- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
Author: Starvision News Desk
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.
ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടൽ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്നാട് ഗവർണർ ബില്ലുകളിൽ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. എട്ട് ബില്ലുകൾ ഗവർണ്ണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ ഗവർണർ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകണം. കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നടപടിയിൽ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
മനാമ: മൂന്ന് പതിറ്റാണ്ടിലേറെ ബഹ്റൈന്‍ പ്രവാസിയായ തൃശൂർ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് ഇന്ന് തിങ്കളാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി. ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ദിവസങ്ങളായി അത്യാസന്ന പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 58 വയസായിരുന്നു. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്‌ഥയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല . നാട്ടിൽ നിന്ന് ഭാര്യ ലിജി ഇന്നലെ എത്തിയിരുന്നു. ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻെറ ഓഫീസിനെതിരായ കോഴ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താനാകാതെ പൊലീസ്. കേസെടുത്ത് അന്വേഷണം തുടങ്ങി ഒന്നരമാസം ആയിട്ടും ആരോപണ വിധേയനും പ്രധാന പ്രതിയെന്നും പറയുന്ന മുൻ എസ്എഫ്ഐ നേതാവിനെ പിടികൂടാൻ ആയിട്ടില്ല. പൊലീസ് അന്വേഷണം കഴിയട്ടെ, ചിലത് പറയാനുണ്ടെന്നാണ് ആരോഗ്യമന്ത്രി അടിക്കടി ആവർത്തിക്കുന്നത്. പക്ഷെ കോഴ വിവാദത്തിലെ പ്രധാന സൂത്രധാരനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് എടുത്ത് അന്വേഷണം തുടങ്ങി ഒന്നര മാസത്തിന് ശേഷവും ഗൂഢാലോചന ആസൂത്രണം ചെയ്തതാരെന്നോ എന്തിനെന്നോ വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. ഗൂഢാലോചനയിലെ മുഖ്യ കണ്ണിയും മുൻ എസ്എഫ്ഐ നേതാവുമായ കോഴിക്കോട് സ്വദേശി ലെനിനാണെന്നാണ് നിലവിൽ പിടിയിലായവരുടെ മൊഴി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ലെനിൻ മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ ബാസിത്തും അഖിൽ സജീവനും റഹീസുമാകട്ടെ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉന്നയിച്ചതിൽ പരസ്പരം പഴിചാരി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. ലെനിനാണ് എല്ലാം ചെയ്തതെന്നാണ് ഇവരുടെ മൊഴി. അതേ സമയം പണം…
കണ്ണൂര്‍: സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 23000ഉം ആണ് ലഭിച്ചത്. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിവേദനങ്ങളുടെയും…
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും, മറ്റന്നാൾ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
കോട്ടയം: നവകേരള സദസ്സ് പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിനു മുന്‍പുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണിതെന്നും സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഒരു നിവേദനം പോലും കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും അംഗനവാടി ജീവനക്കാരേയും ഹരിത കര്‍മ സേനയേയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പാര്‍ട്ടിക്കാരേയും വിളിച്ചുകൂട്ടി നടത്തുന്ന മാമാങ്കമാണിത്. ഇതുകൊണ്ട് ജനങ്ങള്‍ക്കും കേരളത്തിനും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണിത്. സര്‍ക്കാര്‍ പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. എന്നാല്‍ ഇവിടെ മുഴുവന്‍ രാഷ്ട്രീയമാണ് പറയുന്നത്. കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും ആക്ഷേപിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്’, ചെന്നിത്തല പറഞ്ഞു.പരിപാടിയുടെ സംഘാടനത്തില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. പരിപാടിക്കായി പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ വന്‍തോതില്‍ പണപ്പിരിവ് നടത്തുകയാണ്. സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടിക്കാര്‍ പണപ്പിരിവ് നടത്തുന്നത് ഒരിക്കലും കേരളത്തില്‍ ഉണ്ടാകാത്ത കാര്യമാണ്. പരാതി വാങ്ങാനാണെങ്കില്‍ ഓണ്‍ലൈനില്‍ വാങ്ങിയാല്‍ പോരെ,…
ചെന്നൈ:ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിളായ കരുണാകരനാണ് അറസ്റ്റിലായത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്.ഇക്കഴിഞ്ഞ പതിനാലിന് ഫസ്റ്റ് ക്ലാസ് കോച്ചിൽ താംബരത്തേക്ക് യുവതി യാത്രചെയ്യുമ്പോൾ പൊലീസുകാരൻ നഗ്നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ പകർത്തി.ഇതുകണ്ട കരുണാകൻ താൻ പൊലീസുകാരനാണെന്നും കഴിയുന്നതെല്ലാം ചെയ്യാനും യുവതിയെ വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങിപ്പോവുകയും ചെയ്തു.താംബരം സ്റ്റേഷനിൽ ഇറങ്ങിയ യുവതി അവിടെയുണ്ടായിരുന്ന ആർപിഎഫുകാരോട് സംഭവത്തെപ്പറ്റി പരാതി പറയുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ഇവർ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കരുണാകരൻ പിടിയിലാവുന്നത്.
