Author: Starvision News Desk

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്‍പരിശോധനകളില്‍ അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെട്ടതെന്നും ഡിജിപി പറഞ്ഞു. ടിപി കേസ് പ്രതികള്‍ക്ക് 20വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന…

Read More

ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിലവിൽ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ്, വിഴുപ്പുരം സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നിവിടങ്ങളിലാണു ഗുരുതരാവസ്ഥയിലുള്ളവർ ചികിത്സ തേടിയെത്തിയിരിക്കുന്നത്. 135 പേർ ചികിത്സയിലുണ്ടെന്നാണു റിപ്പോർട്ടുകൾ. കൂടുതൽ പേർ ചികിത്സയിലുള്ള കള്ളക്കുറിച്ചി മെഡിക്കൽ കോളജിലേക്ക് 71അംഗ മെഡിക്കൽ സംഘത്തെ സർക്കാർ അയച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്മെന്‍റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്മെന്‍റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വണ്ണിലേക്ക് മൂന്ന് അലോട്ട്മെന്‍റുകളാണ് കഴിഞ്ഞത്. ജൂൺ മാസം 24ന് ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്‍റുകള്‍ കൂടി ഇനി ഉണ്ടാകും. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കും. ആകെ 4,21,661 പേർ പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചു. 2,68,192 പേർക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിച്ചു. 18,850 കമ്മ്യൂണിറ്റി കോട്ട, 15474 മാനേജ്മെന്‍റ് ക്വാട്ട, 9049 അണ്‍ എയ്ഡഡ്, 4336 സ്പോർട്ട് ക്വാട്ട, 868…

Read More

കണ്ണൂർ: കണ്ണൂർ ചാലാട് വീട്ടുകാരെ ആക്രമിച്ച് മോഷണ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കണ്ണൂർ വാരം സ്വദേശി സൂര്യൻ, വലിയന്നൂർ സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 16നാണ് ചാലാട് കിഷോറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്. അതിക്രമത്തിൽ കിഷോറിന്റെ ഭാര്യ ലിനിക്കും മകനും പരിക്കേറ്റിരുന്നു. പുലർച്ചെ 5 മണിക്ക് വീട്ടുകാര്‍ ഉണര്‍ന്ന സമയത്താണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന സമയത്ത് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിരുന്നു. ടൗൺ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രണ്ട് പേരെ പിടികൂടിയിരിക്കുന്നത്.

Read More

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടികൂടി. ഒരുമാസത്തിനിനടെ പതിമൂന്ന് കണ്ടെയ്‌നര്‍ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള വ്യാപാരികളാണ് പലഘട്ടങ്ങളിലായി അരികടത്താന്‍ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അരി കിട്ടാത്ത സാഹചര്യം രാജ്യത്തുണ്ടാവരുതെന്ന കരുതലിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടുക. ഇതാണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴി അരി കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വല്ലാര്‍പാടത്ത് ചെന്നൈയില്‍ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്‌നറുകളാണ് ഉപ്പ് എന്ന ലേബല്‍ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതില്‍ അരിയാണെന്ന ഇന്റലിജന്‍സ്…

Read More

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ സീറ്റിൽനിന്നാണ് ബോംബ് ഭീഷണിയുള്ള കുറിപ്പ് ലഭിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ അഞ്ചുമണിയോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. ഭീഷണി കാരണം പുറപ്പെടൽ വൈകി.

Read More

തിരുവനന്തപുരം: അബുദാബിയിലെ കൊമ്മേഴ്സ്യൽ ബാങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അക്കൗണ്ടിൽ പണം എത്തിയെന്ന് ആവര്‍ത്തിച്ച് ഷോൺ ജോര്‍ജ്ജ്. തൻ്റെ വാദങ്ങൾ തള്ളി സിപിഎം നേതാക്കളാണ് രംഗത്ത് വന്നതെന്നും മുഖ്യമന്ത്രിയും മകളും ഇതുവരെ ഇക്കാര്യം നിഷേധിച്ചില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. താൻ ആരോപണം 101 ശതമാനം ഉറപ്പിച്ച് തന്നെ പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ ടിയും മുൻ ഭര്‍ത്താവ് സുനീഷ് എമ്മും സിഗ്നേറ്ററികളായ അബുദാബിയിലെ കൊമേഴ്സ്യൽ ബാങ്കിലെ അക്കൗണ്ടിലേക്ക് ലാവ്ലിൻ, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപയെത്തിയിട്ടുണ്ട്. ആ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. എക്സാലോജിക് കൺസൾട്ടൻസി കമ്പനിയുമായി വീണക്ക് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. വീണക്കും മുൻ ഭര്‍ത്താവും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ട് അബുദാബു കൊമ്മേഴ്സ്യൽ ബാങ്കിലുണ്ട്. 2016 മുതൽ 2019 വരെ ആ അക്കൗണ്ടിലേക്ക് പണം എത്തി. ആ അക്കൗണ്ട് ഇപ്പോൾ ക്ലോസ്ഡ് ആണ്. അത് അന്വേഷണ ഏജൻസികൾക്ക് മാത്രമേ വിവരം ലഭിക്കൂ. അതിന്റെ പരാതി അംഗീകൃത ഏജൻസികൾക്ക് നൽകി. മുഖ്യമന്ത്രിയും…

Read More

മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുനിലും ശശിയും പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ പാലക്കാടേക്ക് കടന്ന പ്രകാശനെ പൊലീസ് അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസം മുമ്പുള്ള ഒരു രാത്രിയിലായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യുന്ന യുവതി അവധിക്ക് നാട്ടിലെത്തി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് അതിക്രമം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളെ കുറിച്ച് യുവതി കൃത്യമായ സൂചന പൊലീസിന് നല്‍കിയിട്ടുണ്ട്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.

Read More

മനാമ: മനാമയിൽ തീപിടുത്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന അർഹരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഡ്രൈ ഫുഡ് കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറി ബഹ്‌റൈൻ കെഎംസിസിയെ ഏൽപ്പിച്ചു. ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ കിറ്റുകൾ ഏറ്റു വാങ്ങി. സൂഖിലെ അഗ്നിബാധയെ തുടർന്ന് ഒരാഴ്ച കാലമായി ദുരിതം അനുഭവിക്കുന്ന ദുരിത ബാധിതർക്ക് വലിയ ആശ്വാസമായിരുന്നു ഈ കിറ്റുകൾ. ഇന്ത്യക്കാർക്ക് പുറമെ പ്രയാസം അനുഭവിക്കുന്ന ബംഗ്ലാദേശികൾ ഉൾപ്പെടെ മറ്റു രാജ്യക്കാർ കൂടി കെഎംസിസി ഓഫീസിൽ എത്തി കിറ്റുകൾ സ്വീകരിച്ചു. https://youtu.be/ul8b2MwD5C0 വൺ ബഹ്‌റൈൻ ഹോസ്പിറ്റലിലി ജനറൽ മാനേജർ ആന്റണി പൗലോസ്, സാമൂഹിക പ്രവർത്തക അനാട്ട , ജംഇയ്യത്തുൽ ബോറ ഇസ്ലാമിയ ബഹ്‌റൈൻ പ്രസിഡന്റ് ഹുസൈഫ നൊമാനി ,അബ്ബാസ് സാകിയുദ്ധീൻ സ്റ്റേറ്റ് കെഎംസിസി ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീൻ…

Read More