- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്‍കാന്‍ വിധി
- ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
Author: Starvision News Desk
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കാനായി വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ജയിലില്‍ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് റോസ് അവന്യൂ കോടതിയില്‍ ഹാജരായ സഞ്ജയ്, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ‘കെജ്‌രിവാള്‍ ജിയെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. വെറും അറസ്റ്റല്ല, അതിലും വലുതാണ് കെജ്‌രിവാളിനോട് ഈ മനുഷ്യര്‍ ചെയ്യുക’, സഞ്ജയ് സിങ് പറഞ്ഞു. ഇതിന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. കഴിഞ്ഞ മാസമാണ് ഡൽഹി മദ്യനയക്കേസില്‍ ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയില്‍ മണിക്കൂറുകളോളം നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. മദ്യനയ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ സമന്‍സ് തള്ളിയിരുന്നു.
തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോൺഗ്രസ് (ബി) എംഎൽഎ ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി ഇടത് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം. മന്ത്രിസഭാ പുനഃ സംഘടന വേഗം വേണമെന്ന ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് ഇടതുമുന്നണിക്ക് കത്തുനൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേശ് കുമാർ വിഭാഗം ആവശ്യപ്പെട്ടത്. സോളാർ വിവാദ കുരുക്കിൽ അകപ്പെട്ടെങ്കിലും, മുൻ ധാരണ പ്രകാരം നവംബറിൽ ഗണേശിന് മന്ത്രിസ്ഥാനം കിട്ടുമെന്ന് ഉറപ്പിക്കാനാണ് കേരള കോൺഗ്രസ് ബി കത്ത് നൽകിയത്. നവംബർ 20 നാണ്…
തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്‌സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാൻ എല്‍.ഡി.എഫ് യോഗത്തിൽ തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്ത് വില വര്‍ധനവിന് അനുമതി നല്‍കിയത്. വില എത്രവരെ കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി. സബ്‌സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകിൽ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം. ഇക്കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്. വരുംദിവസങ്ങളില്‍ 13 ഇന അവശ്യസാധനങ്ങളുടെയും വില ഉയരും. പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയുള്ള അവശ്യസാധനങ്ങള്‍ പലപ്പോഴും സപ്ലൈക്കോയില്‍ കിട്ടാനില്ലാത്ത സ്ഥിതി പതിവായിരുന്നു. ഇതിനിടെയാണ് വില ഉയരുന്നത്. 2016-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നായിരുന്നു എല്‍ഡിഎഫ്…
ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നില്‍ അക്രമലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി. നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗുര്‍പത്‌വന്ദ് സിങ് പന്നൂനിൻ്റെ ഭീഷണി സന്ദേശം. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്നും പന്നൂൻ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും…
തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തിൽ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി ആൻണി രാജു. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബസ് ഉടമകൾ പറഞ്ഞു. വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബസുടമകൾ. ഈ മാസം 21 മുതലാണ് സംസ്ഥാന വ്യാപകമായി ബസ് ഉടമകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സൂചനാ പണിമുടക്ക്നടത്തിയിരുന്നു.
