- ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തു; വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ജി.സി.സി- ജി.ആര്.യു.എല്‍.എസി. യോഗത്തില്‍ പങ്കെടുത്തു
- എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറി; കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു
- എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കാലതാമസം: കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Author: Starvision News Desk
ഉത്തരകാശി: സില്‍ക്യാരയില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ടണലിന് അഞ്ച് മീറ്റര്‍ അകലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി വിവരം. മറ്റ് പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് തന്നെ എല്ലാവരേയും പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘം. തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിയിട്ട് 17 ദിവസം പിന്നിടുകയാണ്.ഡ്രില്ലിംഗ് മെഷീന്‍ മുറിച്ചുമാറ്റി പുറമേനിന്ന് യന്ത്രസഹായത്താല്‍ കുഴല്‍ ടണലിന് അകത്ത് കടത്താനും ശ്രമിക്കുന്നുണ്ട്. പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. തുരങ്കത്തിലെ കുഴലിനുള്ളില്‍ കുടുങ്ങിയ അമേരിക്കന്‍ ഡ്രില്ലിംഗ് മെഷീന്‍ നന്നാക്കാനാകാത്ത വിധം തകര്‍ന്നതിനെ തുടര്‍ന്നാണ് പൂര്‍ണമായി മുറിച്ച് മാറ്റി അവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. ഈ തകര്‍ന്ന ഭാഗം നീക്കി മാനുഷികമായി തന്നെ തുരങ്കത്തില്‍ കുഴിക്കുന്ന പ്രക്രിയയും തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് യന്ത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയത്.മലയില്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് കൂടാതെ മല കുത്തനെ തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഏകദേശം 22 മീറ്റര്‍ മലമുകളില്‍ നിന്ന് താഴേക്ക് കുഴിയെടുത്തിട്ടുണ്ട്. 86…
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ വിട്ടുനല്‍കാന്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നത് പരിചയമില്ലാത്ത നമ്പരില്‍ നിന്ന്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടാണ് രണ്ടാമത്തെ കോള്‍. ആദ്യം ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. കുടുംബത്തിന് ശത്രുക്കളായി ആരുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആദ്യ ഫോണ്‍ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിലെ ഒരു കടയില്‍ നിന്ന്. കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് ഒരു സ്ത്രീ സംസാരിച്ചത്, ഒപ്പം ഒരു പുരുഷനും. ഇവര്‍ തിരികെപ്പോയത് ഓട്ടോറിക്ഷയില്‍. പൂയപ്പള്ളി പൊലീസ് വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പല ഫോണ്‍കോളുകളും വരുന്നതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എല്ലാം നിരീക്ഷിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തായ്‌ലാൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. ഇത് ബുധനാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് .ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. നാളെമുതൽ നവംബർ 30 വരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. നവംബർ 27 മുതൽ 30 വരെ തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.…
അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. എന്നിട്ട് വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു എ ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടക്കുമെന്നും റിപ്പോർട്ട് ഉണ്ട്.അതേസമയം, സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യർത്ഥന. വിവാഹങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യയിൽ നിർമിച്ച സാധനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.വിവാഹ സീസൺ ആരംഭിച്ചുകഴിഞ്ഞു. ഈ സീസണിൽ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക്…
ന്യൂഡൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.കേരളം കൂടാതെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിച്ചില്ല രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവർത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷ് എന്നയാളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയി. തുടർന്ന് അന്വേഷണം എൻ,ഐ,എ ഏറ്റെടുക്കുകയായിരുന്നു. .
