- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
Author: Starvision News Desk
കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ‘‘സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30–ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അതിലും എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’’– ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ കുറിക്കുന്നു. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീര്‍ണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയ രീതി കണ്ടാല്‍ വ്യക്തമാകും. മാധ്യമപ്രവര്‍ത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീര്‍ണ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമെന്നും ഡിവൈഎഫ്‌ഐ നിലപാട്.
ഇടുക്കി: മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ നടപടി. 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമിന്റ് പാലത്തിന് സമീപമാണ് ഒഴിപ്പിക്കൽ നടത്തിയത്. ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസമാണ് ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്.
കോട്ടയം: നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് തുച്ഛമായ തുക മാത്രമാണ് തിരികെ ലഭിക്കുന്നത്. 2 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ കിട്ടാനുള്ളവരുണ്ട് വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പട്ടികയിൽ. ഒരു ആയുഷ്കാലത്തിന്റെ അധ്വാനത്തിൽ മിച്ചം പിടിച്ചതും പെൻഷൻ കിട്ടിയതുമായ തുകയെല്ലാം ബാങ്കിലിട്ടവരാണ് ഇവർ. തിരിച്ചെടുക്കാൻ എത്തിയപ്പോൾ ബാങ്കിൽ പണമില്ലെന്ന് മറുപടിയാണ് ലഭിച്ചത്. 2015 ലാണ് ക്രമക്കേടുകളുടെ തുടക്കം. മീനച്ചിൽ അസിസ്റ്റൻറ് രജിസ്റ്റർ നടത്തി പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ വെട്ടിപ്പ്. 2012 ൽ വെറും 8 ലക്ഷം രൂപയ്ക്ക് സ്വകാര്യവ്യക്തി വാങ്ങിയ സ്ഥലം മൂന്നു വർഷങ്ങൾക്കുശേഷം ബാങ്ക് വാങ്ങിയത് മൂന്നേകാൽ കോടി രൂപയ്ക്ക്. ബാങ്കിന് ഓഡിറ്റോറിയം പണിയാൻ എന്ന പേരിലാണ് ഭൂമിയുടെ വില 35 ഇരട്ടിയോളം വർധിപ്പിച്ചു കാണിച്ച് പണം തട്ടിയത്. ഈ സംഭവം പിടിക്കപ്പെട്ടതോടെ ബാങ്കിലെ മൂടിവയ്ക്കപ്പെട്ട അഴിമതി കഥകൾ ഓരോന്നായി പുറത്തു വരാൻ…
ഷവര്‍മ കഴിച്ചതിന് പിന്നാലെ ചികിത്സയിലായ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃക്കാക്കരനഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. പലയിടത്തം പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സഹകരണ ആശുപത്രിയുടെ ക്യാന്റീനില്‍ നിന്നുള്‍പ്പെടെ ഒന്‍പത് ഭക്ഷണശാലകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. കൃത്യമായ പരിശോധന നടത്താത്തത് ഹോട്ടലുകളില്‍ പഴകിയ മാംസം വ്യാപകമായി ഉപയോഗിക്കാന്‍ കാരണമായെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വരുംദിവസങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്നാണ് വിവരം. അതേസമയം കാക്കനാട് മാവേലി ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം സ്വദേശിയായ രാഹുല്‍ മരിച്ചെന്ന ആരോപണത്തില്‍ ലാബ് പരിശോധന ഫലങ്ങള്‍ ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്.
തിരുവനന്തപുരം∙ തിരുവില്വാമലയിൽ ആറാംക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമാനുസൃതമായി നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷന് നിര്‍ദേശം നൽകി. നൽകിയ ബസ്ചാർജ് കുറവാണെന്നു പറഞ്ഞാണ് ആറാം ക്ലാസുകാരിയെ സ്വകാര്യ ബസ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ ബസ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെൺകുട്ടിക്കു പോകേണ്ടിയിരുന്നത്.കുട്ടിയുടെ കയ്യിൽ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ കുട്ടിയെ കണ്ടക്ടർ വീടിന് രണ്ടു കിലോമീറ്റർ മുൻപിലുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു എന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ നടപടിയെ തുടർന്ന് വഴിയിൽ…
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ ക്ഷമചോദിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതുന്നത് വിലക്കി സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖുർആനിലെ വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇതിനെക്കുറിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ് (47)മരിച്ചത്. 24 വർഷമായി ബഹ്റൈനിൽ ജോലിചെയ്യുകയാണ്. മനാമയിൽ സ്വർണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക് നാട്ടിൽ പോയതായിരുന്നു.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. ഭാര്യ: സുമിത. മകൾ: ശ്രീ ലക്ഷ്മി സംസാ ബഹ്‌റൈൻ, വിശ്വകലാ സാംസ്കാരിക വേദി എന്നിവയുടെ പ്രവർത്തകൻ ആയിരുന്നു.
ന്യൂഡൽഹി: ഇന്ത്യ -കാനഡ ബന്ധത്തിൽ കടുത്ത നടപടിയെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും ജയശങ്കർ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും അദേഹം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ് സർവീസ് നിർത്തിയത്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നൽകുന്നത് പുനഃസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാനഡ ഇതിനകം തന്നെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഇന്ത്യ- കാനഡ തർക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് എസ് ജയശങ്കർ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കൺവെൻഷന്റെ ലംഘനമെന്ന പ്രതികരണം നൽകി. അമേരിക്കൻ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഈ സമ്മർദം കാര്യമാക്കുന്നില്ലെന്നാണ്…