Author: Starvision News Desk

യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. തെരഞ്ഞെടുപ്പ് രീതി ശരിയല്ലെന്ന് കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി പറയണമായിരുന്നെന്ന് സുധീരൻ പറ‍ഞ്ഞു. ഏജൻസിയുടെ താത്പര്യം മറ്റൊന്നാണെന്നും പാകപ്പിഴ സംഭവിച്ചിരിക്കുന്നത് ഓൾ ഇന്ത്യ യൂത്ത് കോൺ​ഗ്രസിനാണെന്നും സുധീരൻ പറഞ്ഞു. യാഥാർഥ്യബോധത്തോടുകൂടി കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോയില്ലെന്നും ഈ തെരഞ്ഞെടുപ്പ് രീതി ​ഗുണകരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നു മാസം മുൻപ് യൂത്ത് കോൺ​ഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന വേളയിൽ‌ തെരഞ്ഞെടുപ്പിലെ പിഴവ് ചൂണ്ടിക്കാണിച്ചിരുന്നെന്നും എന്നാൽ‌ പിഴവ് തിരുത്താൻ തയാറായില്ലെന്നും സുധീരൻ വിശദീകരിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നടത്താതാണ് പിഴിവിന് കാരണമെന്ന് സുധീരൻ വിമർ‌ശിച്ചു. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തെയോ നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും പിഴവ് അഖിലേന്ത്യ നേതൃത്വത്തിന്റെ പിഴവാണെന്നും സുധീരൻ വ്യക്തമാക്കി. തെറ്റ് തിരുത്താൻ ദേശീയ നേതൃത്വ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയെന്നത് ​ഗുരുതര പിഴവാണ്. സ്വകാര്യ ഏജൻസിയുടെ താത്പര്യങ്ങൾ പോലും പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും…

Read More

കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലെത്തി . സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടന്നത്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ ഹരി നാരായണന് നൽകും. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നൽകുമെന്നാണ് വിവരം. അതേസമയം, സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ ആരംഭിച്ചതായി ആരോ​ഗ്യമന്ത്രി വീണാജോർജ്ജ് അറിയിച്ചിരുന്നു. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന്…

Read More

പാലക്കാട്‌: കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കുമരനെല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുത‍ര്‍ക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. കുമരനെല്ലൂർ സെൻററിലെ ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് ത‍ര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാനുളള സാധനങ്ങൾ വെച്ചിരുന്നു. ഈ സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മിലടിച്ചത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക്‌ നശിപ്പിക്കപ്പെട്ടതായാണ് വിവരം.

Read More

ദില്ലി: ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഓ​ഗർ മെഷീൻ ബ്ലേഡ് ടണൽ പൈപ്പിൽ കുടുങ്ങിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ ഇപ്പോളേ്ഡ നിർത്തിവെച്ചിരിക്കുകയാണ്. മൂന്നാമത്തെ പൈപ്പിലാണ് ബ്ലേഡ് കുടുങ്ങിയത്. പൈപ്പിൽ നിന്ന് ബ്ലേഡ് എടുക്കാതെ രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. ബ്ലേഡ് മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വെർട്ടിക്കൽ ഡ്രില്ലിം​ഗ് തുടങ്ങാൻ ആലോചന ആരംഭിച്ചിട്ടുണ്ട്. വനമേഖലയിൽ നിന്ന് ടണലിലേക്ക് ഡ്രില്ലിം​ഗ് തുടങ്ങാനാണ് ചർച്ച നടക്കുന്നത്. വെർട്ടിക്കൽ ഡ്രില്ലിം​ഗിനായി നേരത്തെ റോഡ് തയ്യാറാക്കിയിരുന്നു. ഇന്നലെ രണ്ടര മീറ്റർ മാത്രം പിന്നിട്ടപ്പോഴാണ് ഇരുമ്പ് കമ്പികളും സ്റ്റീൽ ഭാഗങ്ങളും തടസ്സമായത്. രക്ഷാദൗത്യം എപ്പോൾ തീരും എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. രക്ഷാദൗത്യത്തിൽ കൂടുതൽ സങ്കീർണതയാണ് വന്നുകൊണ്ടിരിക്കുന്നത്. കോൺക്രീറ്റിനിടയിലെ ഇരുമ്പ് കമ്പികളും സ്റ്റീൽ പാളികളുമാണ് രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ ഇന്നലെ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച്…

