- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
- ആശ സമരം; ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് വിഡി സതീശൻ
- ഐ.സി.ആര്‍.എഫും ബി.ഡി.കെയും രക്തദാന ക്യാമ്പ് നടത്തി
- പോലീസ് സ്റ്റേഷനില്‍ ഗോകുലിന്റെ മരണം: ആദിവാസി സംഘടനകള്‍ സമരത്തിലേക്ക്
- ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; 4 പേര് പിടിയില്‍
Author: Starvision News Desk
നേര്യമംഗലം: മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മൂന്ന് തേക്കുമരങ്ങള്‍ മുറിച്ചുകടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫിസ് പരിധി ആഡിറ്റ് വണ്‍ ഭാഗത്ത് നിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന മരം മുറിക്കല്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഒരുമാസം മുന്‍പ് മാത്രമാണ്. റോഡില്‍ നിന്നും 200 മീറ്റര്‍ മാറി കാടിനുള്ളില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. ഇതിന് സമീപമാണ് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസ്. മുഴുവന്‍ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രദേശത്തുനിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയിരിക്കുന്നത് എന്നതാണ് ഗൗരവകരമായ കാര്യം. മരംകൊള്ളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെടാന്‍ വൈകിയതാണ് പ്രതികളെ കണ്ടെത്താന്‍ വൈകുന്നതിന് കാരണം.
ചെന്നൈ; ചെന്നൈ തുറമുഖത്ത് കപ്പിലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. ഒഡീഷയിൽനിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ്‍ലൈൻ പൊട്ടിയാണ് അപകടമുണ്ടായത്.
തൊടുപുഴ: വായ്പ നല്‍കാമെന്ന് പറഞ്ഞ് എസ്.ബി.ഐ. യോനോ ആപ്പിന്റെ പാസ്സ് വേര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത ബീഹാര്‍ സ്വദേശി പിടിയില്‍. പ്രതി ഓണ്‍ലൈന്‍ തട്ടിപ്പുകാരനായ ഭോജ്പൂര്‍ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെ(39)യാണ് ബീഹാറില്‍ എത്തി തൊടുപുഴ പോലീസ് പിടികൂടിയത്. പെരിമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനില്‍നിന്നാണ് പണം തട്ടിയെടുത്തത്. തട്ടിപ്പ് ഇങ്ങനെ: സെപ്റ്റംബര്‍ 25-ന് പരാതിക്കാരന്റെ ഫോണിലേക്ക് തട്ടിപ്പുകാര്‍ ഒരു എസ്.എം.എസ്. അയച്ചു. യോനോ ആപ്പ് വഴി ലോണ്‍ നല്‍കുമെന്ന് ഒരു ലിങ്ക് അതില്‍ നല്‍കിയിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരാള്‍ ഫോണിലേക്ക് വിളിച്ചു. വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പറയുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ പാന്‍കാര്‍ഡ് തുടങ്ങിയവ വാങ്ങി എടുക്കുകയുംചെയ്തു. ഇതുപയോഗിച്ച് ഇവര്‍ യോനോ ആപ്പില്‍ കയറാന്‍ ശ്രമിച്ചു. ഫോര്‍ഗോട്ട് പാസ്സ് വേര്‍ഡ് ഓപ്ഷന്‍ കൊടുത്തപ്പോള്‍ ഒരു ഒ.ടി.പി. പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ ഫോണിലേക്ക് വന്നു. ഇത് ലോണിന്റെ കോഡാണെന്നാണ് ഇവര്‍ പരാതിക്കാരനോട് പറഞ്ഞത്. അത് വിശ്വസിച്ച് അയാള്‍ ഒ.ടി.പി.…
അങ്കമാലി: അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. അമ്പത് ഗ്രാം രാസലഹരിയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. നോർത്ത് പറവൂർ മന്നം മാടേപ്പടിയിൽ സജിത്ത് (28), പള്ളിത്താഴം വലിയ പറമ്പിൽ സിയ (32) എന്നിവരെയാണ് റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ബംഗലൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്. ബാഗിൽ പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബംഗലൂരു മടിവാളയിൽ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് ലഹരി വാങ്ങിയത്. നാലിരട്ടി തുകയ്ക്ക് ഇടപ്പള്ളി കാക്കനാടാണ് മേഖലകളിലാണ് വിൽപ്പന. ഇതിന് മുമ്പും ഇവർ ഇതേപോലെ മയക്ക് മരുന്ന് കടത്തിയതായാണ് സൂചന. ഇടപ്പള്ളിയിൽ വാഹനമിറങ്ങാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. രാവിലെ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി…
കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി കുടുംബത്തിന് നല്‍കിയത്. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍. മണിദാസിനാണ് സുരേഷ്‌ഗോപിയുടെ സഹായം ലഭിച്ചത്. ഒരുലക്ഷം രൂപ മണിദാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ് സുരേഷ് ഗോപി പറഞ്ഞു.’,പറ്റിയാല്‍ മണിദാസിനെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടൂർ: രാജ്യം മുഴുവൻ ട്രെയിനിൽ സഞ്ചരിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുരന്ന് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയോയുടെ മേൽക്കൂര തുരന്ന് അകത്ത് കടന്ന് പണവും വസ്ത്രവും മോഷ്ടിച്ച് കടന്ന സംഘത്തെയാണ് ദിവസങ്ങൾ നീണ്ട അലച്ചിലിനൊടുവിൽ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ കുബേർപ്പൂർ തെഹസിൽദാർ സിങ് മകൻ രാഹുൽ സിങ് (29), സഹോദരൻ ഓം പ്രകാശ് (51), ഈറ്റ ജില്ലയിൽ ജലേസർ രാജകുമാർ മകൻ അങ്കൂർ (29),എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയും 19 ന് പുലർച്ചെയുമാണയാണ് കരിക്കിനേത്ത് സിൽക്ക് ഗലേറിയോയിൽ മോഷണം നടന്നത്. മേൽക്കൂരയുടെ ഷീറ്റിളക്കി അകത്തിറങ്ങിയ മോഷ്ടാക്കൾ പണവും വസ്ത്രങ്ങളും മോഷണം ചെയ്ത ശേഷം കടന്നു കളഞ്ഞു. പിൻഭാഗത്തുള്ള പൈപ്പ്…