കൊച്ചി : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട, കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തി. മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസിന്റെ ഉടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിനെതിരെ മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിൽ എടുത്തതും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെന്നു കരുതി സ്റ്റേജ് ക്യാരേജായി വാഹനങ്ങൾ സർവീസ് നടത്താൻ കഴിയില്ല എന്ന് ഹൈക്കോതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ സർവീസ് നടത്തിയാൽ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പിന് പിഴ ചുമത്താവുന്നതാണ്. ചട്ടലംഘനത്തിന് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി പറഞ്ഞു. 50 ശതമാനം പിഴ ഇപ്പോൾ തന്നെ അടയ്ക്കാനും ബാക്കി പിഴ കേസിന്റെ…
കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്‌ചയായി എന്നും നാളെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും സോഷ്യൽ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അതേസമയം, ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. വർഷങ്ങൾക്ക് മുൻപുള്ള കേസിൽ മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ്…
ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ വാണി ചന്ദ്രൻ ,ജെയ്‌ഫെർ മൈദനീന്റവിട ,ഷെറിൻ ഷൗക്കത്തലി ,ഡോക്ടർ വിശാൽ ഷാ ,ഇവാനിയോസ് ജോസഫ് ,പൂർണിമ ജഗദീശ ,ഡേവിഡ് പേരമംഗലത് തുടങ്ങിയവരെ സ്ഥാനാത്ഥികളാക്കി മത്സരിക്കാൻ തീരുമാനിച്ചു.തങ്ങൾ അധികാരത്തിൽ വരുന്നപക്ഷം,കോവിഡ് കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിനുള്ള ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുമെന്നും വരുന്ന മൂന്നു വർഷങ്ങളിൽ ഒരു ഫീസ് വർദ്ധനയും ഉണ്ടാവില്ലെന്ന് അറിയിച്ചു.പക്ഷപാതമില്ലാതെ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം,ന്യൂതന ഡിജിറ്റൽ പഠനമുറികൾ,ശുചിത്വവും ആധുനികതയും ഒത്തിണങ്ങിയ ക്യാന്റീൻ സംവിധാനം,വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ ,വനിതാ നീന്തൽ പരിശീലകർ,അധ്യാപകർക്ക് ആരോഗ്യ ഇൻഷുറൻസും വാർഷിക ശമ്പളവർധനയും,ഉന്നത വിദ്യാഭ്യാസകേന്ദ്രവും എൻട്രൻസ് പരിശീലന സംവിധാനവും,സമൂഹത്തിന്റെ കൂടി സഹകരണത്തോടെ ടാഗോർ ബ്ലോക്ക് നവീകരണം ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഫീസ് പയ്മെന്റ്റ്,സഹായത്തിനായി 24 മണിക്കൂർ ഹോട്ട് ലൈൻ സേവനം തുടങ്ങി ഈ പുതിയ കാലഘട്ടത്തിനു വേണ്ട എല്ലാ വികസന പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്താൻ ഈ പാനൽ പ്രതിഞ്ജാബദ്ധമാണെന്നും…
ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടി കളോടെ ബഹറൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു. കൂടായ്മയുടെ പ്രിസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ഹഖ് ഉത്ഘാടനകർമ്മം നിർവഹിച്ചു . BMC ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായഫ്രാൻസിസ് കൈതാരത്ത് മുഖ്യ അതിഥിയായിരുന്നു. പ്രവാസികളുടെ മാനസികാരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന NGO ആയ പ്രവാസിഗൈഡൻസ് ഫോറത്തിൽ കൗൺസിലറായ ജസ്നാ മുജീബ് മോട്ടിവേറ്ററായിരുന്നു. ആക്റ്റിങ്ങ് സെകൃട്ടറി റമീസ് സ്വാഗതപ്രസംഗം നടത്തി. വാഹിദ് ബിയ്യാ ത്തിൽ, ഷഹാസ് കല്ലിങ്ങൽ എന്നിവർ ആശംസകൾ അറിയിച്ചു. ഇസ്മയിൽകൈനിക്കരയുടെ നേത്ര്യത്തിൽ വിവിധ തരം കലാപരിപാടികൾ അരങ്ങേറി. അനൂപ്പ് റഹ്മാൻ നന്ദി രേഖപ്പെടുത്തി. സതീശൻ , അഷ്റഫ് പൂക്കയിൽ , ശ്രീനിവാസൻ , ഫാറൂഖ് അയ്യൂബ്, അനിൽ തിരുർ, റഹീം,റിച്ചു , നജ്മുദ്ധീൻ , അൻവർ ജീതിൻദാസ് , ജിമ്പു, മമ്മു കുട്ടി, റഷീദ്,…
ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം. വെള്ളിയാഴ്ച വൈകിട്ട് ഓഗർ മെഷീൻ പൂർണമായും തകർന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തിൽ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബദൽ പദ്ധതിയായി ആർമിയെ ഉപയോഗിച്ച് മാനുവൽ ഡ്രില്ലിംഗ് നടത്താനാണ് പദ്ധതിയിടുന്നത്.തകർന്നുവീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്നെടുക്കുന്നതിനിടെയാണ് മെഷീന്റെ ബ്ലേഡുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.10 – 15 മീറ്റർ ആർമിയെ ഉപയോഗിച്ച് മാനുവൽ ഡ്രില്ലിംഗ് നടത്താനാണ് ആലോചന. ഒരു സമയം ഒരാൾക്ക് മാത്രമേ മാനുവൽ ഡ്രില്ലിംഗ് നടത്താൻ സാധിക്കുകയുള്ളൂ.ഇന്ത്യൻ ആർമിയിലെ മദ്രാസ് സാപ്പേഴ്സ് എന്ന എഞ്ചിനിയറിംഗ് വിഭാഗം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങളും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുരങ്കത്തിന് സമീപത്തായി നാൽപ്പത്തിയൊന്ന് ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും ഓക്സിജനും മരുന്നുകളുമെല്ലാം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. തൊഴിലാളികളെ രക്ഷപ്പെടുത്താൻ എല്ലാ മാർഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം…