Author: Starvision News Desk

കുവൈത്ത് സിറ്റി: രാജ്യ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി അമര സ്മരണ. കുവൈത്തിന്റെ 16ാമത് അമീർ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാൻ കാര്യ മന്ത്രി അറിയിച്ചു. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി അമീർ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

Read More

രാജ്‌കോട്ട്: രാജ്യാന്തര ക്രിക്കറ്റില്‍ പോലും ഏതൊരു ഓപ്പണിംഗ് ജോഡിയും കൊതിക്കുന്ന സ്വപ്‌ന തുടക്കം, വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിനായി കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്തത് അത്തരത്തിലായിരുന്നു. മഹാരാഷ്ട്ര ബൗളര്‍മാരെ കരുതലോടെ നേരിട്ട് തുടങ്ങിയൊടുവില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 34.1 ഓവറില്‍ ഇരുവരും 218 റണ്‍സ് ചേര്‍ത്തപ്പോള്‍ അത് റെക്കോര്‍ഡായി. വിജയ് ഹസാരെ ട്രോഫി 2023ല്‍ കേരളത്തിന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാജ്‌കോട്ടില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ പിറന്നത്. മാത്രമല്ല, ലിസ്റ്റ് എ ക്രിക്കറ്റില്‍ കേരളത്തിനായി ഒരേ മത്സരത്തില്‍ രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. വി എ ജഗദീഷും എ എം ഹെഗ്‌ഡെയും, വിഷ്‌ണു വിനോദും റോബിന്‍ ഉത്തപ്പയും മാത്രമാണ് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരേ മാച്ചില്‍ കേരളത്തിനായി സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓപ്പണിംഗ് സഖ്യം. എന്നാല്‍ 2010ല്‍ ജഗദീഷും ഹെഗ്‌ഡെയും നേടിയ 241 റണ്‍സിന്‍റെ റെക്കോര്‍ഡ് രോഹനും പ്രസാദിനും തകര്‍ക്കാനായില്ല.…

Read More

പേരാമ്പ്രയിൽ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി .അൺ എയിഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് മാനേജർക്ക് നിർദേശം നൽകിയത്. അടിയന്തിരമായി നടപടി സ്വീകരിക്കാൻ ആണ് നിർദേശം നൽകിയത്. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി റോസിലി സ്വമേധയാ സർക്കുലർ ഇരിക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read More

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലുള്ള പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍. പത്മകുമാര്‍ കേബിള്‍ടിവി, ബേക്കറി ബിസിനസ് നടത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ല. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറുകള്‍ സമീപകാലത്ത് വാങ്ങിയതെന്നും നാട്ടുകാര്‍. പത്മകുമാറിന് നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയിലുള്ളത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ പത്മകുമാറുമുണ്ടായിരുന്നു. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്‍റെ പേരിലാണുള്ളത്. പൊലീസ് സംഘം വീട്ടിലെത്തി പിടിയിലായവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കാരണമെന്ന് പ്രതികള്‍. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. കൊല്ലം റൂറല്‍ എസ്.പി കെ.എം.സാബു മാത്യു ക്യാംപിലെത്തി.

Read More

കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞു. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാൾ പറയുന്നത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നത്താണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂർ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്. രേഖാ ചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നൽകിയിരുന്നു. ഈ വിവരങ്ങൾ നിർണായകമായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

Read More

കട്ടപ്പന: സ്വകാര്യ ഫാമിലെ നീന്തൽ കുളത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാമിന്റെ (50) മൃതദേഹമാണ് ഇടുക്കി ഏഴാംമൈലിലെ വാഴവരയിലെ ഫാം ഹൗസിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനേയും ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് നീന്തല്‍ കുളത്തില്‍ മൃതദേഹം കണ്ടത്. തുടർന്ന് തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ജോയ്‌സിന്റെ ഭര്‍ത്താവ് എം.ജെ. എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ ഡയാന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വിദേശത്തായിരുന്ന ജോയ്‌സും എബ്രഹാമും കുറച്ചുനാള്‍ മുന്‍പാണ് നാട്ടിലെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടില്‍ അനുജനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read More

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നു പേരെയും കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇവർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുളിയറയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ കേസിൽ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. പ്രതികളിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. ക്യാമ്പിലെത്തിച്ച പ്രതികളിൽനിന്ന് കുറ്റസമ്മത മൊഴി ഉൾപ്പെടെ എടുക്കേണ്ടതുണ്ട്. ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് ഉടൻ വിശദമായി ചോദ്യം ചെയ്യും.

