Author: Starvision News Desk

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ അതിപ്രധാന റോഡുകളിൽ ആഘോഷ പരിപാടികളും ജാഥകളും നടത്തുന്നത് നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഗതാഗതക്രമീകരണങ്ങൾ ആസൂത്രണം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. വിവിധ സംഘടനകൾ പ്രധാന റോഡുകൾ കയ്യടക്കി നടത്തുന്ന ജാഥകളും ആഘോഷ പരിപാടികളും വാഹനയാത്രക്കാരെ വലയ്ക്കാറുണ്ട്. മണിക്കൂറുകളോളം റോഡിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് വാഹന യാത്രക്കാർ. 2023 ജൂൺ 23ന് അന്തർദേശീയ ഒളിമ്പിക് ദിനത്തിൽ നടന്ന കൂട്ടയോട്ടം കാരണം കവടിയാർ വെള്ളയമ്പലം റോഡിലുണ്ടായ ഗതാഗത തടസ്സത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൂട്ടയോട്ടത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ ഗതാഗത തടസത്തെ കുറിച്ച് മുന്നറിയിപ്പുകൾ നൽകാറുണ്ടെന്നും ഇത്തരം സന്ദർഭങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാറുണ്ടെന്നും ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കവടിയാർ സ്വദേശി അനിൽകുമാർ പണ്ടാല സമർപ്പിച്ച പരാതിയിലാണ് നടപടി. ഗതാഗത തടസം കാരണം ട്രെയിൻ കിട്ടാതാവുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.…

Read More

കോഴിക്കോട്: കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി. ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ. അജിത് കുമാറിനെയും ട്രഷററായി വി.കെ. ഷീജയെയും കോഴിക്കോട്ട് നടന്ന യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.എം. ഹാജറ, എസ്. ഗോപകുമാർ, കെ.പി. സുനിൽ കുമാർ, സെക്രട്ടറിമാരായി പി.പി. സന്തോഷ്‌, പി. സുരേഷ്, സീമ. എസ്. നായർ എന്നിവരെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.വി. സുരേഷ് കുമാർ, കെ. വി. പ്രഫുൽ, എം.കെ. വസന്ത, കെ.കെ. സുനിൽകുമാർ, ഉദയൻ വി.കെ, സി. ഗാഥ, എസ്. സുനിൽ കുമാർ, എ.എം. സുഷമ, കെ. വിജയകുമാർ, എൻ. സിന്ധു, എസ്. സജീവ് കുമാർ, എം. രഞ്ജിനി, എന്നിവരെയും തെരഞ്ഞെടുത്തു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിനു പിന്നാലെ 20 വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്നു പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിനു പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സി.പി.എം. ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്‍ വ്യാപകമായി ബോംബ് നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്നുവിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തമൊഴുക്കാന്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഉത്തരവിട്ടവര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്തുവിടാന്‍ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന…

Read More

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങള്‍. 38 പേരില്‍ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. കൂടാതെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും മൊഴി നല്‍കിയിരുന്നു.

Read More

തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പാൾ സാധാരണക്കാർക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികൾ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തുടരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്രയമാകേണ്ട സപ്ലൈകോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ലെന്നതാണ് നിലവിലെ സ്ഥിതി. പഞ്ചസാരയുൾപ്പെടെ സബ്‌സിഡി സാധനങ്ങൾ പലതും മാസങ്ങളായി ഔട്ട്ലെറ്റിൽ വന്നിട്ട്. സബ്‌സിഡി ഇല്ലാത്ത സാധനങ്ങൾക്ക് ഇവിടെ വിലക്കുറവുമില്ല. എന്നാൽ അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ജി.ആർ.അനിൽ പ്രതികരിക്കുന്നത്. ഒന്നോ രണ്ടോ സബ്സിഡി സാധനങ്ങൾ ഇല്ല എന്നതിന് പകരം മറ്റ് ഉൽപ്പന്നങ്ങൾ പോലും ഇല്ല എന്ന് പ്രചരിപ്പിച്ചുവെന്നാണ് മന്ത്രി പ്രതികരിക്കുന്നത്. 11 കോടി രൂപ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോൾ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read More

തൃശൂർ: ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ പ്രതികൾ കുറ്റക്കാരെന്നാണ് തൃശൂർ വിജിലൻസ് കോടതി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 50 പേര്‍ കേസില്‍ പ്രതികളാണ്. രണ്ട് പേരെ കുറ്റവിമുക്തരാക്കി. 48 പേർ കുറ്റക്കാരെന്നാണ് കണ്ടെത്തൽ. വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിതെന്നും സർക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് പ്രോസിക്യൂഷൻ കേസ്. എട്ടു കിലോമീറ്റര്‍ വരുന്ന കനാലിന്‍റെ പണി വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു പണി നടത്തിയിരുന്നത്. ഇതിലാണ് അഴിമതിയുണ്ടെന്ന് കോടതി കണ്ടെത്തിയത്. 2003-04 കാലത്താണ് കേസ് വന്നത്. ശിക്ഷാ വിധി വൈകാതെ കോടതി പുറപ്പെടുവിക്കും.

Read More

വടകര: വടകരയ്ക്ക് സമീപം പൂവ്വാടൻ ഗേറ്റിൽ റെയിൽവെ സിഗ്നിൽ കേബിൾ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അസം സൽമാരനോർത്ത് സ്വദേശി മനോവർ അലി (37), അസം ബാർപേട്ട സ്വദേശി അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർ.പി.എഫ്. ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ച 12 മീറ്റർ സിഗ്നൽ കേബിളും ഇത് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും ഇവരിൽ നിന്ന് പിടികൂടി. വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് രണ്ടുപേരും. മനോവർ അലിയാണ് പൂവ്വാടൻ ഗേറ്റിലെത്തി കേബിൾ മുറിച്ചുകൊണ്ടുപോയത്. അബ്ബാസ് അലിയാണ് ആക്രിക്കച്ചവടത്തിന്റെ ഉടമ. കേബിൾ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആർ.പി.എഫ്. സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയിൽവെ ട്രാക്കിന് സമീപത്തായി മനോവർ അലിയെ കണ്ടിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ കേബിളിന്റെ ഒരു ഭാഗം കൈവശം കണ്ടെത്തി. തുടർന്ന് ആക്രിക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ബാക്കി ഭാഗവും കണ്ടു. സിഗ്നൽ കേബിൾ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ തീവ്രമഴകണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുമാണ്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുളള മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യപിച്ചു ചൊവ്വാഴ്ച കാഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട്…

Read More

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്‌ പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Read More

ന്യൂഡൽഹി∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള പരീക്ഷാകേന്ദ്രത്തിൽ നിന്നെന്നു സൂചന. പട്നയിൽ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. അതിനിടെ, വിവാദങ്ങളുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. ചോദ്യപ്പേപ്പർ ചോർച്ച വളരെക്കുറച്ചു വിദ്യാർഥികളെ മാത്രമാണ് ബാധിച്ചിട്ടുള്ളതെന്നും ശരിയായ രീതിയിൽ പഠിച്ച് പാസായ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനം വെറുതെയാകുമെന്നു കണ്ടാണു പരീക്ഷ പൂർണമായും റദ്ദാക്കാത്തതെന്നും മന്ത്രി പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയ് 5ന് നടന്ന നീറ്റ് പരീക്ഷയിൽ 24 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്.

Read More