Author: Starvision News Desk

തിരുവനന്തപുരം: ആർസിസിയിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടന്നു. കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറിയാണ്. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു മധ്യവയസ്കരായ രോഗികൾക്കാണു ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സർജറി ഉപയോഗിച്ചു നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവുവേണ്ടിവരുന്ന റോബോട്ടിക് സർജറി അതിന്റെ മൂന്നിലൊന്നു ചെലവിലാണ് ആർസിസിയിൽ നടത്തിയത്. സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമാണ്. അതിസങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ മികവോടെയും കൃത്യതയോടെയും നിർവഹിക്കാൻ സർജൻമാരെ പ്രാപ്തരാക്കുന്നതാണു റോബോട്ടിക് സർജറി യൂണിറ്റ്. രോഗികൾക്കു ശസ്ത്രക്രിയ മൂലമുള്ള രക്തനഷ്ടം, വേദന, അണുബാധ, ശസ്ത്രക്രിയമൂലമുള്ള മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ ഗണ്യമായി കുറയുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യും. കഴിഞ്ഞ മാസം 15നാണ് മുഖ്യമന്ത്രി റോബോട്ടിക് ശസ്ത്രക്രിയാ യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽനിന്നുള്ള ധനസഹായത്തോടെയാണ്…

Read More

ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഏതാനും ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരിച്ച് കേന്ദ്രം. ഇവരെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. തൊഴിൽ വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ട് ഏതാനും ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. റഷ്യൻ പട്ടാളത്തെ സഹായിക്കുന്ന ജോലി എന്നുപറഞ്ഞ് കബളിപ്പിച്ച് ഇന്ത്യക്കാരെ റഷ്യൻ പട്ടാളത്തിൽ എത്തിച്ചതായാണ് വിവരം. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി സംസാരിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്‌വാൾ വ്യക്തമാക്കി. റഷ്യയിൽ അകപ്പെട്ട ഹൈദരാബാദിൽ നിന്നുള്ള സുഫിയാന്റെ കുടുംബം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും കബളിപ്പിക്കൽ നടത്തിയ ഏജന്റുമാർക്കെതിരെ നടപടിയെടുക്കണമെന്നും സുഫിയൻറെ കുടുംബം ആവശ്യപ്പെട്ടു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒവൈസി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.

Read More

പത്തനംതിട്ട: പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു. വിദ്യാർത്ഥിനി സ്കൂളിൽ കൗൺസിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ കൗണ്സിലിംഗിന് എത്തിച്ചു. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അൽപസമയത്തിനകം റിമാന്ഡിലാക്കും.

Read More

കൊച്ചി: കൊച്ചിയിലെ മാൾ സൂപ്പർവൈസറെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി വിജിത്ത് സേവ്യറിനെ (42) എളമക്കര പോലീസ് അ‌റസ്റ്റുചെയ്തു. തിങ്കളാഴ്ചയാണ് മാൾ സൂപ്പർവൈസറായ മനോജിനെ (54) മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അ‌ന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മരണത്തിൽ അ‌സ്വാഭാവികത തോന്നിയതിനെ തുടർന്ന് വിജിത്തിനെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അ‌റിയിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Read More

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. യുവതിയെ ചികിത്സിച്ച, ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളത്ത് നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ നല്‍കാതെ, പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു. ഷെമീറ ബീവിയുടെ മുന്‍പത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയിരുന്നു. വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആധുനിക…

Read More

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അപാകതകളെ തുടർന്ന് നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കാരണം കാണിക്കാതെയും തങ്ങളുടെ വാദം കേൾക്കാതെയുമാണ് കരിമ്പട്ടികയിൽ പെടുത്തിയതെന്നാണ് കമ്പനി വാദിച്ചത്. തിടുക്കത്തിൽ ഉല്‍ഘാടനം നടത്താൻ 2016 മഴക്കാലത്തു പോലും നിർ‍മാണം നടത്തേണ്ടി വന്നുവെന്നും കമ്പനി വാദിച്ചു. 1992 മുതൽ നിർമാണ രംഗത്തുള്ള തങ്ങൾ ഇന്ത്യയൊട്ടാകെ 100ലേറെ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിൽത്തന്നെ 45 പദ്ധതികൾ കേരളത്തിലാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. അഞ്ച് വർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ നടപടി ചോദ്യം ചെയ്ത് കമ്പനി നേരത്തെ സിംഗിൾ ബഞ്ചിനെ സമീപിച്ചെങ്കിലും ഇത് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് കമ്പനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇട നൽകിയ ഒന്നാണ് പാലാരിവട്ടം പാലം…

