Author: Starvision News Desk

ജമ്മു: ട്രെയിന്‍ സര്‍വ്വീസിന് തയാറായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതിനായുള്ള ട്രയൽ റണ്ണും കഴിഞ്ഞ ദിവസം റെയിൽവേ പൂർത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്. ജമ്മു കാശ്മീരിലെ ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, സിംഗിൾ-ട്രാക്ക് റെയിൽ പാതയാണ് ചെനാബ് റെയില്‍വേ പാത. ജമ്മു കശ്മീരിലെ റമ്പാന്‍ റേസി പ്രവശ്യകളെയാണ് പാലം ബന്ധിപ്പിക്കുക. നോര്‍ത്തേണ്‍ റെയില്‍വേ ഡിവിഷന്‍റെ കീഴിലാണ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2022 ഓടെ പാലത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ആകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഉധംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. 359 മീറ്റർ ഉയരത്തിൽ നിര്‍മ്മിച്ച ചെനാബ് റെയില്‍വേ…

Read More

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ, എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമർശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തൽ. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻകെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ്റെ പ്രതികരണം തിരിച്ചടിച്ചു. എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കേണ്ടതുണ്ട്. കൊല്ലത്ത് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ അകന്നുനിന്നു. മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ല. സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ല. നേതാക്കളുടെ പ്രസ്താവനകൾ ജാഗ്രതയോടെ വേണമെന്നും ക്ഷേമ പെൻഷൻ മുടങ്ങിയത്  തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായി. ഭക്ഷ്യ വകുപ്പ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Read More

മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ കൂട്ടത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായി ഇരുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. വിവിധ തരം രക്ത പരിശോധനകളും ജനറൽ, ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്, ജനറൽ സർജറി, ഇഎൻടി ഡോക്ടർമാരുടെ സേവനവും മനാമ ഷിഫ അൽജസീറ ഹോസ്പിറ്റലിൽ ഒരുക്കിയിരുന്നു. ക്യാമ്പിന്റെ സമാപന യോഗത്തിൽ ഗുദൈബിയ കൂട്ടം മുഖ്യ അഡ്മിൻ സുബീഷ് നെട്ടൂർ, രക്ഷാധികാരികളായ കെ.ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോൺ, സാമൂഹിക പ്രവർത്തകൻ അൻവർ നിലമ്പൂർ, ഷിഫ അൽജസീറ ഹോസ്പിറ്റൽ പ്രതിനിധി സുൾഫിക്കർ എന്നിവർ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സുൽത്താൻ ഖാൻ സലീമിന് ഗുദൈബിയ കൂട്ടം ഉപഹാരം നൽകി. പിറന്നാൾ ആഘോഷിക്കുന്ന നിച്ചു അൻഷുൽജിത്തിനെ അനുമോദിച്ചു. അനുപ്രിയ, രേഷ്മ മോഹൻ അൻസാർ മൊയ്ദീൻ, മുജീബ് റഹ്‌മാൻ, ജിഷാർ കടവള്ളൂർ, ഗോപിനാഥൻ, ഫയാസ് ഫസലുദീൻ, റിയാസ് വടകര, മുഹമ്മദ്‌ തൻസീർ, ശ്രീകല…

Read More

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Read More

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നൽകി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ത്ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണമൊരുക്കാനാണ് തിരുത്തല്‍ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണം. അതു പിണറായില്‍നിന്നായിരിക്കണം. എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന്റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്ന് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ജില്ലാ യോഗങ്ങള്‍വരെ ചൂണ്ടിക്കാട്ടിയത് സംസ്ഥാന യോഗത്തിൽ ചര്‍ച്ചയ്ക്കെടുക്കാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എ.കെ.ജി. സെന്ററിനു കാവല്‍ നിന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരനെന്ന നിലയിലേക്ക് തരംതാണു. പാര്‍ട്ടിയില്‍നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത്…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) അന്തര്‍ദേശീയ യോഗ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്‌നേഹ ചില്‍ഡ്രന്റെ സഹകരണത്തോടെ പ്രത്യേക യോഗ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എല്‍.എ. ആസ്ഥാനത്തു നടന്ന പരിപാടിക്ക് ആയുര്‍വേദ ഡൈജസ്റ്റീവ് സ്‌പെഷ്യലിസ്റ്റും സീനിയര്‍ യോഗ കോച്ചുമായ നീലാഞ്ജന ഭരദ്വാജ്, കോസ്‌മെറ്റിക് ഡെന്റിസ്റ്റും യോഗാദ്ധ്യാപികയുമായ ഡോ. സജ്‌നി വൈദ്യ എന്നിവര്‍ നേതൃത്വം നല്‍കി. ഐ.എല്‍.എ. പ്രസിഡന്റ് കിരണ്‍ മാംഗ്ലെ ചടങ്ങില്‍ സംസാരിച്ചു.

