Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴതുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട് തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴസ പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടുമാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട,…

Read More

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരാഹോണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അനുവദിച്ച എല്ലാ ബജറ്റുകളും ജീവകാരുണ്യ സംഘടനകള്‍ക്ക് കൈമാറുന്നതായി റോയല്‍ കോര്‍ട്ട് മന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. രാജാവിന്റെ നിര്‍ദേശപ്രകാരമാണിത്. ഈ നടപടി സാമൂഹ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. സാമൂഹ്യ പുരോഗതിയില്‍ രാജ്യത്തെ ജീവകാരുണ്യ സംഘടനകളുടെയും ഫണ്ടുകളുടെയും ഔദ്യോഗിക അധികാരികളുടെയും സംഭാവനകളും പങ്കും ഉയര്‍ത്തിക്കാട്ടുന്ന നടപടി കൂടിയാണിത്. രാജ്യത്തിന്റെ ദേശീയ ദിനങ്ങളുടെ വാര്‍ഷികാഘോഷങ്ങള്‍, രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികാഷോഷം, മറ്റു ദേശീയാഘോഷ പരിപാടികള്‍ എന്നിവ തുടരുമെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ഇന്ത്യയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പിടാനുള്ള ബഹ്റൈന്‍ സാങ്കേതിക സര്‍വകലാശാലയുടെ അഭ്യര്‍ത്ഥനയ്ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ട്രസ്റ്റി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വിദ്യാഭ്യാസ മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അംഗീകൃത പ്രോഗ്രാമുകളില്‍ പങ്കാളികളാകാനുള്ള സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്നദ്ധത വിലയിരുത്തും. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ അവസാന പരീക്ഷകള്‍ നിരീക്ഷിക്കും. വ്യാജ യോഗ്യതകളുള്ളതും അംഗീകൃതമല്ലാത്തതോ വ്യാജമോ ആയതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഇതുസംബന്ധിച്ച നടപടികള്‍ വിദ്യാഭ്യാസ മന്ത്രി കൗണ്‍സിലിനെ അറിയിച്ചു. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴില്‍ പരിശീലന ചട്ടങ്ങള്‍ സംബന്ധിച്ച് കൗണ്‍സില്‍ തീരുമാനം പുറപ്പെടുവിച്ചു. ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഒരു ബാച്ചിലര്‍ ഓഫ് സയന്‍സും സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗില്‍ സയന്‍സ് ബിരുദ…

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. സ്‌കൂൾ അസി.സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ എന്നിവർ പങ്കെടുത്തു. വ്യക്തിപരമായ ക്ഷേമവും സമൂഹത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തലും ലക്ഷ്യമായി ‘യോഗ നമുക്കും സമൂഹത്തിനും ‘ എന്ന ആശയത്തിലാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര യോഗ ദിനാചരണം. യോഗ അഭ്യസിച്ച ഇരുനൂറോളം വിദ്യാർത്ഥികൾ യോഗ ദിനത്തിൽ വിവിധ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇന്ത്യൻ സ്‌കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ആർ.ചിന്നസാമിയുടെ നേതൃത്വത്തിൽ നടന്ന യോഗാ സെഷനിൽ വിവിധ യോഗാസനങ്ങളുടെ പ്രദർശനം ഉണ്ടായിരുന്നു. കായിക വകുപ്പ് മേധാവി ശ്രീധർ ശിവയുടെ നേതൃത്വത്തിൽ…

Read More

മനാമ: ബഹ്‌റൈൻ പവിഴ ദ്വീപിൽ കഴിഞ്ഞവർഷം രൂപീകൃതമായ വനിതകളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ബഹ്‌റൈൻ. ആലപ്പുഴ സ്വദേശിനി ആശയ്ക്ക് അവരുടെ ചികിത്സ ആവശ്യങ്ങൾക്കായി സാമ്പത്തിക ധനസഹായം കൈമാറി. ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് ഹലീമ ബീവി, വൈസ് പ്രസിഡണ്ട് ഷക്കീല മുഹമ്മദലി സെക്രട്ടറി മായ അച്ചു ജോയിൻ സെക്രട്ടറി ഷംല എന്നിവരുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ് കൈതാരത്താണ് തുക കൈമാറിയത്. നിർധന കുടുംബത്തിന് വേണ്ടി കൂട്ടായ്മയിലെ അംഗങ്ങളായ . ഉസൈബ അനിത എന്നിവർ ഏറ്റുവാങ്ങി.

