Author: Starvision News Desk

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി.നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്‌. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്‌. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. യവോഹ സാക്ഷികളുടെ സമ്മേളന വേദിയെ ബോംബ് ആക്രമണത്തിന് തിരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയും പോലീസ് തള്ളിയിട്ടില്ല. സ്‌ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു.എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര…

Read More

തിരുവനന്തപുരം: പട്ടികജാതി-വർഗ ഉദ്യോഗാർഥികൾക്കായി പ്രതിദിനം 100 രൂപ സ്‌റ്റൈപ്പൻഡോടെ പി.എസ്.സി. പരീക്ഷകൾക്കു പരിശീലനം നൽകുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ആനുകൂല്യം. ഉദ്യോഗാർഥികൾ നവംബർ 10-നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ പത്താംനിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യുട്ടീവ് എപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യണം.

Read More

കൊച്ചി: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയതിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഇക്രു എന്ന് വിളിക്കുന്ന ഷാജഹാൻ (28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് ഞാറയ്ക്കൽ സർക്കാ‌ർ ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പണവും വിലകൂടിയ ഹെൽമറ്റും കവർന്നെന്നാണ് കേസ്. മാളയ്ക്ക് സമീപമുള്ള പുത്തൻചിറ സ്വദേശി അർജുൻ (19) ആണ് അപകടത്തിൽപ്പെട്ടത്. തേവര കോളേജ് വിദ്യാർത്ഥിയാണ് അർജുൻ. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നവഴി കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. മഴമൂലം ഉണ്ടായിരുന്ന വഴുക്കലിൽ ബൈക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ സ്‌കൂട്ടറിൽ വരികയായിരുന്നു പ്രതികൾ. ഇരുവരും ചേർന്ന് അർജുനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് അർജുനോട് പണം ആവശ്യപ്പെട്ടത്. കൂടുതൽ പണം ആവശ്യപ്പെട്ടാണ് ഹെൽമറ്റ് കവർന്നത്. മയക്കുമരുന്ന് കേസടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഷാജഹാനും അഭിലാഷും. റൗഡി ലിസ്റ്രിലും പേരുണ്ട്.

Read More

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ആദ്യ സ്ഫോടനം ഉണ്ടായത് ഹാളിന്റെ മദ്ധ്യഭാഗത്ത്. തുടർന്ന് മൂന്നുനാലുതവണ ചെറുതല്ലാത്ത പൊട്ടിത്തെറികളുമുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രാർത്ഥനയുടെ സമയത്തായിരുന്നു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവർ നിലവിളിച്ചുകൊണ്ട് താഴെ വീഴുകയായിരുന്നു. പൊട്ടിത്തെറിയിൽ ഹാളിലെ കസേരകൾക്ക് തീ പിടിക്കുകയും ചെയ്തു. ഇതാേടെ സമ്മേളനത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഫയർഫോഴ്സാണ് തീ കെടുത്തിയത്. കൂടുതൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണത്തിലേ കാരണം വ്യക്തമാകൂ എന്നുമാണ് പൊലീസ് പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും ഇന്റലിജൻസ് എ ഡി ജി പിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹാൾ പൊലീസ് സീൽ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില…

Read More

മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇടപെടല്‍ തേടി കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മാലദ്വീപ് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത 12 മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി മാലദ്വീപ് അധികൃതരുമായി ചര്‍ച്ച ചെയ്യണമെന്നും വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് അയച്ച സ്റ്റാലിന്‍ കത്തില്‍ പറയുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്ന് ഒക്ടോബര്‍ 1 ന് ആണ് 12 പേരും മത്സ്യബന്ധനത്തിന് പോയത്. ഇവരെ ഒക്ടോബര്‍ 23 ന് മാലദ്വീപ് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ‘01.10.2023 ന് തൂത്തുക്കുടി ജില്ലയിലെ തരുവായിക്കുളം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്ന് IND-TN-12-MM-6376 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള യന്ത്രവത്കൃത ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയി. 23.10.2023 ന് തിനാദൂ ദ്വീപിന് സമീപം മാലദ്വീപ് കോസ്റ്റ് ഗാര്‍ഡ് അവരെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍, തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടിനെയും എത്രയും വേഗം മോചിപ്പിക്കുന്നതിന് ഉചിതമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെ…

Read More

കാസര്‍ഗോഡ്: ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപികയുടെ ക്രൂരതയെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.ഒക്ടോബർ 19 ന് സ്‌കൂളിൽ നടന്ന അസംബ്ലിയിൽ വച്ചാണ് മുടി മുറിച്ചത്. സംഭവത്തിൽ പ്രധാന അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി / പട്ടികവർഗ്ഗ അതിക്രമം തടയൽ /ജെ ജെ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ​ഗതാ​ഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രിൽ വരെ സമയം നൽകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവർ ആവശ്യപ്പെട്ടു. ഒക്ടോബർ 31 ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകൾ നിലപാട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

Read More

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റെന്ന പരാതി നേരിടുന്ന കാക്കനാട് ലേ ഹയാത്ത് ഹോട്ടലിനെതിരേ തൃക്കാക്കര പോലീസ് നരഹത്യക്ക് കേസെടുത്തു. മരിച്ച രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 308 വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടികള്‍. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 13 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് രാഹുല്‍ (24) കഴിഞ്ഞ 18-ന് ഷവര്‍മ വാങ്ങി കഴിച്ചിരുന്നു. പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി രാഹുലിന്റെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും ലഭിക്കണം. രക്തപരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ആശുപത്രിയില്‍നിന്ന് രക്തസാമ്പിള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 13 പേര്‍ക്കും കടുത്ത പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മയില്‍ ഈച്ചയെ കണ്ടെത്തിയിരുന്നതിനാല്‍ അന്നുതന്നെ സ്ഥാപനത്തിന്റെ…

Read More

തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് നിർദേശം. വാഹന ഉടമകൾ തന്നെയാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി ഗതാഗത മന്ത്രിയെ സമീപിച്ചത്. ഇതാണ് ഇപ്പോൾ ഗതാഗത വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഡ്രൈവർ കൂടെ മുൻനിരയിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവിൽ പറയുന്നത്. ക്യാമറകൾ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Read More

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Read More