- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Author: Starvision News Desk
കൊല്ലം∙ അഞ്ചലിൽ യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെയാണ് സിബിമോളുടെ വീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികള്‍ വീതമുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു. വൈകിട്ട് ആറരയോടെ സിബിമോളുടെ വീട്ടിൽ പെട്രോളുമായി എത്തിയ ബിജു മുറിയിൽ വച്ച് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി. സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു. മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്. ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മുറിയിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷമേ മൃതദേഹങ്ങൾ ഇവിടെനിന്നു മാറ്റുകയുള്ളൂ.
ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന് ബി.ജെ.പി നേതാവിന്റെ മകനുൾപ്പെടെ പത്തുപേർ അറസ്റ്റിൽ. ബി.ജെ.പി നേതാവ് .യോഗാനന്ദിന്റെ മകനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കെ. റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദനാണ് അറസ്റ്റിലായത്. ഗച്ചി ബൗളിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ മുറിയിലായിരുന്നു ലഹരിപാർട്ടി നടത്തിയതെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.സയിദ് അബ്ബാസ് അലി ജെഫ്രി, നിർഭയ്, കേദാർ തുടങ്ങിയവരും അറസ്റ്റിലായവരിൽപ്പെടുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്‌ഡ് നടത്തിയത്. പരിശോധനയിൽ മൂന്നുഗ്രാം കൊക്കെയ്ൻ, മൂന്നു മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വിവേകാനന്ദ് മയക്കുമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിവേകാനന്ദിന്റെ പിതാവും പ്രമുഖ വ്യവസായിയുമായ ജി. യോഗാനന്ദ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെർലിംഗപള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു.
തൃക്കുന്നപ്പുഴ: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട്ട് മുറി കൈപ്പള്ളിൽ തറയിൽ രമണനെയാണ് (52) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കൊട്ടാരക്കര: കേരളത്തിൽ പൂച്ചയ്‌ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി സമരാഗ്‌നിക്ക് കൊട്ടാരക്കരയിൽ ലഭിച്ച സ്വീകരണ യോഗത്തിലാണു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ വി.ഡി.സതീശൻ ആക്ഷേപിച്ചു പരാമർശം നടത്തിയത്. ‘‘കേരളം ഭരിക്കുന്നത് മുടിഞ്ഞ തറവാടാക്കുന്ന സർക്കാരാണ്. കേരളത്തിൽ പൂച്ചയ്‌ക്ക് സുഖമായി പ്രസവിക്കാൻ പറ്റിയ സ്ഥലം സംസ്ഥാനത്തിന്റെ ഖജനാവാണ്. കാരണം അവിടെ ഒരു സാധാനവുമില്ല. ജനകീയ ചർച്ചാവേളയിൽ ഞാനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഇരുന്നപ്പോൾ പാവങ്ങളാണു കാണാനെത്തിയത്. ആറുമാസമായി സാമൂഹിക പെൻഷനും മറ്റുംമുടങ്ങിയിരിക്കുകയാണ്. മരുന്നു മേടിക്കാൻ പോലും പണമില്ലെന്നാണു ഭിന്നശേഷിക്കാരും പ്രായമായവരുമുൾപ്പെടെയുള്ളവർ പറഞ്ഞത്. സംസ്ഥാനത്ത് പഞ്ചായത്തുകളിൽനിന്ന് ബിൽ പോലും പാസാകാത്ത അവസ്ഥയാണുള്ളത്. കേരളം കടക്കെണിയിൽ മുങ്ങി തകരുകയാണ്. സംസ്ഥാനത്ത് തുടർഭരണം കിട്ടിയതിന്റെ സമ്മാനമായി വൈദ്യുതി ചാർജ് അടക്കം നിരവധി സേവനങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്. ജനത്തിനു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്രയും പരിതാപകരമായ അവസ്ഥ കേരളത്തിൽ എന്നാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാരെത്തി വാങ്ങിയ പരാതികളെല്ലാം ചാക്കിൽകെട്ടി വച്ചേക്കുവാണ്’’–സതീശൻ കുറ്റപ്പെടുത്തി.
കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹമദേവൻ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കസ്റ്റഡിയിലുള്ള മകനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ശാന്തമ്മയുടെ വീടിന് സമീപത്ത് ഒരു അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. ഇവിടെ വച്ച് അതിക്രൂരമായി അമ്മയെ മർദ്ദിക്കുകയായിരുന്നു. ശാന്തമ്മയുടെ വയറിൽ അടിയേറ്റ ശാന്തമ്മ തൽക്ഷണം തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 10 മണിക്ക് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കുചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും ബിജെപിയുടെ സമ്മേളന സ്ഥലത്തെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പൊലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം : ഈ വർഷത്തെ സി. കേശവൻ പുരസ്ക്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്‌ക്ക് സമർപ്പിച്ചു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്ക്കാരം നൽകിയത്. മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്. സി കേശവൻ സ്മാരക സമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തയിത്. ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുമ്പോഴും മനുഷ്യന്റെ ബൗധിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന്യം നൽകുന്നയാളാണ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരു: കർഷകനെ അപമാനിച്ച് ബെംഗളൂരു മെട്രോ ഉദ്യോഗസ്ഥർ. മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടി വയോധികനായ കര്‍ഷകന് മെട്രോയിൽ യാത്ര നിഷേധിച്ചു. രാജാജിനഗർ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകനെയാണ് വസ്ത്രത്തിന്റെ പേരില്‍ ജീവനക്കാര്‍ അപമാനിച്ച് മാറ്റിനിര്‍ത്തിയത്. സംഭവത്തിൽ വൻപ്രതിഷേധം ഉയർന്നതോടെ ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുണ്ടും വെള്ള ഷർട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നായിരുന്നു കര്‍ഷകനെത്തിയത്. ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി ചെക്ക് പോയിൻ്റിൽ ഹിന്ദി സംസാരിക്കുന്ന കർഷകനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. എന്നാൽ കർഷകനെ തടഞ്ഞതിൻ്റെ കാരണം ഉദ്യോഗസ്ഥർ വിശദീകരിക്കാത്തതിനെ തുടർന്ന് മറ്റ് യാത്രക്കാർ രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. എന്തിനാണ് കർഷകനെ തടഞ്ഞതെന്ന് ചോദിച്ച് ചില യാത്രക്കാർ ഉദ്യോഗസ്ഥരോട് കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഡ്രസ്സ് കോഡ് പാലിക്കാൻ ഇത് വിവഐപി സർവീസ് അല്ല, പബ്ലിക് ട്രാൻസ്പോർട്ട് ആണെന്നും ഇവർ ഉദ്യോഗസ്ഥരോട് വിളിച്ചുപറയുന്നുണ്ട്. വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസ്? കര്‍ഷകന്‍ ടിക്കറ്റ് എടുത്താണ് യാത്രയ്‌ക്കെത്തിയതെന്നും സഹയാത്രികര്‍ അധികൃതരെ ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്.
തിരുവനന്തപുരം: കൂറുമാറ്റത്തെ തുടര്‍ന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അയോഗ്യരാക്കി. കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. സോളമന്‍ എസ് കരുംകുളം പഞ്ചായത്ത്, ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത്, എംപി രവീന്ദ്രന്‍, എഎസ് വിനോദ് റാന്നി ഗ്രാമപഞ്ചായത്ത്, ലീലാമ്മ സാബു എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്, എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യരാക്കിയത്. നിലവില്‍ അംഗമായി തുടരുന്നതിനും 2024 ഫെബ്രുവരി 22 മുതല്‍ ആറ് വര്‍ഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.