Author: Starvision News Desk

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക.എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്തുമസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും

Read More

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു  സഹായമാകുന്ന തരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച അയ്യന്‍  മൊബൈല്‍ ആപ്പ്  അയ്യപ്പഭക്തരിൽ ട്രെൻഡിംഗ് ആവുന്നു.നട തുറന്നു പത്തു ദിവസത്തിനുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തതു ഒരു ലക്ഷം പേരാണ്. സന്നിധാനത്തേക്കുള്ള തീർഥാടകരുടെ യാത്രയിൽ വലിയ സഹായമായി മാറുകയാണ് അയ്യൻ ആപ്പ്. പമ്പ,സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി-അഴുതക്കടവ് പമ്പ, സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതുശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്‌സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലുണ്ട്. അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിൽ ലഭ്യമാണ്‌. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള…

Read More

തിരുവനന്തപുരം: പൊഴിയൂരില്‍ ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍വീട്ടില്‍ ഐബിന്‍സ്(34) കന്യാകുമാരി നിദ്രവിള കെ.ആര്‍.പുരത്തെ ശരത്പ്രിയന്‍(19) എന്നിവരെയാണ് പൊഴിയൂര്‍ സി.ഐ. സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയായ സാജന്‍ ഒളിവിലാണ്.ഇക്കഴിഞ്ഞ ജൂലായിലാണ് ആണ്‍സുഹൃത്തിനൊപ്പം പൊഴിയൂര്‍ ബീച്ചിലെത്തിയ 20 വയസ്സുകാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് കേസെടുക്കുകയും രണ്ടുപ്രതികളെ പിടികൂടുകയുമായിരുന്നു. ആണ്‍സുഹൃത്തിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയശേഷമാണ് മൂന്നുപേരും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ കണ്മുന്നിലിട്ടാണ് ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തി. പ്രതികളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ കാണിച്ച് നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പൊഴിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്.കേസിലെ ഒന്നാംപ്രതിയായ സാജനും ഉടന്‍പിടിയിലാകുമെന്നാണ് പോലീസിന്റെ പ്രതികരണം. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ…

Read More

സംസ്ഥാനത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ പൊതുവെ എസ്.എഫ്. ഐക്ക് മുൻതൂക്കമെങ്കിലും വിവിധ സർവകലാശാലകളിലെ കോളേജുകളിൽ എസ്. എഫ് .ഐ തകർന്നത് മാറ്റത്തിന്റെ തുടക്കമായാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ വിശേഷിപ്പിക്കുന്നത്. കണ്ണൂർ, എം.ജി, കാലിക്കറ്റ്, കേരള തുടങ്ങിയ സർവകലാശാലകളിലെല്ലാം എസ്.എഫ്.ഐ തിരിച്ചടി നേരിട്ടപ്പോൾ കെ.എസ്.യു ശക്തമായ തിരിച്ചുവരവ് നടത്തിയത് കോൺഗ്രസിനും ഉണർവേകി. നീണ്ട കാലത്തിനു ശേഷം ഇതാദ്യമായാണ് എസ്.എഫ്.ഐ തിരിച്ചടികൾ നേരിട്ടത്. ഈ വിഷയം എസ്.എഫ്.ഐ നേതൃത്വം മാത്രമല്ല സി.പി.എമ്മും ഗൗരവമായെടുത്തതായാണ് സൂചന. മുൻകാലങ്ങളിൽ മിക്ക കലാലയങ്ങളിലും എസ്.എഫ്.ഐക്കെതിരെ മത്സരിക്കാൻ പോലും വിദ്യാർത്ഥികൾ ധൈര്യപ്പെട്ടിരുന്നില്ല. കെ.എസ്.യുവിന് പുറമെ എ.ഐ.എസ്.എഫും എ.ബി.വി.പി യും പല കലാലയങ്ങളിലും എസ്.എഫ്.ഐ കുത്തക തകർത്തു.കാലിക്കറ്റ് സർവകലാശാലയിലെ മലബാർ ക്രിസ്റ്റ്യൻ കോളേജിലും ഗുരുവായൂരപ്പൻ കോളേജിലും പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലും പാലക്കാട് വിക്ടോറിയയിലുമൊക്കെ കെ.എസ്.യു മുന്നേറ്റമുണ്ടായത് എസ്.എഫ്.ഐയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. എറണാകുളം മഹാരാജാസിൽ കെ.എസ്.യു ചുരുങ്ങിയ സീറ്റുകളിലെങ്കിലും ജയിച്ചത് ചില്ലറക്കാര്യമല്ല.കേരളസർവകലാശാലയുടെ കീഴിലെ മാർ ഇവാനിയോസിൽ നീണ്ട 24 വർഷങ്ങൾക്ക് ശേഷം മുഴുവൻ…

