Author: Starvision News Desk

മലപ്പുറം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തന്‍. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്നും കെ.എം. ഷാജി പറഞ്ഞു. ‘കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും’, ഷാജി ആരോപിച്ചു. ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13-ാം പ്രതിയായിരുന്നു പി.കെ. കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ…

Read More

മാലെ: ഇന്ത്യയും മാലദ്വീപും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുന്നതിനിടെ ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലെത്തി. തലസ്ഥാനമായ മാലെയിലെ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെടുന്ന ‘സിയാന്‍ യാങ് ഹോങ് 03’ മാലദ്വീപിലേക്ക് എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്തൊനീഷ്യയിലെ ജക്കാര്‍ത്ത തീരത്തുനിന്നാണു കപ്പല്‍ എത്തിയത്. ചൈന അയയ്ക്കുന്ന കപ്പല്‍ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകള്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടു കൂടിയതാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് വിക്ഷേപണങ്ങളും നിരീക്ഷണ സാറ്റലൈറ്റുകളുടെ കൃത്യമായ സ്ഥാനവും മറ്റും മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല, മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനത്തിനായി അറിഞ്ഞിരിക്കേണ്ട കടലിന്റെ ആഴങ്ങളിലെ ഊഷ്മാവ് അളക്കാനും ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് കപ്പല്‍ എത്തുന്നതെന്നും ഇന്ത്യ ഭയക്കുന്നു. വെള്ളത്തിനടിയിലെ ഭൂകമ്പങ്ങള്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാനും ഇത്തരം കപ്പലുകള്‍ക്ക് സാധിക്കും. എങ്കിലും സൈനിക ആവശ്യങ്ങള്‍ക്കായി ചാരപ്രവര്‍ത്തനത്തിനും ചൈന ഈ കപ്പല്‍ ഉപയോഗിക്കുന്നതായാണ് വിലയിരുത്തല്‍.…

Read More

മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കില‌ും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പ്രതി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി. പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാർ വെളിപ്പെടുത്തി. അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകൻ ഒരു പോക്സോ കേസിൽ അറസ്റ്റിലാവുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസിൽ ഇയാൾ പിന്നീട് പുറത്തിറങ്ങി. താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി…

Read More

ദുബായ്: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) എഴുതാന്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് എന്‍ ടി എയുടെ തീരുമാനം. യു എ ഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. കൂടാതെ ബഹ്റൈന്‍ (മനാമ), ഖത്തര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്‌കത്ത്), സൗദി അറേബ്യ (റിയാദ്), ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവക്ക് പുറമെ തായ്ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്…

Read More

വയനാട്‌: കുറിച്ചിപ്പറ്റയില്‍ പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ കടുവയിറങ്ങി പശുക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പശു ചത്തു. മറ്റൊരു പശുവിന് ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. ശശിയും സമീപവാസികളും വനത്തോട് ചേർന്നുള്ള വയലില്‍ പശുക്കളെ മേയ്‌ക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മൂന്നു പശുക്കളെ മേയ്‌ക്കുന്നതിനാണ് ശശി വയലിലെത്തിയത്. ഈ സമയം സമീപവാസികളും പശുക്കളുമായി ഇവിടെയുണ്ടായിരുന്നു. കാട്ടില്‍ നിന്നെത്തിയ കടുവ വയലില്‍ മേയുകയായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആദ്യം പിടികൂടിയ പശു രക്ഷപെട്ടതോടെ രണ്ടാമത്തെ പശുവിനെ ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് തിരിച്ചുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി കടുവയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂടുവച്ചോ, മയക്കുവെടിവച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

തൊടുപുഴ: ബാ​ങ്ക് ശാ​ഖ​യി​ൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​ട​പാ​ടു​കാ​ർ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം വെ​ച്ചും പ​രി​ച​യ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ പേ​രി​ൽ മു​ക്കു​പ​ണ്ടം ഇ​തേ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ മു​ക്കു​പ​ണ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പാ​ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. നി​ര​വ​ധി ഇ​ട​പാ​ടു​കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ങ്കി​ൽ കാ​ണാ​നി​ല്ല. പ​ക​രം മു​ക്കു​പ​ണ്ട​മാ​ണു​ള്ള​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്കി​ൽ​നി​ന്ന് മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് അ​ധി​കൃ​ത​രും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ഇ​ട​പാ​ടു​കാ​ർ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്​പി​ക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെ, സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമന്റെ വിചിത്ര ഉത്തരവ്. മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നുമാണ്‌ ഉത്തരവിൽ പറയുന്നത്. സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്‌. വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ അനുമതിയില്ലാതെ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകൾ കൂടുതൽ മോശമാക്കുമെന്നതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങൾ നൽകരുത്. ഇക്കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാവും- ഉത്തരവിൽ പറയുന്നു. അതേസമയം, സപ്ലൈകോയില്‍ 13 അവശ്യസാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇത് ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത് സപ്ലൈകോയ്ക്ക് ക്ഷീണംചെയ്യുമെന്ന വിലയിരുത്തലാണ് ഉത്തരവിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്‌.