Read More

തിരുവനന്തപുരം: പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘ്പരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി.ജെ.പിയുടെ മറുപടി? പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബി.ജെ.പിക്ക്. ഇക്കഴിഞ്ഞ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽപെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമാണ് ഇതിന്റെ പിന്നിൽ. ബി.ജെ.പി. നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

മനാമ: മനാമ സൂഖിൽ ഉണ്ടായ തീപിടുത്തത്തിൽ കച്ചവട സ്ഥാപനങ്ങൾ നഷ്ട്ടമായവരുടെയും വിവിധ കടകളിൽ ജോലിചെയ്യുന്നവരുടെമായ ഇന്ത്യക്കാരുടെ വിഷയങ്ങൾ ഇന്ത്യൻ എംബസ്സിയിൽ നടന്ന ഓപ്പൺ ഹൗസ്സിൽ ഐസിആർഎഫ് ന്റെ നേതൃത്വത്തിൽ തീപിടുത്തത്തിന് ഇരയായ കച്ചവട സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരെ സഹായിക്കുവാനായി രൂപീകരിച്ച സാമൂഹിക സംഘടനാ പ്രവർത്തകരുടെ കമ്മിറ്റി പ്രതിനിധികളും ഇന്ത്യൻ അംബാസിഡർ മുൻപാകെ വിശദീകരിച്ചു. ബഹ്റൈൻ നിയമ പരിമിധിക്കുള്ളിൽ നിന്ന് ചെയ്യാൻശ്രമിക്കാമെന്ന് അമ്പാസിസർ അറിയിച്ചു. ഓപ്പൺ ഹൗസ്സിൽ വിഷയം അവതരിപ്പിച്ചതിന് ശേഷം സാമൂഹിക സംഘടനാ പ്രതിനിധികൾ മനാമ സൂഖിലെ തീപ്പിടുത്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു.

Read More

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി വര്‍ഗീയത വിളമ്പുന്നുവെന്നു സമസ്ത മുഖപത്രമായ സുപ്രഭാതം ആരോപിച്ചു. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തില്‍ അവാസ്തവ കാര്യങ്ങള്‍ പറയുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍നിന്ന് എങ്ങനെയാണ് അദ്ദേഹം ഊരിപ്പോയത്? ആര്‍എസ്എസിനുള്ള ഒളിസേവയാണു വെള്ളാപ്പള്ളി നടത്തുന്നതെന്നും പത്രം വിമര്‍ശിച്ചു. പാർലമെന്‍റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്‍ലിംകൾ കൂടുതലാണെന്നു പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണം. ഇസ്‌ലാമോഫോബിയ പടർത്താനാണു വെള്ളാപ്പള്ളിയുടെ ശ്രമമെന്നും സമസ്ത കുറ്റപ്പെടുത്തി. എന്നാൽ താൻ വര്‍ഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്‍റെ വിമര്‍ശനത്തിനു പുല്ലുവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്നു വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്കാണു കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയതെന്നു സാമൂഹിക-സാമ്പത്തിക സർവേ നടത്തിയാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: മ്യാന്‍മര്‍ – തായ്​ലന്‍ഡ് വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റുകള്‍ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയതായും നോര്‍ക്ക അറിയിച്ചു. മ്യാന്‍മര്‍ – തായ്​ലന്‍ഡ് അതിര്‍ത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍നിന്നുള്ള യുവതീയുവാക്കളെ ലക്ഷ്യം വച്ചുള്ള വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റ് സജീവമാണെന്നാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാന്‍മര്‍ – തായ്​ലന്‍ഡ് അതിര്‍ത്തിയിലെ മ്യാവഡി മേഖലയില്‍ സജീവമായ രാജ്യാന്തര ക്രൈം സിന്‍ഡിക്കേറ്റുകള്‍ വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യന്‍ പൗരന്മാരെ ഇരകളാകുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു നിര്‍ദ്ദേശം. ഇന്ത്യയില്‍നിന്നും മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തതിനുശേഷം തായ്​ലന്‍ഡ് വഴി മ്യാവഡിക്കു തെക്ക് ഭാഗത്തുള്ള എച്ച്പാ ലു പ്രദേശത്തേക്കു കടത്തിയ സംഭവങ്ങളാണ് ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തത്. മേല്‍ സൂചിപ്പിച്ച രാജ്യങ്ങളിലേക്കു തൊഴില്‍ കുടിയേറ്റത്തിനു ശ്രമിക്കുന്നവര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റിന്റെ ആധികാരികത ഉറപ്പാക്കണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴില്‍ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും…

Read More