Author: Starvision News Desk

ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. കനാലിനു കുറുകെ മരം വീണതിനാൽ ഒന്നര മണിക്കൂറോളം ജലഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരം മുറിച്ചുനീക്കി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ഡി റ്റി പി സി ഓഫീസിനടുത്ത് പാർക്ക് ചെയ്തിരുന്ന ബോട്ടിനുമുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണത്. ബോട്ടിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി അനിരുദ്ധന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന ബാലമുരുകൻ എന്ന പേരിലുള്ള ബോട്ട്. രണ്ടാഴ്ച മുൻപാണ് 16 ലക്ഷം രൂപ മുടക്കി ബോട്ട് വാങ്ങിയത്. ബോട്ടിനു പുറത്തേക്കു വീണ മരം കനാലിനു കുറുകെ കിടന്നതിനാൽ ആലപ്പുഴ ബോട്ട്ജെട്ടിയിൽ നിന്നുള്ള യാത്രാബോട്ടുകളുടെയടക്കം ഗതാഗതം തടസപ്പെട്ടു. മോട്ടോർ ബോട്ടുകളും ശിക്കാര വള്ളങ്ങളും പാർക്ക് ചെയ്യുന്നതിനു സമീപം കനാൽക്കരയിൽ വീഴാവുന്ന നിലയിൽ അപകടകരമായി നിൽക്കുന്ന…

Read More

ഇടുക്കി: കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി അറസ്റ്റില്‍. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജന്‍ (44) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ശേഷം ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി സി ടി വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടിയത്. ഈ മാസം 22 നാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രധാന കാണിക്ക ഉള്‍പ്പടെ നാല് കാണിക്കകള്‍ കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. ഓഫീസ് റൂമില്‍ നിന്നും ഒരു പവനോളം സ്വര്‍ണവും കവര്‍ന്നിരുന്നു. മോഷണത്തിന് ശേഷമാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന സി സി ടി വി മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ എടുത്തുകൊണ്ടുപോയി കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ചത്. ഇവ കണ്ടെടുത്ത് ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.…

Read More

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൂറത്തിലെ പാലന്‍പുര്‍ ജഗത്‌നാക് റോഡില്‍ താമസിക്കുന്ന മനീഷ് സൊളാങ്കി, ഭാര്യ റിത, മനീഷിന്റെ അച്ഛന്‍ കാനു, അമ്മ ശോഭ, മനീഷിന്റെ മക്കളായ ദിശ, കാവ്യ, കുശാല്‍ എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍നിന്ന് മനീഷിന്റെ ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന കത്തും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മനീഷ് സീലിങ് ഫാനില്‍ തൂങ്ങിയും മറ്റുള്ളവര്‍ വിഷം ഉള്ളില്‍ച്ചെന്നും മരിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സൂറത്തില്‍ ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുന്നയാളാണ് മനീഷ്. ഇദ്ദേഹത്തിന്റെ കീഴില്‍ 35-ഓളം ജീവനക്കാരുണ്ട്. ശനിയാഴ്ച രാവിലെ ജീവനക്കാര്‍ മനീഷിനെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടനിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജീവനക്കാരും നാട്ടുകാരും ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നതോടെയാണ് ഏഴുപേരെയും മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികബാധ്യത കാരണം ജീവനൊടുക്കിയെന്നാണ് വീട്ടില്‍നിന്ന് കണ്ടെടുത്ത കത്തില്‍ മനീഷ് സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം, ആത്മഹത്യാക്കുറിപ്പ്…

Read More

തിരുവനന്തപുരം∙ ജെഡിഎസ് ഇനിമുതൽ സംസ്ഥാന പാർട്ടിയാണെന്നും ദേശീയനേതൃത്വവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ.കൃഷ്ണൻകുട്ടി. യഥാർഥ ജനതാദൾ ഞങ്ങളാണ്. പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് ജനതാദൾ കെട്ടിപ്പടുത്തത്. ആ പ്രത്യയശാസ്ത്രത്തെ ഞങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ‘ഇന്ത്യ’ സഖ്യത്തിന്റെ ഏകോപന സമിതിയിലേക്ക് ഇല്ലെന്നു സിപിഎം ‘‘ചർച്ചകളെല്ലാം അവസാനിച്ചു. ദേശീയ നേതൃത്വത്തോട് യാത്ര പറഞ്ഞു പിരിഞ്ഞതാണ്. വ്യക്തികളുടെ പേരിലുണ്ടായ പാർട്ടിയല്ല ജെഡിഎസ്. ആ ആശയമുള്ള ആളുകളുടെ യോജിപ്പാണ് ആവശ്യം. കേരളത്തിൽ സ്വതന്ത്രമായി നിൽക്കാനാണ് ഉദ്ദേശ്യം ’’– കൃഷ്ണൻകുട്ടി വിശദീകരിച്ചു. ഒരു പാര്‍ട്ടിയിലും ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജെഡിഎസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

കൊച്ചി: എം.എല്‍.എ. യുടേതെന്ന മട്ടില്‍ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കാര്‍ മരടില്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തെ തുടര്‍ന്ന് തെലങ്കാനയിലെ പിടികിട്ടാപ്പുള്ളി മരട് പോലീസിന്റെ പിടിയിലായി. തിരുപ്പതി പോലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസില്‍ പ്രതിയായ അജിത് ബുമ്മാറയാണ് (38) പിടിയിലായത്. തെലങ്കാന എം.എല്‍.എ. യുടെ വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനം മരട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അജിത് ബുമ്മാറ ഓടിച്ച വാഹനം മരടില്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ പ്രതി നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ മരട് നിരവത്ത് റോഡിലായിരുന്നു സംഭവം. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു. വാഹന നമ്പര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് അജിത് ബുമ്മാറയുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ ലഭിച്ചത്. തിരുപ്പതി സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് മരടില്‍ കുടുങ്ങിയത് എന്ന് തിരിച്ചറിഞ്ഞ പോലീസ് വിവരം തിരുപ്പതിയില്‍ അറിയിച്ചു. തിരുപ്പതി പോലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മരടില്‍ വാഹനാപകടം ഉണ്ടാക്കിയതിന് മരട് പോലീസും കേസെടുത്തിട്ടുണ്ട്.