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ എ അക്‌ബർ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം അനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം എന്നീ കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന കൊലപാതകശ്രമക്കേസിലും, കഴിഞ്ഞ മാസം പനങ്ങാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിലും പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. അനീഷിനെയും സംഘത്തെയും പിടികൂടുന്നതിന് കൊച്ചി സിറ്റി പൊലീസ് ഓപ്പറേഷൻ മരട് എന്ന പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലാണെങ്കിലും ചികിത്സ തുടരേണ്ടതിനാൽ അനീഷ് ആശുപത്രിയിൽ തന്നെ തുടരുകയാണ്. ആശുപത്രിയിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി ഡി.സി.പി, എ.സി, തേവര ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയിൽ കഴിയുന്ന…
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ 14 എണ്ണത്തിന് കൂടി അംഗീകാരം നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശ്രുതിതരംഗം പദ്ധതി വഴി നിലവില്‍ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. മുന്‍പ് സാമൂഹ്യ നീതി വകുപ്പ് തുടര്‍ന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എല്‍. മുഖേനയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക്, എംപാനല്‍ ചെയ്ത ആശുപത്രികള്‍ മുഖേന സേവനം സമയബന്ധിതമായി ലഭ്യമാകും. കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത…
മനാമ: പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം. തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആറു മാസകാലയളവിലും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും. സാധാരണ രണ്ടു വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ പകുതി നിരക്കിൽ ഒരു വർഷത്തേക്ക് പെർമിറ്റ് ലഭിക്കും. നാലിലൊന്ന് നിരക്കിൽ പ്രവാസികൾക്ക് ആറു മാസത്തേക്കും ലഭിക്കും. തീരുമാനം ഉടനടി നടപ്പാക്കാൻ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടു. അംഗീകൃത മാൻപവർ രജിസ്ട്രേഷൻ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനിച്ചു.എൽ.എം.ആർ.എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നൽകുന്നതിനു പകരം മാൻപവർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രാഥമിക പ്രവർത്തനാനുമതി നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രി നവാഫ് അൽ മൗദ, 16 ഇൻഫർമേഷൻ മന്ത്രാലയ ജീവനക്കാർക്ക് ജുഡീഷ്യൽ പരിശോധനക്കും നടപടിക്കുമുള്ള അധികാരം നൽകിയിട്ടുണ്ട്. പ്രസിദ്ധീകരണങ്ങൾ, അച്ചടി, ബൗദ്ധിക സ്വത്തവകാശം എന്നിവയുമായി…
വിയ്യൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തില്‍ ടി.പി. കേസ് പ്രതി കൊടി സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ കേസ്. ജയില്‍ ജീവനക്കാര വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്. കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്‍, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന്‍ എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്. ഞായറാഴ്ച ഉച്ചഭക്ഷണസമയത്താണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. ഭക്ഷണത്തോടൊപ്പം നല്‍കിയ ആട്ടിറച്ചി വീണ്ടും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നേരെ തട്ടിക്കയറിയതെന്ന് പറയുന്നു. ഷേവ് ചെയ്യാന്‍ ബ്ലേഡ് വേണമെന്ന ആവശ്യം നിരസിച്ചതും പ്രതികളെ കൂടുതല്‍ രോഷാകുലരാക്കി. ഒന്നാം പ്രതി രഞ്ജിത്ത് കുപ്പി പൊട്ടിച്ച് പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ കഴുത്തില്‍വെച്ചാണ് അക്രമം തുടങ്ങിയത്. ഇത് പിടിച്ചുമാറ്റാന്‍ വന്ന ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, ജീവനക്കാരായ ഓംപ്രകാശ്, വിജയകുമാര്‍ എന്നിവരെയും മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് വ്യാപക…