Read More

കണ്ണൂര്‍: കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നിഖിലയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. വീട്ടിലെ മുറിയിൽ ഒളിപ്പിച്ചു വെച്ച ബാഗിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കര്‍ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയെ പൊലീസിന് കൈമാറും. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

മനാമ: ആസന്നമായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ തെരഞ്ഞെടുപ്പിൽ ഇൻഡക്സ് ബഹ്‌റൈൻ ഭാരവാഹികളോ പ്രവർത്തകരോ മത്സരിക്കേണ്ടതില്ല എന്നാണു തീരുമാനമെന്ന് ഭാരവാഹികൾ വാർത്ത അമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളിന്റെ നിലനിൽപ്പിനും സുഗമമായ പ്രയാണത്തിനും ദീർഘവീക്ഷണത്തോടു കൂടിയ രക്ഷിതാക്കൾ സ്‌കൂൾ ഭരണം കൈകാര്യം ചെയ്യേണ്ടതുണ്ട് . സ്‌കൂളിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ നീണ്ടകാലത്തെ പ്രവർത്തി പരിചയമുള്ളവർ ആണ് ഇന്ഡക്സിന്റെ നേതൃനിരയിൽ ഇരിക്കുന്നവരിൽ അധികവും. അതുകൊണ്ടു തന്നെ പൂർണ്ണമായും സ്‌കൂൾ തെരഞ്ഞടുപ്പിൽ നിന്നും പുറം തിരിഞ്ഞു നിൽക്കുവാനോ നിസ്സംഗത പാലിക്കുവാനോ കഴിയില്ല. ഞങ്ങൾ ഉയർത്തുന്ന പുരോഗനാത്മകമായ ആശയങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു പാനലുമായി സഹകരിക്കുവാൻ ഞങ്ങൾ തീരുമാനിക്കുകയാണ്. നിക്ഷിപ്ത താല്പര്യങ്ങൾ ഇല്ല എന്നതിനാൽ സ്‌കൂളിന്റെയും കുട്ടികളുടെയും ജീവനക്കാരുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനാവശ്യമായ ചില നിർദ്ദേശങ്ങൾ എന്നതിനപ്പുറം ഒരു നിബന്ധനകളും ഇല്ലാതെയാണ് ഞങ്ങൾ പിപിഎ പാനലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. https://youtu.be/po8almiUpeI?si=xTnEXbQB57GBHQy0 * അക്കാദമിക് നിലവാരം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തികൊണ്ടുവരുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാവണം * ആധുനിക സൗകര്യങ്ങൾ പരമാവധി ഉപകാരപ്പെടുത്തി ടോയ്‌ലറ്റ്‌സുകൾ അടക്കമുള്ള…

Read More

കൊട്ടാരക്കര,വാളകം RVVHS പഠിക്കുന്ന ആർച്ച നന്ദന എന്ന 7 ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കുറച്ച് സമയം മുൻപ് വാളകം അമ്പലത്തുവിള ഭാഗത്ത് വച്ച് ഒരു ഒമിനി വാനിൽ തട്ടി കൊണ്ടു പോകാൻ ശ്രമം നടന്നു. തലച്ചിറ തെറ്റിയിൽ ഭാഗത്തെ ഒരു വീട്ടിൽ ടൂഷനു പോകുന്ന വഴിയിലാണ് സംഭവം നടന്നത്.കുഞ്ഞിന്റെ ഉടുപ്പ് വലിച്ചു കീറുകയും ബാഗ് വലിച്ചെടുത്തു.  കുഞ്ഞു ഓടി അടുത്തുള്ള വീട്ടിൽ അഭയം തേടി

Read More