- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
- ആശ സമരം; ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് വിഡി സതീശൻ
- ഐ.സി.ആര്‍.എഫും ബി.ഡി.കെയും രക്തദാന ക്യാമ്പ് നടത്തി
- പോലീസ് സ്റ്റേഷനില്‍ ഗോകുലിന്റെ മരണം: ആദിവാസി സംഘടനകള്‍ സമരത്തിലേക്ക്
- ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; 4 പേര് പിടിയില്‍
- നിപ്പ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്; മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
- ജി.സി.സി. പാര്‍ലമെന്റ് ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി സംഘം പങ്കെടുത്തു
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30ലധികം പേര് പരാതികളുമായി എത്തി
Author: Starvision News Desk
ശബരിമല: ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാർത്തകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് കാര്യായലയത്തില്‍നിന്ന് എച്ച്.ആര്‍.ഡി. അറ്റസ്റ്റേഷന്‍ നേടിയെടുക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്ത് സൂറത്ത് സൊസൈറ്റി റോഡ് ശ്രീജി നഗര്‍ കലാതിയ അഷ്‌കര്‍ ഭാരത് ഭായിയാണ് അറസ്റ്റിലായത്. പ്ലസ് 2 സര്‍ട്ടിഫിക്കറ്റും ടി.സി.യും ഇയാള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുമാണ് ഇയാള്‍ വ്യാജമായി നിര്‍മിച്ചത്. നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പിന്നീട് അറസ്റ്റു ചെയ്തു.
ന്യൂഡൽഹി∙ മൂടൽമഞ്ഞ് കനത്തതോടെ ഡൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. എന്നാൽ പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പ്രതികരിച്ചു. ഡൽഹി വഴിയുളള 18 ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളും വൈകി. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം. ഡൽഹിയിലേയും കൊൽക്കത്തയിലേയും മോശം കാലാവസ്ഥ സർവീസുകളെ ബാധിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പുലർച്ചെ പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതായി വിസ്താര എയർലൈൻസ് വ്യക്തമാക്കി. മൂടൽ മഞ്ഞിനേത്തുടർന്ന് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായി തുടരുകയാണ്. ശരാശരി താപനില 3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ…
മുംബൈ: ഓഹരിവിപണിയിൽ വൻ മുന്നേറ്റം. സെൻസെക്‌സ് ആദ്യമായി 73,000 എന്ന നാഴികക്കല്ല് പിന്നിട്ടു; നിഫ്റ്റി 22,000 പോയിന്റും കടന്നു. ഐടി ഓഹരികളിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ഓഹരിസൂചികകളെ റെക്കോർഡ് ഉയരങ്ങളിലെത്തിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 720.33 പോയിന്റ് ഉയർന്നാണ് 73,288.78 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയത്. നിഫ്റ്റി 187.4 പോയിന്റ് ഉയർന്ന് 22,081.95ൽ എത്തി. വിപ്രോ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ടാറ്റ കൺസൽട്ടൻസി സർവീസസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികൾ. അതേസമയം, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു. ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഹോങ്കോങ് വിപണി നേരിയ തോതിൽ ഇടിഞ്ഞു. യുഎസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
nesto-hyper-market-bahrain-muharaq
ദുബൈ: കടക്കല്‍ പ്രവാസി ഫോറത്തിന്റെ വാര്‍ഷിക സംഗമം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ ദുബൈയിലെ അല്‍ തവാര്‍ പര്‍ക്ക്-3ൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടക്കലിനും സമീപ പ്രദേശത്തുമുള്ള യു.എ.ഇയിലെ കൂട്ടായ്മയാണ് കടക്കൽ പ്രവാസി ഫോറം. വിവിധയിനം കായിക വിനോദ പരിപാടികൾ സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക മത്സര പരിപാടികൾ ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയനവർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദേശസാത്‌കൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് അർഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നിശ്ചിതതീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ട് ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in -ൽ ലഭിക്കും. വിവരങ്ങൾക്ക്: 0471-2300524, 0471-2302090, scholarship.dmw@gmail.com.
കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ അതിജീവനത്തിനും പോക്‌സോ കേസിലെ കുറ്റവാളികള്‍ക്ക് സൈക്കോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കുന്നതിനും നിര്‍ദേശം പുറപ്പെടുവിച്ച് ഹൈക്കോടതി. ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിക്ടിം റൈറ്റ്‌സ് സെന്റര്‍ (വിആര്‍സി) പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ. എ പാര്‍വതി മേനോന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇരകളെ കൈകാര്യം ചെയ്യുന്നതും ചികിത്സിക്കുന്നതും സംബന്ധിച്ച് അധ്യാപകരെയും ജീവനക്കാരെയും പരിചരിക്കുന്നവരെയും ബോധവത്കരിക്കുന്നതിന് എല്ലാ സ്‌കൂളുകള്‍ക്കും കെയര്‍ ഹോമുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (കെല്‍സ) മെമ്പര്‍ സെക്രട്ടറിയുമായും വിആര്‍സിയുടെ പ്രോജക്ട് കോഓര്‍ഡിനേറ്ററുമായും കൂടിയാലോചിച്ച് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണം. സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായവരെ തിരിച്ചറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത്തരം കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ആവശ്യമെങ്കില്‍ തീവ്രമായ സൈക്കോ തെറാപ്പി,…
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍. വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെ പാല്‍രാജ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെവീട്ടുകാര്‍ അര്‍ജുന്റെ ബന്ധുക്കളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അർജുന്റെ ബന്ധുക്കൾ ഇതിനിടെ പൊലീസ് സംരക്ഷണം തേടിയതും വാർത്തയായിരുന്നു. ഭീഷണി ഉയർന്നതിനെ തുടർന്ന് പാൽരാജ് ഉൾപ്പെടെയുള്ള അർജുന്റെ ബന്ധുക്കൾക്കു വീടുകളിൽനിന്ന് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു. കേസിലെ പ്രതി അര്‍ജുന്‍ സുന്ദറിനെ (24) വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതിക്കു നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപ്പീല്‍ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ്…
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പ- നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായങ്ങളൊന്നും ഇല്ല. രാവിലെ 8.30 ഓടെയായിരുന്നു ബസിന് തീപിടിച്ചത്. നിലയ്ക്കലിൽനിന്ന് അയ്യപ്പഭക്തരുമായി പമ്പയിലെത്തിയശേഷം ഹിൽടോപ്പിൽ പോയി വാഹനം തിരിച്ച് പമ്പയിൽ എത്തിയപ്പോഴാണ് വാഹനത്തിൽ തീ ആളിപ്പടർന്നത്. തൊട്ടടുത്തുതന്നെ ഫയർഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുകയും പിന്നീട് പലഭാഗത്തും തീ പടരുകയുമായിരുന്നു. ഉടൻതന്നെ ഡ്രൈവറും ക്ലീനറും ബിസ്സിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.