Read More

ബെം​ഗ​ളു​രു​:​ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ന്ന് ​വീ​ണ് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ ​താ​രം​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​അ​ന്ത​രി​ച്ചു.​ 52​ ​വ​യ​സാ​യി​രു​ന്നു.​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​ഓ​പ്പ​ണിം​ഗ് ​പേ​സ് ​ബൗ​ള​റാ​യി​ ​ദീ​ർ​ഘ​കാ​ലം​ക​ളി​ച്ച​ ​ജോ​ൺ​സ​ൺ​ 1996​-​ൽ​ ​ഇ​ന്ത്യ​ൻ​ ​കു​പ്പാ​യ​ത്തി​ൽ​ ​ര​ണ്ട് ​ടെ​സ്റ്റി​ലും​ ​ക​ളി​ച്ചി​ട്ടു​ണ്ട്‌.​ ​ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ​ ​അ​ര​ങ്ങേ​റ്റ ​മ​ത്സ​ര​ത്തി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 157.8​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​പ​ന്തെ​റി​ഞ്ഞ​ത് ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫി​റ്റ്‌​ന​സ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​തി​വാ​യ​തോ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റി​ലൂ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക​രി​യ​ർ​ ​അ​വ​സാ​നി​ച്ചു.​ 1995​-96​ ​ര​ഞ്ജി​ ​ട്രോ​ഫി​ ​സീ​സ​ണി​ൽ​ ​കേ​ര​ള​ത്തി​നെ​തി​രേ​ ​പ​ത്ത് ​വി​ക്ക​റ്റെ​ടു​ത്ത​താ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം. ഭാ​ര്യ​യ്ക്കും​ ​മൂ​ന്നു​ ​കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ​ബെം​ഗ​ളു​രു​വി​ലെ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ ​പോ​യ​ ​ഇ​ദ്ദേ​ഹം​ ​മൂ​ന്നു​ ​ദി​വ​സം​ ​മു​ൻ​പാ​ണ് ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത് ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​താ​ര​ത്തി​ന് ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും​ ​വി​വ​ര​മു​ണ്ട്.

Read More

പാലക്കാട്: വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. 150 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.

Read More

തിരുവനന്തപുരം: എംവി ഗോവിന്ദൻ വിചാരിച്ചാൽ സിപിഎമ്മിലോ സർക്കാരിലോ ഒരു തിരുത്തലും വരുത്താനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എംവി ഗോവിന്ദനുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈഴവർ എല്ലാ കാലത്തും സിപിഎമ്മിന് വോട്ട് ചെയ്യേണ്ടവരാണെന്ന ധാർഷ്ട്യമാണ് ഗോവിന്ദനുള്ളത്. ബിജെപിക്ക് വോട്ടു ചെയ്യുന്ന ഈഴവരെല്ലാം വർഗീയവാദികളാണെന്നാണ് ഗോവിന്ദൻ പറയുന്നത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ പ്രചരണമാണ് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരിക്കുകയാണ്. ജനവിരുദ്ധ നയങ്ങളും വർഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തെ വൻതകർച്ചയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാധിപത്യവും അഴിമതിയും തുടരുമെന്നാണ് ഗോവിന്ദൻ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കാൻ ശ്രമമുണ്ടെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു ഇമേജും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ പരിസരവാസിയായ സീനയെ സിപിഎം വേട്ടയാടുകയാണ്. സിപിഎമ്മുകാർ ബോംബ്…

Read More

വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വ്യവസായ വകുപ്പിൻ്റെ ധനാഭ്യർത്ഥനാ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എ. ഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും. 50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും KSIDC മുഖേന പുതുതായി കേരളത്തിലെത്തി. 9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ,…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് പോലും വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനിസിന്റെ രേഖകളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ ഓരോ അനാഥാലയങ്ങളില്‍ നിന്ന് മാസം തോറും മാസപ്പടി വാങ്ങുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ”സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍ഒസി അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക”, മാത്യു കുഴല്‍നാടന്‍ ചോദിച്ചു. പ്രസംഗത്തിനിടെ കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു.…

Read More