കപടവാഗ്ദാനങ്ങള്‍ നല്‍കിയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയും ഏഴ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിശപ്പ് രഹിത കേരളം പദ്ധതിക്ക് സംഭവിച്ചിരിക്കുന്ന ദുര്‍ഗതി. ആരേയും പട്ടിണിക്കിടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ ആരംഭിച്ച ഈ പദ്ധതിക്കുകീഴില്‍ സര്‍ക്കാരിന്റെ വാക്കുവിശ്വസിച്ച് ഹോട്ടല്‍ നടത്തിയ കുടുംബശ്രീ വനിതകള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. മുപ്പതുകോടി രൂപയാണ് ഇവര്‍ക്ക് കുടിശികയിനത്തില്‍ സര്‍ക്കാര്‍ കൊടുക്കാനുള്ളത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും മറ്റുള്ളവരില്‍നിന്ന് കടം വാങ്ങിയും ആകെയുണ്ടായിരുന്ന ആഭരണം വിറ്റുമൊക്കെ നടത്തിക്കൊണ്ടുപോയിരുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സബ്‌സിഡിയായി ലഭിക്കാനുള്ള കുടിശികയ്‌ക്കുവേണ്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും, ആവലാതിയും പരാതിയുമൊക്കെ ബോധിപ്പിച്ചിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകള്‍ക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തേണ്ടി വന്നു. അനാവശ്യമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ധൂര്‍ത്തിന്റെ പര്യായമായി മാറിയ കേരളീയം പരിപാടിയുടെ മഹത്വം ഘോഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ത്താ സമ്മേളനം…
കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോർട്ട്. വിഷാദരോഗം കാരണമാണ് കൂടുതൽപേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ദിവസം( ബുധനാഴ്ച്ച 08/11/2023) പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്.2019-18 പേർ, 2020-10 പേർ, 2021-8പേർ, 2022-20പേർ, 2023-13പേർ ന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ ഒടുവിലത്തെ എണ്ണം. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ-10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും-7 പേർ വീതം. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യ കാരണങ്ങളാൽ 5പേരും, വിഷാദരോഗത്താൽ 20പേരും, ജോലി സമ്മർദത്താൽ 7പേരും, സാമ്പത്തിക കാരണങ്ങളാൽ 5പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല. അതേസമയം, 4 വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് സിറ്റിയിൽനിന്നാണ് കൂടുതൽ അപേക്ഷ-22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന്…
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ചീഫ് സെക്രട്ടറി അടുത്തിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാനും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈകോ വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും പോലും പണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. സാമ്ബത്തിക പ്രതിസന്ധി തീര്‍ക്കാന്‍ പ്രവാസികളെ ആശ്രയിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഡയസ്‌പോറ ബോണ്ട് (പ്രവാസി ബോണ്ട്) നടപ്പാക്കി സാമ്ബത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ലോകബാങ്കും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ സാമ്ബത്തിക പങ്കാളിയാക്കി നിക്ഷേപം കണ്ടെത്താനാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്ബത്തിക വിദഗ്ധന്‍ ദീരാപ് രഥ മുന്നോട്ടുവച്ച നിര്‍ദേശം.എന്നാല്‍ കേരളത്തെ സംബന്ധിച്ച് ലോകബാങ്ക് നിര്‍ദേശം പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമാകില്ല. സമാനമായൊരു പദ്ധതി പ്രവസി ചിട്ടിയെന്ന പേരില്‍ കെ.എസ്.എഫ്.ഇ അവതരിപ്പിച്ചിരുന്നുങ്കെലും വിജയം കണ്ടില്ല. പ്രവാസി ബോണ്ട് അവതരിപ്പിച്ചാലും അവസ്ഥ വ്യത്യസ്തമാകാനിടയില്ല. കാരണം സംസ്ഥാനത്തിന്റെ കടത്തിന്റെ ഒരു ഭാഗമാകുകയാണ് ബോണ്ടുകള്‍. നിലവിലെ കേരളത്തിന്റെ മോശം സാമ്ബത്തിക…
തിരുവനന്തപുരം: നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണസംഘങ്ങളെ പിഴിയാൻ സർക്കാർ. നവകേരള സദസ് ആർഭാടപൂർവം നടത്താൻ വേണ്ട പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകി. നവകേരള സദസിലേക്ക് അതത് ജില്ലകളിൽ മന്ത്രിമാർ എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശമാണ് ഉത്തരവിലുള്ളത്. അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിർദേശമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതത് സംഘാടന സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരേയും കോർപ്പറേഷനുകൾക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരേയും തനതുഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നൽകിക്കൊണ്ടാണ് സകരണ രജിസ്ട്രാർ ഉത്തരവിട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനപ്രദേശമോ, ഭാഗമോ ഉൾപ്പെടുന്ന ഏതു നിയോജകമണ്ഡലത്തിലെ നവകേരളസദസ്സിനു വേണ്ടിയും…
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് രാവിലെ മുതൽ സംസ്ഥാനത്തു റേഷൻ വിതരണം സ്തംഭിച്ചത്. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വർക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണം. പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമെ റേഷൻ വിതരണം നടത്താൻ കഴിയുയുള്ളുവെന്നും വ്യാപാരികൾ പറയുന്നു.