയിരുത്തി. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അത്തരം…

Read More

ന്യൂഡൽഹി: എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഒറ്റ തിരിച്ചറിയൽ കാ‌ർഡ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (എൻഇപി 2020) ‘ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്‌‌ട്രി ( എപിഎഎആർ, അപാർ) എന്നാണ് പദ്ധതിയെ വിളിക്കുക. പ്രി- പ്രൈമറി ക്ളാസ് മുതൽ ഹയർ സെക്കണ്ടറി ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഒറ്റ തിരിച്ചറിയൽ കാ‌ർഡ് നൽകുക. എഡുലോക്കർ എന്ന രീതിയിൽ കണക്കാക്കുന്ന അപാർ ഐഡി വിദ്യാർത്ഥികൾക്ക് ജീവിതകാലം മുഴുവനുമുള്ള തിരിച്ചറിയൽ കാർഡായിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാവും. അപാർ തിരിച്ചറിയൽ കാ‌‌ർഡിന്റെ നിർമാണത്തിനായി വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങാൻ എല്ലാ സ്‌കൂളുകൾക്കും നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകൾ. രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യു ആർ കോഡായിരിക്കും അപാർ കാർഡ്. അവരുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ…

Read More

പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ലക്കിടി കിൻഫ്ര പാർക്കിനുസമീപമാണ്‌ അപകടമുണ്ടായത്. അപകടത്തിൽ കണ്ണിയംപുറം സ്വദേശികളായ ദീപക്, ജനേഷ്, അനന്തു, ഒറ്റപ്പാലം സ്വദേശി അജയ് എന്നിവർക്ക് പരിക്കേറ്റു. ഇതിൽ ദീപക്കിന്റെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഒറ്റപ്പാലത്തുനിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. മുൻവശത്തുണ്ടായിരുന്ന ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Read More

പെരിഞ്ഞനം(തൃശ്ശൂര്‍): കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിര്‍ത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ എറണാകുളം -ഗുരുവായൂര്‍ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ -എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കി. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മതിലകം പുതിയകാവില്‍വെച്ച് ബസ് കാറില്‍ ഉരസിയെന്നാരോപിച്ചാണ് കൊറ്റംകുളത്ത് ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചതെന്ന് പറയുന്നു.വനിതാ കണ്ടക്ടര്‍ മതിലകം സ്വദേശി കൊട്ടാരത്ത് ലെമി (41), ഡ്രൈവര്‍ ചാവക്കാട് സ്വദേശി കുണ്ടുവീട്ടില്‍ ഗിരീഷ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ ബസിന്റെ ചില്ല് തകര്‍ന്നതായും ഡ്രൈവര്‍ ഗിരീഷിന് കൈയ്ക്ക് പരിക്കേറ്റതായും ബസ് ജീവനക്കാര്‍ പറഞ്ഞു. ബസ് നിറയെ യാത്രക്കാരുള്ളപ്പോഴാണ് അക്രമം നടന്നത്.

Read More

നാഗര്‍കോവില്‍: സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം എച്ച്.ഒ.ഡി. മധുര വിശാലാക്ഷിപുരം സ്വദേശി പരമശിവം (63) ആണ് അറസ്റ്റിലായത്. കോളേജിലെ രണ്ടാംവര്‍ഷ എം.ഡി. വിദ്യാര്‍ഥിനിയായ തൂത്തുക്കുടി സ്വദേശിനിയുടെ മരണത്തെത്തുടര്‍ന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്. കഴിഞ്ഞ ആറിന് വിദ്യാര്‍ഥിനി ക്ലാസില്‍ വരാത്തപ്പോള്‍ അന്വേഷിച്ചെത്തിയ വിദ്യാര്‍ഥികള്‍ മുറി അടച്ചിട്ടിരിക്കുന്നതായിക്കണ്ടു. കോളേജ് അധികൃതരും കുലശേഖരം പോലീസും സ്ഥലത്തെത്തി, മുറിയിലെ കതക് കുത്തിത്തുറന്നപ്പോഴാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. അതില്‍ അധ്യാപകന്‍ പരമശിവം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കുറിച്ചിരുന്നു. കൂടാതെ ഒരു വനിത ഉള്‍പ്പെടെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളും മാനസികമായി പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു. കുലശേഖരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും, കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചില്ല. പോലീസിന്റെ അന്വേഷണത്തില്‍ വിവിധ സംഘടനകള്‍ അതൃപ്തി അറിയിക്കുകയും, ആത്മഹത്യാക്കുറിപ്പില്‍ ശാരീരികപീഡനം നടത്തിയതായി പറയുന്ന അധ്യാപകനെപ്പോലും അറസ്റ്റുചെയ്ത്…

Read More