Read More

അടൂര്‍: കെ.പി.റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഏഴംകുളം നെടുമണ്‍ കക്കുഴി പുരയിടത്തില്‍ നസീര്‍ അബ്ദുല്‍ ഖാദര്‍ (52) മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അബ്ദുള്‍ഖാദറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റ, ബൈക്ക് യാത്രികരായ പുനലൂര്‍ കരവാളൂര്‍ കലയനാട് പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി. മുകേഷ് (32), പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ തെക്കേക്കര, ലക്ഷംവീട് കോളനിയില്‍ ശ്രീജിത്ത് (20) എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന അടൂര്‍ ഏഴംകുളം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്തിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് മുകേഷ്. ഇയാള്‍ പോക്‌സോകേസിലും 20 മോഷണക്കേസുകളിലും പ്രതിയാണ്. വ്യാഴാഴ്ച കടമ്പനാട് ലക്ഷ്മി നിവാസില്‍ അര്‍ജ്ജുന്റെ ഗഘ 04 ഡ 5256 നമ്പരിലുള്ള ബൈക്കാണ് മോഷ്ടിച്ചത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക് പോകുംവഴി വ്യാഴാഴ്ച വൈകീട്ട് 6.10-നാണ് പട്ടാഴിമുക്കില്‍വെച്ച് അബ്ദുല്‍ഖാദറിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്. അടൂര്‍ ഫെഡറല്‍ബാങ്കിന് സമീപം പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിന് എത്തിയതായിരുന്നു…

Read More

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തക പീഡനവകുപ്പ് ചേര്‍ത്ത് പരാതി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടിയിരുന്നു. ഗൂഢാലോചനയോടെ പെരുമാറുന്നുവെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. വിഷയം രാഷ്ട്രീയവത്കരിക്കുകയാണ്. രണ്ടുചോദ്യം ചോദിക്കുമ്പോഴും മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് കണ്ടത് സ്‌നേഹംതന്നെയാണ്. അവര്‍ തന്റേയും സുഹൃത്താണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെ മുന്‍നിര്‍ത്തി അവരറിയാതെ ഇടതുപക്ഷം രാഷ്ട്രീയനാടകം കളിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ തങ്ങള്‍ക്കും ഇടതുപക്ഷത്ത് ആളുകള്‍ ഉണ്ട്. അടച്ചിട്ട മുറിയില്‍ ഇടതുപക്ഷം നടത്തുന്ന പല വിഷയങ്ങള്‍ പുറത്തേക്ക് പോകുന്നുണ്ട്. പരാതിയുമായി മുന്നോട്ട് പോയതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസ്. കരുവന്നൂരില്‍ നടത്തിയതിന്റെ പ്രതികാരം തീര്‍ക്കുകയാണ് സി.പി.എം. മാധ്യമപ്രവര്‍ത്തകയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് പരാതി നല്‍കിയത് പീഡന കേസിലെ പ്രതിയാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ‘മാധ്യമസുഹൃത്തുക്കള്‍ വരുമ്പോള്‍ സ്ത്രീയുടേയും പുരുഷന്റേയും മുഖം…

Read More

തിരുവനന്തപുരം: നവകേരള സദസ്‌ നടത്തിപ്പിന് തുടർ മാർഗ നിർദേശങ്ങളിറക്കി സർക്കാർ .മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം. വേദിയിൽ എ സി ഉൾപ്പെടെ വിപുലമായ സൗകര്യം വേണം. കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല.സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം.മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം.യാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം.അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്‍റ് സെറ്റും ഒരുക്കണം.പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണം.ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പരിപാടിയുടെ പ്രചാരണം മുതൽ പര്യടന സംഘത്തിന്‍റെ ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതൽ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് ന്ർദ്ദേശിച്ചാണ് സർക്കാർ ഉത്തരവ്.

Read More

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം. ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു. ഇന്ന് രാവിലെയാണ് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. മത്സ്യബന്ധനം ചോദ്യം ചെയ്തപ്പോൾ സംഘം മുതലപ്പൊഴിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഒരു ചെറുവള്ളം കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മാത്രമേ ബോട്ട് തിരികെ നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു. അഴിമുഖത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആരോപണം. അതേസമയം ദൂരപരിധി ലംഘിച്ചുവെന്ന് സമ്മതിക്കുന്ന മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധനം നടത്തിയെന്ന മറൈൻ എൻഫോഴ്സ്മെന്റ് ആരോപണങ്ങൾ തള്ളി. വല വിരിക്കുകയോ മീൻ പിടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതേത്തുടർന്നായിരുന്നു പ്രതിഷേധം.

Read More

കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ‘‘സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30–ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അതിലും എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’’– ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Read More