Read More

അമ്പലപ്പുഴ: വാഹനാപകടത്തെത്തുടര്‍ന്ന് കിടപ്പിലായ അച്ഛനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് ഈരേശ്ശേരിയില്‍ സെബാസ്റ്റ്യന്‍(60) കൊല്ലപ്പെട്ട കേസില്‍ മകന്‍ സെബിന്‍ ക്രിസ്റ്റി(അരുണ്‍-25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കട്ടിലില്‍നിന്നു വീണുമരിച്ചതാണെന്നാണു സെബിന്‍ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നുതെളിഞ്ഞത്. കട്ടിലില്‍നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ താഴെവീണിരുന്നു. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ സെബിനെ വഴക്കുപറഞ്ഞു. മദ്യലഹരിയിലായിരുന്ന സെബിന്‍ അപ്പോള്‍ വാക്കര്‍കൊണ്ട് അച്ഛനെ അടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വാരിയെല്ലിലും നെഞ്ചിലും ചവിട്ടിയതായും ദേഹത്തിരുന്ന് അടിച്ചതായും പറയുന്നു. ആലപ്പുഴയിലെ ഐസ്‌ക്രീം വില്‍പ്പനശാലയില്‍ ജോലിക്കാരനായിരുന്നു സെബാസ്റ്റ്യന്‍. 2019-ല്‍ പുന്നപ്ര കപ്പക്കടയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. അന്നുമുതല്‍ വാക്കര്‍ ഉപയോഗിച്ചാണു നടന്നിരുന്നത്. ഭാര്യ പുഷ്പ അര്‍ബുദംബാധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സെബിന്റെ അനുജന്‍ അഖില്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ സെബാസ്റ്റ്യന്‍ രക്തം ഛര്‍ദ്ദിച്ച് തറയില്‍കിടക്കുന്നതു കണ്ടു. കട്ടിലില്‍നിന്നു വീണതാണെന്നാണു സെബിന്‍ പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മരണം…

Read More

കോഴിക്കോട്: നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പറവൂരില്‍ നടക്കാനിരിക്കുന്ന നവകേരള സദസ്സില്‍ ആരും പങ്കെടുക്കരുത് എന്ന നിര്‍ബന്ധം സതീശനുണ്ടെന്നും പറവൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരേ ഭീഷണിയുണ്ടായത് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സജീവപ്രവര്‍ത്തനം നടത്തുണ്ടെന്നും വിവരങ്ങള്‍ നല്ല രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാണ് ചിലര്‍ അതില്‍നിന്ന് പിന്മാമാറുന്നത്. ഓരോ വേദിയിലും റെക്കോഡ് തകര്‍ക്കുന്ന രീതിയിലുള്ള ജനസാന്നിധ്യമുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

നെടുങ്കണ്ടം: മരണവീട്ടിൽവച്ച് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനു കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. ഇതേ പ്രദേശവാസിയായ ജിൻസൻ പൗവ്വത്താണ് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുൻ പഞ്ചായത്ത്‌ അംഗവുമായ ജിൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മരണവീട്ടിലെത്തിയ ശേഷം ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉടലെടുത്തത്. ഇവിടെ നടക്കുന്ന മലനാട് കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കോൺഗ്രസ് അനുഭാവിയാണ് കുത്തേറ്റ ഫ്രിജോ. തിരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ ഉണ്ടായ ഈ വാക്കുതർക്കമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജിൻസൻ ഫ്രിജോയെ കുത്തുകയായിരുന്നു. ഫ്രിജോയ്ക്ക് വയറിനാണ് കുത്തേറ്റത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രിജോ അപകടനില തരണം ചെയ്തു.…