Read More

പൊന്നാനി: ബൈക്കിലെത്തിയ രണ്ടംഗ സംഘം കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്ക്. ചില്ല് അടിച്ചു തകർത്തു. 2 പേർ അറസ്റ്റിൽ. തിരൂർ–ചമ്രവട്ടം റോഡിൽ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. കുസാറ്റിലെ അസി. പ്രഫസർ നൗഫൽ, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടർ ഷഹർബാനു, 2 മക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പിൽ അനീഷ് (35), വള്ളിക്കാട്ടു വളപ്പിൽ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കുടുംബം കാറിൽ കൊച്ചിയിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്നു. പൊന്നാനിയിൽ വച്ച് സൈ‍ഡ് നൽകിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കിൽ ഇവരെ പിന്തുടർന്നു. 7 കിലോമീറ്റർ കൂടി കഴിഞ്ഞപ്പോൾ ഗതാഗതക്കുരുക്കിൽ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടൻ നാട്ടുകാർ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. കുടുംബം മറ്റൊരു വാഹനത്തിൽ കയറിയാണ് പോയത്.

Read More

റായ്‌പുർ: പൊലീസിനു വിവരം കൈമാറിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ദുലേദ് ഗ്രാമത്തിലെ സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിനു പുറത്താണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ച ഇരുവരും പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചെന്നും അവരുടെ മരണത്തിന് കാരണക്കാർ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരാണെന്നും പിഎൽജിഎ കുറ്റപ്പെടുത്തി. ഫെബ്രുവരി 18ന് ഛത്തീസ്ഗഡിലെ ബിജാപുരിൽ ഓഫ് ഡ്യൂട്ടിയിലായിരുന്ന ഛത്തീസ്ഗഡ് സായുധ സേന (സിഎഎഫ്) കമ്പനി കമാൻഡറെ നക്സലൈറ്റുകൾ വെട്ടിക്കൊന്നിരുന്നു.

Read More

കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 40000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ആല്‍ബം ലഭിക്കാത്തത് മൂലം പരാതിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് കമ്മീഷന്‍ വിലയിരുത്തി. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യംകൂടി ഉള്‍കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ്- കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. പരാതിക്കാര്‍ നല്‍കിയ 40000 രൂപ എതിര്‍കക്ഷി തിരിച്ചുനല്‍കണമെന്നും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനുമായി 1,20,000 രൂപയും നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

Read More

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിലെ പ്രതി അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കൊലപാതകത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന നിഷ്ഠൂരമായ കൊലപാതകമാണ്‌ കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടിയിലുണ്ടായിരിക്കുന്നത്‌. പൊതുജനങ്ങളുടെയാകെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കൊപ്പം നിൽക്കുകയും പാർട്ടിയുടെ വളർച്ചയ്‌ക്കായി പൊരുതുകയും ചെയ്‌ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാർട്ടി പ്രവർത്തനുമായിരുന്നു വ്യാഴാഴ്‌ച രാത്രി കൊല്ലപ്പെട്ട സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥ്‌. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്‌. അതിനിഷ്ഠൂരമായാണ്‌ സത്യനാഥിനെ കൊലപ്പെടുത്തിയത്‌. ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ പ്രതി സത്യനാഥിനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ ഒരാൾ ഇപ്പോൾ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക്‌ തക്കതായ ശിക്ഷയുറപ്പാക്കണം. സംഭവത്തിന്‌ പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൃത്യത്തിന്‌ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാനാവശ്യമായ അന്വേഷണം പൊലീസിന്റെ ഭാഗത്ത്‌…

Read More