- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു
- ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍
- അമ്മാന്, ബാഗ്ദാദ്, നജാഫ് വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ പുനരാരംഭിച്ചു
- മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, ‘തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി’
- കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് നടത്തി
- ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം
Author: Starvision News Desk
വിയ്യൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തില്‍ ടി.പി. കേസ് പ്രതി കൊടി സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ കേസ്. ജയില്‍ ജീവനക്കാര വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്. കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്‍, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന്‍ എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്. ഞായറാഴ്ച ഉച്ചഭക്ഷണസമയത്താണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. ഭക്ഷണത്തോടൊപ്പം നല്‍കിയ ആട്ടിറച്ചി വീണ്ടും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നേരെ തട്ടിക്കയറിയതെന്ന് പറയുന്നു. ഷേവ് ചെയ്യാന്‍ ബ്ലേഡ് വേണമെന്ന ആവശ്യം നിരസിച്ചതും പ്രതികളെ കൂടുതല്‍ രോഷാകുലരാക്കി. ഒന്നാം പ്രതി രഞ്ജിത്ത് കുപ്പി പൊട്ടിച്ച് പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ കഴുത്തില്‍വെച്ചാണ് അക്രമം തുടങ്ങിയത്. ഇത് പിടിച്ചുമാറ്റാന്‍ വന്ന ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, ജീവനക്കാരായ ഓംപ്രകാശ്, വിജയകുമാര്‍ എന്നിവരെയും മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് വ്യാപക…
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാടെത്തി. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. ഇത് സൗഹൃദ സന്ദർശനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ലീഗുമായി സഹോദര ബന്ധമാണ്. ലീഗുമായി അഭിപ്രായ വ്യത്യാസമില്ല. പലസ്തീൻ വിഷയത്തെ തരംതാണ നിലയിൽ സിപിഐഎം ഉപയോഗിക്കുന്നു. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്‍ലിം ലീഗിന് അമർഷമുണ്ട്.മലപ്പുറം കോൺഗ്രസിലെ തർക്കവും പലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന. അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പാണക്കാടെത്തുന്നുണ്ട്. വൈകിട്ട് നാലു മണിക്ക് സാദിഖലി തങ്ങളെ കാണും.
കൊച്ചി∙ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച്, രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി. ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു പരിഗണിച്ചത്. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശവും റദ്ദാക്കിയിട്ടുണ്ട്. മരട് മരട്ടിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച്…
കോട്ടയം: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്ന പരാതിയുമായി സംരംഭകന്‍. നിസാര കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുകയാണെന്ന് കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകന്‍ ഷാജിമോന്‍ ജോര്‍ജ് ആരോപിക്കുന്നു.ഇതിനെതിരേ പഞ്ചായത്തിന് മുന്നില്‍ ഷാജിമോന്‍ സത്യഗ്രഹം ആരംഭിച്ചു. ഇതോടെ ഷാജിമോനെ പോലീസ് ഉദ്യോഗസ്ഥര്‍ ബലമായി പഞ്ചായത്ത് ഓഫീസിന്റെ പുറത്താക്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ മുന്നിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ഷാജിമോന്‍ പ്രതിഷേധം നടത്തി. സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ വഴിമുടക്കി നില്‍ക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോന്‍ ആരോപിക്കുന്നു.നിര്‍മാണ അനുമതി നല്‍കാന്‍ കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷാജിമോന്‍ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. മാഞ്ഞൂര്‍ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോന്‍ സ്പോര്‍ട്ടിങ് വില്ലേജ്…
മനാമ: ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്ന എറണാകുളം അങ്കമാലി പുളിയൻതുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.ഭർത്താവ് ടോണി (ബഹ്‌റൈൻ),മക്കൾ ബോസ്‌കോ ടോണി,ക്രിസ്റ്റോ ടോണി (ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ)പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ്. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീപുത്രിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് പാഴ്സലിന്റെ പേരിൽ ഓൺലെെൻ സംഘം തട്ടിയത് രണ്ടേകാൽ കോടി രൂപ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഈ വമ്പൻ തട്ടിപ്പിന്റെ വിവരം പൊലീസ് തന്നെയാണ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണെന്ന് പൊലീസ് അറിയിച്ചു.നിങ്ങളുടെ പേരിൽ വന്ന പാഴ്സലിൽ എം ഡി എം എ കണ്ടെത്തിയതായി പറഞ്ഞ് പണം തട്ടുന്നു.കൂടാതെ ഇത്തരം കോൾ വന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന ഉടൻതന്നെ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നൽകുകയും ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്. നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച്…
കൊച്ചി: തൃശൂർ കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പിനെതിരെ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി. പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് ചില വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നൽകി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന്റെ രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു. വാക്കാൽ പ്രഖ്യാപിച്ചു എന്നാണ് ശ്രീക്കുട്ടന്റെ അഭിഭാഷകൻ മറുപടി നൽകിയത്. റീക്കൗണ്ടിംഗിന് ശേഷം രാത്രി 12നാണ് പ്രഖ്യാപനം നടത്തിയത്. പത്ത് വോട്ടിനാണ് എസ്‌എഫ്‌ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്. ബാഹ്യ ഇടപെടൻ ഉണ്ടായതായി ശ്രീക്കുട്ടന്റെ വക്കീൽ വാദിച്ചു. കോളേജിന്റെ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.ചെയർമാൻ തിരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തുവെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. ജയിച്ച ആൾ…
തിരുവനന്തപുരം: കേരളവർമ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേയ്ക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പാളയം- ബേക്കറി ജംഗ്ഷൻ പൂർണമായും സ്തംഭിച്ച നിലയിലാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ എസ് യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുണ്ട്.മന്ത്രിയുടെ വഴുതക്കാട്ടെ വസതിയിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. കെ എസ് യുവിന്റെ ആറ് പ്രവർത്തകർ കസ്റ്റഡിയിലാണ്. കെ എസ് യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയിൽ എടുത്തുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. അഭിജിത്തിനെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യു ആവശ്യപ്പെടുന്നത്. മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്നും സമരം ക്ളിഫ് ഹൗസിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അവർ…
തലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള പോലീസിന്റെ നീക്കത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും പേരടി ഓർമിപ്പിച്ചു.നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥിയെ ഒരുക്കിയപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ആട്ടവും പാട്ടുമൊക്കെയായി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ പലപ്പോളും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതികള്‍ ഉയരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടാവുകയും അതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തത്. ഇതേ തുടർന്നാണ് മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് നിയന്ത്രിക്കണമെന്ന് പോലീസ് നിലപാടെടുത്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിലൂടെ ഈ വിഷയത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി എത്തിയത്. പട്ടാപ്പകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാൽസംഗങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ…
ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ശരിവച്ച ട്രിബ്യുണല്‍ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാം നല്‍കിയ റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജിക്കാരോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. യു.എ.പി.എ. നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. ഈ നിരോധനം ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രിബ്യുണല്‍ ശരിവച്ചിരുന്നു.ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഹര്‍ജിക്കാര്‍…