Read More

ന്യൂഡൽഹി: ഡൽഹിയിലും പുണെയിലും പൊലീസ് സംഘങ്ങൾ നടത്തിയ വൻ ലഹരിവേട്ടയിൽ 1,100 കിലോ മെഫഡ്രോൺ പിടികൂടി. രണ്ടുദിവസമായി നടന്ന റെയ്ഡിൽ 2500 കോടി രൂപയുടെ ലഹരിയാണു പിടികൂടിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കൊറിയർ കമ്പനിയുടെ മറവിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്. പുണെയിൽ നടന്ന റെയ്ഡിൽ സംഘത്തിലെ മൂന്നുപേർ ആദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതാണു കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ 700 കിലോ മെഫഡ്രോണാണ് ആദ്യം കണ്ടെത്തിയത്. ചോദ്യം ചെയ്യൽ നീണ്ടപ്പോൾ ഡൽഹിയിലെ രഹസ്യസങ്കേതമായ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ബാക്കി മയക്കുമരുന്നിന്റെ വിവരം കൂടി ഇവരിൽനിന്നു പുറത്തുവന്നു. പുണെ പൊലീസ് ഡൽഹി പൊലീസിനു വിവരം കൈമാറുകയായിരുന്നു. ഇതിനുപുറമെ പുണെയിൽ തന്നെ സൂക്ഷിച്ചിരുന്ന മറ്റൊരു ലഹരിമരുന്നു ശേഖരത്തിന്റെ വിവരങ്ങളും പൊലീസിനു കിട്ടി. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണു പുണെയിലും ഡൽഹിയിലുമായി നടന്നത്. പുണെയിലെ ഗോഡൗണില്‍നിന്ന് ഡൽഹിയിലേക്ക് എത്തിച്ചായിരുന്നു ലഹരി വിൽപന നടത്തിയിരുന്നത്. പുണെയിലെ ലഹരി മാഫിയ തലവൻ ലളിത് പാട്ടീലിനു ഇവരുമായി ബന്ധമുണ്ടോയെന്ന…

Read More

കോട്ടയം: പാലാ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. വിവാദമായ എയർ പോഡ് മോഷണത്തിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. എയർ പോഡ് മോഷണത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും മറ്റൊരു ഇടത് അംഗവും വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു. ഇതോടെയാണ് മാണി ഗ്രൂപ്പ് കൗൺസിലർ തോറ്റത്.എയർ പോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സി പി എം അംഗങ്ങൾ തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി ആരോപിച്ചു. കൗണ്‍സില്‍ യോഗത്തിനിടെ കാണാതായ തന്റെ എയര്‍പോഡ് ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നാണ് ജോസ് ചീരാങ്കുഴിയുടെ ആരോപണം. ഇതിന് തന്റെ കൈയില്‍ ഡിജിറ്റല്‍ തെളിവുണ്ടെന്നും ജോസ് അവകാശപ്പെട്ടിരുന്നു. എയര്‍പോഡ് മാഞ്ചസ്റ്ററിലേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലാ നഗരസഭാ കൗണ്‍സിലില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

Read More

കൊച്ചി: ഇടശ്ശേരി ബാർ വെടിവയ്പ് കേസിൽ മുഖ്യപ്രതി പിടിയിൽ. കോമ്പാറ വിനീത് എന്നറിയപ്പെടുന്ന വിനീത് ആണ് കസ്റ്റഡിയിൽ. തർക്കത്തിന് പിന്നാലെ ബാർ ജീവനക്കാർക്ക് നേരെ വെടിവെച്ചത് വിനീതാണ്. ഒളിവിൽ പോയ വിനീതിനെയും കൂട്ടാളിയെയും ആലുവയിൽ നിന്നാണ് നോർത്ത് പൊലീസ് പിടികൂടിയത്. ഇതോടെ അക്രമത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും അവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരും ഉൾപെടെ പതിനാറു പേരും പിടിയിലായി. ഈ മാസം പതിനൊന്നിന് രാത്രിയാണ് സംഭവം. ബാർ ജീവനക്കാരായ മൂന്ന് പേർക്കാണ് അക്രമത്തിൽ പരിക്ക് പറ്റിയത്.

Read More