മുംബൈ: ഭര്‍ത്താവ് വിദേശത്തുള്ള കാമുകിയുടെ അടുത്തേക്ക് പോയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ കാജല്‍(25) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് യുക്രൈനിലെ കാമുകിയെ കാണാന്‍പോയത്. നേരത്തെ യുക്രൈനില്‍ ജോലിചെയ്യുന്നതിനിടെയാണ് വിദേശവനിതയുമായി നിതീഷ് അടുപ്പത്തിലായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശവനിതയുമായുള്ള ഭര്‍ത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് കാജല്‍ അറിഞ്ഞിരുന്നു. ഭര്‍ത്താവും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങളും യുവതി കാണാനിടയായി. ഇതോടെ ഭര്‍ത്താവിനെ ബന്ധത്തില്‍നിന്ന് വിലക്കുകയും ഇനി യുക്രൈനില്‍ ജോലിക്കായി പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നവംബര്‍ എട്ടാം തീയതി ഭാര്യയെ കബളിപ്പിച്ച് നിതീഷ് യുക്രൈനിലേക്ക് കടന്നുവെന്നാണ് കാജലിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.മുംബൈയിലെ ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നിതീഷ് കല്യാണിലെ വീട്ടില്‍നിന്ന് യാത്രതിരിച്ചത്. എന്നാല്‍, ഇത് കള്ളമായിരുന്നു. തുടര്‍ന്ന് യുക്രൈനിലെത്തിയ ശേഷം…
കാസർകോട്: ജീവിതത്തിന്റ നാനാതുറകളിൽപ്പെട്ട മനുഷ്യർ ഒരേമനസോടെ ഒത്തുചേരുന്ന സാഹചര്യം സർക്കാരിന്റെ നവകേരള സദസിലൂടെ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാട് വലിയ വെല്ലുവിളികൾ നേരിടുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങളും അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധികളും സംസ്ഥാനം നേരിടുകയാണ്. നാടിന്റെ നന്മയ്ക്കായി കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സർക്കാരിനൊപ്പം ചേരേണ്ടവരാണ് പ്രതിപക്ഷം. എന്നാൽ സർക്കാരിന്റെ ജനകീയത തകർക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുമായി ഇടപെടുന്നതിന്റ സമഗ്രത ഉറപ്പാക്കാനാണ് ഈ രീതിയിലുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാടിന്റെ യഥാർത്ഥപ്രശ്നങ്ങൾ ചർച്ചാവിഷയമല്ലാതാക്കാൻ ബോധപൂർവ്വം പ്രവർത്തിക്കുന്നവരെ തിരുത്താനാവില്ല. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നത് സർക്കാരിന്റെ കടമയാണ്. ഈ കടമ ശരിയായ രീതിയിൽ നിറവേറ്റുകയാണ് നവകേരള സദസിന്റെ ധർമം.ഇന്നലെ 1098 പരാതികളാണ് ഉദ്ഘാടനവേദിയിൽ ലഭിച്ചത്. ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. ഉദ്ഘാടനവേദിയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം അതിവിപുലമായിരുന്നു. സ്ത്രീ സംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള സ്വീകാര്യതയുടെ…