Read More

തിരുവനന്തപുരം: വ്യാജ രേഖ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലല്ല, സാക്ഷിയായിട്ടാണ് തന്നെ കേസിൽ പരിഗണിച്ചിട്ടുള്ളതെന്നും. തന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലാത്തതിനാലാണ് മറ്റ് പരിപാടികൾ മാറ്റിവച്ച് എത്തിയതെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.’ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ നൽകിയ പരാതിയിൽ എന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അറിയണമെന്ന് പറഞ്ഞാണ് എന്നെ വിളിപ്പിച്ചിട്ടുള്ളത്. ഈ വിഷയങ്ങൾ ഉയർന്നപ്പോൾ തന്നെ ഞങ്ങളെടുത്ത നിലപാടുണ്ട്. ഞങ്ങൾക്ക് തുറന്ന മനസാണ്. യാതൊരു ഒളിച്ചുകളിക്കുമില്ല. ഏതൊരു ചോദ്യത്തിനും ഏത് സമയത്തും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ്. മാദ്ധ്യമങ്ങൾ വഴിയാണ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞത്. ഇന്ന് വേറെ കുറച്ച് പരിപാടികൾ ഏറ്റിട്ടും അന്വേഷണത്തോട് സഹകരിക്കുന്നതിനാലാണ് ഇവിടെ എത്തിയത്. ഇന്നലെയാണ് എനിക്ക് നോട്ടീസ് ലഭിച്ചത്.’- രാഹുൽ വ്യക്തമാക്കി.’അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പേ…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർദ്ധന ഇനി എല്ലാ വർഷവും പ്രതീക്ഷിക്കണം. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ നിരക്കു വർദ്ധനയുണ്ടായി. ഇതിനു മുമ്പ് ചാർജ് വർദ്ധന നടപ്പാക്കിയത് 2022 ജൂണിലായിരുന്നു.ഓരോ വർഷവും ശരാശരി 1500 കോടി രൂപയാണ് വൈദ്യുതി ബോർഡിന്റെ പ്രവർത്തന നഷ്ടം. കഴിഞ്ഞ കുറേ വർഷങ്ങളായി സംഭവിച്ച നഷ്ടം കൂടി ച്ചേർത്താൽ നഷ്ടം 15,000 കോടി രൂപയിലധികം വരും. ബോർഡിനു സംഭവിക്കുന്ന നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കാൻ വഴിയൊന്നുമില്ലേ?​ അതിന് ആദ്യം കെ.എസ്.ഇ.ബിയുടെ ചെലവു ചുരുക്കണം. രണ്ടാമതായി,​ സ്ഥാപനത്തിന്റെ കാര്യക്ഷമതയും കുടിശ്ശിക പിരിവും മെച്ചപ്പെടുത്തണം.വൈദ്യുതി ബോർഡിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 33,​600 ആണ്. കുറച്ചു വർഷം മുമ്പ് എം. ശിവശങ്കർ ചെയർമാൻ ആയിരുന്ന കാലത്ത് കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് നടത്തിയ പഠനം അനുസരിച്ച് ബോ‌ർഡിന്റെ കാര്യക്ഷമമായ നടത്തിപ്പിന് 24,​000 ജീവനക്കാരുടെ ആവശ്യമേയുള്ളൂ. അതായത്,​ 9600 ജീവനക്കാർ അധികം!ഈ കണക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. ഇതനുസരിച്ച് ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം.…

Read More

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ദേശീയ നേതൃത്വം. അബിൻ വർക്കി, അരിത ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചു ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമാണ് പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രഖ്യാപനം. സിപിഐഎമ്മും ബിജെപിയും യൂത്ത് കോൺഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. യുവമോർച്ചക്കും ഡിവൈഎഫ്ഐക്കും ഒരേ ഭാഷയാണ്. യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ ആശങ്കപ്പെടുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ 24നോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സംഘടന പരിശോധിക്കും. തിരസ്കരിക്കപ്പെട്ട വോട്ടുകൾ വ്യാജ വോട്ടുകൾ അല്ല. കൃത്യമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയായിരുന്നു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. പല പരാതികളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നല്ല സംഘടനയിൽ നിന്നുള്ള പരാതി. ക്രമക്കേടെ സംബന്ധിച്ച തെളിവുകൾ ഷഹബാസ് വാടേരിയുടെ കയ്യിലുണ്ടെങ്കിൽ ദേശീയ നേതൃത്വത്തിന് ഹാജരാക്കാം. സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളുകൾക്ക് ആശങ്കയുണ്ടെങ്കിൽ പരിശോധിക്കും, പരിഹരിക്കും.…

Read More