Read More

കൊച്ചി: ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22) ആണ് മരിച്ചത്. കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.അപകടത്തിൽ കൊരട്ടി സ്വദേശി ജിബിൻ ജോയിക്ക്(23) ഗുരുതരമായി പരിക്കേറ്റു. ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിബിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലിയ ജിജി മേലൂരിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് മിനി ബൈപ്പാസിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചിരുന്നു. രാമനാട്ടുകര തോട്ടുങ്ങൽ കുറ്റിയിൽ അറഫ മൻസിലിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ സുഹൈൽ (19) ​ആണ് മരിച്ചത്. സി എ വിദ്യാർത്ഥിയാണ്.​ ഇന്നലെ രാവിലെയാണ് അപകടം.

Read More

ന്യൂഡൽഹി: മഴ പെയ്‌ത് വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ ഡൽഹിയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്. കെട്ടിട നിർമ്മാണം, പൊളിക്കൽ, കല്ലു പൊട്ടിക്കൽ, ഖനനം എന്നിവയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ-4)സംസ്ഥാന സർക്കാർ പിൻവലിച്ചു. ബി.എസ്- 3 പെട്രോൾ, ബി.എസ്-4 ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു (നവംബർ 27ന് 395). മഴയും കാറ്റും മൂലം തലസ്ഥാന മേഖലയിൽ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്‌ പറഞ്ഞു. പഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ വെെക്കോൽ കത്തിക്കൽ പൂർണമായും നിലച്ചിട്ടുണ്ട്. ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുള്ള പുകയാണ് നിലവിൽ മലിനീകരണമുണ്ടാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read More

ഉത്തരകാശി: സിൽക്യാര രക്ഷാദൗത്യം വിജയകരമായിരിക്കുകയാണ്. ടണൽ തുരന്ന് കുടുങ്ങിയിരുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ തുടങ്ങി. ആദ്യ ഘട്ടത്തിൽ നാലുപേരെയാണ് പുറത്തെത്തിച്ചത്. എസ്‌ഡിആർഎഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. 41പേരാണ് 17 ദിവസമായി ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.

Read More

കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കുന്ന വിവരങ്ങൾ. കുട്ടിയെ സിറ്റി പൊലീസ് കമ്മിഷണർ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Read More

ചെന്നൈ: സൗഹൃദം വേണ്ടെന്ന് വച്ചതിന്റെ പേരിൽ കോളേജ് ബസിനുള്ളിൽ വിദ്യാർത്ഥി സഹപാഠിയുടെ കഴുത്ത് മുറിച്ചു. കരൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. നിതീഷിനെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതിയായ എംബിഎ വിദ്യാർത്ഥി അണ്ണാമലൈയെ കുഴിത്തല പൊലീസ് അറസ്റ്റ് ചെയ്തു.നിതീഷും അണ്ണാമലൈയും കോളേജ് ബസിൽ അടുത്തടുത്ത സീറ്റിലിരുന്നാണ് പോയിരുന്നത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിതീഷ് അണ്ണാമലൈയോട് സംസാരിക്കുന്നതും അടുത്തിരിക്കുന്നതും അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് അണ്ണാമലൈ പൊലീസിനോട് പറഞ്ഞത്. ഇന്നലെ രാവിലെ കോളേജിലേയ്‌ക്ക് പോകുന്നതിനിടെ ബസിൽ നിതീഷിന്റെ അടുത്ത് വന്നിരുന്ന അണ്ണാമലൈ, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ, ബസ് കുഴിത്തല ആശുപത്രിയിലേയ്‌ക്ക് എത്തിച്ച് നിതീഷിനെ അവിടെ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദ്യാർത്ഥിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി തിരുച്ചിറപ്പള്ളി ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു.

Read More

തിരുവനന്തപുരം: പൂയപ്പള്ളിയിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയച്ചു. ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതിൽ ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിലെ രണ്ടുപേരെയാണ് വിട്ടയച്ചതെന്നാണ് വിവരം. ഇവരിൽ നിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അബിഗേൽ സാറയ്ക്കായുള്ള നാടിന്റെ തെരച്ചിൽ 19 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവൻ അരിച്ചുപെറുക്കുകയാണ് പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാർത്ഥയിലാണ് മലയാളികൾ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ്…

Read More